സാമ്പത്തിക ചിറകിലേറി ഷീ ജിൻപിങ്ങിന്റെ സന്ദർശനം
പി.കെ. ആനന്ദ്
റിസർച്ച് അസിസ്റ്റന്റ്
ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ചൈനീസ് സ്റ്റഡീസ്, ദില്ലി
വളരെ ഏറെ പ്രതീക്ഷകളോടും, ആകാംക്ഷകളോടുമാണ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തെ നോക്കി കാണപ്പെടുന്നത്. അത്രയേറെ മാധ്യമ-വിദഗ്ദ്ധ ശ്രദ്ധ ഇതിനോടകം തന്നെ ഇതിനു വന്നു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയിൽ ഭരണമാറ്റത്തിന് ശേഷം ബ്രസീലിൽ സമാപിച്ച, ബ്രിക്സ് ഉച്ചകോടിയിൽ, ഷീയും-മോഡിയും കൂടിക്കാഴ്ച്ച നടത്തിയെങ്കിലും, ഇന്ത്യയിൽ ഭരണമാറ്റത്തിനു ശേഷം, ലോകത്തിലെ ഏറ്റവും വലിയ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയായ ഷീയുടെ, ഈ യാത്രയ്ക്ക് വലിയ പ്രാധാന്യമാണ് നൽകപ്പെടുന്നത്. ഇന്ത്യയിലെ പുതിയ സർക്കാറിന്റെ കീഴിൽ, അടുത്ത അഞ്ചു വർഷക്കാലത്തേക്ക്, ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് നാന്നി കുറിക്കൽ എന്നത് കൂടി ഈ സന്ദർശനത്തിനു കല്ലച്ച് ചാർത്തുന്നുണ്ട്.
പ്രാദേശിക തലത്തിൽ, ഭരണം പയറ്റി തെളിഞ്ഞ നേതാക്കൾ എന്ന രീതിയിലും, മോഡിക്കും, ഷീക്കും, ശക്തമായ നേതൃത്വമെന്ന പ്രതിച്ഛായയും കൈമുതലായുണ്ട്. മോഡി ഗുജറാത്തിലെ മുഖ്യമന്ത്രിയായി പ്രവർത്തിച്ച ശേഷമാണ് ദേശീയ നേതൃത്വത്തിലേക്ക് വന്നതെങ്കിൽ, ചൈനയിലെ ഫുജിയാൻ പ്രവിശ്യയുടെ ഗവർണ്ണറായും, ചചിയാങ്ങ് പ്രവിശ്യയുടെയും, ഷാങ്ങ്ഹായുടെയും പാർട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടാണ്, ഷീ ജിൻപിങ്ങ് ചൈനയുടെ സമ്മുന്നതനായ നേതാവാകുന്നത്. അങ്ങനെ വരുമ്പോൾ, ഗുജറാത്തിൽ നിന്നാണ് ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ തുടക്കമെന്നതും, മുകളിൽ പരാമർശിക്കപ്പെട്ട പ്രാദേശിക വശത്തോടൊപ്പം ചേർത്തുവായിക്കപ്പെടെണ്ടതുണ്ട്. ഉഭയകക്ഷി ബന്ധങ്ങളും, വിദേശ നീതിയും, ദേശീയ തലത്തിൽ നിന്നും പ്രാദേശിക, അർദ്ധ-പ്രാദേശിക തലത്തിലേക്ക് വരുന്നതിന്റെ സൂചനയാണ് ഇത് കൊണ്ട് തെളിയപ്പെടുന്നത്. ഗുജറാത്ത് ഇന്ന് വലിയ രീതിയിൽ ജാപ്പനീസ്-ചൈനീസ് നിക്ഷേപങ്ങളുടെ ഉദ്ധിഷ്‌ടസ്ഥാനമാണ്. കുറച്ചു കാലമായി ചൈന ഇന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് സാമ്പത്തിക ചർച്ചകൾ നടത്തി, നിക്ഷേപങ്ങൾക്ക് ആക്കം കൂട്ടുന്നതായി കാണപ്പെടുന്നുണ്ട്. അതിന്റെ തുടർച്ചയെന്നോണമാണ് ഷീയെ, മോഡി, പ്രാട്ടോക്കോള്‍ക്ക് വിപരീതമായി അഹ്മ്മദാബാദിൽ സ്വീകരിച്ചത്. ഇരു പക്ഷ കരാറുകളിലൂടെ, ഇന്ത്യയിൽ ചൈന സ്ഥാപിക്കാനുദേഷിക്കുന്ന രണ്ടു വ്യവസായ പാർക്കുകളിൽ ഒന്ന്, ഗുജറാത്തിലാണെന്നതു ഈ വസ്തുതയെ അടിവരയിടുന്നു. ഗുജറാത്തിനെ ചൈനയുടെ സമൃദ്ധവും, വികസിതവുമായ ഗ്വാങ്ങ്ദുങ്ങ് പ്രവിശ്യയോടാണ് താരതമ്യം ചെയ്യപെടുന്നത്. അഹമദാബാദും, ഗ്വാങ്ങ്ദുങ്ങിന്റെ പ്രവിശ്യ തലസ്ഥാനമായ ഗ്വാങ്ങ്ജോയും തമ്മിൽ സഹോദര്യ നഗര കരാറിലൂടെ ഇരു രാജ്യങ്ങളും പ്രാദേശിക തലത്തിലുള്ള സഹകരണത്തിനും, പങ്കാളിത്തത്തിനും, വേരുറപ്പിക്കുന്നതായി കാണാൻ സാധിക്കും.
ഉഭയകക്ഷി ബന്ധത്തിന്റെ സാമ്പത്തിക ശാസ്ത്രം
കാലങ്ങളോളമായി കീറാമുട്ടിയായി കിടക്കുന്ന അതിർത്തി തർക്കത്തിന് ശാശ്വതമായ പരിഹാരമൊന്നും ഈ മൂന്നു ദിവസത്തെ കൂടികാഴ്ചയിൽ, ഉരുത്തിരിയാൻ പോകുന്നിലെങ്കിലും, ആ വിഷയത്തെ ബന്ധങ്ങൾക്ക് വിലങ്ങുതടിയാകാൻ ഇരു പക്ഷവും കൂട്ടാക്കുന്നില്ല എന്നത് തന്നെ ഒരു സുപ്രധാന കാര്യമാണ്. നിർണ്ണയിക്കപ്പെടാത്ത അതിർത്തിയും, അതിന്റെ പരിണിതഫലമായി ഇടയ്ക്കിടെ സംജാതമാകുന്ന ലംഖനങ്ങളും ബന്ധങ്ങളെ കുടുക്കാതിരിക്കാൻ ഭരണ നേതൃത്വം ശ്രമിക്കുന്നതിനു, 'സാമ്പത്തികമായ' ഒരു അടിവേരുണ്ട്. അങ്ങനെ വരുമ്പോൾ, ഉഭയകക്ഷി ബന്ധത്തിന്റെ ഉപരിതലം രാഷ്ട്രീയമാണെങ്കിലും, അടിത്തറ ഇന്ന് സാമ്പത്തികമാണ്. ഷീ ജിൻപിങ്ങിന്റെ ഈ സന്ദർശനം, കുറച്ചു ദിവസം മുൻപ്, മോഡിയുടെ ജപ്പാൻ സന്ദർശനത്തിനു ശേഷമാണ് നടക്കുന്നതെന്ന കാര്യവും വിസ്മരിച്ചുകൂടാ. അടുത്ത അഞ്ചു വർഷക്കാലത്തെക്കു, 35 ലക്ഷം കോടി അമേരിക്കൻ ഡോളറുടെ ജാപ്പനീസ് സാമ്പത്തിക പ്രതിജ്ഞാബദ്ധതയുമാണ് മോഡി, ഇന്ത്യയിലേക്ക് മടങ്ങിയത്. ഇതിന്റെ പശ്ചാത്തലത്തിലും, പാരമ്പര്യമായ ചൈന-ജപ്പാൻ സ്‌പര്‍ദ്ധയുടെ നിഴലിലും, വലിയ രീതിയിൽ ഇന്ത്യയെ തഴുകണമെന്നതും, ചൈനീസ് ഭരണകൂടത്തിനു അത്യന്താവേഷികമാണ്. അത് കൊണ്ട് തന്നെ, നൂറു ലക്ഷം കോടിയിലതികം നിക്ഷേപങ്ങളും, സംരംഭങ്ങളുമാണ്, മോഡി സർക്കാർ ചൈനയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് അൽപ്പം ചുരുങ്ങി ഇരുപതുലക്ഷം കോടി ഡോളറായി, എന്നാണു ഒപ്പിടപ്പെട്ട കരാറുകൾ തെളിയിക്കുന്നത്. എന്നിരുന്നാലും, മുപ്പതു വർഷത്തിലുമേറെയായി നിലനിൽക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങളുടെ ഫലമായി, ഒരു വ്യാവസായിക ഭീമനായി വളർന്നു, പന്തലിച്ച ചൈന ഇന്ന് സ്വദേശത്തു, തൊഴിൽ തർക്കങ്ങളും, ഞെരുക്കങ്ങളും നേരിടുമ്പോൾ, ഇന്ത്യയെ പോലുള്ള ഒരു കൂറ്റൻ വിപണി അവർക്ക് ഒരു മുതൽ കൂട്ടാണ്. തങ്ങളുടെ വസ്തുക്കളും, സംസ്‌കൃത സാമഗ്രികളും, സമ്പത്ത് വിഭവങ്ങളും, ഇന്ത്യയിലേക്ക് ഒഴുകേണ്ടതും, ചൈനീസ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം, ഒരു വലിയ ആവശ്യകത തന്നെയാണ്. കൂടാതെ, അത്തരത്തിലുള്ള മുതൽ മുടക്കിന്റെയും, നിക്ഷേപങ്ങളുടെയും പരിണിത ഫലമായി, സൃഷ്ടിക്കപെടുന്ന തൊഴിലവസരങ്ങളും, നൈപുണ്യ-കൌശല പുരോഗതിയും, സമ്പത്തും ഇന്ത്യക്കും ലാഭകരമായാണ് സർക്കാർ വീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ, സന്ദർശനത്തിന്റെ രണ്ടാം ദിവസം ഉഭയകക്ഷി ചർച്ചക്ക് ശേഷം ഒപ്പിടപ്പെട്ട പന്ത്രണ്ടോളം കരാറുകളിൽ, ഭൂരിപക്ഷവും സാമ്പത്തിക സ്വഭാവമുള്ളതാണ്. റയിൽവെ നവീകരണം, തുറമുഖ-ആന്തരഘടന വികസനം, ബഹീരാകാശ മേഖലയിൽ സഹകരണം, മുംബൈ-ഷാങ്ങ്ഹായ് തമ്മിൽ സഹോദര്യ നഗര പദവി എന്നിങ്ങനെ പോകുന്നു ഈ ഉടമ്പടികൾ. സർക്കാർ തലത്തിൽ അല്ലാതെ, ചൈനീസ്-ഇന്ത്യൻ കോർപ്പറേറ്റ് തലത്തിലും 3.43 ലക്ഷം കോടി ഡോളർ ഉടമ്പടികളും സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. ഉയർന്നു വരുന്ന ചൈനീസ്-ജാപ്പനീസ് നിക്ഷേപങ്ങളോട് ഇന്ത്യയുടെ സമീപനം, വളരെ സൂക്ഷമതയോടും, രാജ്യത്തിന്റെ താൽപ്പര്യങ്ങൾ മുന് നിർത്തിയുമാകണം. അത് കൊണ്ട് സാമ്പത്തികമായി, അവയുടെ ഗുണഫലങ്ങൾ അനുഭവിക്കണമെങ്കിൽ, ചൈന-ജപ്പാൻ തമ്മിൽ നിലനിൽക്കുന്ന പരമ്പരാഗത സ്പർദ്ധയിൽ, ഒരു ഭാഗത്തും അണി ചേരാതെ, സ്വന്തം രീതിയിൽ ഇരു രാജ്യങ്ങളുമായും അതതു തരത്തിൽ ഇടപെടേണ്ടതുണ്ട്. അങ്ങനെ മാത്രമേ, ഇന്ത്യക്ക് തന്റെ തന്റെ ശക്തിയും, ഉത്തരവാദിത്തവും നിറവേറ്റാൻ സാധിക്കു.
സാമ്പത്തിക മേഖലയാണ്, പ്രധാന അച്ചു തണ്ടെങ്കിലും, ഇതര മാനവ വിഭവശേഷി, ടൂറിസം, സാംസ്കാരിക, പൈതൃക തലങ്ങളിലും ഇന്ത്യയും-ചൈനയും ഈ സന്ദർശനത്തിലൂടെ കൂടുതൽ കെട്ടുപ്പാടുകൾക്ക് ആക്കം കൂടിയിട്ടുണ്ട്. 1500-ഓളം ഇന്ത്യൻ ഭാഷാദ്യാപകരെ പരിശീലിപ്പിക്കാനും ചൈന തയ്യാറായിട്ടുണ്ട്. ലോക ജനസംഖ്യയിൽ ആദ്യ പന്തിയിൽ നിൽക്കുന്ന രാജ്യങ്ങളെന്ന കണക്കിലും, ഉയർന്നു വരുന്ന രണ്ടു സമ്പദ് ശക്തികളെന്ന രീതിയിലും, പരസ്പരമറിയാനും, ഉള്ളു തുറന്നു അന്യോന്യം മനസ്സിലാക്കാനും ഇന്ത്യയും, ചൈനയും, സർക്കാർ-കച്ചവട തലത്തിൽ നിന്നും ഉയരാനുള്ള ഒരവസരവും പാഴാക്കരുത്. അയൽവാസികലെന്ന രീതിയിലും, ഈ മനസ്സിലാക്കൽ ഒഴിച്ചുകൂടാത്തതാണ്.
'സിൽക്ക് റൂട്ടിന്' ബദലായ 'സ്പൈസ് റൂട്ട്': ഒരു കേരളാധിഠിത ആശയം
ഷീജിൻപിങ്ങ് അധികാരത്തിലേറിയ ശേഷം, വമ്പിച്ച രീതിയിൽ പ്രചരിപ്പിക്കുന്ന ഒരു വിഷയമാണ്, 'പുതിയ അയൽപ്പക്ക' നയം. തങ്ങളുടെ വലിയ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ ഫലമായി, അയൽ രാജ്യങ്ങളുമായി, താൽപ്പര്യങ്ങൾ പങ്കിട്ടു കൊണ്ട് മുന്നോട്ടു പോകേണ്ട ആവശ്യം ശക്താമായി നിലനിൽക്കുന്നുണ്ട്. കൂടാതെ, തങ്ങളുടെ സാമ്പത്തിക പ്രയോജനത്തിനും, ചരക്കു-വാണിഭ ഗതാഗതത്തിനും, ഊർജ്ജ വിഭവങ്ങളുടെ ഒഴുക്കിനും ഉതകുന്നതാണ് ചൈനയുടെ ഈ പുതിയ ശ്രമം. ഇതിനായി, പുരാതന 'സിൽക്ക് റൂട്ട്' (പട്ടു പാത) എന്ന ആശയത്തെ പുനർജീവിപ്പിചു കൊണ്ട് പുതിയ കാലത്ത്, യോജിപ്പിക്കലെന്ന അർത്ഥവത്തായ നയമാണ് ഷീ ഭരണകൂടം മുന്നോട്ടു വെക്കുന്നത്. പുരാതന കാലത്ത് വാണിജ്യ--വ്യവഹാരത്തിനായി ഉപയോഗത്തിൽ വന്ന ഈ 'സിൽക്ക് റൂട്ടിനെ', ഇന്ന് ഏവർക്കും ഉപകാരപ്രദമായി എന്ന് പൊലിപ്പിച്ചു കാട്ടി, കടൽ-കര വഴി ചൈന നയിക്കുന്ന ഈ സംരംഭത്തിൽ മിക്ക ദക്ഷിണേഷ്യൻ-മധ്യേഷ്യൻ-തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും കോർത്തിണക്കാനാണ് പ്രധാനമായുള്ള ശ്രമം. ഇന്ത്യ സന്ദർശനത്തിനോടൊപ്പം, തന്നെ ഷീ മാലിദ്വീപും, ശ്രീലങ്കയും പര്യടനത്തിൽ ഉൾപ്പെടുത്തിയെന്നതും, ഈ 'സിൽക്ക് റൂട്ട്' നയത്തിനെ ഒന്ന് കൂടെ പുഷ്‌ടിപ്പെടുത്തുന്നതാണ്. ഇതിൽ ഇന്ത്യ പങ്കുകൊള്ളേണ്ട ആവശ്യകത നിലനിൽക്കുമ്പോൾ തന്നെയും, ചൈനയുടെ നീക്കങ്ങൾക്ക് ഒരു ക്രിയാത്മക ബദൽ നൽകേണ്ടതുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാറിന്റെ ടൂറിസം വകുപ്പ് അടുത്തിടെ ആരംഭിച്ച 'സ്പൈസ് റൂട്ട്' എന്ന ആശയത്തെ, കുറേക്കൂടി വിസ്തൃതമായും, ഫലവത്തായും, പരിപാലിക്കേണ്ടതുണ്ട്. ചരിത്ര-പുരാതനമായി, നിലകൊള്ളുന്ന ഒരു വസ്തുത എന്ന നിലയ്ക്ക്, ഒരു തീരദേശ സാമ്പത്തിക ഇടനാഴികയായി ഈ 'സ്പൈസ് റൂട്ടിനെ' വിശേഷിപ്പിച്ചു, വളർത്താവുന്നതാണ്. അങ്ങനെ വരുമ്പോൾ, അതിന്റെ വ്യാപ്തി ആഫ്രിക്കൻ, മറ്റും തെക്ക്-കിഴക്കൻ ഏഷ്യൻ തീരത്തേക്കും, പന്തലിക്കുമ്പോൾ തന്നെ, മെഡിക്കൽ ടൂറിസം, ബാങ്കിംഗ്-ധനകാര്യ മേഖല, പരമ്പരാഗത വ്യവസായങ്ങൾക്കും-ചെറു കിട സംരംഭങ്ങൾക്കും ഉതകുന്നതായിത്തീരാം. മാത്രമല്ല, സംസ്ഥാന-പ്രവിശ്യ തലത്തിൽ ഉരുത്തിരിഞ്ഞ ആശയമെന്ന രീതിയിൽ, മുൻപ് സൂചിപ്പിച്ച ദേശീയ തലത്തിൽ നിന്നകന്ന നയ നിർമ്മാണവും, ഇത് വഴി ഒന്ന് കൂടി ഊട്ടിഉറപ്പിക്കപ്പെടും.
ഇന്ത്യയുടെ-ചൈനയുടെയും ഭരണകേന്ദ്രങ്ങൾ തമ്മിൽ നടത്തുന്ന ആശയ വിനിമയങ്ങളും, ചർച്ചകളും, അത് വഴി ഉരുത്തിരിയുന്ന നയങ്ങൾക്കും അതിന്റേതായ പ്രാമുഖ്യവും, പ്രാധാന്യവുമുണ്ട്. സ്വന്തം ജനങ്ങളും, ശേഷം ലോകവും ഇരു രാജ്യങ്ങളും അത്രെയേറെ പ്രതീക്ഷകളോടും, ആകാക്ഷകളോടും, ആശങ്കകളോടുമാണ് വീക്ഷിക്കുന്നത്. ഷീ ജിൻപിങ്ങിന്റെ ഈ സന്ദർശനം ആ രീതിയിൽ, ഇനി അടുത്ത അഞ്ചു വർഷത്തേക്ക്, ഒരു രൂപരേഖയായി ഭവിക്കും.
(ചില ആശയങ്ങളിൽ, ഐ.സി.എസ് ഡയറക്ടർ പ്രൊഫ്. അൽക്ക ആചാര്യയോടും, അസിസ്റ്റന്റ് ഡയറക്ടർ, ഡോ. ജബിൻ ജേക്കബ്ബിനോടും കടപ്പെട്ടിരിക്കുന്നു)