നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. യൂറോപ്പിലെ കളിനിലങ്ങള്‍ ഉണരുകയാണ്. പുല്‍ മൈതാനികളെ ത്രസിപ്പിച്ചു കൊണ്ട്, ആവേശങ്ങള്‍ നെഞ്ചിലും, ശിരസിലുമേറ്റി, ഒരു ഭൂഖണ്ഡം പുത്തനുണ ര്‍വ് നേടുകയാണ്. ഹെന്റി ഡെലൌനെ എന്ന ഫ്രഞ്ച് ഫുട്ബോള്‍ ഭരണകര്‍ത്താവ്-യൂള്‍സ് റിമെക്കൊപ്പം ലോക കപ്പിന്റെ ആദ്യ ശില്‍പ്പികളിലൊരാള്‍-1927-ല്‍ നിര്‍ദേശിച്ചു, പ്രാവര്‍ത്തകമാക്കിയ സാക്ഷാത്കാരമാണ്, ഇന്നത്തെ യൂറോ കപ്. ആ ട്രോഫിക്കുവേണ്ടി എല്ലാ നാല് വര്‍ഷത്തെ ഇടവേളകളിലും യൂറോപ്പിലെ അതികായര്‍ മാറ്റുരക്കുമ്പോള്‍, വിരിയുന്നത് 'ഭംഗിയുള്ള കളിയുടെ' വസന്തമാണ്, സ്വപ്നങ്ങളുടെ പൂവണിയലാണ്. സിരകളിലും, ചിന്തകളിലും പിന്നെ, കാല്‍പന്തു കളിയുടെ ആവേശവും, മാസ്മരികതയും. 1960-ല്‍ ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച ശേഷം, 14-മത്തെ യൂറോയാണ്, ജൂണ്‍ 8 മുതല്‍ ജൂലൈ 1 വരെ, പോളണ്ടിലും, ഉക്രൈനിലും നടക്കാന്‍ പോകുന്നത്.
നീണ്ട, ക്വാളിഫൈയിംഗ് കടമ്പകള്‍ കടന്നു നാല് ഗ്രൂപ്പുകളിലായി പതിനാറു ടീമുകളാണ് , യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്‍മാരുടെ കിരീടം ചൂടാന്‍ ഏറ്റു മുട്ടുന്നത്. അടുത്ത ഒരു മാസക്കാലം, ഈ ലക്ഷ്യത്തിനായുള്ള പോരാട്ടമാകും, ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ യൂറോയിലെ കിരീടം നിലനിര്‍ത്താനും, തങ്ങളുടെ ലോക ഒന്നാം നമ്പര്‍ പദവി, കാത്തുസൂക്ഷിക്കാനും, കൂടി തുനിഞ്ഞിറങ്ങുന്ന, ലോക ചാമ്പ്യന്മാരായ സ്പെയിന്‍ തന്നെയാണ്, ഇത്തവണയും, മുന്‍പന്തിയിലുള്ളത്. ലോകം കീഴടക്കാനുള്ള , പുറപ്പാടിന്, സ്പെയിന്‍ ഹരിശ്രീ കുറിച്ചത്, കഴിഞ്ഞ യൂറോയിലാണ്. ലൂയിസ് അറഗോണസിനു, കീഴില്‍, യൂറോ നേടിയ ടീമിനെയാണ് , വിസെന്റെ ഡെല്‍ബോസ്കെ, ഏറ്റെടുത്തതും, പരിപോഷിപ്പുച്ചു, ലോക കിരീടത്തില്‍ ചുംബിപ്പിച്ചത് . ലോകത്തിലെ, ഏറ്റവും, സമ്പന്നമായ, പ്രൊഫെഷണല്‍ ലീഗുകളില്‍, ഒന്നായ, ലാ ലീഗയില്‍, മുന്തിയ രണ്ടു ടീമുകളായ, ബാര്‍സലോണ യില്‍ നിന്നും, റിയാല്‍ മാഡ്രിഡില്‍ നിന്നുമാണ്, സ്പെയിന്‍ ടീമിനെ വാര്‍ത്തെടുത്തിരിക്കുന്നത്. ഗോള്‍ വല കാക്കുന്ന നായകന്‍, കസ്സിയാസും, പിന്‍ പന്തിയില്‍, സെര്‍ജിയോ റാമോസും ജെറാര്‍ഡു പീക്കെയും, അല്‍ബിയോളും, ഒരു പക്ഷെ ലോകത്തിലെ തന്നെ, ശക്തമായ ഒരു മധ്യ നിരയില്‍, ആന്ദ്രെ ഇനിയെസ്റ, സാവി, ബുസ്ക്കെറ്റ്സ്, സാബി അലോണ്‍സോ, സെസ് ഫാബ്രി ഗാസ് എന്നിവരും, സ്ട്രൈക്കര്‍ മാരായ ഫെര്‍ണാണ്ടോ ടോറസ്സും, ല്ലോറനറും -- കിരീടം തിരിച്ചുപ്പിടിക്കാന്‍ ഇതി കൂടുതല്‍ എന്ത് വേണം. പേരുകളിലെ പെരുമയും, നീണ്ട അനുഭവ സമ്പത്തും, പൈതൃകവും, അവകാശപ്പെടുന്ന സ്പെയിന്‍, തങ്ങളുടെ പയറ്റി തെളിഞ്ഞ , വിജയ തന്ത്രമായ 4-2-3-1 രൂപവത്കരണം തന്നെയാകും കാഴ്ചവെക്കുക. 'ടികി-ടക' എന്നറിയപ്പെടുന്ന 'പാസ്സിംഗ്' ശൈലിയും, എതിരാളികളെ ഒന്നിന് മീതെ ഒന്നായ നിരന്തരം പാസുകളില്‍ തളര്‍ത്തുന്ന രീയാണ് ഇത്തവണയും, ഫുട്ബോള്‍ ലോകം ഉറ്റു നോക്കുന്നത്. പക്ഷെ, പിന്‍ നിരയില്‍, കാര്‍ലെസ് പുയോളിന്റെയും, ആക്രമണത്തില്‍, കുന്തമുനയും, കഴിഞ്ഞ യൂറോയിലെ ടോപ് സ്കോററുമായ ഡേവിഡ് വിയ്യയുടെയും , പരിക്കുമൂലമുള്ള അഭാവം ടീമിനെ നിരാശ പ്പെടുത്തും, എന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. ഇനി ഇത് എത്രത്തോളം സ്പെയിന്റെ പ്രതീക്ഷകളെ ബാധിക്കും എന്ന കാര്യത്തിലെ, ആശങ്കയുള്ളൂ. 1964-നും, 2008-നും ശേഷം സ്പെയിന്‍ കിരീടം ചൂടുമോ എന്ന ചോദ്യത്തിന് വരും നാളുകളില്‍, ഉത്തരം കിട്ടും.
യുവ സമ്പന്നതയും, കൂര്‍ത്ത പ്രത്യാക്രമണ ശൈലിയും, കൈ മുതലായുള്ള, ടീമാണ് ജര്‍മനി. മൂന്ന് തവണ (1972, 1980, 1996) യൂറോ സ്വന്തമാക്കിയ ടീം, ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒരിക്കല്‍ കൂടി, പ്രധാന ഭീഷണിയായി നില കൊള്ളുന്നു. 2002 ലോക കപ് ഫൈനലില്‍ ബ്രസീലിനോട് തോറ്റതു മുതല്‍, ഇന്ന് വരെ, ജര്‍മനി കിരീടത്തിനു തൊട്ടരികെയെത്തിയിട്ടും, അവസാന കടംബിയില്‍ തട്ടി വീഴുകയാണ് ഉണ്ടായത്. 2008-ലെ യൂറോയില്‍, ടോറസ്സിന്റെ ഗോള്‍ അവരുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയായിരുന്നു. സ്പെയിന്‍ തന്നെ യാണ്, കഴിഞ്ഞ ലോക കപ്, സെമിയില്‍, ഒരൊറ്റ ഗോളിന്, ജര്‍മനിയെ തിരികെ അയച്ചത്. 2006 ലോക കപ്പു സെമിയിലും, ഇറ്റലിയോടു വഴുതി വീണു. റുഡി വോള്ളര്‍, ക്ലിന്‍സ്മാന്‍, എന്നിവര്‍ക്ക് ശേഷം ജോക്കിം ലൊവ് , എന്ന തന്ത്രഞ്ഞനും, കൌശലക്കാരനുമായ , പരിശീലകന്റെ കീഴില്‍ ജര്‍മനി ശക്തമായ വെല്ലുവിളിയാണ് നല്‍കുന്നത്. ഗോളി മാനുവല്‍ ന്യൂര്‍, പിന്‍ നിരയില്‍, ജെറോം ബോട്ടങ്, ക്യാപ്റ്റന്‍ ഫിലിപ്പ് ലാം, മധ്യ നിരയില്‍ കരുത്തായി ടോണി ക്രൂസ്, തോമസ് മുള്ളര്‍, മേസുറ്റ് ഓസില്‍, സാമി ഖദീര , ബാസ് റ്റ്യന്‍ ശ്വൈന്‍സ്റൈഗര്‍, ആക്രമണത്തില്‍, മിറോസ്ലാവ് ക്ലോസ്, ലുകാസ് പൊഡോള്‍സ്കി, യുവ താരവും, കഴിഞ്ഞ ലോക കപ്പിലെ കണ്ടെത്തലുമായ മരിയോ ഗോമസ് . തങ്ങളുടെ മധ്യ നിര, ആവശ്യമനുസരിച്ച് ഒരു ആക്രമണ മുന്‍ നിരയായി, പലപ്പോഴും, മാറാനുള്ള ഒരു അപാര കഴിവ് കൂടിയാണ്, ജര്‍മനിക്ക് നറുക്ക് വീഴ്ത്തുന്നത്. അവരുടെ മാരകമായ പ്രത്യാക്രമണ മുറകള്‍, ഇതൊരു ടീമിന്റെയും, പേടി സ്വപ്നമാണ്. ഹോളണ്ടും, പോര്‍ച്ചുഗലും, ഡെന്‍മാര്‍ക്കും, അടങ്ങുന്ന 'മരണ ഗ്രൂപ്പായ' ഗ്രൂപ്പ്-ബീ യിലാണ് ജര്‍മനി. കൂടാതെ ഒരു വ്യക്തിഗത റെക്കോര്‍ഡു കൂടി, ജര്‍മനിയെ പിന്തുടരുന്നുണ്ട്. മിറോസ്ലാവ് ക്ലോസ് അഞ്ചു ഗോളുകള്‍ കൂടി നേടിയാല്‍, ഗെര്‍ഡ് മുള്ളറുടെ എക്കാലത്തെയും ജര്‍മന്‍ റെക്കോര്‍ഡായ 68 അന്താരാഷ്‌ട്ര ഗോളുകള്‍ക്കൊപ്പം എത്താം.
കഴിഞ്ഞ ലോക കപ്പില്‍, സ്പെയ്നിനോട് തോറ്റ് , ലോക ജേതാവിന്റെ പട്ടം, തല നാരിഴക്ക് നഷ്ടമായ വേദന ഇന്നും, ഹോളണ്ടിനെ അലട്ടുന്നുണ്ട്. ഓറഞ്ചു പടയാളികള്‍ ഇത്തവണ എത്തുന്നതും, പല കണക്കു കൂട്ടലുകള്‍ നടത്തിയും, പല കണക്കുകൂട്ടലുകള്‍ തെട്ടിക്കാനുമാണ്. ഈ യൂറോ ഒരു ഡച്ച് പടയോട്ടം വീക്ഷിക്കുമോ എന്ന് ഏവരും ഉറ്റു നോക്കുകയാണ്. 1988-നു ശേഷം യൂറോപ് നേടാമെന്ന മോഹമാണ് ഹോളണ്ടിനെ പിന്തുടരുന്നത്. ഖാലിദ് ഭുല്‍ഹറൂസും, റഫേല്‍ വാന്‍ഡെവാര്‍ട്ടും, വില്‍ഫ്രെഡ് ബൌമയും, ജോണ്‍ ഹൈറ്റിങ്ങയും, വെസ്ലി സ്നൈഡ റും, ആര്യന്‍ റോബ്ബനും, റോബിന്‍ വാന്‍ പിഴേസി എന്നിവരടങ്ങുന്ന ഹോളണ്ട് ഈ യൂറോയില്‍ ശക്താമായ പോരാട്ടത്തിനു, കച്ച കെട്ടി തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.
ഫാബിയോ കപ്പല്ലോയെ മാറ്റി, റോയ് ഹോജ്സണ്ണിന്റെ കീഴിലാണ്, ഇംഗ്ലണ്ട് ഇത്തവണ യൂറോയ്ക്ക് എത്തുന്നത്. പരിക്കിനു കീഴ്പെട്ടു ഫ്രാങ്ക് ലാംപാര്‍ഡും, റിയോ ഫെര്‍ഡിനാന്‍ഡും, ടീമിന് പുറത്താണ്. ജോ ഹാര്‍ട്ടും, ആഷ്ലി കോളും, ജോണ്‍ ടെറിയും, തിയോ വാല്‍ക്കോട്ടും, ആന്‍ഡി കരോളും, മുന്‍ നിരയില്‍, ജര്‍മൈന്‍ ഡഫോയും മറ്റും, സ്റ്റീവന്‍ ജെറാര്‍ഡിന് കീഴെ കളത്തി ലിറങ്ങുമ്പോള്‍, ഇംഗ്ലണ്ട് പയറ്റുന്ന തന്ത്രം ശക്തമായ പ്രതിരോധ മുറയാണ്. പക്ഷെ, എന്നും ഊതിപെരുപ്പിക്കുന്ന വലിപ്പത്തിനപ്പുറം, ഇംഗ്ലണ്ട് ഒരിക്കലും പോയിട്ടില്ല. മഹാട്ഭുതങ്ങ ളൊന്നും, സംഭവിച്ചില്ലെങ്കില്‍, അവര്‍ക്ക് ക്വാര്‍ട്ടറിനപ്പുറതെക്കുള്ള പ്രയാണം ഒട്ടും എളുപ്പമാവില്ല.
2004-ലെ യൂറോ വിജയികളായ ഗ്രീസ് , തങ്ങളുടെ പതിവ് ശൈലിയില്‍ -ശക്തമായ പ്രതിരോധം-തന്നെ ഊന്നികൊണ്ടാണ് ഇത്തവണയും എത്തുന്നത്. 2004-ലെ വിജയ ശില്പ്പികലായ കട്സൌരാനിസും, കാരഗൂണിസം, ഈ ടീമിലുണ്ട്. ഓട്ടോ രിഹാഗലിനു ശേഷം, പരിശീലക സ്ഥാനം ഏറ്റെടുത്ത ഫെര്‍ണാണ്ടോ സാന്റോസ് ഒരു കഴിവുറ്റ നിറയെ തന്നെയാണ് നിരത്തിയിരിക്കുനത്. ഗ്രൂപ്പ് എ -ല്‍ അവര്‍ക്ക് എതിരാളികള്‍ റഷ്യയും, ചെക്ക് റിപബ്ലിക്കുമാണ് .. ഡച്ചുകാരന്‍ ഡിക്ക് അടവോകാറ്റിന്റെ കീഴിലെ റഷ്യയുടെ പ്രധാന തുര്‍പ്പ്ചീട്ടുകള്‍ , ആന്ദ്രെ അര്‍ഷവിനും , റോമന്‍ പാവ്ല്യുചെങ്കോയുമാണ്. പാവേല്‍ നെട്വേദ് എന്ന ഉശിരന്‍ പോരാളിയുടെ നിഴലില്‍ നിന്നും കടന്നു വരുന്ന ചെക്ക് അണിയുടെ ചുക്കാന്‍ പിടിക്കുന്നത് ആഴ്സനല്‍ താരമായ ടോമസ് റോസികിയും, പടക്കുതിരയായ മിലാന്‍ ബാരോസുമാണ്. ആതിഥെയരായ പോളണ്ടാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.
ഗ്രൂപ്പ് ബീ-ല്‍ ജര്‍മനിക്കും, ഹോളണ്ടിനും, കെണിയൊരുക്കുന്നത് പോര്‍ച്ചുഗലും, ഡെന്മാര്‍ക്കുമാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും, നാനിയും, പെപെയും, ബ്രുണോ ആല്‍വെസും, അടങ്ങുന്ന പോര്‍ച്ചുഗല്‍ തങ്ങളുടെ 2004-ലെ രണ്ടാം സ്ഥാനത്തിനു മുകളിലേക്കുള്ള പ്രയാണ മാകും, ഇക്കുറി നടത്താന്‍ ശ്രമിക്കുക. പക്ഷെ, ശക്തമായ കള ത്തില്‍, കാര്യങ്ങള്‍ ഒട്ടും തന്നെ എളുപ്പമാകില്ല. 1992-ല്‍ ലാര്‍സ് ഒള്സണിന്റെ നായകത്വത്തില്‍ നേടിയ കിരീടം ഏവര്‍ക്കും, അപ്രതീക്ഷിതമായിരുന്നു. പീറ്റര്‍ ഷീമയ്ക്കിള്‍, എന്ന ഗോളിയും, കോച്ചിന്‍റെ രീതികളില്‍ പ്രതിഷേധിച്ചു ബാര്‍സലോണയിലേക്ക് സ്വയം വലിഞ്ഞ ബ്രായന്‍ ലോഡ്രുപ്, എന്ന വരുംകാല പ്രതിഭാസങ്ങളെ കോര്‍ത്തിണക്കി കൊണ്ട്, പരിശീലകന്‍ മോള്ളര്‍ നീല്‍സണ്‍ വാര്‍ത്ത ടീമായിരുന്നു അന്ന് ഡെന്‍മാര്‍ക്ക്. യുഗോസ്ലാവിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ കാരണത്താല്‍, അവരെ മാറി, യുയേഫ, അന്ന് അവസാന നിമിഷം, ഡെന്‍മാര്‍ക്കിനു അവസരം നല്‍കുകയായിരുന്നു. അന്നും ആരും, അവര്‍ക്ക് ഒരു സാധ്യതയും, കല്പ്പിചിരുന്നില്ലാ. പക്ഷെ, എല്ലാ കണക്കുകൂട്ടലുകളും, തെറ്റിച്ചു കൊണ്ട്, ഡാനിഷുകാര്‍ വെന്നിക്കൊടി പാറിക്കുകയായിരുന്നു. ഇന്ന് ,, ഡെന്നിസ് റൊമ്മേദാല്‍, നിക്കോളാസ് ബെന്റ്നര്‍, എന്നിവര്‍ ആക്രമണ നിരയില്‍ കളി നിയന്ത്രിക്കുന്ന ടീമില്‍, പ്രതീക്ഷ വാനോളമര്‍പ്പിചിരിക്കുകയാണ് പരിശീലകന്‍ മോര്‍ടെന്‍ ഓള്‍സന്‍.
സ്പെയ്നിന്റെ ഗ്രൂപ്പായ, സീ-ല്‍ ഇറ്റലിയാണ് പ്രധാന എതിരാളികള്‍. തീര്‍ത്തും അന്യരായ ഒരു ടീമായി വന്നു, 2006 ലോക കപ്പ് നേടിയ ടീമാണവര്‍. 1968-ല്‍ യൂറോ നേടിയിട്ടുണ്ടെങ്കിലും, അതിനു ശേഷം യൂറോപിയന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍, ഇറ്റലിയുടെ പ്രകടനങ്ങള്‍ നിരാശാജനകമാണ്. കൂടാതെ, ഇന്ന് അവരെ വേട്ടയാടുന്നത്, അവരുടെ ആഭ്യന്തര ലീഗായ 'സെറി-ആയില്‍' നിന്നും ചുരുളഴിയുന്ന, വാതു വേപ്പിന്റെ, നാറുന്ന കഥകളാണ്. യുഎഫ , ആവശ്യ പെടുകയാണെങ്കില്‍, ഈ യൂറോ നിന്നും പിന്മാറാന്‍ തയ്യാറാണെന്നു കൂടി അവരുടെ പരിശീലകന്‍, സെസീര്‍ പ്രാന്‍ഡെല്ലി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, ഫുട്ബോള്‍ ചരിത്രം പരിശോധിച്ചാല്‍, ഇത്തരം പ്രതിസന്ധികളുടെ കൊടുംകാറ്റുകള്‍ ആഞ്ഞുവീശുമ്പോള്‍, തന്നെയായിരുന്നു, ഇറ്റലി 1982-ലും, 2006-ലും ലോക കപ്പ് ജേതാക്കളായത്. അത് കൊണ്ട് തന്നെ, അവരെ ഇ ഘട്ടത്തില്‍, അത്ര പെട്ടെന്നൊന്നും തള്ളികളയാനാവില്ല. മരിയോ ബലോറെല്ലി മുനി നിരയിലും, അന്ദ്രേയ പിര്‍ലോ മധ്യ നിരയിലും, ജിയാന്‍ലൂജി ബഫ്ഫോണ്‍ ഗോള്‍ മുഖത്തും നിലയുറപ്പിച്ച ഇറ്റലി, പ്രതിസന്ധികളെ തരണം ചെയ്കൊണ്ട് മുന്നേറുന്ന, വിജയ പാടവം മൂന്നാം തവണ കൂടി പ്രദര്‍ശിപ്പിക്കാനുള്ള , , വ്യഗ്രതയിലാണ്. കൂടതെ, ഈ ഗ്രൂപ്പില്‍, 1998, ലോക കപ്പ് സെമിയില്‍ വരെ കടന്ന, ക്രോയേഷ്യയാണ്. ദാവോര്‍ സൂകൊറിന്റെ പിന്‍ഗാമികള്‍, പക്ഷെ എത്ര മുന്‍പോട്ടു പോകും എന്ന കാര്യത്തില്‍, സംശയം ഏറെയുണ്ട്. പ്രധാന സ്ട്രൈക്കറായ , ഇവിക ഒളിച് പരിക്കുനു കീഴടങ്ങിയത് ഒരു തിരിച്ചടി തന്നെയാണ്. മധ്യ നിരയിലെ ലുക മോഡ്രിച്ചാണ് , , ടീമിന്റെ പ്രലംബകം. ഗിയോവാനി ട്രാപ്പട്ടോണി പരിശീലിപ്പിക്കുന്ന അയര്‍ലണ്ട് ആണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. അനുഭവ സമ്പത്തുള്ള ഡെമിയന്‍ ഡഫ്ഫും, റോബ്ബി കീനുമാണ് , അയര്‍ലാണ്ടിന്റെ, കുന്തമുനകള്‍.
ഇംഗ്ലണ്ടിനെ പ്രതിരോധിക്കാന്‍, ഗ്രൂപ്പ് ഡി-ല്‍ ഫ്രാന്‍സാണ് മുന്നില്‍. 1984-ലും, 2000-ലും യൂറോ ജയിച്ച ഫ്രാന്‍സ് 2004-ലെ യൂറോക്ക് ശേഷം ഒരിക്കല്‍ കൂടി ഇംഗ്ലണ്ടും ഒന്നിച്ചു ഒരേ ഗ്രൂപ്പിലാണ്. അന്ന്‍ അവര്‍ ഇംഗ്ലണ്ടിനെ 2-1 നു മുട്ട് കുത്തിച്ചിരുന്നു. 1998-ലെ ലോക കപ്പില്‍, ആദ്യ 'ഗോള്‍ഡന്‍ ഗോളിന്' ഉടമയായ ലോറന്റ്റ് ബ്ലാങ്കിന്റെ പരിശീലത്തിനടിയിലാണ്, 'ലെസ് ബ്ലൂസ്' ഇത്തവണ കളത്തില്‍ ഇറങ്ങുന്നത്. പാട്രിസ് ഇവ്ര പ്രതിരോധത്തിലും, ഫ്ലോറന്റ് മലൂഡ, സമീര്‍ നസ്രി എന്നിവര്‍ മധ്യ നിരയിലും, കരീം ബെന്‍സിമ , ഫ്രാങ്ക് റിബറി എന്നിവര്‍ ആക്രമണത്തിലും-ഫ്രാന്‍സ് ഒരിക്കല്‍ കൂടി തങ്ങളുടെ നഷ്ട പ്രഭാവം വീണ്ടെടുക്കാനുള്ള , നിതാന്ത പരിശ്രമത്തിലാണ്. സ്വീഡനും, ഉക്രൈനുമാണ് ഈ ഗ്രൂപ്പിലെ അവസാന രണ്ടു ടീമുകള്‍. സ്ലാടന്‍ ഇബ്രാഹിമോവിച് നയിക്കുന്ന സ്വീഡന്‍ നിരയില്‍, മറ്റു പ്രധാന താരങ്ങള്‍ മാര്‍ക്സ് റോസന്‍ബര്‍ഗും, ആണ്ടെര്സ് സ്വെന്‍സനുമാണ് .. ഇംഗ്ലണ്ടിനു പലപ്പോഴും, വെള്ളം കുടിപ്പിച്ചു, മുന്നിലെക്കുള്ള വഴി തടഞ്ഞിട്ടുള്ള ടീമാണ് സ്വീഡന്‍. ഈ യൂറോയുടെ മറ്റൊരു ആതിഥെയരാണ്, ഉക്രൈന്‍. ആന്ദ്രി ഷെവ്ചെങ്കോ, നെടുംതൂണായ ഉക്രൈന്‍ നിരയില്‍, മറ്റൊരു പ്രധാന താരം, അനടോളി ടിമോഷ്ച്ചുക് ആണ്.
ടീമുകള്‍ക്കും, പോരാട്ടങ്ങള്‍ക്കുമപ്പുറം, ഈ യൂറോക്ക് ചുറ്റിപറ്റി മറ്റു പല കാര്യങ്ങളുമുണ്ട് . അതില്‍, പ്രധാന പെട്ട ഒന്ന്, നീണ്ട ക്ലബ് സീസണും, ചാമ്പ്യന്‍സ് ലീഗും മറ്റും തീര്‍ന്നപ്പോള്‍, കാണികളുടെയും, ആരാധകരുടെയും, ആവേശത്തിന് മങ്ങലെറ്റോ എന്ന ഒരു ചിന്തയാണ്. കൂടാതെ, വര്‍ഷത്തില്‍, 7-8 മാസത്തോളം, നീണ്ട കാലയളവില്‍, ക്ലബ്ബുകളില്‍ കളിച്ചു, ശാരീരികവും, മാനസികവുമായി, കളിക്കാര്‍ തളര്‍ന്നോ എന്നെല്ലാമുള്ള വേവലാതികള്‍. പക്ഷെ, കക്ലബ്ബുകളുടെ, പ്രൌവ് ഡിയിലും, വലിയ പണ ചെക്കുകളുടെ, 'പ്രൈസ് ടാഗിലും', ഗ്ലാമറിന്റെ പ്രഭയിലും, അന്താരാഷ്ട്ര ഫുട്ബോളിന് ഒരിക്കലും കോട്ടം തട്ടുകയില്ല. കാരണം, അതിന്റെ ആവേശവും, പ്രസരിപ്പും, വേറെ ഒന്ന് തന്നെയാണ്. ദേശീയതയുടെ പ്രകമ്പനങ്ങള്‍ ഉണ്ടെങ്കിലും, അതിനെക്കാളേറെ, മറ്റൊരു അനുഭൂതിയാണ്, യൂറോയും, കോപ അമേരിക്കയും, ഏഷ്യന്‍ കപ്പും, ആഫ്രിക്കന്‍ കപ്പ ഓഫ് നേഷന്സും, ലോക കപ്പുമെല്ലാം. ഗുണത്തിലും, നിലവാരത്തിലും, പണക്കൊഴുപ്പിന്റെയും, ഗ്ലാമര്‍ വെളിചാതിന്റെയു, ഏറെ മുകളിലാണ്, അന്താരാഷ്ട്ര ഫുട്ബോളിന്റെ സ്ഥാനം. അത് കൊണ്ട് തന്നെ, വിരസതയും, 'അധികമായാല്‍ അമൃതും വിഷം', എന്നൊക്കെയുള്ള മേമ്പോടികള്‍, ഇവിടെ ചിലവാകില്ല. അത് കൂടാതെ തന്നെ, പല അത്ഭുത പ്രകടനങ്ങളും, ചരിത്ര മുഹൂര്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്, അന്താരാഷ്ട്ര ഫുട്ബോളിന്റെ, ഇത്തരം, ടൂര്‍ണമെന്റുകളിലാണ് ..
പക്ഷെ,ക്ലബ്ബ് ഫുട്ബോളിലെ ഇത്തരം വിമര്‍ശനങ്ങള്‍ നില നില്‍ക്കെ തന്നെ, ഒരു കാര്യത്തില്‍ സംശയമില്ല -- കളിക്കാര്‍, മിവൈന്റെ കാര്യത്തില്‍, യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് തന്നെയാണ് മുന്‍ഗണന . അത് വലിയ പണച്ചാക്കുകളുടെ തൂക്കം നോക്കി കൊണ്ട് മാത്രമല്ല. പകരം അതിനെക്കാളുപരിയായി ദ്രിശ്യചാരുതയും, മനോഹര കേളിശൈലിയും, അവര്‍ക്ക് അവകാശപ്പെടാം. ലോകാതിന്റെ എല്ലാ ഭൂഖണ്ടങ്ങള്‍ക്കും, അവരുടെതായ, അവകാശവാദങ്ങ ളുണ്ടെങ്കിലും, ഒരു നിഗമനത്തില്‍, ഫുട്ബോളിന്റെ ഈറ്റില്ലം, യൂറോപ് തന്നെയാണ് . കാല്‍പ്പന്തുകളിയുടെ ഉദ്ഭവം, ചരിത്രത്തിന്റെ താളുകളില്‍, ബ്രിട്ടണിലാണെന്നാണ് വെപ്പ്. ലാറ്റിന്‍ അമേരിക്കന്‍, അഭികാംയമാണ്, പലപ്പോഴും, വായ്ത്താരിയായി, ഉപയോഗപ്പെടുന്നതെങ്കിലും, യൂറോപ്പ്യന്‍ ഫുട്ബോള്‍ തന്നെയാണ്, ലോകം വലിയ രീതിയില്‍, കാണുന്നത്. അത് ഒരു പക്ഷെ, ഉത്തരാര്‍ദ്ദഗോളത്തിലെ, സമയത്തിന്റെ സാമീപ്യം കൊണ്ട് കൂടിയാവാം. എന്ത് തന്നെ ഇരുന്നാലും, യൂറോപ്യന്‍ ഫുട്ബോളിന്, കാല്‍പന്തുകളി, വര്‍ത്തമാനകാല ചരിത്രായില്‍, അത്യുന്നത പ്രാധാന്യമാണുള്ള തെന്നു പറയാതെ വയ്യ.
ആതിഥേയത്വം വഹിക്കുന്ന, രാജ്യങ്ങളായ പോളണ്ടിനും, ഉക്രൈനിനും, ഏറ്റവും, വലുതും, ധുര്‍ഘടവുമായ വെല്ലുവിളി വംശീയവെറിയെ നേരിടുക തന്നെയാണ്. പശ്ചിമ മാധ്യമങ്ങള്‍, മാസങ്ങള്‍ക്ക് മുന്‍പ് തന്നെ, കിഴക്കന്‍ യൂറോപ്പില്‍ ആദ്യമായി നടക്കുന്ന യൂറോയെ, കുറിച്ച് തെല്ലൊന്നുമല്ല 'വേവലാതി' പെട്ടത്. യൂറോയുടെ കിഴക്കോട്ടുള്ള, പ്രയാണത്തെ, 'ഇരുമ്പു മറയ്യ്ക്ക്' മേലുള്ള മൂടല്‍മഞ്ഞുമാറിയതായിട്ടാണ് , വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം നിഘൂഡതയോടുകൂടിയുള്ള , പ്രതികരണങ്ങളും, റിപ്പോര്‍ട്ടിങ്ങുകളും, ഈ യൂറോയെ ചൂഴ്ന്നു നിര്‍ത്തപെടുകയാണ്. ഇത്തരത്തിലൊരു പശ്ചാത്തലത്തിലാണ്, ഉക്രൈനിലെ, പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിന്റെ ഭരണത്തിനെതിരെയും, തിരഞ്ഞു കൊണ്ട്, വംശീയവെറി, അതി പ്രസരം കൊള്ളുന്നത്. പലപ്പോഴായും, ഫുട്ബോള്‍ മത്സര വേദികളില്‍, തന്നെ, ആളുകള്‍, 'സ്കിന്‍ ഹെഡ്സ്', 'നിയോ-നാസികളുടെ' ആക്രമണങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്. അടുത്തിടെ, കുറച്ചു മലയാളി വിദ്യാര്‍ഥികളും, ഒരു മത്സരത്തിനിടെ, ആക്രമണത്തിനു ഇരയാകു, ദ്രിശ്യങ്ങള്‍, ബി.ബി.സി. സംപ്രേഷണം ചെയ്തിരുന്നു. സോള്‍ കാംപ്ബെല്‍ പോലുള്ള, താരങ്ങള്‍ പോലും, ഈ വംശീയവെറിക്കെതിരെ തുറന്ന ടിചിട്ടുമുണ്ട്. മത്സരങ്ങള്‍ ഉക്രൈനില്‍ നിന്നും മാറ്റ ണമെന്ന് കൂടി, ഒരു വലിയ ഊഹാ-പോഹം നടന്നിരുന്നു. ഇതിനി, കഴിഞ്ഞ ദിവസം, പോളണ്ടിലെ ക്രാകോ പട്ടണത്തിലെ ഗ്രൌണ്ടില്‍ പരിശീലനത്തിനിറങ്ങിയ ഹോളണ്ട് ടീമും, വംശീയ വായ്പോരിനു, ഇരയായി എന്നും, റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ള, ആരോപണങ്ങള്‍, ഈ യൂറോ വല്ലാതെ വേട്ടയാടുന്നുണ്ട്. എന്നാല്‍, നാസി ഭീകരതയുടെയും, ഹോളോകോസ്റ്റിന്റെയും, ബാക്കിപത്രമായ, പോളണ്ടില്‍ ഇത്തരം, വാര്‍ത്തകള്‍, വല്ലാത്ത വിരോധാഭാസം തന്നെയാണ്. യൂറോക്ക് എത്തുന്നതിനു, മുന്‍പ്, ജര്‍മന്‍ ടീമിന്റെ ഒശ്വിട്സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്, സന്ദര്‍ശനം, ഹൃദയ സ്പര്‍ശിയായ കാഴ്ചയായിരുന്നു. അത് കൊണ്ട് തന്നെ, ശുഭാപ്തി വിശ്വാസത്തോട് കൂടി, ഒരു കാലങ്കവുമില്ലാതെ, ഈ യൂറോ കടന്നു പോകുമെന്ന്, നമ്മുക്ക്, പ്രതീക്ഷിക്കാം.
ഇനി ഒരു മാസത്തേക്ക്, വസന്തം വിരിയുകയാണ്. കളിയുടെ, നവ വസന്തം. ആകാംക്ഷകളുടെയും, സ്വപ്നങ്ങളുടെയും, നീണ്ട രാത്രികള്‍. ഇന്ദ്രജാല രാവുകള്‍. യൂറോപ്പിലെ പുതിയ രാജാക്കന്മാരുടെ കിരീടധാരണത്തിന്റെ സാക്ഷാത്കാരം, നടക്കും വരെ, ആ രാവുകള്‍ക്ക് വിരാമമില്ല. ഗോളുകളുടെ, നിറ മഴയും, കാത്തു, വിസിലിനു കാതോര്‍ത്ത്, ലോകം, ഉണര്‍ന്നിരിക്കുകയാണ്. തുടങ്ങട്ടെ, "ജോഗോ ബോനിറ്റോ".

No comments:
Post a Comment