Pages

Wednesday, December 22, 2010

നാഴികകല്ലുകള്‍ക്കപ്പുറം

പൂര്‍ണത.... പലപ്പോഴും മനുഷ്യന്‍ കൊതിക്കുന്നതും, ആശിക്കുന്നതും അതാണ്‌. ഒരു മനുഷ്യായുസ് മുഴുവന്‍ യത്നിക്കുന്നതും, അത്തരത്തിലൊരു സമവാക്യം കോര്‍ത്തിണക്കാനുള്ള ശ്രമങ്ങളും ആ ലക്ഷ്യത്തിലെത്തിക്കാനുള്ള ആവേശത്തിന്റെ ഭാഗമാണ്. കലയുടെയും, സംഗീതത്തിന്റെയും, ക്രിയാത്മക-കാവ്യാത്മക ശ്രിങ്കലകളില്‍, പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, എന്നും, യത്നിക്കുന്നതും, സ്വപ്നം കാണുന്നതും, അതിനെയാണ്. കായിക മേഖലയിലും, പലപ്പോഴായി ഇത്തരം, പരിശ്രമങ്ങള്‍, പല രീതികളിലും, ദ്രിശ്യമായിട്ടുണ്ട്. മറഡോണയും, പെലെയും, സാംപ്രാസും, ഫെഡററും, കാറല്‍ ലൂയീസും, മൈക്കള്‍ ശൂമാക്കര്രും, ഡോണ്‍ ബ്രാട്മാനും, എന്നിങ്ങനെ പലരും ഈ പൂര്‍ണതയുടെ ലക്ഷ്യത്തിലേക്ക്, എത്തിയിട്ടുമുണ്ട്. എന്നാല്‍, നമ്മള്‍ പലരുടെയും, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, ഈ മനുഷ്യായുസ്സില്‍, തന്റെ ബാറ്റിങ്ങിലൂടെയും, കരവിരുതിലൂടെയും, കായിക ചാരുതയിലൂടെയും, വിസ്മയിപ്പിച്ചു, ആഹ്ലാദം പകര്‍ന്നു നല്‍കി, അതിര്‍ത്തികള്‍ ഭേദിച്ച്, കണക്കറ്റ ആരാധകരെ സമ്പാദിച്ചു നല്‍കിയ, മാന്ത്രികന്‍............സച്ചിന്‍ ടെന്‍ഡുല്കര്‍.

കഴിഞ്ഞ 21 വര്‍ഷമായി, തന്റെ കഴിവുകള്‍ തെളിയിക്കുന്ന, തനിക്കറിയാവുന്ന, ക്രിക്കറ്റ്-'തൊഴിലെന്നതിനെക്കാളുപരി ഒരു ആവേശമായിട്ടാണ്' സച്ചിന്‍ കളിയെ കാണുന്നതും, മനസ്സില്‍ കൊണ്ടു നടക്കുന്നതും-എന്ന മന്ത്ര-വിസ്മയത്തിലൂടെ, വയസു-ജാതി-മത-ഭാഷാ ഭേദമില്ലാതെ, കോടികള്‍ക്ക്, വിസ്മയാനുഭൂതി പകര്‍ന്നും, സന്തോഷാവും, ആഹ്ലാദവും, പങ്കു വെച്ചും, സച്ചിന്‍ മുന്നേറി കൊണ്ടിരിക്കുന്നു. 16 വയസ്സില്‍, തന്റെ ഗുരുവായ രമാകാന്ത് ആച്ചരെക്കാരില്‍ നിന്ന്, മുംബൈ ക്രിക്കറ്റിന്റെ കളരിയായ ശിവാജി പാര്‍ക്കില്‍, നിന്നും പഠിച്ച വിദ്യകള്‍, രാജ്യാതിനും, ലോകത്തിനും മുന്‍പില്‍, കാഴ്ച വെചൂ കൊണ്ടു സച്ചിന്‍ കൊടുമുടികള്‍ കീഴടക്കി കൊണ്ടിരിക്കുന്നു. കൃഷ്ണമാചാരി ശ്രീക്കാന്തിന്റെ, നായകത്വത്തില്‍, 1989-ല്‍ പാകിസ്ഥാനിലേക്ക് പര്യടനത്തിനായി, ടീമില്‍ സച്ചിന്‍ ഇടം നേടിയത്, ആഭ്യന്തര ക്രിക്കറ്റില്‍, പ്രകടിപ്പിച്ച തന്റെ മിന്നുന്ന പോരാട്ടങ്ങളായിരുന്നു. രാജ് സിംഗ് ദുങ്ങര്‍പൂര്‍ അന്ന്, ഈ 'കൊച്ചു പ്രതിഭയെ' തിരഞ്ഞെടുക്കുമ്പോള്‍, ആശങ്കകളുണ്ടായിരുന്നെങ്കില്‍, അതെല്ലാം കാറ്റില്‍ പരത്തി കൊണ്ടന്നു സച്ചിന്‍ മുന്നേറിയത്. രവി ശാസ്ത്രിയും, കപില്‍ ദേവും, അസറുദീനും, എല്ലമടഗുന്ന അതികായന്മാരുടെ കൂടെ, സച്ചിന്‍ മാറ്റുരച്ചതും, മാമോദീസ മുങ്ങിയതും, തീവ്രമായ, വസീം അക്രം-വക്കാര്‍ യൂനിസ്  പേസ് ബൌളിങ്ങിനെ നേരിട്ടു കൊണ്ടാണ്. അന്നത്തെ പാകിസ്താന്‍ നായകന്‍, ഇമ്രാന്‍ ഖാന്‍, 'ഈ കൊച്ചു പയ്യനെ' വീഴ്ത്താന്‍ പറമ്പുകളില്‍, കളിക്കുന്ന രേത്തിയില്‍ പന്ത് എറിഞ്ഞു കൊടുത്താല്‍, മതിയെന്ന് തന്റെ ബുലര്മാര്ര്‍ക്ക്, നിര്‍ദേശം നല്‍കുകയും ചെയ്തിരിന്നു, എന്നും, പിന്നീട് തന്റെ അഭിപ്രായങ്ങളെ, അപ്പാടെ സ്വയം വിഴുങ്ങേണ്ടി വന്നതിന്റെ കഥകളും, ഇന്ന് പ്രസിദ്ധമാണ്. പിന്നീട്, പല നായകന്‍മാര്‍ക്ക്, കീഴിലും, പയ്യനില്‍ നിന്ന്, മുതിര്‍ന്നവനായി , ഇന്ന് 'സീനിയര്‍ സിറ്റിസണായി' മിന്നി കസറുന്ന സച്ചിന്‍, പുതിയ അര്‍ത്ഥ തലങ്ങളിലേക്ക് , തന്റെ അശ്വമേധം നയിക്കുന്നു. ആ നീണ്ട പ്രയാണത്തെ കുറിച്ചു മുന്‍പ് ഈ പേജുകളില്‍, എഴുതിയിട്ടുമുണ്ട്.

റെക്കോര്‍ഡുകളും, നാഴികകല്ലുകളും, പര്യായന്ഗലുമെല്ലാമ്, ഈ നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍, സച്ചിനെ തേടി വന്നിട്ടുണ്ട്, വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഒരു പക്ഷെ, ഓരോ പ്രാവശ്യം, സച്ചിന്‍ ക്രീസില്‍-ഫീല്‍ഡില്‍ എത്തുമ്പോഴും, ആരാധകര്‍ പ്രതീക്ഷിക്കുന്നതും, അത് തന്നെ. അതില്‍ ഏറ്റവും, പുതിയതാണ്, 50 ടെസ്റ്റ്‌ സെഞ്ച്വറികള്‍. പുല്ലു മുളച്ചു, പച്ചപ്പുള്ള, സെഞ്ച്വറിയന്‍ പിച്ചില്‍ കടുത്ത ദക്ഷിണാഫ്രിക്കന്‍ പേസ്  ബൌളിങ്ങിനെ നേരിട്ടു കൊണ്ടു രണ്ടാമിന്നിങ്ങ്സില്‍ നേടിയ 111 നോട്ട്-ഔട്ട്‌. ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിന രണ്സും, ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിന സെഞ്ച്വറികളും, ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിനങ്ങള്‍ കളിച്ചത്, ഏകദിനത്തില്‍ ആദ്യ ഡബിള്‍-സെഞ്ച്വറിയും......ഇന്ങ്ങനെ പല റെക്കോര്‍ഡുകള്‍ക്കും, ശേഷമാണ് ഈ പുത്തന്‍ നാഴികകല്ല്. മറ്റുള്ളവര്‍ക്ക്രു, അപ്രാപ്യമായ കൊടുമുടികള്‍ തീര്‍ക്കുക; പല റെക്കോര്‍ഡുകളും, ഭേദിക്കപെട്ടപ്പോള്‍, സ്വരവും-താളവും ഒരു സമഗ്ര കലാകാരന്റെ മാതൃകയില്‍, ഒന്ന് മാറ്റി പിടിച്ചു, പുതിയ മേഖലകള്‍ കീഴടക്കുകയും, നൂതന ഭാവങ്ങള്‍ സൃഷ്ടിക്കുകയും, ചെയ്യുന്ന  ഒരു വ്യത്യസ്ത രീതി. നാഴികല്ലുകളെ സച്ചിന്‍ വിശേഷിപ്പിക്കുന്നതിങ്ങിനെയാണ്: "കല്ലുകള്‍ നിന്ങ്ങളുടെ നേരെയെറിയപ്പെടുന്നു, അവയെ നിങ്ങള്‍ നാഴികല്ലുകളാക്കി മാറ്റി മടക്കിയയക്കുന്നു".........തന്റെ 'നല്ല നാളുകള്‍' തീര്‍ന്നു എന്നും, തന്റെ ബാറിംഗ് രീതിയുടെമേലും, ശൈലിയുടെമേലും,  ഒക്കെ സംശയങ്ങള്‍ പ്രകടിച്ചവര്‍ക്കുള്ള, ചുട്ട മറുപടിയാണ്, മേല്‍പ്പറഞ്ഞ വാക്കുകളിലൂടെ സച്ചിന്‍ നല്‍കുന്നത്. ഇത്ര വലിയ പ്രയാണത്തിനിടക്ക് വച്ച് നേരിട്ട പരിക്കുകളും, ചിലപ്പോള്‍, 'സൂചിക താഴോട്ടൊന്നു ചെരിയുന്നപോലെ', ഫോമില്‍ വന്ന ചെറിയ ഒരു അര്‍ത്ഥ, വ്യത്യാസവും എല്ലാം പലര്‍ക്കും കുത്തുവക്കുകള്‍ക്കുള്ള സുവര്‍ണാവസരമായിരുന്നു. പല തരം ബൌളര്‍മാരെയും, പല തരം പിച്ചുകളിലും, പല conditions-ലും നേരിട്ടു നേടിയ മികവുകളും, പരിചയ-അനുഭവ സമ്പത്തും, കൈമുതലായുള്ള തനിക്കു, തന്റെ കളി കൈമോശം വന്നിട്ടില്ല എന്നും, ക്രീസില്‍ നിന്നും, പുത്തനുണര്വോടെ, ഒരു പുനര്‍ജനന്ത്തിന്റെ ആര്‍ജവത്തോടെ, സച്ചിന്‍ പുതിയ വെല്ലുവിളികള്‍, തന്റെ ബാറ്റില്‍ നിന്നും നടത്തിയ കാഴ്ചകളാണ്, നമ്മള്‍ സമീപ കാലത്ത് കണ്ടിട്ടുള്ളത്. ഇനിയും, വരാനിരിക്കുന്ന പല പുതിയ അങ്കങ്ങള്‍ക്കും, താന്‍ സജ്ജമാണെന്ന, വ്യക്തമായ സൂചനയാണ്, ഈ പുതിയ റെക്കോര്‍ഡിലൂടെ ലോകത്തോട്‌ വിളിച്ചു പറഞ്ഞത്. അതില്‍, പ്രദാനമായ ഒരന്കമാണ്, വരാനിരിക്കുന, ലോക കപ്പ്‌. കളിച്ച 5 ലോക കപ്പുകളില്‍, ഒന്നില്‍ മാത്രം ടീമിനെ കൊടുമുടിയുടെ വക്കിലെത്തിച്ചിട്ടു, കാല്‍ വഴുതിപ്പോയ അനുഭവവും, സച്ചിനുണ്ട്. 1996-ലും, 2003-ല്, അടിച്ചുക്കൂട്ടിയ ഒരു ലോക കപ്പില്‍ അധികം റണ്‍സ്‌  എന്ന വസ്തുതയെക്കാള്‍, സച്ചിന്റെ മോഹവും, മറ്റെല്ലാ ഇന്ത്യാക്കാരെപോലെയും, ഒന്ന് തന്നെ-'കപിലിന്റെ ചെകുത്താന്മാര്‍ക്ക്' ശേഷം മറ്റൊരു ലോക കപ്പ്‌ വിജയം.

ഇനി പൂര്‍ണത എന്ന വിഷയത്തിലേക്ക് തിരിച്ചു വരാം. കളിയുടെ സമഗ്രമായ മേഖലകളിലും, നൂതന ഭാവങ്ങളിലും, നൂറു മേനി കൊയ്യ്തു, ബാറ്റിംഗ് ടെക്നിക്കുകള്‍ മികവോടെ കൈകാര്യം ചെയ്തു കൊണ്ടു, സമ്പൂര്‍ണത ഉള്‍ക്കൊള്ളുന്ന സച്ചിന്‍. ഇന്ന പന്തുകള്‍ക്ക്, ഇന്ന ഷോട്ടുകളും, മാറുന്ന സമതലങ്ങളില്‍ പുതിയ  യുദ്ധ തന്ത്രങ്ങളും, എന്ന സൂക്ഷമായ, വീക്ഷണവും, കാഴ്ചപ്പാടും മുന്നോട്ടുവെച്ചുകൊണ്ടാണ്, സച്ചിന്‍ മുന്നോട്ടു നീങ്ങുന്നത്‌. ടെക്നോളജി കളിയുടെ പുതിയ മേഖലകളിലേക്ക്, വ്യാപിക്കുമ്പോഴും, തന്റെ ബാറ്റിങ്ങിനെ പല ആങ്ങ്കിളുകളിലും, മൈക്രോസ്കൊപ്പുകളിലൂടെയും, ഡൈസെക്റ്  ചെയ്തു നവീന ആയുധങ്ങള്‍, ബൌളര്‍മാര്‍ മൂര്ച്ചക്കൂട്ടുമ്പോഴും, അതെല്ലാം, പരീക്ഷകളെല്ലാം ഉയര്‍ന്ന വിജയത്തോടെ താണ്ടി, മുന്‍പോട്ടു കുതിക്കുകയാണ് സച്ചിന്‍. തന്റെ കരിയറിലെ മികച്ച ഒരു സമയത്താണ് സച്ചിനിപ്പോള്‍; തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരവസ്ഥ. ഈ 2010 കലണ്ടര്‍ വര്‍ഷത്തില്‍ അടിച്ചു കൂട്ടിയത്, 6 ടെസ്റ്റ്‌ സെഞ്ച്വറികളും, റെക്കോര്ഡ് ഭേദിക്കുന്ന ഏകദിന ഡബിള്മാണ്‌. അത് കൂടാതെ, താന്‍ അന്താരാഷ്ട്ര തലത്തില്‍, യുവാക്കള്‍ക്കായി, വിട്ടു കൊടുത്ത, ട്വന്റി-ട്വന്റി ഇനത്തിലെ, ആഭ്യന്തര ഐ.പി.എല്ലില്‍ റണ്‍ കൂമ്പാരവും. കലാകാരന്മാരായ, ഡാവിന്‍സിയും, മൈക്കലാന്‍ജലോയും, നിര്‍മിക്കുന്ന ചിത്രത്തിന്റെയും, ശില്പ്പത്തിന്റെയും, ഭംഗിയും,  മൊസാര്ട്ടും, ബീതോവനും, സമനൊയിക്കുന്ന, സിംഫണികളുടെ നാദ ചാരുതകളുടെയും, ഒരു പൂര്‍ണ roopatthodeyaanu, സച്ചിന്‍ തന്റെ ബാറ്റിങ്ങും, കളിയും, അവതരിപ്പിക്കുന്നത്‌. അതിലെ ആ വശ്യത, ആകര്‍ഷണം, എല്ലാം ഒരു പ്രത്യേക പാക്കേജ്ജയാണ് രൂപപ്പെടുന്നത്. വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഒരു മാന്ത്രികന്റെ, പ്രതീതി ജനിപ്പിക്കുന്നതാണ്, സച്ചിന്റെ കളി. പയറ്റി തെളിഞ്ഞ ഒരു തികഞ്ഞ പോരാളി; കളിയുടെ ചെറിയ-നേരിയ കാര്യങ്ങള്‍പ്പോലും, സൂക്ഷ്മമായി നിരീക്ഷിക്കാനും, ചികഞ്ഞെടുക്കാനുമുള്ള ഒരു പ്രതെയ്ക കഴിവ്. ബാറ്റില്‍ നിന്നും ഫീല്ടര്മാരുടെ ഗാപ്പിലേക്ക് തട്ടിയിട്ടു കൃത്യതയോടെ എത്ര റണ്‍ നേടാമെന്നും, ഏതു ഫീല്ടര്‍ക്കാന്, ശക്തമായ കൈകളുണ്ടെന്നും, അവ കൊണ്ടു 'ത്രോ' ശക്തമായി,  'റണ്‍-ഔട്ടിനുള്ള' സാധ്യത  തെളിയുന്നു , എന്നതും, അറിയാനുള്ള, ആ ബുദ്ധി; കൂടാതെ, കൃത്യമായി, ബൌളര്‍മാരെ നേരിടാനുള്ള, ടെക്നിക്കും, അകക്കാഴ്ചയും; കളിക്ക് മുന്‍പേ തന്നെ ശാരീരികമായും-മാനസികമായുമുള്ള തയ്യാറെടുപ്പ്......ഇനിയും, എത്ര-എത്ര രീതിയിലാണ് സച്ചിന്റെ പരിപൂര്‍ണതയുടെ കാഴ്ചകള്‍. ഇതെല്ലാം കൂടാതെ, ഇന്നും പ്രശസ്തിയുടെ കൊടുപുയില്‍ എത്തിയിട്ടും, പണകൊഴുപ്പിന്റെയും, ഗ്ലാമറിന്റെയും, ചുഴികളില്‍, അകപ്പെടാതെ ക്രിക്കറ്റ് എന്ന കളിയോടും, വ്യക്തി എന്നതിനേക്കാള്‍, ടീം ആണ് മുന്‍പില്‍, എന്ന നൂറു ശതമാനം വരുന്ന ഉറച്ച വിശ്വാസവും, കഠിനാധ്വാനവും, എല്ലാം സച്ചിനെന്ന വ്യക്തിത്വത്തെ ഒരു ഇതിഹാസമാക്കുന്നു. എന്തിനു കടുത്ത ചെന്നൈ ചൂടില്‍, പുറം വേദന കടിപിച്ചു പാകിസ്ഥാനെതിരെ സച്ചിന്‍ നേടിയ ധീരമായ സെഞ്ച്വറിക്ക്  ശേഷവും ടെസ്റ്റില്‍ കരക്കടുക്കാതെ പോയപ്പോള്‍ കരഞ്ഞുപോയ സച്ചിന്‍, വേദനയോടെ തന്നെയായിരിക്കും, ഇക്കഴിഞ്ഞ അന്‍പതാം സെഞ്ച്വറിക്ക് ശേഷവും ദക്ഷിണാഫ്രിക്കയില്‍ ഇന്നിങ്ങ്സ് തോല്‍വി ഉള്‍ക്കൊണ്ടത്‌ എന്നും നമ്മുക്ക് ഉറച്ചു വിശ്വസിക്കാം. സുനില്‍ ഗവാസ്കര്‍ ഇടയ്ക്കു വിശേഷിപ്പിച്ചത്‌ പോലെ "ബാട്ടിന്ഗ്ന്റെ സര്‍വ്വകലാശായാണ്" സച്ചിന്‍ ടെന്‍ഡുല്കര്‍.....അതിശയോക്തികളില്ലാതെ "near perfection". സച്ചിന്‍ എന്ന മഹാപ്രതിഭാസം, തന്റെ അശ്വമേധം തുടരുകയാണ്, പുതിയ സമവാക്യങ്ങളും, നാഴികല്ലുകളും, സൃഷ്ടിക്കാന്‍, സമ്പൂര്‍ണതയുടെ അര്‍ത്ഥങ്ങള്‍ ഒന്ന് കൂടെ തിരുത്തിയെഴുതാന്‍. കോഹിനൂര്‍ രത്നം ഒരു തലമുറയില്‍ വരുന്ന ഒന്നാണ്; അങ്ങനെയാണ്  നമ്മുടെ സ്വന്തം സച്ചിന്‍.             

No comments:

Post a Comment