Pages

Tuesday, September 28, 2010

ഈ ഗെയിംസ് ആര്‍ക്കു വേണ്ടി?: ഒരു റിപ്പോര്‍ട്ട് കാര്‍ഡ്

'ഷേര' പിന്നെയും ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. നെടുവീര്‍പ്പുകള്‍ക്കും, അനിശ്ചിതത്വങ്ങള്‍ക്കും ശേഷം, ഭാഗ്യ ചിന്ഹം 'ഷേര' എന്ന കടുവയ്ക്കു, ശ്വാസം വിടാം. ഒടുവില്‍ നീണ്ട ചോദ്യചിന്നങ്ങള്‍ക്കും, പഴിചാരലുകള്‍ക്കും, അഴിമതിക്കും, താല്‍ക്കാലിക വിരാമമിട്ടു കൊണ്ടു, പത്തൊന്‍പതാം കോമണ്‍വെല്‍ത്ത് ഗെയിംസ് ഒക്ടോബര്‍ 3 മുതല്‍ ആരംഭിക്കുകയായി. നീണ്ട രണ്ടാഴ്ചത്തെ ഈ 'മഹാ മേളയ്ക്ക്' തിരി തെളിയുമ്പോഴും, പല ചോദ്യങ്ങളും, ഉത്തരമറിയാതെ ബാക്കിനില്‍ക്കുകയാണ്. അഴിമതിയില്‍ തുടങ്ങി, കെടുകാര്യതയില്‍ തട്ടി, ആരോഗ്യ-സാമൂഹ്യനീതി പ്രശ്നങ്ങളില്‍ ഊളിയിട്ടു, ജനങ്ങള്‍ക്ക്‌ മലയോളം ബുദ്ധിമുട്ടുകള്‍, സമ്മാനിച്ച്‌, 'ഈ മഹാ മേള' കടന്നു വരുമ്പോള്‍, ഡല്‍ഹി നഗരത്തിലെ നിവാസികളും, ഈ രാജ്യത്തെ പൌരണ്മാരും ഉണര്‍ന്നെഴുന്നെട്ടു  ഭരണ കേന്ദ്രത്തോടും, അധികാരികളോടും ഉത്തരം മുട്ടിപ്പിക്കുന്ന, കുറിക്കു കൊള്ളുന്ന പല ചോദ്യങ്ങള്‍ ചോദിക്കുകയും, വേണം. അത്തരം ചോദ്യങ്ങള്‍ക്ക്, ഉത്തരം നല്‍കേണ്ട ബാധ്യസ്തതയും, കടമയും, രാജ്യം, ഭരിക്കുന്ന സര്‍ക്കാര്രിനുണ്ട്‌. ഒരു പക്ഷെ, എല്ലാ അര്‍ത്ഥത്തിലും, സമസ്ത മേഖലകളിലും, റിപ്പോര്‍ട്ട് കാര്‍ഡില്‍, വന്‍ നഷ്ടങ്ങള്‍ സമ്പാദിച്ചു കൂട്ടിയ സംരംഭമായിരിക്കും, ഈ ഗെയിംസ്.

150 വര്‍ഷത്തോളം, അടിമത്ത്വം അടിച്ചേല്‍പ്പിച്ചു, ജനതയുടെ ശക്തമായ സമരിതിലൂടെ, സ്വാതന്ത്ര്യം നല്‍കാന്‍ ബാധ്യരായ, ഇങ്ങ്ലീഷ്‌ സാമ്രാജതിന്റെ, അവസാന അടുക്കു കല്ലായിരുന്നു, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന തന്ത്രം. മരം അപ്പാടെ മുറിച്ചു, മാറ്റ പെട്ടപ്പോഴും, വേരുകള്‍, ചിലത്, മണ്ണില്‍ തന്നെ പൂഴ്ത്തി വെക്കുന്ന രീതി. അന്നത്തെ ഭരണ വര്‍ഗ്ഗവും, സര്‍ക്കാരും സ്വതന്ത്ര ഇന്ത്യയെ ഈ ചാക്കില്‍ പൂട്ടാന്‍ സമതവും, നല്‍കി. അങ്ങനെ, ബ്രിട്ടീഷ്‌ ആവാഹനത്തില്‍, നിന്നും, പിടിവിടാതെ, നൂറു കൊടി, ജനങ്ങളുടെ, നമ്മുടെ നാട് ആ നുകത്തില്‍ പെറ്റു, ഇന്നും തിരിയുന്നു. ആ നുകത്തിന്റെ, 'സൂര്യന്‍ അസ്തംമിക്കാത്ത' ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ, ചാക്കില്‍ പൂട്ടപെട്ട, ഒരു പിടി രാജ്യങ്ങളുടെ പട്ടികയില്‍ പെട്ട്‌, ഇന്ന് ഈ ഗെയിംസിന്, ആതിഥെയത്വം നമ്മള്‍ വഹിക്കുന്നു.

പല, രീതികളിലാണ്, ഈ ഗെയിംസിന്റെ കുറ്റപത്രം നിരത്ത പെടുന്നത്:

# കൊടിയ അഴിമതി കളിയാടുന്ന പല അവസരങ്ങളും, കണ്മുന്‍പില്‍ തെളിന്ന്ജ്ഹു. ബ്രിട്ടീഷ്‌ രാട്ജ്ഹ്നിയുടെ, ദീപഷികയായ ക്വീന്‍സ് ബാറ്റന്‍ റാലിയുടെ സമഗ്ര നടത്തിപ്പിനായി, ഒരു ബ്രിട്ടീഷ്‌ ഏജന്‍സിക്ക് കണക്കിനതീതമായി, അക്കങ്ങള്‍ നിരത്തി, കോടികള്‍ സമ്പാദിക്കുകയുണ്ടായി. ഗെയിംസിന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റിയും, അതിന്റെ തലപ്പത്തിരിക്കുന്ന സുരേഷ് കല്മാടിയും, സംഘവും വാരിക്കൂട്ടിയ വലിയ പങ്കും ഭീമന്‍ സംഖ്യകളാണ്. പല സാധനഗല്‍ വാങ്ങി കൂട്ടിയതിലും, കൃത്രിമത്വം കാണിക്കപ്പെട്ടു. കൈ കഴുകാനുള്ള ലിക്വിഡ് സോപിനു കാണിച്ച വില തന്നെ, ആയിരങ്ങളില്‍ കുറിക്കപ്പെട്ടു. ഇത് കൂടാതെ, ഗെയിംസിന്റെ പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്ടെടിയത്തില്‍ ഉയര്‍ത്തിയ കൂറ്റന്‍ ഹീലിയം ബലൂണിനു 40 കോടി രൂപയാണ്, വെള്ളം പോലെ ഒളിപ്പിച്ചു കളഞ്ഞത്. ഇത്, കൂടാതെ, മൊത്തം 30,000 കോടിക്കും അധികം രൂപയാണ്, ഈ ഗെയിംസിനായി, ചെലവഴിക്കപ്പെട്ടത്. കണക്കുകള്‍ കള്ളം പറയില്ല; അടിസ്ഥാന ആവശ്യങ്ങളായ, വിദ്യഭ്യാസത്തിനും, ആരോഗ്യത്തിനും, ചെലവഴിക്കാന്‍, പിശുക്കുന്ന, കേന്ദ്രത്തിലെ, യു.പി.എ സര്‍ക്കാര്‍ പുറം മോടിക്കും, അലങ്കാരത്തിനും, വാരിക്കോരിയാണ് പണം ഒഴുക്കിയത്. കണക്കിന്, കവിഞ്ഞ പണത്തിനെക്കാളും, സ്വജനപക്ഷപാതത്തിന്റെ കഥ കേട്ടുകലാണ്, ഗെയിംസിന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റിയില്‍, ചുരുളഴിയുന്നത്. ബന്ധു-മിത്രാതികളും, കുടുംബത്തുകാരുമെല്ലമാണ്, സംഘാടക സമിതിയില്‍, കൊടികുത്തി വാഴുന്നത്.

#ഇനി പറയാനുള്ള കഥകള്‍, നിര്‍മാണ രംഗത്തിന്റെയാണ്. ഗെയിംസിന്റെ പല വേദികള്‍ മാത്രമല്ല, അനുബന്ധമായ, വേറെ പദ്ധതികളും, കെടുകാര്യതയുടെയും, ഗുണമേന്മയില്ലത്തതിന്റെയും, നിഷ്ക്രിയത്വതിന്റെയും ഗാഥകളാണ് ഉരുവിടുന്നത്. 2003-ല്‍ ഗെയിംസ്, സംഘടിപ്പിക്കാന്‍ ഇന്ത്യക്ക്, നറുക്ക് വീണെങ്കിലും, 2008-ല്‍ മാത്രമാണ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പിന്നെ അങ്ങോട്ട്‌, ഒരൊറ്റ പ്രടിക്ഷിനമായിരുന്നു. അങ്ങനെ, നിരമാനത്തില്‍, പകപ്പിഴകളും, കടന്നു കൂടി. നിര്‍മാണത്തില്‍, വിട്ടുവീഴ്ചകള്‍ വന്നടിഞ്ഞു. സിമെന്റിലും, കോണ്‍ക്രീട്ടിലും, ഇരുംബിലും, കൃത്രിമത്വം, കളിയാടിയപ്പോള്‍, പല കെട്ടിടങ്ങളുടെയും, നില അവതാളത്തിലായി. എസ്.പി.മുഖര്‍ജി നീന്തല്‍ കുളത്തിന്റെ മേല്‍ക്കൂര, അടര്‍ന്നു വീണപ്പോള്‍, ഒരു താരത്തിനു പരിക്കേറ്റു. ജവഹര്‍ലാല്‍ നെഹ്‌റു സ്ടെടിയതിന്റെ മുന്‍പിലെ, തല്ക്കകില മേലനടപ്പാത്ത ഇടിജു വീണപ്പോള്‍, വീണ്ടും, കെടുതി ജനങ്ങള്‍ക്കല്ല, 'വമ്പിച്ച പ്രതിചായക്കാണ്'. പക്ഷെ, എന്നിട്ടും, ശ്രദ്ധ വേണ്ട രീതിയില്‍ തിര്നിജ്ഹില്ല. കരാറുകാര്‍ക്ക്, നല്‍കപ്പെട്ട, പല പദ്ധതികളും, വേദികളും, ഒച്ചിന്റെ വേഗത്തില്‍ ഇഴഞ്ഞു നീങ്ങി. നിര്‍മാണ രംഗത്തെ പല വമ്പന്‍ സ്രാവുകളും, നിര്‍മാണത്തിന്റെ, ഇനത്തില്‍, വേണ്ടുവോളം, ഊറ്റി കുടിച്ചു. പക്ഷെ മഴ തിര്മിര്‍ത്തു, പെയ്തതോടെ, മേല്‍ക്കൂരകള്‍ ചോര്‍ന്നു, തല്ക്കളില്ക പാലങ്ങള്‍ ഇടിഞ്ഞു വീണു, ഭിത്തികള്‍ അടര്‍ന്നു. പൊളിച്ചു പണിയുകയും, പണിതത് വീണ്ടും പൊളിക്കുകയും-ഇതാണ് നിര്‍മാണ രംഗത്തെ ഇതിവൃത്തം. ദ്രവിക്കുക, എപ്പോള്‍ വേണമെങ്കിലും, നിലം പതിക്കാവുന്ന, നിര്‍മാണങ്ങള്‍ ഒരു വശത്തും, അഴിമതി മറ്റൊരു വശത്തും. ഡി.ഡി.എ, എന്‍.ഡി.എം.സി, എം.സി.ഡി, റൈട്സ് എന്നിങ്ങനെ , ഗെയിംസുമായി, ബന്ധമുള്ള എല്ലാ ഏജന്‍സികളും, ഈ കൊടിയ സ്ഥിതി വിശേഷത്തിനു കാരണമാണെന്ന്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വിധി എഴുതി. ഈ രംഗത്തെ മറ്റൊരു ഭീകര മുഖം, തൊഴിലാളികളുടെ, ദുരവസ്ഥയാണ്. പലരും, കരാര്‍ ജോലിക്കാര്‍, പുറം സംസ്ഥാനഗളില്‍, നിന്നും, ദാരിദ്ര്യവും, കഷ്ടപ്പാടുകളും, പേറി ദില്ലിയിലേക്ക്, പലായനം ചെയ്തവര്‍. അവര്‍ക്ക്, തൊഴില്‍ സ്ഥലങ്ങള്ളില്‍, നേരിടേണ്ടി വന്നത്, സ്ഥിരമായ കൂലിയില്ലയ്മയും, പീഡനങ്ങളുമാണ്. സമ്പത്ത്, കെട്ടി പടുക്കുന്ന, തൊഴിലാളിക്ക്, ഈ ഗെയിംസില്‍, ഇടമില്ല. ഇതിനെല്ലാമപ്പുറം, പാരിസ്ഥിക പ്രശ്നങ്ങളും വെട്നുവോളം നില നില്‍ക്കുന്നു. ഗെയിംസ് വില്ലേജ് സ്ഥിതി ചെയ്യുന്നത്, യമുനാ നദിയുടെ, മടി തട്ടിലാണ്. വിവിധ പരിസ്ഥിതി സംഘടനകള്‍, ഇതിന്റെ നിര്‍മാണത്തിന് വളരെ മുന്‍പ് തന്നെ, അപായ മണി മുഴക്കിയിട്ടും, ചെവി കൊല്ലാന്‍, ആരും തയ്യാറായില്ല. യമുനയുടെ 'വെള്ള പൊക്ക' മേഖലയില്‍, നിരമാനം നടത്തിയാല്‍, അത് നദിയുടെ ഒഴുക്കിനെ സാരമായി ബാധിക്കുക മാത്രമല്ല ചെയുന്നത്; അളവില്‍ കൂടുതല്‍, നീരൊഴുക്കില്‍, വെള്ളകെട്ടുകള്‍ അനുഭവപെടും. മാത്രമല്ല, ഇത്തരം ഒരു മേഖലയില്‍, നിര്‍മാണം നടത്തിയാല്‍, കരമണ്ണിനു, ഉറപ്പു കുറയുകയും, ഭൂമി കുലുക്ക പ്രവണതയും, വര്‍ധിക്കും. പക്ഷെ, ഒരു തരത്തിലും, വില്ലേജിനെ മാറ്റി, സ്ഥാപിക്കാന്‍ ആരും തയ്യാറായില്ല.

# സുസ്ഥിര സാമൂഹ്യ നീതി ഉറപ്പാക്കും, എന്ന് കൊട്ടിഘോഷിക്കുന്ന, കേന്ദ്രത്തിലെയും, ഡല്‍ഹിയുദയൂം, കോണ്ഗ്രസ് സര്‍ക്കാരുകള്‍ പകല്‍ കൊള്ളയാണ്, നടത്തുന്നത്. പട്ടിക-ജാതി, പട്ടിക-വര്‍ഗ്ഗ വികസനത്തിനായുള്ള, എഴുന്നൂറ് കോടിയോളം, രൂപ ഗെയിംസിനായി, വഴിതിരിച്ചു വിടപ്പെട്ടു. ജനങ്ങളുടെ, നികുതി വഴിതിരിച്ചു വിടുകയുണ്ടായി എന്ന് പോലും, കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലെമെന്റില്‍, ഉളുപ്പ്, ലവലേശമില്ലാതെ, പ്രസ്താവിക്കുകയുണ്ടായി. ഫലത്തില്‍, ഫണ്ട്‌ വെട്ടിച്ചതോടെ, വിദ്യാര്‍ഥികള്‍ക്കുള്ള, ആനുകൂല്യങ്ങല്ലും, സ്കൊലര്ഷിപ്പുകലാണ് ഇത്തവാന്‍ വന്‍തോതില്‍, വെട്ടി കുറക്കപ്പെട്ടത്‌.

# വന്‍ തോതില്‍, ഡല്‍ഹി സര്‍വകലാശാലയിലെയും, ജാമിയ സര്‍വകലാശാലയിലെയും, വിദ്യാര്‍ഥികളെ, പടിയധച്ചു, ഹോസ്ടല്ലുകള്ളില്‍, നിന്ന് പുറം തള്ളി, സര്‍ക്കാര്‍, ഗെയിംസിന്റെ അതിഥികള്‍ക്കായി, പരവതാനി വിരിക്കുന്നു. കൂടാതെ, നഗരത്തെ, അലങ്കരിക്കുംപോള്‍, നിര്‍ധനരും, ദരിദ്രരും, അവര്‍ വസിക്കുന്ന ചേരികളും, 'പുറം ലോകത്തിന്റെ' കണ്ണില്‍ കരടാകതിരിക്കാന്‍, മറകള്‍ സ്രിഷ്ടിക്കപെടുകയും, അവര്‍ പലെര്യും, നഗരത്തിനു പുറത്തേക്കു, ചവട്ടുകൊട്ടയെ പോലെ ഏറിയപെടുകയും, ചെയ്യുന്നു. കൂടാതെ, വഴി വാണിഭക്കാരെയും, റോഡുകളില്‍ ചെറു തൊഴില്‍ ചെയുന്നവരെയും, പടിയടച്ചു പിന്ടംവെക്കുകയാണ് 'ദരിദ്രരുടെ തലയ്ക്കു മേല്‍ തങ്ങളുടെ കൈ' എന്ന അവകാശപെടുന്ന സര്കാരുകളും, അവരുടെ ഉദ്യോഗസ്ഥ വൃന്ദവും.

# പേമാരി, തിമിര്‍ത്തു പെയ്തതോടെ, അവതാളത്തിലായത്, ഗെയിംസിന്റെ ഒരുക്കങ്ങള്‍ മാത്രമല്ല. മഴ പൊളിച്ചു കാട്ടിയത്, നഗരത്തിലെ, ഒലിക്കുന്ന റോഡുകള്‍ക്കും, ഓടകള്‍ക്കുമൊപ്പം, ഈ സര്‍ക്കാരിന്റെ മുഖംമൂടി കൂടിയാണ്. സങ്കീര്ണ, മാരക രോഗങ്ങള്‍ പെരുകുമ്പോഴും, സര്‍ക്കാരിന്റെ അനാസ്ഥയാണ്, തുറന്നു കാട്ടപ്പെട്ടത്‌. ഡെന്‍ഗയു, മലേറിയ പോലുള്ള, രോഗങ്ങളുടെ, പെരുകുന്ന കണക്കുകളെ, മനപ്പൂര്‍വം മറച്ചു വെച്ച്, ഗെയിംസിന് കോട്ടം തട്ടതിരിക്കാനുള്ള കിണഞ്ഞ പരിശ്രമങ്ങളാണ്, ഡല്‍ഹി സര്‍ക്കാര്‍ നടത്തിയത്. വെള്ളം വഴിയുള്ള, രോഗങ്ങള്‍ പെരുകാനുള്ള, കാരണങ്ങളും ഗെയിംസിന്റെ   നീളുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും, അത് കാരണം മാറ്റപെടാതെ കെട്ടി കിടക്കുന്ന, സാധന-സാമഗ്രികളുമാണെന്ന് ആരോഗ്യ മന്ത്രി തന്നെ വെളിപ്പെടിതിയതാണ്. വേണ്ടത് പോലെ, ജനങ്ങള്‍ക്ക്‌ ചികിത്സ നല്‍കാനും, രക്ത ദാനം നടത്താനുള്ള, സൗകര്യം ഏര്‍പ്പാടാക്കി കൊടുക്കാനും, ഷീല ദിക്ഷിത്തും, അവരുടെ സര്‍ക്കാരും, പകുതി മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നത്.

# ജനങ്ങളുടെ ജീവിതം ദുസ്സഹ മാക്കാന്‍, ഇനിയും പഴുതുകള്‍, അന്വേഷിക്കാന്‍, ഇവിടത്തെ കോണ്ഗ്രസ് സര്‍ക്കാരിനു മടി ലവലേശമില്ല, ഗെയിംസിന്റെ കായിക താരങ്ങള്‍ക്കും, അധികൃതര്‍ക്കും, സഞ്ചരിക്കാനുള്ള 'പ്രത്യേക വീഥികളാണ്' തിങ്ങിനിറയുന്ന, വാഹനങ്ങലാല്‍ വീര്‍പ്പു മുട്ടുന്ന ഡല്‍ഹി റോഡുകളില്‍, പോലീസ് ഏര്‍പ്പാടാക്കുന്നത്. ഈ വീഥികളില്‍, മറ്റു വാഹനങ്ങള്‍ തെറ്റി പ്രവേശിച്ചാല്‍ പോലും, വന്‍ പിഴകള്‍ ഈടാക്കപെടും. ഇതെല്ലാം കൂടാതെ, 'കൂനിന്‍ മേല്‍ കുരു' എന്ന പോലെ, ജനങ്ങള്‍ നല്ല രീതിയില്‍ ആശ്രയിക്കുന്ന, ബ്ലൂ-ലൈന്‍ ബസ്സുകളെ നിരത്തുകളില്‍, നിന്നും അപ്പാടെ  തുടച്ചു നീക്കുകയും ചെയുതു. ഇനി ഗെയിംസ് തീരുന്നത് വരെ, ഈ ബസ്സുകള്‍, നിറത്തില്‍ ഇറങ്ങില്ല.  ദില്ലിയുടെ എല്ലാ കോണിലും, ഇത് മൂലം ബുദ്ധിമുട്ടുകള്‍ നേരിടപ്പെടുന്നുന്ടെകിലും,  ജെ.എന്‍.യു വിലെ പല വിദ്യാര്‍ഥികളും പൊറഉതി മുട്ടുകയാണ്.

# ഏറ്റവും പുതിയ വിവാദം, ഗെയിംസ് വില്ലജിന്റെ കാര്യത്തെ കുറിച്ചായിരുന്നു. വൃത്തിഹീനവും, താമസിക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ വരുത്തുകയും, ചെയ്ത അവസ്ഥയിലായിരുന്നു ആ കൂറ്റന്‍ സൌധങ്ങള്‍. വിദേശ താരങ്ങള്‍ക്കും, അവരുടെ അധികൃതര്‍ക്കും, പോരായ്മകള്‍ മാത്രം അക്കമിട്ടു നിരത്താന്‍ നേരം. വൃത്തിഹീന അവസ്ഥയാണെങ്കില്‍ തന്നെയും, ഒരു വേറിട്ട രീതിയില്‍ വേണം ഈ സംഭവങ്ങളെ കാണാന്‍. 'സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കാന്‍' പഠിച്ച ഭരണാധികാരികലാണ് ഇന്ന് നമ്മെ ഭരിക്കുന്നത്‌. പശ്ചിമ ലോകം ഒന്ന്, തുമ്മിയാല്‍, ജലദോഷം വരുന്ന സര്‍ക്കാര്‍.  കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ മുഖ്യന്‍മാരായ മൈക്ക് ഫെന്നളിനും, മൈക്ക് ഹൂപ്പര്‍ക്കും, മുന്നില്‍, മുട്ട് മടക്കി പോകുന്ന പല-പല അവസരങ്ങളും സംജാതമായി. 'വിദേശ രാജ്യങ്ങളെ' പിണക്കാതിരിക്കാന്‍, ഏതറ്റം വരെയും പോകും എന്ന അവസ്ഥ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്റ്, സ്കോട്ട്ലാന്‍ഡ്‌, കാനഡ, എന്നീ രാജ്യങ്ങള്‍ക്ക് പ്രത്യേകം-പ്രത്യേകം ശ്രദ്ധയാണ് മന്‍മോഹന്‍ സര്‍ക്കാര്‍ നല്‍കിയത്. സ്വാതന്ത്ര്യം, ലഭിച്ചെങ്കിലും, പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍, കാലില്‍, ഒട്ടിപ്പിടിച്ചു കിടക്കുന്നു, എന്ന തോന്നലാണ്, ഈ അവസരത്തില്‍ മനസ്സില്‍ തോന്നി പോകുന്നത്. ഗെയിംസിന്റെ ഈ അവസ്ഥക്ക് ഇവിടത്തെ, സംഘാടക സമിതിയും, സര്‍ക്കാരുകളും, അവരുടെ ഉദ്യോഗസ്ഥ ഏജന്‍സികളും പോലെ തന്നെ, കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒക്കില്ല.

ഈ നാട്ടിലെ, ജനങ്ങള്‍, ചോര നീരാക്കി, അധ്വാനിച്ചു നല്‍കുന്ന, നികുതിപ്പണം മോടി പിടിപ്പിക്കലിനും, അലങ്കാരത്തിനും, വേണ്ടി കുത്തൊഴുക്കന്നവരെയും, പാഴാക്കുന്നവരെയും, ഉത്തരവാധിത്വത്തില്‍ നിന്നും ഒരു വിധത്തിലും, രക്ഷികാന്‍ സമ്മതിക്കരുത്. തെറ്റ് ചെയ്തവര്‍, അത് ഉദ്യോഗസ്ഥരും, അധികൃതരും, മാത്രമല്ല. ഈ രാജ്യം ഭരിക്കുന്ന, 'വികസന' താക്കില്‍, സ്തുതിപ്പടുന്ന കോണ്ഗ്രസ് പാര്‍ടിയുടെ,  നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരും, പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും, ജനങ്ങളുടെ കുത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞെ ഒക്കു. പല വമ്പന്‍ തരാങ്ങളും, ദിവസേന പിന്‍വാങ്ങി കൊണ്ടിരിക്കെ, മേളയുടെ പൊലിമയും, പകിട്ടുമൊക്കെ, ഏറെക്കൂറെ കെട്ടങ്ങിയിട്ടുണ്ട്. ഇനി ഉള്ളത് കൊണ്ടു ഓണം പോലെ എന്ന മട്ടിലാണ്, കാര്യങ്ങളുടെ പോക്ക്. താരങ്ങള്‍ മത്സര രംഗത്ത്, ഏറ്റുമുട്ടന്നതിനു, മുന്‍പ് തന്നെ അണിയറയിലും, നയതന്ത്ര പിന്നാമ്പുരങ്ങളിലും, അങ്കങ്ങള്‍ മുറുകെ നടക്കുകയാണ്. ഗെയിംസ് കഴിഞ്ഞാല്‍, പലരുടെയും തലകള്‍ ഉരുളും, എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, എത്രമാത്രം, അത് യാഥാര്ത്യമാകും, എന്ന് കണ്ടറിയണം. ഒരു നഗരത്തെയും, രാജ്യത്തെയും മൊത്തം കിളച്ചും, ഉരുട്ടിയും, നടത്തപെടുന്ന ഈ 'കായിക മേളയുടെ' കൂടുതല്‍, വഴിയോര കാഴ്ചകള്‍, ഇനിയും തിരശ്ശീല നീക്കി, മുന്‍പോട്ടു വരാനിരിക്കുന്നതെയുള്ളൂ. അതിനായി നമുക്ക് കാത്തിരിക്കാം.

വാലറ്റം: ഇത്രയേറെ ഊരാക്കുടുക്കുകളും, നൂലാമാലകളും, നിറഞ്ഞു തുളുമ്പുന്ന ഈ ഗെയിംസില്‍, പ്രതീക്ഷക്കു, വക നല്‍കുന്നത്, കായിക താരങ്ങള്‍ മാത്രമാണ്. വിവിധയിനങ്ങള്ളില്‍, മത്സരിക്കുന്ന, അവരാണ് ഈ 'മേളയുടെ' യഥാര്‍ത്ത സ്വത്ത്. അതിലും, ഒരു പടി മുകളില്‍, നമ്മുടെ പാതകക്ക്, കീഴില്‍ വീറോടെയും, വാശിയോടെയും കുതിക്കാനൊരുങ്ങുന്ന താരങ്ങള്‍. അവരാകട്ടെ, നിറഞ്ഞ കാര്മേഘങ്ങള്‍ക്ക്, ഇടയിലൂടെ, പെയ്തിറങ്ങുന്ന, നിറവെയില്‍.

No comments:

Post a Comment