Pages

Thursday, June 28, 2012

യൂറോ 2012: കലാശകൊട്ടിലേക്ക്

കേളികൊട്ടില്‍ നിന്നും കലാശ കൊട്ടിലെക്കെത്തുമ്പോള്‍, നെടുവീര്‍പ്പുകളും, ആകാംക്ഷകളും, ത്രസിപ്പിക്കുന്ന, മാസ്മരിക ചാരുതയും, വിതറി, ഫുട്ബോള്‍ ഭ്രാന്തിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുകയാണ്, നീണ്ട ഒരു മാസത്തെ യൂറോപ്പിലെ വസന്തം. അടുത്ത നാല് വര്‍ഷക്കാലത്തേക്ക്‌,  യൂറോപ്പിന്റെ രാജാക്കന്മാരുടെ കിരീടമാണിയാന്‍, മത്സരിക്കുന്ന അവകാശികളെ അറിയാന്‍, ഇനി വെറും രണ്ടു കളികള്‍ മാത്രം. അവശേഷിക്കുന്ന രണ്ടാം സെമി-ഫൈനലും, ഫൈനലും കഴിഞ്ഞാല്‍ ജൂലൈ രണ്ടോടെ, കാല്‍പ്പന്തുകളിയുടെ ഈറ്റില്ലത്തിന്റെ താക്കോല്‍, സ്പെയിന്‍, ജര്‍മനി, ഇറ്റലി, പോര്‍ച്ചുഗല്‍, എന്നിങ്ങനെ, നാല്  വമ്പന്മാരില്‍, അരെങ്കിലും ഒരാളുടെ കൈകളിലേക്ക്, വച്ച് നീട്ടപ്പെടും.

ഗ്രൂപ്പു, ക്വാര്‍ട്ടര്‍, എന്നീ കടമ്പകള്‍, കടന്നു കഴിഞ്ഞപ്പോള്‍, ചികഞ്ഞെടുത്ത മികച്ച നാല് ടീമുകള്‍ തന്നെയാണ്, സെമിയില്‍, അര്‍ഹിക്കുന്ന, സ്ഥാനം, നേടിയിട്ടുള്ളത്. കളിച്ച ഇരുപത്തിയെട്ടു, കളികളും, വിശകലനം, ചെയ്തു നോക്കിയാല്‍, യുവത്വം, നിറഞ്ഞു നില്‍ക്കുന്ന, പ്രതിഭാസമ്പന്നരായ, ജര്‍മനി തന്നെ യാണ്, ഏറ്റവും മുന്നില്‍, ജോകിം ലോയുടെ ചുണക്കുട്ടികള്‍, ഉശിരന്‍, ആക്രമണ, ശൈലി പ്രദര്‍ശിപ്പിച്ചപ്പോള്‍, പൂത്തുലഞ്ഞതു, ഗോളുകളുടെ നിര വിസ്മയം തന്നെ. കളിച്ച എല്ലാ കളികളിയം, പൂര്‍ണ വിജയം. മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കാപെട്ട ഗ്രൂപ്പ്-ബീയില്‍, പോര്‍ച്ചുഗലിനെയും, ഹോളണ്ടി നെയും, ഡെന്‍മാര്‍ക്കിനെയും, അടിയറവ് പറയിച്ച, ജര്‍മനി ക്വാര്‍ട്ടറില്‍, ഗ്രീസിനി, നാല് ഗോളുകള്‍ക്ക്, നിലം പരിശാക്കി. യവന പടയെ സമ്പൂര്‍ണമായി, തുരത്തിയ, മത്സരത്തില്‍, നാല്  ഉഗ്രന്‍ ഗോളുകളാണ്, അവര്‍ പൊഴിയിച്ചത്. ആക്രമണത്തിന്റെ കുന്തമുനയായ, മരിയോ ഗോമസിന്റെ മൂന്ന് ഗോളുകള്‍, ക്രിസ്റിയാനൊ റൊണാള്‍ഡോക്കൊപ്പം, ടൂര്‍ണമെന്റിന്റെ, അധികമാണെങ്കില്‍, ശക്തമായ പിന്തുണയാണ്, ടീമിലെ മറ്റു അംഗങ്ങളും നല്‍കിയത്. നായകന്‍, ഫിലിപ് ലാമും, ഉപ നായകന്‍, ബാസ്റിയന്‍ ശ്വൈന്‍ സ്റൈഗറും, പ്ലേമേക്കറായ  മേസുറ്റ് ഓസില്‍, സാമി ഖദീര, തോമസ്‌ മുള്ളര്‍, ജെറോം ബോട്ടംഗ്, ലുകാസ് പൊഡോള്‍സ്കി, ഹുംമെല്സ്, ബാഡ്സ്റ്റൂബര്‍,   എന്നിവര്‍ ആദ്യ ഇലവനിലും, പിന്നീട്, ബെഞ്ചില്‍ നിന്നും, ഇറങ്ങിയ, മിറോസ്ലാവ് ക്ലോസെ, ടോണി ക്രൂസ്,  ഗോട്സെ പോലെയുള്ളവര്‍ മികച്ച ഒരു നിറയെ തന്നെയാണ്  ജര്‍മനി പോളണ്ടിലും-ഉക്രൈനിലും കാഴ്ചവെച്ചത്. ആദ്യ കളിയില്‍, പോര്ച്ചുഗളിനോട്, വിരസമായ, രീതിയില്‍ ജയിച്ച തൊഴിചാല്‍, തങ്ങളുടെ ആക്രമണ ശൈലിയുടെ വര്‍ണ്ണകാഴ്ച തന്നെയാണ്, ജര്‍മനി പുറത്തെടുത്തത്. ഇതിനിടയില്‍, ഗോമാസിനെയും, പൊഡോള്‍സ്കിയെയും, മുള്ളറെയും, മാറ്റി, ഒരു അടവ് മാറ്റം, നടത്തി പരീക്ഷിച്ച ലോ, ഗ്രീസിനെതിരെ വിജയവും, കണ്ടു. ഇതിഹാസമായ  ഗെര്‍ഡ്‌ മുള്ളറുടെ എക്കാലത്തെയും ജര്‍മന്‍ ഗോള്‍ റെക്കോര്ഡ് തിരുത്താന്‍, ഇനി ക്ലോസേക്ക് വേണ്ടത്, വെറും നാല് ഗോളുകള്‍ മാത്രം. കൂടാതെ, ലുകാസ് പൊഡോള്‍സ്കി, ജര്‍മന്‍ ജഴ്സിയ  ണിഞ  , തന്റെ നൂറാമത്തെ, കളിയില്‍, ഡെന്‍മാര്‍ക്കിനെതിരെ  ആദ്യ ഗോള്‍ നേടിക്കൊണ്ട്, ആ  മുഹൂര്‍ത്തം, അവിസ്മരണീയമാക്കി. തങ്ങളുടെ എക്കലാത്തെയും ശാപമായ, ഇറ്റലിയാണ്  , സെമിയില്‍ എതിരാളികളെങ്കിലും,  15 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു, മികച്ച  ഫോമിലുള്ള ജര്‍മനി തന്നെയാണ്    , മുന്‍പന്തിയിലുള്ളത്. കൂടാതെ ഈ യൂറോയില്‍, മത്സരിച്ച 16 ടീമുകളില്‍, ഏറ്റവും ചെറുപ്പം ജര്‍മനിക്ക് തന്നെ സ്വന്തം. യുവത്വം തുളുമ്പുന്ന, ജര്‍മനിയുടെ തത്വശാസ്ത്രവും, ആക്രമണ ശൈലി തന്നെ. അതില്‍ നിന്നും, തെല്ലിട പോലും, വ്യതിചലിക്കാന്‍, തയ്യാറല്ല എന്ന് ജോകിം ലോ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഏതായാലും, മൂര്‍ച്ചയേറിയ ആക്രമണങ്ങള്‍ കുന്തമുനയാക്കിയ ജര്‍മനിക്ക്, പക്ഷെ, 'അക്കിലീസിന്റെ ഉപ്പൂറ്റി', പ്രതിരോധ നിര തന്നെ. എന്നാല്‍, ഗോളി മാനുവല്‍ നോറിന്റെ പ്രകടനങ്ങള്‍, നല്ല ഉറപ്പാണ്, ടീമിന്  ആശ്വാസം പകരുന്നത്.   

കഴിഞ്ഞ യൂറോ വിജയികളായ സ്പെയിന്‍, തങ്ങളുടെ പതിവ് കേളിശൈലിയില്‍ എത്തിയിട്ടുണ്ട്. തുടക്കത്തില്‍, വിസെന്റെ ഡെല്‍ ബോസ്കെയുടെ അണി കുറച്ചൊന്നു, മുഷിപ്പിചെങ്കിലും, മെല്ലെ, മെല്ലെ അവര്‍ പൊന്തി വന്നു. ആദ്യ കളിയില്‍, ഇറ്റലിയോട് സമനില വഴങ്ങിയെങ്കില്, പിന്നീട്, നാല് ഗോള്കള്‍ക്ക് അയര്‍ലണ്ടിനെ നിലം പരിശാക്കി, മുന്നേറിയ  ചുവപ്പ് പട, പക്ഷെ ക്രോയേഷിയയോടു അവസാന നിമിഷത്തിലാണ് ജയിച്ചു കയറിയത്. സാബി അലോന്‍സോയുടെ രണ്ടു ഗോളുകളുടെ, സഹായത്തോടെ   ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ പിന്തള്ളിക്കൊണ്ട്  സെമിയില്‍, സ്ഥാനം നേടിയ സ്പെയിന്‍ പക്ഷെ, തന്ത്രങ്ങളുടെ താള പ്പിഴവുകളുടെ  ഇരയാകുകയായിരുന്നു. ഇന്ന് ലോക ഫുട്ബോളിലെ, ഏറ്റവും നല്ല മധ്യ നിര സ്വന്തമായുള്ള , സ്പെയിന്‍ , പക്ഷെ തീര്‍ത്തും, അതിശയിപ്പിച്ചു കൊണ്ടാണ് , ഒരു സ്ട്രൈക്കര്‍ പോലുമില്ലാതെ ഇറ്റലിയെ നേരിട്ടത്. മധ്യ നിരയില്‍, ഇനിയെസ്ടക്കും, ഫാബ്രിഗാസിനും, സാവിക്കും കൂടുതല്‍, നിറഞ്ഞു കളിക്കേണ്ട ചുമതല നല്‍കിയ ഡെല്‍ ബോസ്കെ, പക്ഷെ ഒരു 'ടാര്‍ഗെറ്റ്  മാന്‍' ഇല്ലാതെ കളിച്ചപ്പോള്‍,  മുന്നേറ്റ നിരയില്‍, വിള്ളലുകള്‍ വീഴുകയും, അതിനെ വേണ്ട രീതിയില്‍, നികത്താനാകാതെ, സ്പെയിന്‍ നന്നേ പണിപെട്ടു, എന്നിരുന്നാലും, അനുഭവ സമ്പന്നതയിലും, കഴിവിലും, അടവുകളിലും, തന്ത്രങ്ങളിലും, നന്നേ മുന്നിലുള്ള ലോക ചാമ്പ്യന്മാര്‍, അത്ര പെട്ടെന്നൊന്നും, റിവേസ് ഗിയറിടാറില്ല . പാസുകളുടെ മഴ പൊഴയിച്ചു, നിറഞ്ഞും, ആഴത്തിലും, കളിക്കുന്ന സ്പെയിന്‍ എതിരാളികളെ തളര്‍ത്തുന്ന രീതി തന്നെയാണ്, ഇത്തവണയും, സ്വീകരിച്ചത്. ഈ കുറിപ്പെഴുതുമ്പോള്‍, പെനാല്‍ടി ഷൂട്ട്-ഔട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പോര്‍ച്ചുഗലിനെ തകര്‍ത്ത്, 'ലാ റോജ', വലിയ  മാമാങ്കങ്ങളിലെ,  തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍ കടന്നു.

മരണ ഗ്രൂപിലെ രണ്ടാം ടീമായി, ജയിച്ചു കയറിയ പോര്‍ച്ചുഗല്‍, തങ്ങളുടെ ശക്തികേന്ദ്രം, മൊത്തത്തില്‍ ക്രിസ്ടിയാനോ റൊണാള്‍ഡോയില്‍, സ്വരുക്കൂട്ടുകയായിരുന്നു. ആ തന്ത്രം തുടക്കത്തില്‍, ഫലം നല്‍കിയെങ്കിലും, പിന്നീടങ്ങോട്ട് , വേണ്ട രീതിയില്‍ ഗുണം ചെയ്തെതെയില്ല. ഹോളണ്ടിനെതിരെ രണ്ടു ഗോളുകളും, ക്വാര്‍ട്ടറില്‍, ചെക്ക്  റിപബ്ലിക്കിനെതിരെ ഒരു ഗോളും, നേടാനായെങ്കിലും, റൊണാള്‍ഡോക്ക്, തന്റെ പരിമിതികള്‍, വൈകാതെ തന്നെ, മനസ്സിലാക്കേണ്ടി വന്നു. വെറും പ്രതിഭകളുടെയും, താര ശോഭയുടെയും, ഒറ്റയാള്‍ പട്ടാളങ്ങളല്ല, കാല്‍പന്തു ടീമുകള്‍ എന്ന തിരിച്ചറിവ്, എന്നും, ഓര്‍ത്തിരിക്കേണ്ട ഒന്നാണ്. ടീം വര്‍ക്കും, കളിക്കാരുടെ പ്രതിഭാസംഗമവും, വിവിധ ശൈലികളുടെയും, തന്ത്രങ്ങളുടെയും, സംയോജനവും, എല്ലാം, ചേര്‍ന്ന് നിക്കുന്ന , ഒരു മഹത്  കലയാണ് ഫുട്ബോള്‍. ചില ഒറ്റയാന്മാരുടെ മേല്ലുള്ള, അമിതമായ  നിര്‍ഭരതക്ക് , അധിക ആയുസ്സില്ല  എന്നതിന്റെ കൂടിയുള്ള ,, ,   ഒരു ഏറ്റു പറച്ചിലായിരുന്നു, പോര്‍ച്ചുഗലിന്റെ സെമിയിലെ അന്ത്യം. ഷൂട്ട്‌-ഔട്ടില്‍, അവസാനത്തെ കിക്ക് എടുക്കാനായി, സ്വയം മാറ്റി നിര്‍ത്തിയ റൊണാള്‍ഡോയുടെയും, പൌളോ ബെന്റോ നയിക്കുന്ന, ടീം മാനേജ്മെന്റിന്റെയും, പാളിച്ച കൂടി പ്രതിഫലിക്കപ്പെട്ടു. അവസാന കിക്കെടുക്കാന്‍, അവസരം പോലും വന്നില്ല, പോര്‍ച്ചുഗലിന്റെ ക്യാപ്റ്റനു.

സെമിയില്‍, കടന്നു, ജര്‍മനിയെ നേരിടാന്‍, കാത്തിരിക്കുന്ന, ഇറ്റലിക്ക് , പക്ഷെ  ഇത് വീണ്ടും, ചരിത്രത്തിന്റെ ഒരാവര്‍ത്തനം തന്നെ. വാതുവെപ്പിന്റെ, കരി നിഴല്‍, ഒരിക്കല്‍ കൂടി, അവരുടെ ആഭ്യന്തര ഫുട്ബോളില്‍, വീഴുമ്പോള്‍, ഇത്തരം, സാഹചര്യങ്ങള്‍, ഒരിക്കല്‍ കൂടി, അമ്മാനമാടുമ്പോള്, പ്രതിസന്ധികള്‍ക്ക്, പരിഹാരമില്ലാതെ, കുഴയുമ്പോള്‍, 'ആസൂറി' പട, പക്ഷെ, എത്തി നോക്കുന്നത്, പഴയ കാലത്തേക്ക് തന്നെ. 1982-ലും, 2006-ലും, ലോക കപ്പ്‌, നേടുമ്പോള്‍, ഇറ്റലി അന്ന് ചുറ്റിവരിയപ്പെട്ടത്‌, ഇത്തരത്തില്ലുള്ള, വാതു വെപ്പ്, കഥകളുടെ, കൂമ്പാരമായിരുന്നു. ഒരിക്കല്‍ കൂടി, അതിനുള്ള, സാധ്യത ഒട്ടും, തള്ളിക്കളയാന്‍, പറ്റില്ല  എന്നതിന്റെ ഉറച്ച വിശ്വാസവും, അവര്‍ക്കിപ്പോഴും  ഉണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ടു കളിലും, സ്പെയിനെയും, ക്രോയെഷ്യയെയും, സമനിലയില്‍, പിടിക്കുകയും, അയര്‍ലണ്ടിനെ, രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയും, ആണ്, ഇറ്റലി, ക്വാര്‍ട്ടറില്‍, കടന്നത്‌, അവിടെ, ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ട്‌-ഔട്ടില്‍ 4-2 നു തോല്‍പ്പിച്ചാണ്, അസൂറി പടയുടെ മുന്നേറ്റം. മരിയോ ബാലറ്റൊള്ളിയുടെ, ഉശിരന്‍ നീക്കങ്ങളും, പിര്ലോയുടെയും, ഡി നതാലി, കാസ്സാണോ, എന്നിവരുടെ, മധ്യ നിരയിലെ, പ്രകടനവും, നായകനും, ഗോളിയുമായ, ജിയാന്‍ ലൂജി ബുഫ്ഫോണിന്റെ, വലകാക്കലുമൊക്കെ, ഇറ്റലിയെ മുന്നിലെത്തിക്കാന്‍ സഹായിച്ചു.

ഗ്രൂപ്പ് എ-യില്‍ ആദ്യത്തെ കളിയില്‍, റഷ്യയോട്, ഏറ്റ 'ഷോക്കില്‍', കരകയറാന്‍, പരിശ്രമിച്ച, ചെക്ക് റിപബ്ലിക്, പക്ഷെ, മറ്റു രണ്ടു കളികളിലും, ഗ്രീസിനെയും, പോളണ്ടിനെയും, ഒറ്റ ഗോളുകള്‍ക്ക്, പരാജയപ്പെടുത്തി, ക്വാര്‍ട്ടറില്‍, ഇടം നേടി. പടക്കുതിരകളായ, സ്ട്രൈക്കര്‍, മിലാന്‍ ബാരോസും, ഗോളി, പീറ്റര്‍ ചെക്കും, ക്യാപ്റ്റന്‍, ടോമസ് റോസിസ്കിയും, അടങ്ങിയ ടീമിന്, പക്ഷെ പോര്‍ച്ചുഗലിന്റെ മുന്‍പില്‍ അടി പതറി. റോസിസ്കിക്ക്, അസമയത്ത്, നേരിട്ട, പരിക്കും, ടീമിന്, വേദന ജനകമായി, ഇതേ ഗ്രൂപ്പില്‍, നിന്നും, ക്വാര്‍ട്ടര്‍ യോഗ്യത നേടിയ രണ്ടാമത്തെ, ടീമായിരുന്നു, ഗ്രീസ്. നാട്ടില്‍, ആഭ്യന്തര -സാമ്പത്തിക  പ്രതിസന്ധികള്‍ കൊടിമ്ബിരി കൊല്ലുമ്പോള്‍, യവന പട നേടിയ , ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള, മുന്നേറ്റം, രാജ്യത്തെ ഒന്നടങ്ങമാണ്  , പുത്തനാവേശത്തിലേക്ക്, കൈ പിടിച്ചു കൊണ്ട് പോയത്. ജര്‍മനിയോട്  അടിയറവു, പറയും വരെ, 2004-നു ശേഷം മറ്റൊരു യൂറോപ്പിയന്‍ കിരീടം മെന്ന സ്വപ്ന സാക്ഷാത്കാരം, യവന്‍ രാജ്യം ഒന്നായി പ്രതീക്ഷിച്ചിരുന്നു. കാരഗൂണിസ്, എന്ന പരിചയ സമ്പന്നനായ , നായകന്‍റെ അടിയില്‍, കളിച്ച ഗ്രീസിന്, ഫെര്‍ണാണ്ടോ സാന്റോസ്  എന്നാ പോര്‍ച്ചുഗീസുകാരന്റെ, പരിശീലനവും, നന്നായി ഗുണം ചെയ്തു.                 


ഫ്രാന്‍സും, ഇംഗ്ലണ്ടും, ഗ്രൂപ്പ്-ഡീയില്‍ നിന്നും, ക്വാര്‍ട്ടറില്‍, ഇടം നേടിയ ടീമുകളായിരുന്നു. ഇവര്‍ തമ്മിലെ ആദ്യ കളി സമനിലയില്‍, പിരിഞ്ഞപ്പോള്‍, ഇംഗ്ലണ്ട് അടുത്ത രണ്ടു കളികളിലും, സ്വീഡനെയും, ആതിഥേയരായ  ഉക്രൈനിനെയും, തോല്‍പ്പിച്ച്, ഗ്രൂപ്പ് ജേതാക്കളായി. അച്ചടക്ക നടപടി, നേരിടേണ്ടി വന്നു, ആദ്യ രണ്ടു കളികളിലും, പുറത്തിരിക്കേണ്ടി വന്ന, വൈന്‍ റൂണി, പക്ഷെ തന്റെ തിരിച്ചു വരവില്‍, ഉക്രൈനിനെതിരെ അനായാസ ഹെഡറിലൂടെ, ഒറ്റ ഗോള്‍ നേടി. പക്ഷെ, കടലാസ് പുലികളായി, എന്നും, അറിയപ്പെടുന്ന, ഇംഗ്ലണ്ടിനു, ഒരിക്കല്‍ കൂടി, പെനാല്‍റ്റി ഷൂട്ട്‌-ഔട്ടിന്റെ കയ്പ്പേറിയ പരാജയം, ഇറ്റലിയില്‍, നിന്നും, ഏറ്റുവാങ്ങേണ്ടി വന്നു. ലോങ്ങ്‌ ബോളുകള്‍, നീട്ടി കൊടുത്തു, ഉയരം കൂടിയ ആന്‍ഡി കാരളിനു ഗോളടി ക്കാനുള്ള, അവസരങ്ങള്‍ സൃഷ്ടിക്കുകയും, സെറ്റ്-പീസുകള്‍ മുതലാക്കാനുമുള്ള, നീക്കങ്ങള്‍ ഒഴിച്ചാല്‍, ഇംഗ്ലണ്ടിനു, തന്ത്രങ്ങളില്‍, പാപ്പരത്തം മാത്രമാണുണ്ടായിരുന്നത്. റോയ് ഹോഡ്ജ്സണിനു, ആദ്യത്തെ വലിയ ചുമതലയായിരുന്നു, ഈ യൂറോ. കുറേക്കൂടി, ക്രിയാത്മകമായി, ചിന്തിക്കുകയും, പുതിയ തന്ത്രങ്ങള്‍ മെനയുകയും, പ്രതിരോധത്തില്‍, ഊന്നിനില്‍ക്കുന്ന, മനോഭാവത്തില്‍, കാര്യമായ മാറ്റങ്ങളും, വരുത്താതെ, ഇംഗ്ലണ്ടിനു, വരും ദിവസങ്ങളില്‍, മുന്നോട്ടുള്ള , പാത ദുഷ്കരം പിടിച്ചതാണെ     ന്നുള്ളതിനു, യാതൊരു സംശയവുമില്ല. മറു ഭാഗത്ത്, ഫ്രാന്‍സും, പ്രതിഭകളുടെ ഒരു മികച്ച  നിരയുമായാണ് ഈ യൂറോക്കെത്തിയത്. ഫ്രാങ്ക് റിബറിയും, സമീര്‍ നാസ്രിയും, കരീം ബെന്സിമയും, യോഹന്‍ കബായിയും, ഒക്കെ കഴിവുള്ള താരങ്ങളാണെങ്കിലും, ഒത്തൊരുമിച്ചു, ഒറ്റക്കെട്ടായി, പ്രവര്‍ത്തിക്കുന്നതില്‍, തീര്‍ത്തും പരാജിതരായി. ടീമില്‍, ഉരുത്തിരിഞ്ഞ പടല പിണക്കങ്ങള്‍, അങ്ങാടി പാട്ടാകുകയും, അത് ടീമിനെ തന്നെ ബാധിക്കാനും തുടങ്ങിയിരുന്നു. കോച്  ലോരന്റ്റ് ബ്ലാങ്ക് , ആവതും ശ്രമിച്ചെങ്കിലും, ഫലമുണ്ടായില്ല. അതിന്റെ പ്രതിഫലനമാണ്, സ്വീഡനെതിരെ, അവസാന ഗ്രൂപ്പ് മത്സരത്തില്‍, നേരിട്ട പരാജയം. പ്രശ്നങ്ങള്‍ വേണ്ട രീതിയില്‍, കാര്യക്ഷമമില്ലാതെ, പരിഹരിക്കാതെ വന്നതോടുകൂടിയാണ്, സ്പെയിനിനെതിരെ ക്വാര്‍ട്ടറില്‍, തോല്‍ക്കന്നു, പ്രധാന കാരണങ്ങളില്‍ ഒന്ന്.    

ഗ്രൂപിനപ്പുറം കാണാതെ മടങ്ങിയവര്‍


ഓറഞ്ചു പടയുടെ കൂപ്പുകുത്തല്‍ തന്നെയാണ്, ഈ യൂറോയുടെ സംസാര വിഷയങ്ങളില്‍ ഒന്ന്. മരണ ഗ്രൂപ്പില്‍, കളിച്ച മൂന്നു കളിയും, തോറ്റിട്ടാണ് , ബെര്‍ട്ട് വാന്‍ മാര്‍വ്യിക്കിന്റെ പ്രതിഭകള്‍ അടങ്ങിയ വമ്പന്‍ പട, ഉക്രൈനില്‍ നിന്നും വിട പറഞ്ഞത്. വെസ്ലി സ്നൈഡര്‍, മാര്‍ക്ക്‌ വാന്‍ ബോമ്മല്‍, ആര്യന്‍ റോബ്ബന്‍, റോബിന്‍ വാന്‍ പേഴ്സി, ഹുണ്‍റ്റലാര്‍, എന്നിവര്‍ അടങ്ങുന്ന  വന്‍ നിര, ഡെന്‍മാര്‍ക്കിനോട്, ഒറ്റ ഗോള്‍ പരാജയം, ഏറ്റുവാങ്ങിയ ശേഷം, പിന്നീട് തങ്ങളെ വീണ്ടെടുക്കാതെ, രണ്ടു തോല്‍വി കൂടെ ഇരന്നു വാങ്ങുകയായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍, തന്നെ, സ്പെയിനിനും, ജര്‍മനിക്കും, ശേഷം, ഏറ്റവും, കൂടുതല്‍, വിജയ സാധ്യത , കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു ഡച് പട. കഴിഞ്ഞ ലോക കപ്പില്‍, സ്പെയിനിനോട് കാലിടറിയ അതെ ടീമിനെ തന്നെ ഇറക്കിയായിരുന്നു, മാര്‍വ്യിക്ക്  , യൂറോപ്പിലെ  കിരീടം ലക്ഷ്യമിട്ടത്. വാന്‍ ബോമ്മലും, മാര്‍വ്യിക്കും സ്ഥാനങ്ങള്‍ രാജി വെച്ച് കഴിഞ്ഞു. ഇതേ ഗ്രൂപ്പില്‍, കളിച്ചു, അവസാനം വരെ പോരാടിയ ഡെന്മാര്‍ക്കും, ടൂര്‍ണമെന്റിനെ ത്രില്ലടിപ്പിച്ചു. ക്രോണ്‍ഡെല്ലിയും, നികോളാസ് ബെന്റ്നര്‍, എന്നിവരുടെ ഗോളുകള്‍, ഡാനിഷ്‌ പടയെ എപ്പോഴും സാധ്യതയുള്ളവരാക്കി.  

ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ, മറ്റൊരു പ്രധാന ടീം, റഷ്യയായിരുന്നു. ഡിക് അഡ്വോക്കാറ്റ്, എന്ന  ഡച്  ഇതിഹാസത്തിന്റെ പരിശീലനയില്‍, യൂറോക്കെത്തിയ  റഷ്യന്‍ ടീം, പക്ഷെ, ആദ്യകളിയില്‍, ചെക്ക്  റിപ്പബ്ലിക്കിനെ തുത്തുവാരിയ, ആരംഭ  ശൂരത്തം, പിന്നീടങ്ങോട്ട്, കാണിചതെയില്ല. ആന്ദ്രെ അര്‍ഷവിന്നും, പാവ്ല്യുചെങ്കോയും, ഒക്കെ ഉണ്ടായിട്ടും, റഷ്യയുടെ പതനം, ദയനീയമായിരുന്നു. ഫ്രാന്‍സിനെ പോലെ, ടീമില്‍ നിലനിന്നിരുന്ന, ധാര്‍ഷ്ട്യവും, അഹങ്കാരവും, കാണികളോടുള്ള     പുച്ഛവും, എല്ലാം, തോല്‍വിക്ക് ശേഷം പുറത്തു വന്നു. ഇബ്രാഹിമോവിചിന്റെ നിറ  സാന്നിധ്യമുണ്ടായിട്ടും, കപ്പില്നെ കരക്കടിപ്പിക്കാന്‍, സ്വീഡനായില്ല. ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചതും, ഫ്രാന്‍സിനെ അവസാന കളിയില്‍, തുരത്തിയതുമാണ്, എടുത്തു പറയാന്, വിഷയങ്ങള്‍. 


ക്രോയേഷ്യയും, ഉഗ്രന്‍ കളി പുറത്തെടുത്തെങ്കിലും, അയര്‍ലണ്ടിനെ മാത്രമേ, അവര്‍ക്ക്, തോല്പ്പിക്കാനയുള്ളു. ഇവിക ഒളിച്ചിന്റെ അസാന്നിധ്യത്തില്‍, മാറിയോ മന്സുകിച്ചും, ലുക മോഡ്രിച്ചുമാണ് , കളി അവര്‍ക്കായി നിയന്ത്രിച്ചത്. മന്സുകിച്, ഗോമസിനും, റൊണാള്‍ഡോക്കുമൊപ്പം, മൂന്ന് ഗോള്‍ നേടി, ടൂര്‍ണമെന്റിന്റെ, ഏറ്റവും, ഉയര്‍ന്ന സ്കോററാണ്. ഹോളണ്ടിനെ പോലെ തന്ന,ഇ ഒരു കളി പോലും ജയിക്കാതെ, പുറത്തേക്ക് പോയ  ടീമാണ്, അയര്‍ലണ്ട്.ഡേമിയന്‍ ഡഫ്ഫും, റോബി കീന്‍, എന്നിങ്ങനെ പടക്കുതിരകള്‍ ഉള്‍പ്പെട്ട, ടീം, ജിയോവാനി ട്രാപ്പടോണിയുടെ പരിശീലനത്തില്‍,  പയറ്റി തെളിഞ്ഞ  പടക്കോപ്പുകള്‍, പക്ഷെ മൊത്തത്തില്‍, തകരുകയാണ് ഉണ്ടായത്.  ആതിഥേയത്വം വഹിച്ച പോളണ്ടും, ഉക്രൈനും കാര്യമായ പുരോഗതി ഒന്നും നടത്തിയില്ല. ലെവണ്ടോവ്സ്കി തൊടുത്ത ഗോളില്‍ നിന്നാണ്, ഈ യൂറോ തുടങ്ങിയതെങ്കിലും, പോളണ്ടിന്, രണ്ടു സമനിലകള്‍, കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. ഉക്രൈനാണ്  കൂടുതല്‍ പ്രതീക്ഷ നല്‍കിയത്. ആന്ദ്രെ ഷെവ്ചെങ്കോ എന്ന പ്രതിഭാസത്തിന്റെ ചിറകിലേറി സഞ്ചരിച്ച, ഉക്രൈന്‍ ആദ്യ കളിയില്‍, സ്വീഡനെ ഒരു ഗോള്‍ കൊണ്ട് പിന്തങ്ങിയത്തിനു, ശേഷം ഷെവ്ചെങ്കോയുടെ രണ്ടു മനോഹര ഹെഡഡറുകളിലൂടെ മുന്നിലെത്തുകയായിരുന്നു. ഒലെഹ് ബ്ലോഖിന്‍ പരിശീലിപ്പിച്ച ഉക്രിനെ, അടുത്ത കളി ഫ്രാന്‍സിനോട് തോറ്റെങ്കിലും, ഇംഗ്ലണ്ടിനോട് നേരിട്ടത്, ലൈന്‍സ്മാന്റെ തെറ്റായ തീരുമാനം, കൂടിയാണ്. ഇംഗ്ലണ്ടിന്റെ ഗോള്‍മുഖം കടന്നു, വരയുടെ അപ്പുറത്തേക്ക്, പോയ പന്തിനെ ഗോളായി കണക്കാക്കാന്‍                                   
റഫറി കൂട്ടാക്കിയില്ല. അന്തരാഷ്ട്ര ഫുട്ബോളില്‍, മറ്റു കളികളെ പോലെ, സാങ്കേതിക വിദ്യയുടെ ആവശ്യകതയും,  ഇതിലൂടെ ചൂണ്ടി കാണിക്കപ്പെട്ടു. 'ഗോള്‍ ലൈന്‍ ടെക്നോളജി', സ്വീകരിക്കാന്‍, സമയമായതിന്റെ, വ്യക്തമായ, സൂചന. ഈ ടൂര്‍ണമെന്റോടെ ഷെവ്ചെങ്കോയുടെ, നീണ്ട  അന്തരാഷ്ട്ര കരിയറിന് മേല്‍ തിരശ്ശീല വീണു. ഉക്രൈനിനെ ലോക കപ്പില്‍ ആദ്യമായി, 2006-ല്‍ എത്തിച്ചതിന്റെ സാരഥ്യവും, ഷെവ്ചെങ്കോക്ക് സ്വന്തം. ഇത് കൂടാതെ, ഉക്രൈനിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍, ഏറ്റവും പ്രായം കുറഞ്ഞതും, പ്രായം കൂടുതലുമുള്ള ഗോള്‍ സ്കോറര്‍ എന്ന രണ്ടു റെക്കോര്‍ഡും ഷെവ്ചെങ്കോയുടെ പേരില്‍.    

16 ടീമുകള്‍, വീരോടും വാശിയോടും, മത്സരിച്ച, ഈ യൂറോയില്‍, ഒരു കളിയും, ഗോള്‍ രഹിത സമനിലയില്‍, അവസാനിച്ചില്ലെന്നു മാത്രമല്ല, അവസാന റൗണ്ട് കളികള്‍ വരെയും നാല് ഗ്രൂപ്പില്‍ നിന്നും, ക്വാര്‍ട്ടറിലേക്ക് കടക്കുന്ന ടീമുകളെ കുറിച്ച്, ഒരു ധാരണയുമുണ്ടായിരുന്നില്ല. അത്രയ്ക്കും, ആകാംക്ഷ നിറഞ്ഞതായിരുന്നു എല്ലാ മത്സരങ്ങളും. പക്ഷെ, 2016-ല്‍ ഫ്രാന്‍സ് ആതിഥേയത്വം, വഹിക്കുന്ന യൂറോ മുതല്‍ അങ്ങോട്ട്‌, 8 ടീമുകള്‍ കൂടി ചേര്‍ത്തു 24-ആക്കി കൂട്ടാന്‍, മിഷെല്‍ പ്ലാട്ടിനിയുടെ നേതൃത്വത്തില്‍, യുഏഫ  തീരുമാനിച്ചു കഴിഞ്ഞു. ഇതിന്റെ, ബാക്കിപത്രം, ആവേശവും, അര്‍ഹാതുള്ള ടീമ്കള്‍ക്കും പകരം, കുത്തിനിറക്കപെടുന്ന , ഒരു വസ്തുവായി ടൂര്‍ണമെന്റ് മാറുമെന്നാണ്, മിക്ക ഫുട്ബോള്‍, പ്രേമികളുടെയും, നിരീക്ഷകരുടെയും വാദം. അതായത്, ചുരുക്കത്തില്‍ പറഞ്ഞാല്‍, ക്വാളിറ്റിക്ക് പകരം, ക്വാന്റിറിക്കു പ്രാധാന്യം കല്‍പ്പിക്കുക. പക്ഷെ, യൂറോപ്പിയന്‍ രാജ്യങ്ങളുടെ വികസനവും, യൂറോപ്പിയന്‍ യൂണിയന്റെ വിസ്തീരണവും, കണക്കിലെടുത്താണ്, തീരുമാനം, എന്നാണ്, യുഏഫയുടെ വിശദീകരണം. എന്തിരുന്നാലും, ഇപ്പോഴുത്തെ പോലെയാകില്ല, യൂറോയുടെ സ്ഥിതി എന്നത് സാരം. 

കളിക്കളത്തിനു പുറത്തെ കളികള്‍

പുല്മൈതാനികളില്‍, വസന്തം വിരിയുമ്പോള്‍, ഗാലരികള്‍ക്ക് പുറത്തും, കളികള്‍ നടക്കുന്നുണ്ട്. വംശീയ  വിദ്വേഷം നിഴലാടിയ സാഹചര്യത്തിലാണ് , ഈ യൂറോ ഉക്രൈനിലും, പോളണ്ടിലും, അരങ്ങേറുന്നത്. അത് കൊണ്ട് തന്നെ, യുഏഫ യുടെ കാതലായ, പ്രഖ്യാപനവും, ഈ ടൂര്നമെന്റിനിറെ മുദ്രാവാക്യവും, "പരസ്പരം ബഹുമാനിക്കുക' എന്നതാണ്. അങ്ങനെ, മത്സരങ്ങള്‍ക്ക് ശേഷം, പൊതുവായ  ഒരു കീഴ്വഴക്കമായ, പരസ്പരം  ജേഴ്സി കൈമാറ്റത്തെയും, ആവതും, പ്രോത്സാഹിപ്പിക്കുക  എന്നാ നയമാണ്, യുഏഫ സ്വീകരിച്ചിരിക്കുന്നത്. 

എന്നാല്‍, യുഏഫയെ അലട്ടുന്ന മറ്റൊരു പ്രധാന തലവേദനയാണ്, കാണികളുടെയും, ആരാധകരുടെയും, അതിരുകടക്കുന്ന , ഉന്മാദം. അത് പലപ്പോഴും, ലഹളയായും, തെരുവുയുദ്ധങ്ങളായും, സ്റ്റേഡിയത്തിനുള്ളിലെ, പടക്കം പൊട്ടിക്കലും, ഗ്രൌണ്ടിലേക്ക് ചവറുവാരിയെറിയുകയും മറ്റും സംഭവങ്ങള്‍ ധാരാളമായി നടന്നിട്ടുണ്ട്. ഇതിന്റെ ഫലമായി, യുഏഫ  പല രാജ്യങ്ങളുടെയും, ഫുട്ബോള്‍ ഫെഡറേഷനുകള്‍ക്കെതിരെ വന്‍ തുകകള്‍, നഷ്ടപരിഹാരമായി ചുമത്തുകയുമുണ്ടായി. ഇതില്‍, റഷ്യ, ജര്‍മനി, സ്പെയിന്‍, എന്നീ രാജ്യങ്ങള്‍ മുന്‍ നിരയില്‍, തന്നെ വരും.

ടൂര്‍ണമെന്റിന്റെ നടത്തിപ്പ് സംബന്ധമായും, അഴിമതിയുടെ കഥകളും, ഇതിനോടകം, പുറത്തു വന്നിട്ടുണ്ട്. ഉക്രൈനില്‍, സ്റ്റേഡിയങ്ങള്‍ പണിയാണ്, നവീകരിക്കാനും, വന്‍ അഴിമതിയാണ്, അവിടത്തെ ഭരണകൂടവും, ഫുട്ബോള്‍ ഫെഡറേഷനും കാട്ടിക്കൂട്ടിയതെന്നുള്ള  ആരോപണങ്ങള്‍ വന്നു നിറഞ്ഞു നിറഞ്ഞിട്ടുണ്ട്‌. ഈ ആരോപണങ്ങളെ യുഏഫ  അന്വേഷിക്കണമെന്നാണ്  ഉക്രൈനിലെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിന്നെല്ലാം പുറത്തു ഉക്രൈനില്‍, പ്രസിഡന്റ്  വിക്ടര്‍ യാനുകോവിചിന്റെ ഭരണത്തില്‍, സ്വേച്ചധിപത്യ രീതികളാണ്  നടപ്പാക്കുന്നതെന്നും, പ്രതിപക്ഷത്തെ പ്രധാന നേതാവായ, യൂലിയ ടിമോഷെങ്കോയെ ജയിലില്‍ തള്ളി, ജനാതിപത്യ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെന്നുള്ള, വാര്‍ത്തകള്‍ കൂടി വന്‍ രീതിയില്‍ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ ഫലമായി, ഉക്രൈനിലെ, ഒരു കളിയും, നേരിട്ട് കാണാന്‍, എത്തില്ല, എന്ന്  ഒരുവിധം എല്ലാ യൂറോപ്പിയന്‍ രാഷ്ട്രതലവന്മാരും, തീരുമാനമെടുത്തിട്ടുണ്ട്.                

ഇതെല്ലാം, ഒരു വശത്തുണ്ടെകിലും, യൂറോപ്പിലെ വസന്തത്തിനു ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇനി രണ്ടു കളികള്‍ കൂടി, ബാക്കി, നില്‍ക്കെ, യൂറോപ്പിലെ കിരീട ധാരണത്തിനായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.   

Friday, June 8, 2012

യൂറോ 2012 -- വിസിലാനായി കാതോര്‍ത്ത്

നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. യൂറോപ്പിലെ കളിനിലങ്ങള്‍ ഉണരുകയാണ്. പുല്‍ മൈതാനികളെ ത്രസിപ്പിച്ചു കൊണ്ട്, ആവേശങ്ങള്‍ നെഞ്ചിലും, ശിരസിലുമേറ്റി, ഒരു ഭൂഖണ്ഡം പുത്തനുണ   ര്‍വ് നേടുകയാണ്‌. ഹെന്റി ഡെലൌനെ എന്ന ഫ്രഞ്ച് ഫുട്ബോള്‍ ഭരണകര്‍ത്താവ്-യൂള്‍സ് റിമെക്കൊപ്പം ലോക കപ്പിന്റെ ആദ്യ ശില്‍പ്പികളിലൊരാള്‍-1927-ല്‍  നിര്‍ദേശിച്ചു, പ്രാവര്‍ത്തകമാക്കിയ  സാക്ഷാത്കാരമാണ്, ഇന്നത്തെ യൂറോ കപ്. ആ ട്രോഫിക്കുവേണ്ടി എല്ലാ നാല്  വര്‍ഷത്തെ ഇടവേളകളിലും യൂറോപ്പിലെ അതികായര്‍ മാറ്റുരക്കുമ്പോള്‍, വിരിയുന്നത് 'ഭംഗിയുള്ള  കളിയുടെ' വസന്തമാണ്, സ്വപ്നങ്ങളുടെ പൂവണിയലാണ്. സിരകളിലും, ചിന്തകളിലും പിന്നെ, കാല്‍പന്തു കളിയുടെ ആവേശവും, മാസ്മരികതയും. 1960-ല്‍ ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച ശേഷം, 14-മത്തെ യൂറോയാണ്, ജൂണ്‍ 8 മുതല്‍ ജൂലൈ 1 വരെ, പോളണ്ടിലും, ഉക്രൈനിലും നടക്കാന്‍ പോകുന്നത്.

നീണ്ട, ക്വാളിഫൈയിംഗ് കടമ്പകള്‍ കടന്നു നാല് ഗ്രൂപ്പുകളിലായി പതിനാറു ടീമുകളാണ്   , യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്‍മാരുടെ കിരീടം ചൂടാന്‍ ഏറ്റു മുട്ടുന്നത്. അടുത്ത ഒരു മാസക്കാലം, ഈ ലക്ഷ്യത്തിനായുള്ള പോരാട്ടമാകും, ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ       യൂറോയിലെ കിരീടം നിലനിര്‍ത്താനും, തങ്ങളുടെ ലോക ഒന്നാം നമ്പര്‍ പദവി, കാത്തുസൂക്ഷിക്കാനും, കൂടി തുനിഞ്ഞിറങ്ങുന്ന, ലോക ചാമ്പ്യന്മാരായ   സ്പെയിന്‍ തന്നെയാണ്‌, ഇത്തവണയും, മുന്‍പന്തിയിലുള്ളത്. ലോകം കീഴടക്കാനുള്ള  , പുറപ്പാടിന്, സ്പെയിന്‍ ഹരിശ്രീ കുറിച്ചത്, കഴിഞ്ഞ യൂറോയിലാണ്. ലൂയിസ് അറഗോണസിനു, കീഴില്‍, യൂറോ നേടിയ ടീമിനെയാണ്  , വിസെന്റെ  ഡെല്‍ബോസ്കെ, ഏറ്റെടുത്തതും, പരിപോഷിപ്പുച്ചു, ലോക കിരീടത്തില്‍ ചുംബിപ്പിച്ചത്  . ലോകത്തിലെ, ഏറ്റവും, സമ്പന്നമായ, പ്രൊഫെഷണല്‍ ലീഗുകളില്‍, ഒന്നായ, ലാ ലീഗയില്‍, മുന്തിയ രണ്ടു ടീമുകളായ, ബാര്‍സലോണ  യില്‍ നിന്നും, റിയാല്‍ മാഡ്രിഡില്‍ നിന്നുമാണ്, സ്പെയിന്‍ ടീമിനെ വാര്‍ത്തെടുത്തിരിക്കുന്നത്. ഗോള്‍ വല കാക്കുന്ന    നായകന്‍, കസ്സിയാസും, പിന്‍ പന്തിയില്‍, സെര്‍ജിയോ റാമോസും ജെറാര്‍ഡു പീക്കെയും, അല്‍ബിയോളും, ഒരു പക്ഷെ ലോകത്തിലെ തന്നെ, ശക്തമായ  ഒരു മധ്യ നിരയില്‍, ആന്ദ്രെ ഇനിയെസ്റ, സാവി, ബുസ്ക്കെറ്റ്സ്, സാബി അലോണ്‍സോ, സെസ്    ഫാബ്രി ഗാസ് എന്നിവരും, സ്ട്രൈക്കര്‍ മാരായ ഫെര്‍ണാണ്ടോ ടോറസ്സും, ല്ലോറനറും -- കിരീടം തിരിച്ചുപ്പിടിക്കാന്‍ ഇതി കൂടുതല്‍ എന്ത് വേണം. പേരുകളിലെ പെരുമയും, നീണ്ട അനുഭവ സമ്പത്തും, പൈതൃകവും, അവകാശപ്പെടുന്ന  സ്പെയിന്‍, തങ്ങളുടെ പയറ്റി തെളിഞ്ഞ    , വിജയ തന്ത്രമായ 4-2-3-1 രൂപവത്കരണം തന്നെയാകും കാഴ്ചവെക്കുക. 'ടികി-ടക' എന്നറിയപ്പെടുന്ന 'പാസ്സിംഗ്' ശൈലിയും, എതിരാളികളെ ഒന്നിന് മീതെ ഒന്നായ നിരന്തരം പാസുകളില്‍ തളര്‍ത്തുന്ന രീയാണ് ഇത്തവണയും, ഫുട്ബോള്‍ ലോകം ഉറ്റു നോക്കുന്നത്. പക്ഷെ, പിന്‍ നിരയില്‍, കാര്‍ലെസ് പുയോളിന്റെയും, ആക്രമണത്തില്‍, കുന്തമുനയും, കഴിഞ്ഞ യൂറോയിലെ ടോപ്‌ സ്കോററുമായ ഡേവിഡ്‌ വിയ്യയുടെയും , പരിക്കുമൂലമുള്ള അഭാവം ടീമിനെ നിരാശ  പ്പെടുത്തും, എന്ന കാര്യത്തില്‍  തെല്ലും സംശയമില്ല. ഇനി ഇത് എത്രത്തോളം സ്പെയിന്റെ പ്രതീക്ഷകളെ ബാധിക്കും എന്ന കാര്യത്തിലെ, ആശങ്കയുള്ളൂ. 1964-നും, 2008-നും ശേഷം സ്പെയിന്‍ കിരീടം ചൂടുമോ എന്ന ചോദ്യത്തിന് വരും നാളുകളില്‍, ഉത്തരം കിട്ടും.

യുവ സമ്പന്നതയും, കൂര്‍ത്ത പ്രത്യാക്രമണ ശൈലിയും, കൈ മുതലായുള്ള, ടീമാണ് ജര്‍മനി. മൂന്ന് തവണ (1972, 1980, 1996) യൂറോ സ്വന്തമാക്കിയ ടീം, ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒരിക്കല്‍ കൂടി, പ്രധാന ഭീഷണിയായി നില കൊള്ളുന്നു. 2002 ലോക കപ് ഫൈനലില്‍ ബ്രസീലിനോട് തോറ്റതു മുതല്‍, ഇന്ന് വരെ, ജര്‍മനി കിരീടത്തിനു തൊട്ടരികെയെത്തിയിട്ടും, അവസാന കടംബിയില്‍ തട്ടി വീഴുകയാണ് ഉണ്ടായത്. 2008-ലെ യൂറോയില്‍, ടോറസ്സിന്റെ ഗോള്‍ അവരുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയായിരുന്നു. സ്പെയിന്‍ തന്നെ യാണ്, കഴിഞ്ഞ  ലോക കപ്, സെമിയില്‍,  ഒരൊറ്റ ഗോളിന്, ജര്‍മനിയെ തിരികെ അയച്ചത്. 2006 ലോക കപ്പു സെമിയിലും, ഇറ്റലിയോടു വഴുതി വീണു. റുഡി വോള്ളര്‍, ക്ലിന്‍സ്മാന്‍, എന്നിവര്‍ക്ക് ശേഷം ജോക്കിം ലൊവ്   , എന്ന തന്ത്രഞ്ഞനും, കൌശലക്കാരനുമായ , പരിശീലകന്റെ കീഴില്‍ ജര്‍മനി ശക്തമായ വെല്ലുവിളിയാണ്  നല്‍കുന്നത്. ഗോളി മാനുവല്‍ ന്യൂര്‍, പിന്‍ നിരയില്‍, ജെറോം ബോട്ടങ്, ക്യാപ്റ്റന്‍ ഫിലിപ്പ് ലാം, മധ്യ നിരയില്‍ കരുത്തായി ടോണി ക്രൂസ്, തോമസ്‌ മുള്ളര്‍, മേസുറ്റ് ഓസില്‍, സാമി ഖദീര , ബാസ്   റ്റ്യന്‍ ശ്വൈന്‍സ്റൈഗര്‍, ആക്രമണത്തില്‍, മിറോസ്ലാവ് ക്ലോസ്, ലുകാസ്  പൊഡോള്‍സ്കി, യുവ താരവും, കഴിഞ്ഞ ലോക കപ്പിലെ കണ്ടെത്തലുമായ  മരിയോ ഗോമസ്   . തങ്ങളുടെ മധ്യ നിര, ആവശ്യമനുസരിച്ച്‌ ഒരു ആക്രമണ മുന്‍ നിരയായി, പലപ്പോഴും, മാറാനുള്ള ഒരു അപാര  കഴിവ് കൂടിയാണ്, ജര്‍മനിക്ക് നറുക്ക് വീഴ്ത്തുന്നത്. അവരുടെ മാരകമായ പ്രത്യാക്രമണ മുറകള്‍, ഇതൊരു ടീമിന്റെയും, പേടി സ്വപ്നമാണ്. ഹോളണ്ടും, പോര്‍ച്ചുഗലും, ഡെന്‍മാര്‍ക്കും, അടങ്ങുന്ന  'മരണ ഗ്രൂപ്പായ' ഗ്രൂപ്പ്-ബീ യിലാണ്     ജര്‍മനി. കൂടാതെ ഒരു വ്യക്തിഗത റെക്കോര്‍ഡു കൂടി, ജര്‍മനിയെ പിന്തുടരുന്നുണ്ട്. മിറോസ്ലാവ്  ക്ലോസ്  അഞ്ചു ഗോളുകള്‍ കൂടി നേടിയാല്‍, ഗെര്‍ഡ് മുള്ളറുടെ എക്കാലത്തെയും ജര്‍മന്‍ റെക്കോര്‍ഡായ  68 അന്താരാഷ്‌ട്ര ഗോളുകള്‍ക്കൊപ്പം എത്താം.    

കഴിഞ്ഞ ലോക കപ്പില്‍, സ്പെയ്നിനോട് തോറ്റ് , ലോക ജേതാവിന്റെ പട്ടം, തല നാരിഴക്ക്‌ നഷ്ടമായ  വേദന  ഇന്നും, ഹോളണ്ടിനെ അലട്ടുന്നുണ്ട്. ഓറഞ്ചു പടയാളികള്‍ ഇത്തവണ  എത്തുന്നതും, പല കണക്കു കൂട്ടലുകള്‍ നടത്തിയും, പല കണക്കുകൂട്ടലുകള്‍ തെട്ടിക്കാനുമാണ്. ഈ       യൂറോ ഒരു ഡച്ച് പടയോട്ടം വീക്ഷിക്കുമോ എന്ന് ഏവരും ഉറ്റു നോക്കുകയാണ്. 1988-നു ശേഷം യൂറോപ്   നേടാമെന്ന മോഹമാണ് ഹോളണ്ടിനെ പിന്തുടരുന്നത്. ഖാലിദ്‌ ഭുല്‍ഹറൂസും, റഫേല്‍ വാന്‍ഡെവാര്‍ട്ടും, വില്‍ഫ്രെഡ്  ബൌമയും, ജോണ്‍ ഹൈറ്റിങ്ങയും, വെസ്ലി സ്നൈഡ   റും, ആര്യന്‍ റോബ്ബനും, റോബിന്‍ വാന്‍ പിഴേസി എന്നിവരടങ്ങുന്ന  ഹോളണ്ട്     ഈ യൂറോയില്‍ ശക്താമായ പോരാട്ടത്തിനു, കച്ച കെട്ടി തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.

ഫാബിയോ കപ്പല്ലോയെ മാറ്റി, റോയ് ഹോജ്സണ്ണിന്റെ  കീഴിലാണ്, ഇംഗ്ലണ്ട് ഇത്തവണ യൂറോയ്ക്ക് എത്തുന്നത്. പരിക്കിനു കീഴ്പെട്ടു ഫ്രാങ്ക് ലാംപാര്‍ഡും, റിയോ ഫെര്‍ഡിനാന്‍ഡും, ടീമിന് പുറത്താണ്. ജോ ഹാര്‍ട്ടും, ആഷ്ലി കോളും, ജോണ്‍ ടെറിയും, തിയോ വാല്‍ക്കോട്ടും, ആന്‍ഡി കരോളും, മുന്‍ നിരയില്‍, ജര്‍മൈന്‍ ഡഫോയും മറ്റും, സ്റ്റീവന്‍ ജെറാര്‍ഡിന്  കീഴെ കളത്തി  ലിറങ്ങുമ്പോള്‍, ഇംഗ്ലണ്ട് പയറ്റുന്ന തന്ത്രം ശക്തമായ പ്രതിരോധ മുറയാണ്‌. പക്ഷെ, എന്നും ഊതിപെരുപ്പിക്കുന്ന വലിപ്പത്തിനപ്പുറം, ഇംഗ്ലണ്ട് ഒരിക്കലും പോയിട്ടില്ല. മഹാട്ഭുതങ്ങ     ളൊന്നും, സംഭവിച്ചില്ലെങ്കില്‍, അവര്‍ക്ക് ക്വാര്‍ട്ടറിനപ്പുറതെക്കുള്ള     പ്രയാണം ഒട്ടും എളുപ്പമാവില്ല.

2004-ലെ  യൂറോ  വിജയികളായ  ഗ്രീസ് , തങ്ങളുടെ  പതിവ് ശൈലിയില്‍ -ശക്തമായ   പ്രതിരോധം-തന്നെ ഊന്നികൊണ്ടാണ് ഇത്തവണയും എത്തുന്നത്. 2004-ലെ വിജയ ശില്പ്പികലായ കട്സൌരാനിസും, കാരഗൂണിസം, ഈ ടീമിലുണ്ട്. ഓട്ടോ രിഹാഗലിനു ശേഷം, പരിശീലക സ്ഥാനം ഏറ്റെടുത്ത  ഫെര്‍ണാണ്ടോ സാന്റോസ്  ഒരു കഴിവുറ്റ നിറയെ തന്നെയാണ്    നിരത്തിയിരിക്കുനത്. ഗ്രൂപ്പ്‌ എ    -ല്‍ അവര്‍ക്ക് എതിരാളികള്‍ റഷ്യയും, ചെക്ക്  റിപബ്ലിക്കുമാണ്  .. ഡച്ചുകാരന്‍ ഡിക്ക് അടവോകാറ്റിന്റെ കീഴിലെ റഷ്യയുടെ പ്രധാന തുര്‍പ്പ്ചീട്ടുകള്‍ , ആന്ദ്രെ അര്‍ഷവിനും , റോമന്‍ പാവ്ല്യുചെങ്കോയുമാണ്‌. പാവേല്‍ നെട്വേദ് എന്ന ഉശിരന്‍ പോരാളിയുടെ നിഴലില്‍ നിന്നും കടന്നു വരുന്ന ചെക്ക് അണിയുടെ ചുക്കാന്‍ പിടിക്കുന്നത്‌ ആഴ്സനല്‍ താരമായ ടോമസ്    റോസികിയും, പടക്കുതിരയായ മിലാന്‍ ബാരോസുമാണ്. ആതിഥെയരായ   പോളണ്ടാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.

ഗ്രൂപ്പ് ബീ-ല്‍ ജര്‍മനിക്കും, ഹോളണ്ടിനും, കെണിയൊരുക്കുന്നത്  പോര്‍ച്ചുഗലും, ഡെന്മാര്‍ക്കുമാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും, നാനിയും,  പെപെയും, ബ്രുണോ ആല്‍വെസും,  അടങ്ങുന്ന പോര്‍ച്ചുഗല്‍ തങ്ങളുടെ 2004-ലെ രണ്ടാം സ്ഥാനത്തിനു മുകളിലേക്കുള്ള പ്രയാണ   മാകും, ഇക്കുറി നടത്താന്‍ ശ്രമിക്കുക. പക്ഷെ, ശക്തമായ കള ത്തില്‍, കാര്യങ്ങള്‍ ഒട്ടും തന്നെ എളുപ്പമാകില്ല. 1992-ല്‍ ലാര്‍സ് ഒള്സണിന്റെ നായകത്വത്തില്‍ നേടിയ കിരീടം ഏവര്‍ക്കും, അപ്രതീക്ഷിതമായിരുന്നു. പീറ്റര്‍ ഷീമയ്ക്കിള്‍, എന്ന ഗോളിയും, കോച്ചിന്‍റെ രീതികളില്‍ പ്രതിഷേധിച്ചു ബാര്‍സലോണയിലേക്ക് സ്വയം വലിഞ്ഞ  ബ്രായന്‍ ലോഡ്രുപ്, എന്ന  വരുംകാല പ്രതിഭാസങ്ങളെ കോര്‍ത്തിണക്കി കൊണ്ട്, പരിശീലകന്‍ മോള്ളര്‍ നീല്‍സണ്‍ വാര്‍ത്ത ടീമായിരുന്നു അന്ന് ഡെന്‍മാര്‍ക്ക്. യുഗോസ്ലാവിയയിലെ ആഭ്യന്തര  യുദ്ധത്തിന്റെ കാരണത്താല്‍, അവരെ മാറി, യുയേഫ, അന്ന് അവസാന നിമിഷം,  ഡെന്‍മാര്‍ക്കിനു അവസരം നല്‍കുകയായിരുന്നു. അന്നും ആരും, അവര്‍ക്ക് ഒരു സാധ്യതയും, കല്പ്പിചിരുന്നില്ലാ. പക്ഷെ, എല്ലാ കണക്കുകൂട്ടലുകളും, തെറ്റിച്ചു കൊണ്ട്, ഡാനിഷുകാര്‍ വെന്നിക്കൊടി പാറിക്കുകയായിരുന്നു.  ഇന്ന് ,, ഡെന്നിസ്    റൊമ്മേദാല്‍,  നിക്കോളാസ് ബെന്റ്നര്‍, എന്നിവര്‍ ആക്രമണ നിരയില്‍ കളി നിയന്ത്രിക്കുന്ന ടീമില്‍, പ്രതീക്ഷ വാനോളമര്‍പ്പിചിരിക്കുകയാണ്     പരിശീലകന്‍ മോര്‍ടെന്‍ ഓള്‍സന്‍.


സ്പെയ്നിന്റെ ഗ്രൂപ്പായ, സീ-ല്‍ ഇറ്റലിയാണ് പ്രധാന എതിരാളികള്‍. തീര്‍ത്തും അന്യരായ  ഒരു ടീമായി വന്നു, 2006 ലോക കപ്പ്  നേടിയ ടീമാണവര്‍. 1968-ല്‍ യൂറോ നേടിയിട്ടുണ്ടെങ്കിലും, അതിനു ശേഷം യൂറോപിയന്‍  ചാമ്പ്യന്‍ഷിപ്പുകളില്‍, ഇറ്റലിയുടെ പ്രകടനങ്ങള്‍ നിരാശാജനകമാണ്. കൂടാതെ, ഇന്ന് അവരെ വേട്ടയാടുന്നത്, അവരുടെ ആഭ്യന്തര ലീഗായ 'സെറി-ആയില്‍' നിന്നും ചുരുളഴിയുന്ന, വാതു വേപ്പിന്റെ, നാറുന്ന കഥകളാണ്. യുഎഫ  ,  ആവശ്യ പെടുകയാണെങ്കില്‍, ഈ യൂറോ നിന്നും പിന്മാറാന്‍ തയ്യാറാണെന്നു കൂടി അവരുടെ പരിശീലകന്‍, സെസീര്‍ പ്രാന്‍ഡെല്ലി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, ഫുട്ബോള്‍ ചരിത്രം പരിശോധിച്ചാല്‍, ഇത്തരം പ്രതിസന്ധികളുടെ കൊടുംകാറ്റുകള്‍ ആഞ്ഞുവീശുമ്പോള്‍, തന്നെയായിരുന്നു, ഇറ്റലി 1982-ലും, 2006-ലും ലോക കപ്പ്  ജേതാക്കളായത്. അത് കൊണ്ട് തന്നെ, അവരെ ഇ ഘട്ടത്തില്‍, അത്ര പെട്ടെന്നൊന്നും തള്ളികളയാനാവില്ല. മരിയോ ബലോറെല്ലി മുനി നിരയിലും, അന്ദ്രേയ  പിര്‍ലോ മധ്യ നിരയിലും, ജിയാന്‍ലൂജി ബഫ്ഫോണ്‍ ഗോള്‍ മുഖത്തും നിലയുറപ്പിച്ച ഇറ്റലി, പ്രതിസന്ധികളെ തരണം ചെയ്കൊണ്ട് മുന്നേറുന്ന, വിജയ പാടവം മൂന്നാം തവണ കൂടി പ്രദര്‍ശിപ്പിക്കാനുള്ള  , , വ്യഗ്രതയിലാണ്. കൂടതെ, ഈ ഗ്രൂപ്പില്‍, 1998, ലോക കപ്പ്  സെമിയില്‍ വരെ കടന്ന, ക്രോയേഷ്യയാണ്. ദാവോര്‍ സൂകൊറിന്റെ പിന്‍ഗാമികള്‍, പക്ഷെ എത്ര മുന്‍പോട്ടു പോകും എന്ന കാര്യത്തില്‍, സംശയം ഏറെയുണ്ട്. പ്രധാന സ്ട്രൈക്കറായ   , ഇവിക ഒളിച് പരിക്കുനു കീഴടങ്ങിയത് ഒരു തിരിച്ചടി തന്നെയാണ്. മധ്യ നിരയിലെ ലുക മോഡ്രിച്ചാണ്  , , ടീമിന്റെ പ്രലംബകം. ഗിയോവാനി ട്രാപ്പട്ടോണി പരിശീലിപ്പിക്കുന്ന അയര്‍ലണ്ട് ആണ്  ഗ്രൂപ്പിലെ നാലാമത്തെ ടീം. അനുഭവ സമ്പത്തുള്ള     ഡെമിയന്‍ ഡഫ്ഫും, റോബ്ബി കീനുമാണ്  , അയര്‍ലാണ്ടിന്റെ, കുന്തമുനകള്‍.

ഇംഗ്ലണ്ടിനെ പ്രതിരോധിക്കാന്‍, ഗ്രൂപ്പ്‌ ഡി-ല്‍ ഫ്രാന്‍സാണ് മുന്നില്‍. 1984-ലും, 2000-ലും യൂറോ ജയിച്ച ഫ്രാന്‍സ് 2004-ലെ യൂറോക്ക് ശേഷം ഒരിക്കല്‍ കൂടി ഇംഗ്ലണ്ടും ഒന്നിച്ചു ഒരേ ഗ്രൂപ്പിലാണ്. അന്ന്‍ അവര്‍ ഇംഗ്ലണ്ടിനെ 2-1 നു മുട്ട് കുത്തിച്ചിരുന്നു. 1998-ലെ ലോക കപ്പില്‍, ആദ്യ 'ഗോള്‍ഡന്‍ ഗോളിന്' ഉടമയായ ലോറന്റ്റ് ബ്ലാങ്കിന്റെ പരിശീലത്തിനടിയിലാണ്, 'ലെസ് ബ്ലൂസ്' ഇത്തവണ   കളത്തില്‍ ഇറങ്ങുന്നത്. പാട്രിസ് ഇവ്ര  പ്രതിരോധത്തിലും, ഫ്ലോറന്റ് മലൂഡ, സമീര്‍ നസ്രി എന്നിവര്‍ മധ്യ നിരയിലും, കരീം ബെന്‍സിമ , ഫ്രാങ്ക് റിബറി  എന്നിവര്‍ ആക്രമണത്തിലും-ഫ്രാന്‍സ് ഒരിക്കല്‍ കൂടി തങ്ങളുടെ നഷ്ട പ്രഭാവം വീണ്ടെടുക്കാനുള്ള   , നിതാന്ത പരിശ്രമത്തിലാണ്. സ്വീഡനും, ഉക്രൈനുമാണ് ഈ ഗ്രൂപ്പിലെ അവസാന രണ്ടു ടീമുകള്‍. സ്ലാടന്‍ ഇബ്രാഹിമോവിച് നയിക്കുന്ന  സ്വീഡന്‍ നിരയില്‍, മറ്റു പ്രധാന താരങ്ങള്‍ മാര്‍ക്സ് റോസന്‍ബര്‍ഗും, ആണ്ടെര്സ് സ്വെന്‍സനുമാണ്  .. ഇംഗ്ലണ്ടിനു പലപ്പോഴും, വെള്ളം കുടിപ്പിച്ചു, മുന്നിലെക്കുള്ള വഴി തടഞ്ഞിട്ടുള്ള     ടീമാണ് സ്വീഡന്‍. ഈ യൂറോയുടെ മറ്റൊരു ആതിഥെയരാണ്, ഉക്രൈന്‍. ആന്ദ്രി ഷെവ്ചെങ്കോ, നെടുംതൂണായ  ഉക്രൈന്‍ നിരയില്‍, മറ്റൊരു പ്രധാന താരം, അനടോളി ടിമോഷ്ച്ചുക്  ആണ്.

ടീമുകള്‍ക്കും, പോരാട്ടങ്ങള്‍ക്കുമപ്പുറം, ഈ യൂറോക്ക് ചുറ്റിപറ്റി മറ്റു പല കാര്യങ്ങളുമുണ്ട്  . അതില്‍, പ്രധാന പെട്ട ഒന്ന്, നീണ്ട ക്ലബ് സീസണും, ചാമ്പ്യന്‍സ് ലീഗും മറ്റും തീര്‍ന്നപ്പോള്‍, കാണികളുടെയും, ആരാധകരുടെയും, ആവേശത്തിന് മങ്ങലെറ്റോ എന്ന ഒരു ചിന്തയാണ്. കൂടാതെ, വര്‍ഷത്തില്‍, 7-8 മാസത്തോളം, നീണ്ട കാലയളവില്‍, ക്ലബ്ബുകളില്‍ കളിച്ചു, ശാരീരികവും, മാനസികവുമായി, കളിക്കാര്‍ തളര്‍ന്നോ എന്നെല്ലാമുള്ള വേവലാതികള്‍. പക്ഷെ, കക്ലബ്ബുകളുടെ, പ്രൌവ്   ഡിയിലും, വലിയ പണ ചെക്കുകളുടെ, 'പ്രൈസ് ടാഗിലും', ഗ്ലാമറിന്റെ പ്രഭയിലും, അന്താരാഷ്ട്ര ഫുട്ബോളിന്‌ ഒരിക്കലും കോട്ടം തട്ടുകയില്ല. കാരണം, അതിന്റെ ആവേശവും, പ്രസരിപ്പും, വേറെ ഒന്ന് തന്നെയാണ്. ദേശീയതയുടെ പ്രകമ്പനങ്ങള്‍ ഉണ്ടെങ്കിലും, അതിനെക്കാളേറെ, മറ്റൊരു അനുഭൂതിയാണ്, യൂറോയും, കോപ അമേരിക്കയും, ഏഷ്യന്‍ കപ്പും, ആഫ്രിക്കന്‍ കപ്പ ഓഫ് നേഷന്സും, ലോക കപ്പുമെല്ലാം. ഗുണത്തിലും, നിലവാരത്തിലും, പണക്കൊഴുപ്പിന്റെയും, ഗ്ലാമര്‍ വെളിചാതിന്റെയു, ഏറെ മുകളിലാണ്, അന്താരാഷ്ട്ര ഫുട്ബോളിന്റെ സ്ഥാനം. അത് കൊണ്ട് തന്നെ, വിരസതയും, 'അധികമായാല്‍ അമൃതും വിഷം', എന്നൊക്കെയുള്ള  മേമ്പോടികള്‍, ഇവിടെ ചിലവാകില്ല. അത് കൂടാതെ തന്നെ, പല അത്ഭുത പ്രകടനങ്ങളും, ചരിത്ര മുഹൂര്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്, അന്താരാഷ്ട്ര ഫുട്ബോളിന്റെ, ഇത്തരം, ടൂര്‍ണമെന്റുകളിലാണ്  ..

പക്ഷെ,ക്ലബ്ബ് ഫുട്ബോളിലെ ഇത്തരം വിമര്‍ശനങ്ങള്‍ നില നില്‍ക്കെ തന്നെ, ഒരു കാര്യത്തില്‍ സംശയമില്ല -- കളിക്കാര്‍, മിവൈന്റെ കാര്യത്തില്‍, യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് തന്നെയാണ് മുന്‍ഗണന . അത് വലിയ പണച്ചാക്കുകളുടെ തൂക്കം നോക്കി കൊണ്ട് മാത്രമല്ല. പകരം അതിനെക്കാളുപരിയായി ദ്രിശ്യചാരുതയും, മനോഹര കേളിശൈലിയും, അവര്‍ക്ക് അവകാശപ്പെടാം. ലോകാതിന്റെ എല്ലാ ഭൂഖണ്ടങ്ങള്‍ക്കും, അവരുടെതായ, അവകാശവാദങ്ങ  ളുണ്ടെങ്കിലും, ഒരു നിഗമനത്തില്‍, ഫുട്ബോളിന്റെ ഈറ്റില്ലം, യൂറോപ്  തന്നെയാണ്   . കാല്‍പ്പന്തുകളിയുടെ ഉദ്ഭവം, ചരിത്രത്തിന്റെ താളുകളില്‍, ബ്രിട്ടണിലാണെന്നാണ് വെപ്പ്. ലാറ്റിന്‍ അമേരിക്കന്‍, അഭികാംയമാണ്, പലപ്പോഴും, വായ്ത്താരിയായി, ഉപയോഗപ്പെടുന്നതെങ്കിലും, യൂറോപ്പ്യന്‍ ഫുട്ബോള്‍ തന്നെയാണ്, ലോകം വലിയ രീതിയില്‍, കാണുന്നത്. അത് ഒരു പക്ഷെ, ഉത്തരാര്‍ദ്ദഗോളത്തിലെ, സമയത്തിന്റെ സാമീപ്യം കൊണ്ട് കൂടിയാവാം. എന്ത് തന്നെ ഇരുന്നാലും, യൂറോപ്യന്‍ ഫുട്ബോളിന്‌, കാല്‍പന്തുകളി, വര്‍ത്തമാനകാല  ചരിത്രായില്‍, അത്യുന്നത  പ്രാധാന്യമാണുള്ള    തെന്നു പറയാതെ വയ്യ.

ആതിഥേയത്വം വഹിക്കുന്ന, രാജ്യങ്ങളായ പോളണ്ടിനും, ഉക്രൈനിനും, ഏറ്റവും, വലുതും, ധുര്‍ഘടവുമായ വെല്ലുവിളി വംശീയവെറിയെ നേരിടുക തന്നെയാണ്. പശ്ചിമ മാധ്യമങ്ങള്‍, മാസങ്ങള്‍ക്ക് മുന്‍പ് തന്നെ, കിഴക്കന്‍ യൂറോപ്പില്‍ ആദ്യമായി നടക്കുന്ന  യൂറോയെ, കുറിച്ച് തെല്ലൊന്നുമല്ല 'വേവലാതി' പെട്ടത്. യൂറോയുടെ കിഴക്കോട്ടുള്ള, പ്രയാണത്തെ, 'ഇരുമ്പു മറയ്യ്ക്ക്' മേലുള്ള മൂടല്‍മഞ്ഞുമാറിയതായിട്ടാണ്   , വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം നിഘൂഡതയോടുകൂടിയുള്ള , പ്രതികരണങ്ങളും, റിപ്പോര്‍ട്ടിങ്ങുകളും, ഈ  യൂറോയെ ചൂഴ്ന്നു നിര്‍ത്തപെടുകയാണ്. ഇത്തരത്തിലൊരു പശ്ചാത്തലത്തിലാണ്, ഉക്രൈനിലെ, പ്രസിഡന്റ്‌ വിക്ടര്‍ യാനുകോവിച്ചിന്റെ ഭരണത്തിനെതിരെയും, തിരഞ്ഞു കൊണ്ട്, വംശീയവെറി, അതി പ്രസരം കൊള്ളുന്നത്‌. പലപ്പോഴായും, ഫുട്ബോള്‍ മത്സര വേദികളില്‍, തന്നെ, ആളുകള്‍, 'സ്കിന്‍ ഹെഡ്സ്', 'നിയോ-നാസികളുടെ' ആക്രമണങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്‌. അടുത്തിടെ, കുറച്ചു മലയാളി വിദ്യാര്‍ഥികളും, ഒരു മത്സരത്തിനിടെ, ആക്രമണത്തിനു ഇരയാകു, ദ്രിശ്യങ്ങള്‍, ബി.ബി.സി. സംപ്രേഷണം ചെയ്തിരുന്നു. സോള്‍ കാംപ്ബെല്‍ പോലുള്ള, താരങ്ങള്‍ പോലും, ഈ വംശീയവെറിക്കെതിരെ തുറന്ന  ടിചിട്ടുമുണ്ട്. മത്സരങ്ങള്‍ ഉക്രൈനില്‍ നിന്നും മാറ്റ ണമെന്ന് കൂടി, ഒരു വലിയ ഊഹാ-പോഹം നടന്നിരുന്നു. ഇതിനി, കഴിഞ്ഞ ദിവസം, പോളണ്ടിലെ ക്രാകോ പട്ടണത്തിലെ ഗ്രൌണ്ടില്‍ പരിശീലനത്തിനിറങ്ങിയ ഹോളണ്ട് ടീമും, വംശീയ   വായ്പോരിനു, ഇരയായി എന്നും, റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ള, ആരോപണങ്ങള്‍, ഈ യൂറോ വല്ലാതെ വേട്ടയാടുന്നുണ്ട്‌. എന്നാല്‍, നാസി ഭീകരതയുടെയും, ഹോളോകോസ്റ്റിന്റെയും, ബാക്കിപത്രമായ, പോളണ്ടില്‍ ഇത്തരം, വാര്‍ത്തകള്‍, വല്ലാത്ത  വിരോധാഭാസം തന്നെയാണ്. യൂറോക്ക്  എത്തുന്നതിനു, മുന്‍പ്, ജര്‍മന്‍ ടീമിന്റെ ഒശ്വിട്സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്, സന്ദര്‍ശനം, ഹൃദയ സ്പര്‍ശിയായ കാഴ്ചയായിരുന്നു. അത് കൊണ്ട് തന്നെ, ശുഭാപ്തി വിശ്വാസത്തോട് കൂടി, ഒരു കാലങ്കവുമില്ലാതെ, ഈ യൂറോ കടന്നു പോകുമെന്ന്, നമ്മുക്ക്, പ്രതീക്ഷിക്കാം.

ഇനി ഒരു മാസത്തേക്ക്, വസന്തം വിരിയുകയാണ്. കളിയുടെ, നവ വസന്തം. ആകാംക്ഷകളുടെയും, സ്വപ്നങ്ങളുടെയും, നീണ്ട രാത്രികള്‍. ഇന്ദ്രജാല രാവുകള്‍. യൂറോപ്പിലെ പുതിയ രാജാക്കന്മാരുടെ കിരീടധാരണത്തിന്റെ സാക്ഷാത്കാരം, നടക്കും വരെ, ആ രാവുകള്‍ക്ക്‌ വിരാമമില്ല. ഗോളുകളുടെ, നിറ മഴയും, കാത്തു, വിസിലിനു കാതോര്‍ത്ത്, ലോകം, ഉണര്‍ന്നിരിക്കുകയാണ്. തുടങ്ങട്ടെ, "ജോഗോ ബോനിറ്റോ".