ഒരു തീ ഇന്ന് പശ്ചിമേശ്യയിലെങ്ങും, ആളി പ്പടരുകയാണ്. കാട്ടു തീ പോലെ, അത് അറബ് മേഖലയില്‍, ഒരു പ്രദേശത്തു നിന്ന് മറ്റൊന്നിലേക്കു നിവര്‍ന്നു നീങ്ങുകയാണ്. ടുനീസിയയില്‍ നിന്നാരംഭിച്ചു അത് ഇപ്പോള്‍ ഈജിപ്തിലൂടെ കടന്നു, മറ്റു പല ദിക്കുകളിലേക്കും നീളുന്നു. സായുധ വിപ്ലവമല്ല, മരിച്ചു, ജനങ്ങളുടെ ഉയര്‍ത്തെഴുനെല്പ്പു. തങ്ങളുടെ മേല്‍ അധികാരം കൊള്ളുന്ന, പല ദശകങ്ങളായി, അടിച്ചമര്‍ത്തല്‍ നടത്തി, അടിസ്ഥാന പ്രശ്നങ്ങളില്‍ പരിഹാരങ്ങള്‍ കാണാതെ, കൈയൊഴിയുന്ന ഒരു ദുരവസ്ഥ. ഇന്ന് പടര്‍ന്നു, പന്തലിക്കുന്ന ഈ ജനരോഷം, പലതും, അമേരിക്കയുടെ, ഉറ്റ സഹായികളായ രാജ്യങ്ങളിലാണ്, എന്നതും, ശ്രദ്ധേയമായ വിഷയമാണ്. മൂന്നു ദാശാബ്ധങ്ങള്‍ക്കും മേല്‍ വാഴുന്ന പടു കിഴവന്‍, നേതാക്കള്‍ക്ക് ഒരു തീപ്പൊരി പ്രതിഷേധമായാണ്, ജനങ്ങള്‍ വയസ്സ്-വര്‍ഗ വ്യത്യാസമായി, ഒറ്റക്കെട്ടായി, ശബ്ദമുയര്‍ത്തുന്നത്.
'ബവ്സീഥ ഇന്തിഫാധ' എന്ന് നാമധേയത്തില്‍, ടുനീസിയയില്‍ പൊട്ടി പുറപ്പെട്ട, ജനങ്ങളുടെ , പ്രതിഷേധ സമരത്തിന്റെ ഉറവിടം, ആ രാജ്യത്തെ, ബവ്സീഥ എന്ന പട്ടണത്തിലാണ്. മൊഹമ്മദ് ബൌഅസീസി, എന്ന പച്ചക്കറി വിലപ്പനക്കാരന്‍, തന്റെ ജീവന്‍ സ്വയം ബലിയര്‍പ്പിച്ചപ്പോള്‍, മുളച്ചത് ഒരു വന്‍ ജന പ്രതിഷേധമാണ്. മൊഹമ്മദ് ബൌഅസീസിയുടെ ഉപജീവന മാര്‍ഗ്ഗമായ, പച്ചക്കറി ഉന്തു വണ്ടിയെ, പോലീസുകാര്‍ കൈയ്യടിക്കിയപ്പോള്‍, മറ്റു വഴികളില്ലാതെ, ഈ ദ്രോഹത്തിനും, പോലീസിന്റെ അതിക്രമണത്തിനുമെതിരായി, മുനിസിപാലിറ്റി കെട്ടിടത്തിനു മുന്‍പില്‍, ഡിസംബര്‍ 17-നു അയാള്‍ സ്വയം തീ കൊളുത്തി. ഈ സംഭവം ഒരു തീപ്പൊരിയാണ് വിതച്ചത്. ജനങ്ങള്‍ തെരുവിലേക്കിറങ്ങിയപ്പോള്‍, പോലീസും, സുരക്ഷാസേനയും, അവരെ എതിരേറ്റതു, കൂടുതല്‍ ആക്രമനഗല്‍ അഴിച്ചു വിട്ടു കൊണ്ടാണ്. ഇതിനു ശേഷവും, ഇത്തരം പല ആത്മഹത്യകളും, രാജ്യത്തെങ്ങും അരങ്ങേറി. ഒരു സ്വയം ആഹുതി, പക്ഷെ വിരല്‍ ചൂണ്ടിയത്, ആഴത്തില്‍ പൂണ്ടിരിക്കുന്ന പല വിഷയങ്ങളിലെക്കുമാണ്. 1987-മുതല്‍ അധികാരത്തിലുള്ള, രാഷ്ട്രപതി സീനേ എല്‍-അഭിധിന്‍ ബെന്‍ അലിക്കെതിരെയുള്ള, ഒരു ജനരോഷമായിട്ടാണ്, പിന്നീടങ്ങോട്ട് പടര്‍ന്നത്. തന്റെ പാര്‍ടിയായ 'ആര്‍.സീ.ഡി' മാത്രം രാജ്യം അടക്കി വാഴുന്ന അവസ്ഥയില്‍, ജനങ്ങള്‍, തൊഴിലില്ലായ്മയാലും, ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റത്താലും, കൊടിയ അഴിമതിയിലും, പൊരുതി മുട്ടിയപ്പോള്‍, ഒരു വന്‍ സാഗരമായി ഉയരുകയായിരുന്നു. ഇതെല്ലത്തിന്റെയും, മുകളില്‍, പ്രതിഷേധത്തിന്റെ സ്വരങ്ങളെ , തങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്രയത്തിന്റെമേല്‍ കടന്നു കയറ്റം, കൂടെ കശാപ്പു ചെയ്യാന്‍, അധികാര വൃന്ദങ്ങള്‍ ഒരുമ്പെട്ടപ്പോള്‍, ജനങള്‍ക്ക് മുന്‍പില്‍ ഒരു വഴിയെ ഉണ്ടായിരുന്നുള്ളൂ-വമ്പിച്ച പ്രതിഷേധത്തിന്റെ വഴി. ഡിസംബര്‍ മുതല്‍, പുതു വര്‍ഷം പിറന്ന ശേഷവും, ഒരു ഒഴുക്കായിരുന്നു. സമരങ്ങളും, പ്രതിഷേധ പ്രകടനങ്ങളും, ലഹളയും എല്ലാം അരങ്ങേറുകയായിരുന്നു. അടിച്ചമര്‍ത്താന്‍ പല ശ്രമങ്ങള്‍ നടന്നിട്ടും, തോല്‍ക്കാതെ, ഉന്മേഷം കൈവെടിയാതെ, നിതാന്ത ജാഗ്രതയോടെ പ്രയത്നിച്ചു-പ്രവര്‍ത്തിച്ചു കൂടിയതോടെ, അധികാര സിംഹാസനങ്ങള്‍ക്ക് ഉറച്ച ഭീഷണിയാണ് മുഴക്കിയത്. ഇതിന്റെ ശ്രമ ഫലമായി, 23 വര്‍ഷത്തെ കെടുകാര്യവും, ജീര്നിതവുമായ ഭരണത്തിനും, അതികാര വടംവലിക്കും ശേഷം 14-ജനുവരിക്ക്, ബെന്‍ അലി സ്ഥാനമൊഴിഞ്ഞു, നാട് വിട്ടു ഓടേണ്ടി വന്നു. പക്ഷെ, ജനങളുടെ പൂര്‍ണ വിജയത്തിന് മുന്‍പ്, അവസാന അടവായി, പിന്നീട് വന്ന, പ്രധാന മന്ത്രി ഘനോച്ചി യുടെ കീഴിലുള്ള, താല്‍ക്കാലിക മന്ത്രിസഭയില്‍, ബെന്‍ അലിയുടെ പാര്‍ട്ടി അങ്ങള്‍ക്ക്, പ്രധാനപ്പെട്ട വകുപ്പുകള്‍ നല്കപെട്ടിരുന്നു. പക്ഷെ പഴയ ഭരണകൂടത്തിന്റെ, ഒരു അംശവും, ഇനി ഉള്‍ക്കൊള്ളാനും, സഹിക്കാനും, തങ്ങള്‍ തയ്യാറല്ല എന്ന പ്രഖ്യാപനത്തോടെയാണ്, രണ്ടാം മുറയും, ജനം തെരുവിലിറങ്ങിയത്. ജനരോഷം, ഭയന്ന്, ആര്‍.സീ.ഡിയുടെ എല്ലാ മന്ത്രിമാരെയും, മാറി, മന്ത്രിസഭാ പുന:സംഘടിപ്പിക്കേണ്ടി വന്നു.
ടുനീസിയക്ക് ശേഷം ജന വിപ്ലവത്തിന്റെ പ്രകമ്പനങ്ങള്‍ മറ്റു അറബ് മേഖലകളിലേക്കും പടരുകയായിരുന്നു. ഒരു രാജ്യത്തെ അലട്ടുന്ന പ്രശ്നങ്ങള്‍, പ്രദേശത്തെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണ് എന്ന സന്ദേശമാണ്, ഈ ജനപ്രിയ പോരാട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ലിബിയയിലും, അല്ജീരിയയിലും, മോരോക്കൊയിലും, ജോര്‍ദാനിലും, ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പക്ഷെ, ഇതില്‍ ഏറ്റവും ആക്കം കൂട്ടുന്നതും, പ്രധാനമായും നടക്കുന്നത്, ഈജിപ്തിലാണ്. ഹോസ്നി മുബാറക്-എന്ന രാഷ്ട്ര തലവന്‍ എകാതിപതിയായി മുപ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകി, തന്റെ സ്വേചാധികാരം, അരക്കിട്ടുരപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. താന്‍ അധികാരമൊഴിഞ്ഞാലും, തന്റെ സന്തതി പരമ്പരകള്‍, ആകുവോളം കസേര കൈയ്യാളണം എന്ന ആഗ്രഹം. പെരുകുന്ന സാമ്പത്തിക പ്രശ്നങ്ങളില്‍, ജനങ്ങളെ ചൂഷണം ചെയ്തു, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക്, ചെവികൊടുക്കാതെ, പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരങ്ങള്‍ തേടാതെ, ധൂര്‍ത്തിലും, അധികാര സുഖ ലോലുപങ്ങളില്‍ അഭയം തേടുന്ന, ഒരു ഭരണ വ്യവസ്ഥ. മാറി-മാറി തെരഞ്ഞെടുപ്പുകള്‍ വന്നിട്ടും, ഒറ്റ പാര്‍ട്ടി ഭരണം വ്യവസ്ഥാപിതപ്പെടുത്താനും, പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ കെടുത്താനും, വ്യഗ്രതകൊള്ളുന്ന ഭരണാധികാരി. പ്രതിഷേധ സമരങ്ങള്‍ തലസ്ഥാനമായ കൈറോവിലും, മറ്റു പ്രദേശങ്ങളിലും, പടര്‍ന്നപ്പോള്‍, മുബാറക് അവയെ നേരിട്ടത് പോലീസിന്റെ ബാറ്റണ്‌കളും, കണ്ണീര്‍ വാതകങ്ങളും, വെടിയുണ്ടകളുമായാണ്. പോലീസിന്റെ മുന്‍പില്‍, പതറാതെ ജനമുന്നേറ്റം, പടര്‍ന്നപ്പോള്‍, മുബാറക് പട്ടാളത്തെ തെരുവിലിറക്കി. പക്ഷെ, പലയിടങ്ങളിലും, പട്ടാളവും, ജനങ്ങളോട് ചേര്ന്നതായാണ് വാര്‍ത്തകള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍, മുബാറക്കിനെതിരെയുള്ള ജനരോഷം, ഈജിപ്ഷിയന്‍ സമൂഹത്തിന്റെ എല്ലാ തുറകളിലെക്കും വ്യാപിച്ചിരിക്കുകയാണ്. ബീ.ബീ.സിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സമരങ്ങളുടെ തീവ്രതയ്ക്ക് മുന്‍പില്‍, ഭയന്ന് മുബാറക്കിന്റെ മക്കള്‍ രാജ്യം വിട്ടു, ഓടിപ്പോകുകയുണ്ടായി. നിരോധനാജ്ഹ, പ്രഖ്യാപിച്ചിട്ടും, നിശനിയമങ്ങള്‍ കാറ്റില്, പറത്തിയും, ജനങ്ങള്‍ ഓരോ ദിവസവും, പുത്തനുണര്‍വോടെയാണ്, തെരുവുകളിലേക്ക് ഇറങ്ങുനത്. കഴിഞ്ഞ വെള്ളിയാഴ്ച, ഉച്ചക്ക് നമസ്കരാത്തിനു ശേഷം ആയിരങ്ങളാണ്, പല ഇടങ്ങളിലും, പ്രകടനങ്ങളില്‍, പങ്കെടുത്തത്. ഈ മഹാ സമരങ്ങള്‍ക്ക് മധ്യേ പക്ഷെ, കൊള്ളയും,തീവെപ്പും മറ്റും ഉയര്‍ന്നിട്ടുണ്ടെകിലും, അതെല്ലാം മഹാ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ നോക്കാനും ജനങ്ങള്‍ ശ്രമിക്കുന്നുണ്ട്.
അറേബ്യയിലെ പല ഭരണാധികാരികളും, ജനങ്ങളുടെ ഈ മുന്നേറ്റത്തിനു മുന്‍പില്‍, തങ്ങളുടെ സിംഹാസനങ്ങള്‍ക്ക് ഭീഷണി നേരിടുമ്പോള്‍, പയറ്റി തെളിഞ്ഞ്ഹ മുറകളാണ് മുന്നോട്ടു വെക്കുന്നത്. ലിബിയയുടെ ഏകാധിപതിയായ മുഹമ്മദ് ഗദ്ദാഫി ടുനീസിയയുടെ സംഭവ വികാസങ്ങളെ കുറിച്ച് വിശേഷിപ്പിക്കുന്നത്, അവിടത്തെ ജനങ്ങളുടെ 'ബുദ്ധിമോശവും, പുറം ശക്തികളുടെ വിലയാട്ടവുമായാണ്'. ഗദ്ദാഫിയുടെ ഈ പ്രസ്താവനകള്‍ കൂട്ടി വായിക്കേണ്ടത്, തന്റെ ഭരണം 'തകിടം മറിയുകയോ', അല്ലെങ്കില്‍ ലിബിയയുടെ ജനത, ടുനീസിയയുടെ പാത സ്വീകരിക്കും എന്ന പേടിസ്വപ്നത്തിന്റെയും, ബാക്കിപത്രമായിട്ടാണ്. ഈജിപ്തില്‍ ഉയരുന്ന പോരവിളികളെയും, ജനരോഷത്തെയും, 'ഇസ്ലാമിക' ശക്തികളുടെ ഗൂഡാലോചന എന്ന് മുദ്രകുത്തനുള്ള ശ്രമങ്ങളും, മുബാറക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. വളരെ വൈകി ഉദിച്ച 'ബുദ്ധിയായ'(പക്ഷെ ഫലം കാണാതെ പോകാവുന്ന) രാജ്യത്തൊട്ടാകെയും, സംപ്രേഷണം ചെയ്ത തന്റെ 'ടെലിവൈസ്ട്' പ്രസംഗത്തില്‍ മുബാറക് 'ജനക്ഷേമ' പദ്ധതികള്‍ കൊണ്ടുവരാമെന്ന് പറയുകയും, പക്ഷെ മറ്റേ അറ്റത്തു സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങളെ പഴിചാരുകയും ചെയ്യുന്നു. ഇത് കൃത്യമായും, അധികാരത്തില്‍ പിടിച്ചു തൂങ്ങാനുള്ള അവസാന കച്ചിതുരുംബായാണ്, മുബാറക് പ്രയോഗിക്കുന്നത്. പിന്നെ ശ്രമങ്ങള്‍ നടക്കുന്നത്, ജനരോഷം ആളികത്തിയ ശേഷം, കെട്ടടങ്ങാനുള്ള ഒരു പ്രതീക്ഷയാണ്. തീര്‍ത്തും, ജനങ്ങളെ വിഡ്ഢികളാക്കാനുള്ള പതിവ് തന്ത്രങ്ങള്‍.
ഒരു പക്ഷെ ജനങ്ങള്‍ വയസ്സും-വര്‍ഗ്ഗങ്ങളും, വേര്‍തിരിവിന്റെ മറ്റു പല വ്യത്യാസങ്ങളും മറന്നു പോരാടുകയാണ് അറബ് മേഖലയില്‍. വിദ്യാര്‍ഥികളും, അഭ്യസ്ത തൊഴില്‍രഹിതരായ ചെറുപ്പക്കാരും, സ്ത്രീകളും, ട്രേഡ് യുണിയന്‍-പുരോഗമന ഇടതു പക്ഷ പ്രസ്ഥാനങ്ങളും, മത പണ്ഡിതരും, അഭിഭാഷകരും, നിര്‍ധനരും, എന്ന് വേണ്ട സമൂഹത്തിന്റെ പല തുറകളില്‍ പ്രാവീണ്യം നേടിയവരും, ഈ സമരങ്ങളുടെ മുന്‍ നിരയിലുണ്ട്. 'ലക്‌ഷ്യം കാണും വരെ പോരാട്ടം' എന്ന സിദ്ധാന്തത്തോടെയാണ് ഈ ബഹു-മുഖ സമരങ്ങളും, അരങ്ങേറുന്നത്. പ്രശസ്ത രാഷ്ട്രീയ നിരൂപകനും ചിന്തകനുമായ, ഐജാസ് അഹമദിന്റെ, വാക്കുകളില്‍, ടുണീഷ്യയിലെ കോളേജുകളിലും-സര്‍വ്വകലാശാലകളില്‍ നിന്നും ഇറങ്ങുന്ന 20 ശതമാനത്തിലുമേറെയുള്ള യുവാക്കള്‍ തൊഴില്‍രഹിതരാണ്. അവരുടെ ക്ഷേമത്തിനായോ, തൊഴിലിനായോ, ഈ ഭരണകൂടങ്ങള്‍, ഒന്നും ചെയുന്നില്ല എന്ന സ്ഥിതി. ഈ വ്യവസ്ഥിതി മാറണം എന്നാണു ഈ വിഭാഗത്തിന്റെ ആവശ്യം. പശ്ചിമേഷ്യ-വടക്കന്‍ ആഫ്രിക്ക പ്രദേശത്തെ, ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടിയിടുള്ള രാജ്യങ്ങളില്‍ ഒന്നാണ് ടുനീസിയ. അത് പോലെ ഐജാസ് പറയുന്ന മറ്റൊരു വിഷയം ടുനീസിയന്‍ സമരങ്ങള്‍ തലസ്ഥാന നഗരത്തില്‍ ഉണ്ടാക്കിയ പ്രതിധ്വനിയാണ്. മുന്‍പും, ടുനീസിയയില്‍ പ്രകടനങ്ങളും, ജനാവലികളും, ഉണ്ടായിട്ടുണ്ടെങ്കിലും, അവയെല്ലാം, രാജ്യത്തിന്റെ ദാരിദ്ര്യം നിറഞ്ഞ തെക്കന്‍ പ്രദേശങ്ങളിലായിരുന്നു. തലസ്ഥാനമായ ടുനീസിലേക്ക്, സമരങ്ങള്‍ ശക്തിയോടെ പ്രവേശിച്ചപ്പോള്‍, വര്‍ഗ്ഗ വിവേചനമില്ലാതെ ജനങ്ങള്‍ ഒത്തുകൂടി, പ്രകടനങ്ങള്‍ക്ക് വീര്യം പ്രാപിച്ചു. ജനങ്ങളുടെ ഈ മുന്നേറ്റത്തിനു ശക്തി പകര്‍ന്നത്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കും, ട്വിറ്റ്റും മാണ്.ജനങ്ങളെ കോര്‍ത്തിണക്കാനും, സംഘടിപ്പിക്കാനും, വന്‍ വിജയത്തോടെ ഉപയോഗപ്പെടുത്തിയ പ്രേരക ശക്തികള്‍. ഇത്തരം സാങ്കേതിക വിദ്യകളുടെ, 'ദുഷ്ഫലം' മനസ്സിലാകിയതോടെ മുബാറക് ഭരണകൂടം, രാജ്യത്ത് കരിനിയമാത്തിലൂടെ, ഫേസ്ബുക്കും, ട്വിറ്റ്റും, മൊബൈല്‍ ഫോണുകളും മറ്റും റദ്ദു ചെയ്യുകയായിരുന്നു. കൂടാതെ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ നാനാ ദിക്കുകളിലേക്കും എത്തിക്കാന്‍ അല്‍-ജസീറ ചാനലും രംഗത്തുണ്ട്. ഇത്രയൊക്കെ നടന്നിട്ടും, ജനങ്ങളെ തോല്‍പ്പിക്കാന്‍ കഴിയാതെ വരുകയായിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ, ശാശ്വതമായ, പരിഹാരങ്ങള്‍ കാണാതെ, സബ്സിഡികള്‍ വെട്ടികുരച്ചും, സര്‍ക്കാര്‍ ചിലവുകള്‍ ചുരുക്കിയും, സാമ്പത്തിക ഞെരുക്കം ജനങ്ങളുടെ മേല്‍ കെട്ടിവെച്ചും, ഭക്ഷണ സാധനങ്ങള്‍ക്ക് തീവില കല്പിച്ചും, അഴിമതി അധികരിച്ചും, ദുര്‍ഭരണം നടത്തി താണ്ടാവമാടുകയായിരുന്നു, ഈ പ്രദേശത്തെ അതികായന്മാര്‍. അതിനു അറുതി വരുത്താനാണ്, ജനങ്ങളുടെ ഈ മഹാ മുന്നേറ്റം.
ഏറ്റവും, പ്രധാനപെട്ട കാര്യം, ഈ സമരമുഖത്ത് നിന്നും മാഞ്ഞു കൂടാത്ത, വിഷയമാണ്, അമേരിക്കയുടെ സ്ഥിതി. തന്റെ സാമ്രാജ്യത്വ രണനീതിയില്‍, മുന്‍പന്തിയില്‍ നിലക്കുന്ന, തങ്ങളുടെ സഖ്യകക്ഷികളാണ്, ഈ പ്രദേശത്തെ പല രാജ്യങ്ങളും. ടുനീസിയയാകട്ടെ, ഈജിപ്ത്താവട്ടെ, ജോര്‍ദാനും, മൊറോക്കോയുമെല്ലാം, അമേരിക്കയുടെ സഖ്യകക്ഷികളാണ്. പല പ്പോഴും, തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും, കാര്യങ്ങള്‍ നേടാനും, അമേരിക്കയിലെ മാറി-മാറി വരുന്ന റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് ഭരണകൂടങ്ങളും, ഈ രാജ്യങ്ങളെ കൂട്ട് പിടിച്ചിട്ടുണ്ട്. പലപ്പോഴും ആയുധങ്ങള്‍ നല്‍കിയും, അവയുടെ സേനകളെ പരിഷിപ്പിച്ചും, അവരുടെ തന്ത്ര-പ്രധാന ഇടങ്ങള്‍ ഉപയോഗിച്ചും, സാമ്പത്തിക സഹായങ്ങള്‍ നല്‍കിയും-പലപ്പോഴും ഉടംബടികളോടെ സാമ്പത്തിക മേഖലയില്‍ പ്രവേശിച്ചു, തങ്ങളുടെ കാര്യങ്ങള്‍ മുന്‍പന്തിയില്‍ വെച്ച് വിലപേശിയും-തങ്ങളുടെ ചട്ടകൂടിനകത്ത് വരിഞ്ഞു കെട്ടി നിര്‍ത്താനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ന് ഇവിടങ്ങളില്‍ ജനരോഷം പൊട്ടി പുറപ്പെടുമ്പോള്‍, അത് സാമ്രാജ്യത്വ അജണ്ടക്കൊരു, താക്കീതുകൂടിയാണ്. ആ നയങ്ങള്‍, തങ്ങള്‍ക്കു വേണ്ടെന്നും, മാറി വരുന്ന അധികാര വര്‍ഗ്ഗങ്ങള്‍ മുന്‍പ് പോയ പാത പിന്തുടരാന്‍ പറ്റില്ല എന്ന് കൂടിയാണ്, വ്യക്തമായ മുന്നറിയിപ്പോടുകൂടി ജനങ്ങള്‍ അറേബ്യന്‍ തെരുവുകളില്‍ ഉറച്ചു വിളംബരം ചെയുന്നത്. മാറുന്ന ഈ രാഷ്ട്രീയ ചിത്രത്തിന്‍റെ ഫലമെന്നോണം, ഒബാമയും, അവരുടെ ഭരണ-സിരാകേന്ദ്രങ്ങളും വിശ്വാസം നഷ്ട്ടപ്പെട്ട തലവന്മാരെ കൈയൊഴിയാനുള്ള, സങ്കേതങ്ങളും നല്‍കി കഴിഞ്ഞു. കിഴക്കന്‍ യൂറോപ്പില്‍, അരങ്ങേറിയ പല 'വിപ്ലവങ്ങളെയും' പശ്ചിമേഷ്യ-വടക്കന്‍ ആഫ്രിക്കന്‍ നാടുകളില്‍ ഇന്ന് നടക്കുന്ന സമരങ്ങളുടെ നുകത്തില്‍ കെട്ടാനുള്ള ശ്രമങ്ങളും തകൃതിയായി ഇന്ന് നടക്കുന്നുണ്ട്. പല വര്‍ണങ്ങളുടെ പേരോടെ നടന്ന ഇത്തരം ഓറഞ്ച്, വെല്‍വെറ്റ് 'വിപ്ലവങ്ങളെ' ഇവിടെയും താരതമ്യം ചെയ്യപെടുന്നുണ്ട്. 'ജാസ്മിന്‍ വിപ്ലവം' എന്നാണ് ടുനീസിയയിലെ സമരത്തിനു മാധ്യമങ്ങള്‍ പേരിട്ടിരിക്കുന്നത്. പക്ഷെ, കിഴക്കന്‍ യൂറോപ്പില്‍ നടന്ന പല 'വിപ്ലവങ്ങളും' അട്ടിമറികളുടെ ഭാഗമായും, പല വിദേശ ഏജന്‍സികളുടെയും വ്യക്തമായ പങ്കെടുപ്പോടുകൂടിയാണ് നടന്നിട്ടുള്ളത്. അത്തരം പല സംഭവ-വികാസങ്ങളും നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിടുണ്ട്. ഒരു ബ്രഷുകൊണ്ട് എല്ലാത്തിനെയും, ചായം പൂശാനുള്ള ഈ വ്യഗ്രതയും, തീര്‍ത്തും, വിമര്‍ശിക്കപ്പെടെണ്ടതുമാണ്.
പശ്ചിമേഷ്യ-അറബ് മേഖലയില്‍ വീശുന്ന ഈ തീയെ അത്രവേഗം കെടുത്താന്‍ പറ്റുകയില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കാതോര്ര്‍ക്കാതെ, അധികാര കസേരകള്‍ മുറുക്കാന്‍ ഇനി ആവില്ല; ഏകാധിപത്യ-സ്വേചാധിപത്യ ഭരണ തന്ത്രങ്ങളും ഇനി വിലപ്പോവില്ല. എത്ര നിതാന്തമായി ശ്രമിച്ചാലും, അടിച്ചമര്‍ത്തലിന്റെ പുതിയ തന്ത്രങ്ങള്‍ വാര്ത് വെച്ചാലും, ഈ നാഥനില്ല ജനരോഷം അണപൊട്ടിയൊഴുകിക്കൊണ്ടെയിരിക്കും. ജനങ്ങള്‍ ഈ മഹാസമരത്തില്‍ സംഗമിച്ചു കൊണ്ടേയിരിക്കും, അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കും വരെ.



