പി.കെ.ആനന്ദ്
(ഗവേഷണ സഹായി,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസ്, ന്യു ഡൽഹി)
ഇന്ന് ലോകമെമ്പാടും സർക്കാരുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്, ജനരോഷം ആവതും കുറച്ചു, എങ്ങനെ സുസ്ഥിരമായ ഭരണം കാഴ്ചവെക്കാം എന്നതാണ്. ജനകീയ നയങ്ങൾ, നടപ്പാക്കുമ്പോൾ, സർക്കാറുകളുടെ മേൽ അധിക ബാധ്യതയും, വർദ്ധിക്കുന്ന ചിലവുകളും, കുത്തനേ കൂടുന്നത്, ഒരു പ്രതിഭാസമായി മാറിയിട്ടുണ്ട്. ഇത്തരത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനുള്ള ശ്രമങ്ങളുടെ ഫലമായി, പലപ്പോഴും, സർക്കാറുകളെ, അധിക ഭാരം, ജനങ്ങളിലേക്ക് തിരിച്ചു വിടാൻ പ്രേരിപ്പിക്കാറുമുണ്ട്.സാമ്പത്തിക മാന്ദ്യത്തിനു ശേഷം, യൂറോപ്പിൽ പലയിടങ്ങളിലും ഇത്തരം നടപടികൾ കൈകൊണ്ടാപ്പോൾ,ഇവ വലിയ ജനരോഷത്തിനും, പ്രതിരോധത്തിനും കാരണമായിട്ടുണ്ട്. എന്നാൽ, ജനരോഷം കഴിവതും കുറച്ചു കൊണ്ട്, നയങ്ങൾ രൂപപ്പെടുത്തി, ഭരണം സുഭദ്രമാക്കുന്ന കലയാണ് ഇന്ന് മിക്ക സർക്കാരുകളുടെയും ലക്ഷ്യം.
ഇതിന്റെ പശ്ചാത്തലത്തിലാണ്, കഴിഞ്ഞ മാസത്തിൽ ചൈനയിൽ, പന്ത്രണ്ടാമത് വാർഷിക ദേശീയ പീപ്പിൾസ് കോണ്ഗ്രസ്സ് (എൻ.പി.സി) നടന്നു സമാപിച്ചതു. എല്ലാ വർഷവും, മാർച്ച് മാസത്തിൽ സമ്മേളിക്കുന്ന എൻ.പി.സി, ചൈനയുടെ പാർല്യമെന്റാണ്. ഈ വൻ രാജ്യത്തെ, എല്ലാ കോണുകളിൽ നിന്നും രണ്ടായിരത്തി അഞ്ഞൂറോളം, പ്രതിനിധികൾ പങ്കെടുക്കുന്ന, രണ്ടാഴ്ച്ചകാലത്തെ ഈ സമ്മേളനത്തിൽ, ചൈനയുടെ ഭരണവും, വിവധ പദ്ധതികളും, നയങ്ങളും ചർച്ചക്ക് കൊണ്ടുവരപ്പെടുകയും, അതിന്മേൽ തീരുമാനങ്ങൾ കൈകൊള്ളപ്പെടാറുമുണ്ട്. ഈ വർഷത്തെ സമ്മേളനത്തിന്റെ, പ്രത്യേകത എന്തെന്നാൽ, ദശാബ്ദത്തിൽ ഒരിക്കൽ നടക്കുന്ന, നേതൃ മാറ്റം, സ്ഥിതീകരിക്കുകയും, പുതിയ ഭരണ തന്ത്രത്തെ, ഔപചാരികമാക്കുകയും ചെയ്തു. അങ്ങനെ, രാജ്യത്തിന്റെ പ്രസിഡന്റായി ഷി ചിൻപിങ്ങിനെയും, സ്റ്റേറ്റ് കൌണ്‍സിലിന്റെ (അഥവാ ക്യാബിനറ്റ്) പ്രീമിയറായി, ലി ഖാചിയാങ്ങിനെയും, എൻ.പ്പി.സി, മുറപ്രകാരം തെരഞ്ഞെടുത്തു. ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവിത്വമാണെങ്കിലും, പാർട്ടിയുടെയും, ഭരണത്തിന്റെയും, അതിർവരമ്പുകൾ, കഴിവതും, വേർതിരിച്ചു വെച്ചു, രണ്ടിനിറെയും പ്രവർത്തനങ്ങൾക്ക്, തതുല്ല്യ പ്രാധാന്യവും, നല്കപ്പെടാറമുണ്ട്. അങ്ങനെ, കഴിഞ്ഞ നവംബറിൽ, സമാപിച്ച പതിനെട്ടാം പാർട്ടി കോണ്‍ഗ്രസ്സിൽ, പുതിയ നേതൃത്വത്തിന്റെ, പ്രധാന പദവികൾ, ഏതാണ്ട് വ്യക്തമായിരുന്നെകിലും, യഥാർതത്തിൽ അതിനു എൻ.പി.സിയുടെ മുദ്ര അത്യാവശ്യമാണ്.
ഷി-ലി നേതൃത്വത്തിന്റെ അടിയിൽ, ചൈനയുടെ പുതിയ ഭരണ തന്ത്രം സ്ഥാനമേൽക്കുമ്പോൾ, വർധിക്കുന്ന അസമത്വത്തിനു മുന്നിൽ, സാമ്പത്തിക വികസനത്തെയും, പുരോഗതിയെയും എങ്ങനെ സമതുലിതമാക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ്, നേതൃത്വം, ഒരു പിടി നയങ്ങൾ, മുൻനിർത്തിക്കൊണ്ട്, രാജ്യത്തിന്റെ ബഹുലമായ ജനസന്ഖ്യയുടെ മുൻപിൽ, തങ്ങളുടെ ആരോഗ്യകരമായ ചിത്രം, പ്രക്ഷേപിക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ഈ ഉത്‌കണ്‌ഠകളെ, നോക്കി കാണേണ്ടത്, ജനങ്ങളിൽ നിന്നും അകലുകയാണെന്ന, കമ്മ്യുണിസ്റ്റ് പാർട്ടിയുടെ, നിരന്തരമായ ആകാംക്ഷയിൽ നിന്നാണ്.ഇതിന്റെ അടിസ്ഥാനത്തിൽ, ഭരണ നിർവഹണത്തെ, പുനര്‍രൂപീകരിക്കാനും, സുസംഘടിതമാക്കാനുമുള്ള ലക്ഷ്യത്തോട് കൂടി, ഈ കഴിഞ്ഞ എൻ. പി. സിയിൽ കുറയേറെ നടപടികൾക്ക് പച്ചകൊടി ലഭിച്ചു. ചുവപ്പ് നാടയുടെ വരിയലും, ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ കടന്നു കയറ്റം കുറയ്ക്കാനും, അഴിമതി അകറ്റാനുമുളള യത്നമാണ്, ഈ നടപടികള്ക്ക് പിന്നിയിലെ സുപ്രധാന യുക്തി. ഇതിന്റെ ഭാഗമായി, പല പ്രധാന വകുപ്പുകളെയും, അഴിച്ചു പണിയാൻ തീരുമാനമായി. ഇതിൽ മുഖ്യാമായും, കൂറ്റൻ, "വെള്ളാനയെന്നു" അറിയപ്പെടുന്ന റയിൽവെ മന്ത്രാലയത്തെ മുറിച്ചു, രണ്ടു ഭാഗങ്ങളാക്കി, ഭരണ വിഭാഗത്തെയും, വാണിജ്യ വിഭാഗത്തെയും, വേർതിരിക്കുകയും, ഒരേ സമയം, നിയന്ത്രകനും, പ്രവർത്തകനുമായുള്ള ദ്വിവിധ കർത്തവ്യങ്ങൾക്ക് വിരാമമിടുകയും ചെയ്യ്തു. മന്ത്രാലയത്തിന്റെ ഈ ഉടച്ചു വാർക്കലിലൂടെ, ഒരു പുതിയ റെയിൽവേ കോർപ്പറേഷന് രൂപം നൽകപ്പെടുകയും, ചരക്ക്-യാത്രാ സേവനങ്ങൾ, അതിനടിയിൽ കൊണ്ടുവരപ്പെടുകയും ചെയ്യപ്പെട്ടു. കൂടാതെ, സുരക്ഷ, ഗുണമേന്മ മറ്റും നിയന്ത്രണങ്ങൾ, ഒരു റെയിൽവേ ഭരണസംവിധാനത്തിൽ കൂടിയിണച്ച്, അതിനെ ഗതാഗത മന്ത്രാലയത്തിൽ നിമ്മജ്ജനം ചെയ്യ്തു. അത് പോലെ, ആരോഗ്യ മന്ത്രാലയത്തെയും, ദേശീയ ജനസംഖ്യ-കുടുംബാസൂത്രണ കമ്മീഷനെ ചേർത്തിണക്കി, ഒരു സമഗ്ര ആരോഗ്യ-കുടുംബാസൂത്രണ സംവിധാനം കൊണ്ടുവരപ്പെട്ടു. ഈ നടപടിക്കു ശേഷം, ചൈന കാലങ്ങളായി പാലിച്ചു കൊണ്ടിരിക്കുന്ന, "ഏക സന്തതി" നയത്തിന്റെ ഭാവിയെ കുറിച്ച് ഊഹാപോഹങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പല മന്ത്രാലയങ്ങളിലുമായി,ചിതറികിടക്കുന്ന,മത്സ്യബന്ധനം മറ്റും സമുദ്രസംബന്ധമായ നിയമ നിർവഹണ ഏജന്‍സികളെ കൂട്ടൊരുമിപ്പിച്ചു, ഒരു സംയുക്ത മഹാസമുദ്ര ഭരണസമിതി നിയോഗിക്കപ്പെട്ടു. ചൈനയും-ജപ്പാനും തമ്മിൽ നിലനില്ക്കുന്ന, ദിയോയു ദ്വീപിന്മേല്ലുള്ള തർക്കത്തിൻറെ അടിസ്ഥാനത്തിൽ, മെച്ചപ്പെട്ട വ്യവസ്ഥപ്പെടുത്തലും, ഏകോപനവുമാണ്, ഈ നടപടിയുടെ കാതൽ. ഭക്ഷ്യ-മരുന്നു സാമഗ്രകളികളുടെ സുരക്ഷയും, ഗുണമേന്മയും ഉറപ്പുവരുത്തി, അത് ക്രമപ്പെടുത്താൻ, ഭക്ഷ്യ-മരുന്ന് ഭരണസമിതിയുടെ അന്തസ്സുയർത്തി, അതിനു ഒരു മന്ത്രാലയത്തിൻറെ, പരിവേഷം നൽകപ്പെട്ടു. കാര്യക്ഷമതക്ക് ഊന്നൽ നൽകിക്കൊണ്ട്, ദേശീയ ഊർജ്ജ സമിതിയും, പുനർവാർക്കപ്പെട്ടു. മാധ്യമ രംഗത്ത് ഏക സംവിധാനം എന്ന നിലയിൽ, പ്രസ്സ്-പബ്ലിക്കേഷൻ, റേഡിയോ വിഭാഗങ്ങൾ ലയിപ്പിക്കപ്പെട്ടു.
1978-ൽ സാമ്പത്തിക പരിഷ്ക്കരണങ്ങൾക്ക് നാന്നി കുറിച്ചതിൽപ്പിന്നെ, ചൈനയിൽ ഇത് ഏഴാം തവണയാണ്, ഇത്രക്ക് പ്രബലമായ രീതിയിൽ, ഭരണത്തിൽ അഴിച്ചുപണിയും, കൂട്ടിചേർക്കലും നടക്കുന്നത്. ഇതിനു ശേഷം, ചൈനയിൽ മന്ത്രാലയങ്ങളുടെ എണ്ണം 27-ൽ നിന്നും കുറഞ്ഞു 25-ആയി. ഈ പുന:സ്സംഖടനയുടെയും, സുസംഘടിതമാക്കുന്നതിന്റെയും യഥാർത്ഥ ലക്ഷ്യം, സൂക്ഷമ വിഷയങ്ങളിൽ നിന്നും സർക്കാറിന്റെ ഇടപെടല ആവോളം കുറച്ചു, വിപണിയുടെ ഭൂമിക വർദ്ധിപ്പിക്കുകയുമാണ്.
ഭരണസംവിധാനത്തിൽ കൊണ്ടുവരപ്പെടുന്ന ഈ മാറ്റങ്ങൾക്കൊപ്പം തന്നെ, പ്രാധാന്യമർഹിക്കുന്നതാണ്,ജനങ്ങൾക്കിടയിൽ തങ്ങളുടെ ഔന്നത്യം കാത്തുസൂക്ഷിക്കുക, എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ, നിരന്തരമായ ലക്ഷ്യം. സോഷ്യൽ മീഡിയയുടെ വലിയ പങ്കിന്റെ ഭാഗമായി, കഴിഞ്ഞ കുറച്ചു കാലമായി, ജനങ്ങളുടെ നിത്യമായ നിരീക്ഷണത്തിനു വിധേയമാക്കപെടപ്പെട്ട പാർട്ടി, അതിന്റെ ഭൂമികയെ കുറിച്ചും, ചുമതലകളെ കുറിച്ചും, ഇന്ന് കൂടുതൽ, ജാഗരൂകയാണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, കഴിഞ്ഞ പതിനെട്ടാം പാർട്ടി കോണ്‍ഗ്രസ്സിൽ, ഹു ചിൻതവോ, അവതരിപ്പിച്ച റിപ്പോർട്ടിലെ ഒരംശം. ജനങ്ങളുടെ താൽപ്പര്യങ്ങളെ എല്ലാത്തിനുമുപരിയായി, വെച്ച് കൊണ്ട്, പാർട്ടിയുടെ ഭാഗധേയം അവരുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന പരമാർത്ഥം ഉൾക്കൊള്ളണം എന്നതാണ് ഹു ഉദ്ദെഷിക്കുന്നതു. ഇതിന്റെ ഭാഗമായി, ജനങ്ങളുടെ എല്ലാ വിഷയങ്ങളെയും വളരെ ഗൗരവത്തോടെ കാണുകയും, അവയ്ക്ക് പരിഹാരങ്ങൾ കാണാൻ പരിശ്രമിക്കാനും, ഹു ആഹ്വാനം ചെയ്യുകയുണ്ടായി. പ്രത്യേകിച്ചു, അലസത, അശ്രദ്ധത, ആഡംബരം എന്നീ അനഭിലഷണീയ പ്രവൃത്തികളെ, തിരസ്കരിക്കാനും, നേതാക്കളോടും, അണികളോടും, ഹു ആവശ്യപ്പെട്ടു.
ഇതിന്റെ തുടർച്ചയെന്നോണം, പാർട്ടി കോണ്‍ഗ്രസ്സിന് ശേഷം, ഡിസംബറിൽ നടന്ന പോളിറ്റ് ബ്യുറോ സ്റ്റാൻഡിംഗ് കമ്മറ്റിയുടെ, ആദ്യ യോഗങ്ങളിൽ, ഒദ്യോഗിക നടത്തിപിനും, പാർട്ടി നേതാക്കൾ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, പട്ടാള തലവന്മാർ, മറ്റും പ്രാദേശിക നേതാക്കൾ എന്നിവർക്കായി, ഒരു എട്ടിന മാർഗരേഖ, തയ്യാറാക്കി പുറപ്പിടിവിക്കപ്പെട്ടു. ആഡംബരവും, ആര്‍ഭാടത്തെയും അതിരിടുകയും, അലങ്കാരരഹിതവും, ലളിതവുമായ നടപടികൾ കൊണ്ട് വന്നു ഭരണ വിധത്തിൽ മാറ്റം കൊണ്ട് വരുകയാണ്, ഇതിന്റെ പിന്നിലെ ലക്ഷ്യം.

പാർട്ടിയിൽ തന്നെ, കളിയാടുന്ന ചിലരുടെ സ്വത്തിന്റെ ധൂർത്തിനെയും, ധാരാളിത്തത്തെയും, കടിഞ്ഞാണിടാനെന്ന, ഉദ്ദേശത്തോടു കൂടി, നടപ്പിലാക്കപ്പെട്ട നടപടി. ഇതിലൂടെ ചുവപ്പ് പരവതാനി ചടങ്ങുകൾക്കും, ഔദ്യോഗിക ചടങ്ങുകളിൽ വിലയേറിയ പൂവ്വുകളുടെ അലങ്കാരങ്ങൾക്കും, വി.ഐ.പികൾക്കായുള്ള പ്രത്യേക ട്രാഫിക് സംവിധാനങ്ങൾക്കും, വിലക്കേർക്കപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ചടങ്ങുകൾ, ഹ്രസ്വവും, എളിയവുമാണ്. വിലക്കുകളുടെ ഭാഗമായി, ബിസിനസ് ക്ലാസ്സ് വിമാന യാത്രയും, ആർഭാട ഭക്ഷ്യ വിരുന്നുകളും, ഇന്ന് നന്നേ കുറഞ്ഞിട്ടുണ്ട്. പല ഉയർന്ന നിലക്കുള്ള ഭക്ഷണ വിഭവങ്ങളുടെ, വിപ്പന തന്നെ, പല ഹോട്ടലുകളും നിർത്തലാക്കി. ഇക്കഴിഞ്ഞ ചൈനീസ് പുതുവത്സര ആഘോഷങ്ങളിലും, ലാളിത്യ നടപടികളുടെ പ്രഭാവത്തിന്റെ ഫലമായി, ആഡംബര വസ്തുക്കളുടെ പുരസ്കാരങ്ങൾ പോലും അപ്രത്യക്ഷമായി. ഒരു പക്ഷെ, ഏറ്റവും സാരമായി ബാധിക്കപ്പെട്ടത്, ഔദ്യോഗിക ചടങ്ങുകളിൽ, വിളംബപ്പെട്ടിരുന്ന, "ക്വൈചൊ മൊവുതയി" എന്നാ മദ്യത്തിൻറെ വിതരണമാണ്. ഈ നടപടിക്കൾക്കെല്ലാം ചുക്കാൻ പിടിച്ചത്, ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും, രാജ്യത്തിന്റെ പ്രസിഡന്റുമായ ഷി ചിൻപിങ്ങും. ഹപൈ പ്രവിശ്യ, സന്ദർശിക്കുന്ന വേളയിൽ, അദ്യേഹം കഴിച്ച അത്താഴം, വളരെ മിതമുള്ളതായിരുന്നു. "നാലു വിഭവങ്ങളും, ഒരു സൂപ്പും" എന്ന് നാമധേയപ്പെട്ട ഈ അത്താഴത്തിനു, നല്ല സ്വീകാര്യതയും ലഭിക്കുകയുണ്ടായി.
ഇത്തരം മിതവിനിയോഗവും, ലാളിത്യത്തിനു ഊന്നൽ നൽകുന്ന നടപടികൾ എത്രത്തോളം സക്ഷമാമാകും എന്നുള്ളത് ഇനിയും നോക്കികാണേണ്‍ടിയിരിക്കുന്നു. പല ഉദ്യോഗസ്ഥരും, ഈ നടപടികളെ മറികടക്കാനുള്ള സൂത്രവഴികൾ തേടിയിട്ടുമുണ്ട്. വികേന്ദ്രീകരണം, ഭരണത്തിന്റെ ഒരു പ്രമുഖ സത്തയായി കാണപ്പെടുന്ന, ചൈനയിൽ, പ്രാദേശിക തലങ്ങളിൽ ഈ നടപടികൾ എത്രത്തോളം നടപ്പാക്കപെടുമെന്നതും ഒരു വലിയ ചോദ്യമാണ്. ഇന്ന് ചൈനയിൽ, ഊന്നൽ നല്കപ്പെടുന്ന, സ്വദേശീയ ഉപഭോഗം എന്ന സാമ്പത്തിക നയത്തിന്, ഈ നടപടികളിലൂടെ കോട്ടം തട്ടുമെന്ന, പരാതികളും ഉയരുന്നുണ്ട്. പലരും, ഇതിനെ വാസ്തവികമായ പരിഷ്കാരങ്ങൾക്ക് വിപരീതമായി, വെറും പുറം മോടി പിടിപ്പിക്കലായി മാത്രമാണ്, കാണുന്നത്. എന്തിരുന്നാലും ഭരണയന്ത്രത്തിലെ അഴിച്ചുപണിയും, മിതവിനിയോഗവും ഇന്ന് ചൈനയിൽ ഒരു സംവാദത്തിനു പാത തുറന്നിട്ടുണ്ട്. ഇതിന്റെ സഫലതയുടെയും, തോൽവിയുടെയും ചർച്ചകൾ ഇന്ന് അവിടെ സജീവമാണ്. എന്നാൽ ഒരു കാര്യം വ്യക്തമാണ്. ജനങ്ങളുടെമേൽ തങ്ങളുടെ നിയമസാധുത കാത്തുസൂക്ഷിക്കാനുള്ള, ശ്രമങ്ങളുടെ ഭാഗമായുള്ള, പാർട്ടി നേതാക്കളുടെ ഇടയിലുള്ള ആത്മപരിശോധയിലേക്കാണ്, ഈ നടപടികൾ വിരൽചൂണ്ടുന്നത്. രാജ്യത്തെ ജനങ്ങൾ തങ്ങളുടെ നേതാക്കളുടെ ജീവിതത്തിൽ, സത്യസന്ധതയും, സുതാര്യതയും കാണാൻ ആഗ്രഹിക്കുന്നു. ചൈനയ്ക്കു പുറത്തുളവരുടെ ധ്രിഷ്ടിയിൽ ഇതെല്ലാം യഥാർത്ഥ പരിഷ്കരണങ്ങളും, നടപടികളുമായിക്കൊള്ളണമെന്നില്ല.പക്ഷെ, രാജ്യത്തെ രാഷ്ട്രീയ നേതൃത്വം തങ്ങളുടേതായ ധാരണകൾ രൂപപ്പെടുത്തുകയും, അതിനു ചുറ്റും പ്രതിവിധികൾ അന്വേഷിക്കുകയും ചെയ്യുന്നു. ഈ അളവുകൊലിലായിരിക്കണം, ചൈനയുടെ പുതിയ നേതൃത്വത്തിൻറെ ആദ്യത്തെ പരീക്ഷണങ്ങളെ വീക്ഷിക്കേണ്ടത്.

No comments:
Post a Comment