Pages

Showing posts with label ക്രിക്കറ്റ്‌. Show all posts
Showing posts with label ക്രിക്കറ്റ്‌. Show all posts

Wednesday, December 22, 2010

നാഴികകല്ലുകള്‍ക്കപ്പുറം

പൂര്‍ണത.... പലപ്പോഴും മനുഷ്യന്‍ കൊതിക്കുന്നതും, ആശിക്കുന്നതും അതാണ്‌. ഒരു മനുഷ്യായുസ് മുഴുവന്‍ യത്നിക്കുന്നതും, അത്തരത്തിലൊരു സമവാക്യം കോര്‍ത്തിണക്കാനുള്ള ശ്രമങ്ങളും ആ ലക്ഷ്യത്തിലെത്തിക്കാനുള്ള ആവേശത്തിന്റെ ഭാഗമാണ്. കലയുടെയും, സംഗീതത്തിന്റെയും, ക്രിയാത്മക-കാവ്യാത്മക ശ്രിങ്കലകളില്‍, പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, എന്നും, യത്നിക്കുന്നതും, സ്വപ്നം കാണുന്നതും, അതിനെയാണ്. കായിക മേഖലയിലും, പലപ്പോഴായി ഇത്തരം, പരിശ്രമങ്ങള്‍, പല രീതികളിലും, ദ്രിശ്യമായിട്ടുണ്ട്. മറഡോണയും, പെലെയും, സാംപ്രാസും, ഫെഡററും, കാറല്‍ ലൂയീസും, മൈക്കള്‍ ശൂമാക്കര്രും, ഡോണ്‍ ബ്രാട്മാനും, എന്നിങ്ങനെ പലരും ഈ പൂര്‍ണതയുടെ ലക്ഷ്യത്തിലേക്ക്, എത്തിയിട്ടുമുണ്ട്. എന്നാല്‍, നമ്മള്‍ പലരുടെയും, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, ഈ മനുഷ്യായുസ്സില്‍, തന്റെ ബാറ്റിങ്ങിലൂടെയും, കരവിരുതിലൂടെയും, കായിക ചാരുതയിലൂടെയും, വിസ്മയിപ്പിച്ചു, ആഹ്ലാദം പകര്‍ന്നു നല്‍കി, അതിര്‍ത്തികള്‍ ഭേദിച്ച്, കണക്കറ്റ ആരാധകരെ സമ്പാദിച്ചു നല്‍കിയ, മാന്ത്രികന്‍............സച്ചിന്‍ ടെന്‍ഡുല്കര്‍.

കഴിഞ്ഞ 21 വര്‍ഷമായി, തന്റെ കഴിവുകള്‍ തെളിയിക്കുന്ന, തനിക്കറിയാവുന്ന, ക്രിക്കറ്റ്-'തൊഴിലെന്നതിനെക്കാളുപരി ഒരു ആവേശമായിട്ടാണ്' സച്ചിന്‍ കളിയെ കാണുന്നതും, മനസ്സില്‍ കൊണ്ടു നടക്കുന്നതും-എന്ന മന്ത്ര-വിസ്മയത്തിലൂടെ, വയസു-ജാതി-മത-ഭാഷാ ഭേദമില്ലാതെ, കോടികള്‍ക്ക്, വിസ്മയാനുഭൂതി പകര്‍ന്നും, സന്തോഷാവും, ആഹ്ലാദവും, പങ്കു വെച്ചും, സച്ചിന്‍ മുന്നേറി കൊണ്ടിരിക്കുന്നു. 16 വയസ്സില്‍, തന്റെ ഗുരുവായ രമാകാന്ത് ആച്ചരെക്കാരില്‍ നിന്ന്, മുംബൈ ക്രിക്കറ്റിന്റെ കളരിയായ ശിവാജി പാര്‍ക്കില്‍, നിന്നും പഠിച്ച വിദ്യകള്‍, രാജ്യാതിനും, ലോകത്തിനും മുന്‍പില്‍, കാഴ്ച വെചൂ കൊണ്ടു സച്ചിന്‍ കൊടുമുടികള്‍ കീഴടക്കി കൊണ്ടിരിക്കുന്നു. കൃഷ്ണമാചാരി ശ്രീക്കാന്തിന്റെ, നായകത്വത്തില്‍, 1989-ല്‍ പാകിസ്ഥാനിലേക്ക് പര്യടനത്തിനായി, ടീമില്‍ സച്ചിന്‍ ഇടം നേടിയത്, ആഭ്യന്തര ക്രിക്കറ്റില്‍, പ്രകടിപ്പിച്ച തന്റെ മിന്നുന്ന പോരാട്ടങ്ങളായിരുന്നു. രാജ് സിംഗ് ദുങ്ങര്‍പൂര്‍ അന്ന്, ഈ 'കൊച്ചു പ്രതിഭയെ' തിരഞ്ഞെടുക്കുമ്പോള്‍, ആശങ്കകളുണ്ടായിരുന്നെങ്കില്‍, അതെല്ലാം കാറ്റില്‍ പരത്തി കൊണ്ടന്നു സച്ചിന്‍ മുന്നേറിയത്. രവി ശാസ്ത്രിയും, കപില്‍ ദേവും, അസറുദീനും, എല്ലമടഗുന്ന അതികായന്മാരുടെ കൂടെ, സച്ചിന്‍ മാറ്റുരച്ചതും, മാമോദീസ മുങ്ങിയതും, തീവ്രമായ, വസീം അക്രം-വക്കാര്‍ യൂനിസ്  പേസ് ബൌളിങ്ങിനെ നേരിട്ടു കൊണ്ടാണ്. അന്നത്തെ പാകിസ്താന്‍ നായകന്‍, ഇമ്രാന്‍ ഖാന്‍, 'ഈ കൊച്ചു പയ്യനെ' വീഴ്ത്താന്‍ പറമ്പുകളില്‍, കളിക്കുന്ന രേത്തിയില്‍ പന്ത് എറിഞ്ഞു കൊടുത്താല്‍, മതിയെന്ന് തന്റെ ബുലര്മാര്ര്‍ക്ക്, നിര്‍ദേശം നല്‍കുകയും ചെയ്തിരിന്നു, എന്നും, പിന്നീട് തന്റെ അഭിപ്രായങ്ങളെ, അപ്പാടെ സ്വയം വിഴുങ്ങേണ്ടി വന്നതിന്റെ കഥകളും, ഇന്ന് പ്രസിദ്ധമാണ്. പിന്നീട്, പല നായകന്‍മാര്‍ക്ക്, കീഴിലും, പയ്യനില്‍ നിന്ന്, മുതിര്‍ന്നവനായി , ഇന്ന് 'സീനിയര്‍ സിറ്റിസണായി' മിന്നി കസറുന്ന സച്ചിന്‍, പുതിയ അര്‍ത്ഥ തലങ്ങളിലേക്ക് , തന്റെ അശ്വമേധം നയിക്കുന്നു. ആ നീണ്ട പ്രയാണത്തെ കുറിച്ചു മുന്‍പ് ഈ പേജുകളില്‍, എഴുതിയിട്ടുമുണ്ട്.

റെക്കോര്‍ഡുകളും, നാഴികകല്ലുകളും, പര്യായന്ഗലുമെല്ലാമ്, ഈ നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍, സച്ചിനെ തേടി വന്നിട്ടുണ്ട്, വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഒരു പക്ഷെ, ഓരോ പ്രാവശ്യം, സച്ചിന്‍ ക്രീസില്‍-ഫീല്‍ഡില്‍ എത്തുമ്പോഴും, ആരാധകര്‍ പ്രതീക്ഷിക്കുന്നതും, അത് തന്നെ. അതില്‍ ഏറ്റവും, പുതിയതാണ്, 50 ടെസ്റ്റ്‌ സെഞ്ച്വറികള്‍. പുല്ലു മുളച്ചു, പച്ചപ്പുള്ള, സെഞ്ച്വറിയന്‍ പിച്ചില്‍ കടുത്ത ദക്ഷിണാഫ്രിക്കന്‍ പേസ്  ബൌളിങ്ങിനെ നേരിട്ടു കൊണ്ടു രണ്ടാമിന്നിങ്ങ്സില്‍ നേടിയ 111 നോട്ട്-ഔട്ട്‌. ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിന രണ്സും, ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിന സെഞ്ച്വറികളും, ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിനങ്ങള്‍ കളിച്ചത്, ഏകദിനത്തില്‍ ആദ്യ ഡബിള്‍-സെഞ്ച്വറിയും......ഇന്ങ്ങനെ പല റെക്കോര്‍ഡുകള്‍ക്കും, ശേഷമാണ് ഈ പുത്തന്‍ നാഴികകല്ല്. മറ്റുള്ളവര്‍ക്ക്രു, അപ്രാപ്യമായ കൊടുമുടികള്‍ തീര്‍ക്കുക; പല റെക്കോര്‍ഡുകളും, ഭേദിക്കപെട്ടപ്പോള്‍, സ്വരവും-താളവും ഒരു സമഗ്ര കലാകാരന്റെ മാതൃകയില്‍, ഒന്ന് മാറ്റി പിടിച്ചു, പുതിയ മേഖലകള്‍ കീഴടക്കുകയും, നൂതന ഭാവങ്ങള്‍ സൃഷ്ടിക്കുകയും, ചെയ്യുന്ന  ഒരു വ്യത്യസ്ത രീതി. നാഴികല്ലുകളെ സച്ചിന്‍ വിശേഷിപ്പിക്കുന്നതിങ്ങിനെയാണ്: "കല്ലുകള്‍ നിന്ങ്ങളുടെ നേരെയെറിയപ്പെടുന്നു, അവയെ നിങ്ങള്‍ നാഴികല്ലുകളാക്കി മാറ്റി മടക്കിയയക്കുന്നു".........തന്റെ 'നല്ല നാളുകള്‍' തീര്‍ന്നു എന്നും, തന്റെ ബാറിംഗ് രീതിയുടെമേലും, ശൈലിയുടെമേലും,  ഒക്കെ സംശയങ്ങള്‍ പ്രകടിച്ചവര്‍ക്കുള്ള, ചുട്ട മറുപടിയാണ്, മേല്‍പ്പറഞ്ഞ വാക്കുകളിലൂടെ സച്ചിന്‍ നല്‍കുന്നത്. ഇത്ര വലിയ പ്രയാണത്തിനിടക്ക് വച്ച് നേരിട്ട പരിക്കുകളും, ചിലപ്പോള്‍, 'സൂചിക താഴോട്ടൊന്നു ചെരിയുന്നപോലെ', ഫോമില്‍ വന്ന ചെറിയ ഒരു അര്‍ത്ഥ, വ്യത്യാസവും എല്ലാം പലര്‍ക്കും കുത്തുവക്കുകള്‍ക്കുള്ള സുവര്‍ണാവസരമായിരുന്നു. പല തരം ബൌളര്‍മാരെയും, പല തരം പിച്ചുകളിലും, പല conditions-ലും നേരിട്ടു നേടിയ മികവുകളും, പരിചയ-അനുഭവ സമ്പത്തും, കൈമുതലായുള്ള തനിക്കു, തന്റെ കളി കൈമോശം വന്നിട്ടില്ല എന്നും, ക്രീസില്‍ നിന്നും, പുത്തനുണര്വോടെ, ഒരു പുനര്‍ജനന്ത്തിന്റെ ആര്‍ജവത്തോടെ, സച്ചിന്‍ പുതിയ വെല്ലുവിളികള്‍, തന്റെ ബാറ്റില്‍ നിന്നും നടത്തിയ കാഴ്ചകളാണ്, നമ്മള്‍ സമീപ കാലത്ത് കണ്ടിട്ടുള്ളത്. ഇനിയും, വരാനിരിക്കുന്ന പല പുതിയ അങ്കങ്ങള്‍ക്കും, താന്‍ സജ്ജമാണെന്ന, വ്യക്തമായ സൂചനയാണ്, ഈ പുതിയ റെക്കോര്‍ഡിലൂടെ ലോകത്തോട്‌ വിളിച്ചു പറഞ്ഞത്. അതില്‍, പ്രദാനമായ ഒരന്കമാണ്, വരാനിരിക്കുന, ലോക കപ്പ്‌. കളിച്ച 5 ലോക കപ്പുകളില്‍, ഒന്നില്‍ മാത്രം ടീമിനെ കൊടുമുടിയുടെ വക്കിലെത്തിച്ചിട്ടു, കാല്‍ വഴുതിപ്പോയ അനുഭവവും, സച്ചിനുണ്ട്. 1996-ലും, 2003-ല്, അടിച്ചുക്കൂട്ടിയ ഒരു ലോക കപ്പില്‍ അധികം റണ്‍സ്‌  എന്ന വസ്തുതയെക്കാള്‍, സച്ചിന്റെ മോഹവും, മറ്റെല്ലാ ഇന്ത്യാക്കാരെപോലെയും, ഒന്ന് തന്നെ-'കപിലിന്റെ ചെകുത്താന്മാര്‍ക്ക്' ശേഷം മറ്റൊരു ലോക കപ്പ്‌ വിജയം.

ഇനി പൂര്‍ണത എന്ന വിഷയത്തിലേക്ക് തിരിച്ചു വരാം. കളിയുടെ സമഗ്രമായ മേഖലകളിലും, നൂതന ഭാവങ്ങളിലും, നൂറു മേനി കൊയ്യ്തു, ബാറ്റിംഗ് ടെക്നിക്കുകള്‍ മികവോടെ കൈകാര്യം ചെയ്തു കൊണ്ടു, സമ്പൂര്‍ണത ഉള്‍ക്കൊള്ളുന്ന സച്ചിന്‍. ഇന്ന പന്തുകള്‍ക്ക്, ഇന്ന ഷോട്ടുകളും, മാറുന്ന സമതലങ്ങളില്‍ പുതിയ  യുദ്ധ തന്ത്രങ്ങളും, എന്ന സൂക്ഷമായ, വീക്ഷണവും, കാഴ്ചപ്പാടും മുന്നോട്ടുവെച്ചുകൊണ്ടാണ്, സച്ചിന്‍ മുന്നോട്ടു നീങ്ങുന്നത്‌. ടെക്നോളജി കളിയുടെ പുതിയ മേഖലകളിലേക്ക്, വ്യാപിക്കുമ്പോഴും, തന്റെ ബാറ്റിങ്ങിനെ പല ആങ്ങ്കിളുകളിലും, മൈക്രോസ്കൊപ്പുകളിലൂടെയും, ഡൈസെക്റ്  ചെയ്തു നവീന ആയുധങ്ങള്‍, ബൌളര്‍മാര്‍ മൂര്ച്ചക്കൂട്ടുമ്പോഴും, അതെല്ലാം, പരീക്ഷകളെല്ലാം ഉയര്‍ന്ന വിജയത്തോടെ താണ്ടി, മുന്‍പോട്ടു കുതിക്കുകയാണ് സച്ചിന്‍. തന്റെ കരിയറിലെ മികച്ച ഒരു സമയത്താണ് സച്ചിനിപ്പോള്‍; തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരവസ്ഥ. ഈ 2010 കലണ്ടര്‍ വര്‍ഷത്തില്‍ അടിച്ചു കൂട്ടിയത്, 6 ടെസ്റ്റ്‌ സെഞ്ച്വറികളും, റെക്കോര്ഡ് ഭേദിക്കുന്ന ഏകദിന ഡബിള്മാണ്‌. അത് കൂടാതെ, താന്‍ അന്താരാഷ്ട്ര തലത്തില്‍, യുവാക്കള്‍ക്കായി, വിട്ടു കൊടുത്ത, ട്വന്റി-ട്വന്റി ഇനത്തിലെ, ആഭ്യന്തര ഐ.പി.എല്ലില്‍ റണ്‍ കൂമ്പാരവും. കലാകാരന്മാരായ, ഡാവിന്‍സിയും, മൈക്കലാന്‍ജലോയും, നിര്‍മിക്കുന്ന ചിത്രത്തിന്റെയും, ശില്പ്പത്തിന്റെയും, ഭംഗിയും,  മൊസാര്ട്ടും, ബീതോവനും, സമനൊയിക്കുന്ന, സിംഫണികളുടെ നാദ ചാരുതകളുടെയും, ഒരു പൂര്‍ണ roopatthodeyaanu, സച്ചിന്‍ തന്റെ ബാറ്റിങ്ങും, കളിയും, അവതരിപ്പിക്കുന്നത്‌. അതിലെ ആ വശ്യത, ആകര്‍ഷണം, എല്ലാം ഒരു പ്രത്യേക പാക്കേജ്ജയാണ് രൂപപ്പെടുന്നത്. വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഒരു മാന്ത്രികന്റെ, പ്രതീതി ജനിപ്പിക്കുന്നതാണ്, സച്ചിന്റെ കളി. പയറ്റി തെളിഞ്ഞ ഒരു തികഞ്ഞ പോരാളി; കളിയുടെ ചെറിയ-നേരിയ കാര്യങ്ങള്‍പ്പോലും, സൂക്ഷ്മമായി നിരീക്ഷിക്കാനും, ചികഞ്ഞെടുക്കാനുമുള്ള ഒരു പ്രതെയ്ക കഴിവ്. ബാറ്റില്‍ നിന്നും ഫീല്ടര്മാരുടെ ഗാപ്പിലേക്ക് തട്ടിയിട്ടു കൃത്യതയോടെ എത്ര റണ്‍ നേടാമെന്നും, ഏതു ഫീല്ടര്‍ക്കാന്, ശക്തമായ കൈകളുണ്ടെന്നും, അവ കൊണ്ടു 'ത്രോ' ശക്തമായി,  'റണ്‍-ഔട്ടിനുള്ള' സാധ്യത  തെളിയുന്നു , എന്നതും, അറിയാനുള്ള, ആ ബുദ്ധി; കൂടാതെ, കൃത്യമായി, ബൌളര്‍മാരെ നേരിടാനുള്ള, ടെക്നിക്കും, അകക്കാഴ്ചയും; കളിക്ക് മുന്‍പേ തന്നെ ശാരീരികമായും-മാനസികമായുമുള്ള തയ്യാറെടുപ്പ്......ഇനിയും, എത്ര-എത്ര രീതിയിലാണ് സച്ചിന്റെ പരിപൂര്‍ണതയുടെ കാഴ്ചകള്‍. ഇതെല്ലാം കൂടാതെ, ഇന്നും പ്രശസ്തിയുടെ കൊടുപുയില്‍ എത്തിയിട്ടും, പണകൊഴുപ്പിന്റെയും, ഗ്ലാമറിന്റെയും, ചുഴികളില്‍, അകപ്പെടാതെ ക്രിക്കറ്റ് എന്ന കളിയോടും, വ്യക്തി എന്നതിനേക്കാള്‍, ടീം ആണ് മുന്‍പില്‍, എന്ന നൂറു ശതമാനം വരുന്ന ഉറച്ച വിശ്വാസവും, കഠിനാധ്വാനവും, എല്ലാം സച്ചിനെന്ന വ്യക്തിത്വത്തെ ഒരു ഇതിഹാസമാക്കുന്നു. എന്തിനു കടുത്ത ചെന്നൈ ചൂടില്‍, പുറം വേദന കടിപിച്ചു പാകിസ്ഥാനെതിരെ സച്ചിന്‍ നേടിയ ധീരമായ സെഞ്ച്വറിക്ക്  ശേഷവും ടെസ്റ്റില്‍ കരക്കടുക്കാതെ പോയപ്പോള്‍ കരഞ്ഞുപോയ സച്ചിന്‍, വേദനയോടെ തന്നെയായിരിക്കും, ഇക്കഴിഞ്ഞ അന്‍പതാം സെഞ്ച്വറിക്ക് ശേഷവും ദക്ഷിണാഫ്രിക്കയില്‍ ഇന്നിങ്ങ്സ് തോല്‍വി ഉള്‍ക്കൊണ്ടത്‌ എന്നും നമ്മുക്ക് ഉറച്ചു വിശ്വസിക്കാം. സുനില്‍ ഗവാസ്കര്‍ ഇടയ്ക്കു വിശേഷിപ്പിച്ചത്‌ പോലെ "ബാട്ടിന്ഗ്ന്റെ സര്‍വ്വകലാശായാണ്" സച്ചിന്‍ ടെന്‍ഡുല്കര്‍.....അതിശയോക്തികളില്ലാതെ "near perfection". സച്ചിന്‍ എന്ന മഹാപ്രതിഭാസം, തന്റെ അശ്വമേധം തുടരുകയാണ്, പുതിയ സമവാക്യങ്ങളും, നാഴികല്ലുകളും, സൃഷ്ടിക്കാന്‍, സമ്പൂര്‍ണതയുടെ അര്‍ത്ഥങ്ങള്‍ ഒന്ന് കൂടെ തിരുത്തിയെഴുതാന്‍. കോഹിനൂര്‍ രത്നം ഒരു തലമുറയില്‍ വരുന്ന ഒന്നാണ്; അങ്ങനെയാണ്  നമ്മുടെ സ്വന്തം സച്ചിന്‍.             

Sunday, July 25, 2010

സച്ചിന്‍ എന്ന പ്രതിഭാസം

തിങ്ങിനിറഞ്ഞ ഗ്വാളിയറിലെ ക്യാപ്റ്റന്‍ രൂപ്‌ സിംഗ് മൈദാനം.  അസ്തമയതോടടുക്കുമ്പോഴും സൂര്യന്‍ കത്തിയെരിയുന്നു. ശബ്ദഗോഷങ്ങള്‍ കാതില്‍ മുഴങ്ങുമ്പോഴും ഗ്രൌണ്ടിനു നടുവില്‍ ഒരാള്‍ നൂറു കോടി ജനങ്ങളുടെ സ്വപ്നഗളും ആകാംഷകളും തോളിലേറ്റി, അഎകാഗ്രതയോടെ ലക്‌ഷ്യം തെറ്റാതെ, ഓരോ അടിയുമെടുത്തുവെക്കുന്നു. സച്ചിന്‍ രമേശ്‌ ടെണ്ടുല്കര്‍: സൂര്യ ചിഹ്നം പതിച്ചിട്ടുള്ള ആ ഹെല്മെട്ടിനു കീഴെ രണ്ടു കണ്ണുകളും, സസൂക്ഷമം തന്റെ വിക്കറ്റിന്നു നേരെ വരുന്ന പന്തുകളെ കൃത്യതയോടെ രണ്നുകള്ളാക്കി മാറ്റാന്‍ വെമ്പല്‍ കൊള്ളുന്നു. ലോകത്തിലെ മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളായ ഡേല്‍ സ്റെയ്ന്‍ തീപാറുന്ന വേഗത്തില്‍ ഓടിയടുക്കുന്നു. ആ ഓവറിലെ രണ്ടാമത്തെ പന്തിനെ ഫുള്‍-ടോസ്സാക്കി മാറ്റി സച്ചിന്‍ മിഡ്-വിക്കറ്റ് ബൌണ്ടറിക്കപ്പുറം കടത്തുന്നു. രണ്ടു പന്തുകള്‍ക്ക് ശേഷം സ്റെയ്നിന്റെ ഓഫ്‌-സ്റംബിന്നു പുറത്തേക്കു പായുന്ന അല്പം ബൌണ്‍സ്ഓടെയുള്ള ഡെലിവറിയെ ചെറുതായി ഒന്ന് കുതിച്ചു, അതിന്റെ ലൈനില്‍ നിന്നും മാറി കൈക്കുഴകളുപയോഗിച്ചു സ്ക്വയര്‍ ലെഗ്ഗിലേക്ക് സച്ചിന്‍ തിരിച്ചുവിട്ടു. മറ്റൊരു ബൌണ്ടറി കൂടി പിറക്കുന്നു. Slow  Motion റീപ്ലേയില്‍ ആ ഷോട്ട് വ്യക്തമായി തെളിഞ്ഞപ്പോള്‍ അതിന്റെ ചാരുതയും ഭംഗിയും തികട്ടി വന്നു. സ്റെയ്ന്‍ തലയാട്ടി തോല്‍വി സമ്മതിക്കുന്നു. സച്ചിന്‍ എന്ന പ്രതിഭാസം വീണ്ടും തിളങ്ങിയിരിക്കുന്നു. ആ ജൈത്രയാത്ര 200 രണ്ന്‍സെന്ന ഇതിഹാസം കുറിക്കുന്നതുവരെ തുടര്‍ന്നു. 24 ഫിബ്രവരി എന്ന തീയതി ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.  ഏകദിന ക്രിക്കറ്റില്‍ 200 തികച്ച ഒരേ ബാറ്സ്മാന്‍, അതും വെറും 147 പന്തുകളില്‍.

നൂതനമായി ആവിഷ്കരിച്ച ഇത്തരം ഷോട്ടുകളെ പോലെ തന്നെയാണ് സച്ചിന്‍ എന്ന കലാകാരന്‍. ഒരു കായിക സിദ്ധിയെ കലയാക്കി മാറി വിസ്മയങ്ങള്‍ മെനയാന്‍ കഴിവുള്ള    ഈ കലാകാരന്റെ യാത്ര 16 വയസ്സില്‍, 1989 മുതല്‍ അടങ്ങാതെ ഒതുങ്ങാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. കൃഷ്ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലേക്ക് നടത്തിയ ആദ്യ ടൂറില്‍ തന്നെ സച്ചിന്‍ അന്താരാഷ്ട്രീയ ക്രിക്കറ്റ്‌ ഇന്റെ ബാലപാഠങ്ങള്‍ തീ കൊണ്ടുള്ള മമോധിസ്സയായിരുന്നു (Baptism by Fire). വസിം അക്രമും വാഖ്‌ആര്‍ യുനിസും മറ്റുമടങ്ങുന്ന ഉശിരന്‍ പേസ് നിരയും അവരെ നയിക്കുന്ന നായകനായ ഇമ്രാന്‍ ഖാനും സച്ചിനും കൂട്ടര്‍ക്കും കൂറ്റന്‍ വെല്ലുവിളിയാണ് മുന്നോട്ടു വച്ചത്. തന്റെ ആദ്യ ടെസ്റ്റില്‍ കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനാവാത്ത സച്ചിന്‍ രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങ്നിറങ്ങിയപ്പോള്‍, വഖ്‌ആറിന്റെ കുതിച്ചുയറന്ന പന്ത് നേരെ വന്നു പതിച്ചത് മുഖത്ത്. മൂക്കില്‍ നിന്നും ചോരവാര്നോഴികിയിട്ടും പതറാതെ സച്ചിന്‍ വാഖ്‌ആരിന്റെ അതെ ഓവറില്‍ ബൌണ്ടറി നേടി; കൂടാതെ ആ ഇന്നിങ്ങ്സില്‍ അര്‍ദ്ധ സെഞ്ച്വറി തികക്കുകയും ചെയ്തു. വാസ്തവത്തില്‍ സച്ചിന്റെ പോരാട്ടങ്ങള്‍ മുംബൈ മണ്ണില്‍ ഇതിനകം തന്നെ വിഖ്യാതമായിരുന്നു. ഹാരിസ് ഷീല്‍ഡ് മത്സരങ്ങളില്‍ മാറ്റുരച്ചു കൊണ്ട് ഈ പയ്യന്‍സ് സ്കൂള്‍ ക്രിക്കറ്റ്‌ അരങ്ങു കൈയ്യേറിയിരുന്നു. തന്റെ സ്കൂളായ ശരധാശ്രത്തിന്നു വേണ്ടി ചങ്ങാതിയായ വിനോദ് കാംബ്ലിയോടൊപ്പം 664 റണ്‍സിന്റെ റെക്കോര്‍ഡ്‌ കൂട്ടുകെട്ടും പണിതുയര്‍ത്തു. നന്നേ ചെറു പ്രായത്തില്‍ തന്നെ തന്റെ ജേഷ്ടനായ അജിത്തിന്റെ സ്നേഹാദരങ്ങളോടെ കോച്ച് രമാകാന്ത് അച്ച്രെകരുടെ കളരിയായ ശിവാജി പാര്‍കില്‍ പരിശീലനമാരംഭിച്ചു. ക്രിക്കറ്റ്‌ഇനോട് സമ്പൂര്‍ണമായ അര്ര്‍പ്പനബോധവും ആത്മാര്‍തധയും അന്ന് മുതലേ സച്ചിന്‍ തന്റെയുള്ളില്‍ സ്വരുക്കൂട്ടിയിരുന്നു. ആ മുതല്‍ക്കൂട്ട് ആഭ്യന്തര ടൂര്നമെന്റുകളായ രണ്‍ജി ട്രോഫി, ഇറാനി  ട്രോഫി എന്നിവയില്‍ തെളയിക്കാനും സച്ചിനു കഴിഞ്ഞു. തകര്‍പ്പന്‍ ഫോമോടുകൂടിയായിരുന്നു സച്ചിന്‍ അന്താരാഷ്ട്രിയ ക്രിക്കറ്റ്‌ ലോകത്തേക്ക് കയറി വന്നത്. ആ ചെറു പ്രായത്തില്‍ നിന്നും സച്ചിന്‍ കൂറ്റന്‍ കോട്ടകള്‍ പണിയാന്‍ തുടങ്ങിയത് വളരെ വേഗത്തിലായിരുന്നു. തൊനൂരുകളുടെ കാലഘട്ടം സച്ചിന്റെ പല വിസ്മയങ്ങള്‍ക്കും സാക്ഷിയായി. ആ കാലം സച്ചിന്റെ ബാറ്റിംഗ് ഇന്നിങ്ങ്സുകളുടെതായിരുന്നു; അന്ന് ഇന്ത്യ ജയിക്കുന്നതിനേക്കാള്‍ സച്ചിന്‍ പടു കൂറ്റന്‍ സ്കോറുകള്‍ ഉയര്തനമെന്നായിരുന്നു ഏവരുടെയും പ്രാര്‍ത്ഥനയും ശരണംവിളികളും. ടെസ്റ്റിലും ഏകദിനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ആ പ്രയാണം തുടര്‍ന്നു. ആ കാലഘട്ടത്തില്‍ പിറന്ന ചില ഇന്നിങ്ങ്സുകളെ കുറിച്ച് മനസ്സൊന്നു പിന്നോട്ട് പായിച്ചാല്‍ ഓടി വരുന്നത് പല നല്ല ഓര്‍മകളാണ്. ടെസ്റ്റുകളില്‍ ലോകത്തെ വേഗമേറിയ പിച്ചായ പെര്‍ത്തില്‍ മക്ടെര്മോട്ടും  മെര്‍വ്ഹുഘ്സും മൈക്ക് വിട്നിയും അടങ്ങുന്ന ശക്തമായ ഓസ്സി പേസ് നിരയെ കണ്ണന്ജിപിക്കുന്ന രീതിയല്‍ ഫ്രന്റ്‌ ഫുട്ടിലും ബാക്ക് ഫുട്ടിലും രചിച്ച കാവ്യമായ സെഞ്ച്വറി; അതെ പര്യടനത്തില്‍ സിഡ്നിയില്‍ നേടിയ മറ്റൊരു സെഞ്ച്വറി; ഏകദിനത്തില്‍ '96 ലോക കപ്പില്‍ നേടിയ ഉയര്‍ന്ന സ്കോറുകള്‍; ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി നേടിയ രണ്ടു സെഞ്ച്വറികള്‍-പ്രത്യേകിച്ച് കാസ്പ്രോവിചിനെയും ഷെയിന്‍ വാര്‍നിനെയും പേടി സ്വപ്നങ്ങള്‍ കാണിച്ച ചില ഷോട്ടുകള്‍.

ബാറ്സ്മന്ഷിപ് (batsmanship) ഒരു കലയായി വിശേഷിക്കപെടാമെന്ന വസ്തുത തെളിയച്ച വ്യക്തി സച്ചിന്‍ തന്നെയാവണം. ഒരു കലാകാരന്‍ വലിയ ക്യാന്‍വാസില്‍ നിറക്കൂട്ടുകള്‍ ചമച്ചു ഒരു ചിത്രം തീര്‍ക്കുന്നതുപോലെ, ഒരു സംഗീതജ്യന്‍ സ്വരമാധുര്യത്തോടെ രചിക്കുന്ന സൃഷ്ടിയെ പോലെയാണ് സച്ചിന്‍ തന്റെ ബാറ്റിംഗ് ലോകത്തിനു മുന്നില്‍ അര്‍പിക്കുന്നത്‌. അങ്ങനെ വരുമ്പോള്‍ സച്ചിന്റെ ബാറ്റിംഗ് ഒരു ചിത്രമാണ്, കാവ്യമാണ്. മനോഹരതയാര്‍ന്ന ചിത്രങ്ങളും, ശോഭിതമായ കാവ്യങ്ങളും, ഗാനങ്ങളും തീര്‍ക്കപെടുന്ന കലതന്നെയാണ് സച്ചിന്‍ തന്റെ ബാറ്റുകൊണ്ട് തീര്‍ക്കുന്നത്. ആ ദ്രിശ്യചാരുതയില്‍ ഈ നാടിന്റെ നൂറു കോടി ജനങ്ങള്‍; ജാതിയുടെയും, മതത്തിന്റെന്യും, ഭാഷയുടെയും അതിര്‍വരമ്പുകള്‍ താണ്ടി പ്രതീക്ഷകളും, സ്വപ്നങ്ങളും നെഞ്ചിലേറ്റി കഴിയുന്ന ആരാധകര്‍ക്ക് നാവിന്തുംബത്തുള്ള ഒരേ നാമമാണ് സച്ചിന്‍. ആ ഭാരമേറിയ willow-യില്‍ നിന്നും ഉയരുന്ന ഷോട്ടുകളുടെ പ്രവാഹം കണ്ടാലും മതി വരാത്ത ഒരു വ്യത്യസ്ത അനുഭൂതി പകരുന്നു. തന്‍റെ ആവനാഴി നിറയെ അസ്ത്രങ്ങള്‍-ആധികാരികമായ സ്ട്രിയിറ്റ് ഡ്രൈവ്, കനത്ത ഹുക്കും, പുള്‍ ഷോട്ടും, മനോഹരമായ പാട്ല്‍ സ്വീപ്, കനഞ്ചിപിക്കുന്ന രീതിയില്‍ പിച്ചിന്റെ താഴേക്കു കുതിച്ചു ബൌളരിന്റെ തലയ്ക്കു മുകളിലൂടെ പായുന്ന ഷോട്ട്, ത്രസ്പ്പിക്കുന്ന ലേറ്റ്-കട്ട്‌, ഉഗ്രന്‍ സ്ക്വയര്‍ കട്ട്‌, ചാരുതയാര്‍ന്ന ലെഗ്-സൈഡ്‌ ഫ്ലിക്.....ഒന്നിനോട് ഒന്ന് മെച്ചമുള്ള ഷോട്ടുകള്‍ (ഗ്വാളിയറില്‍ കണ്ടത് ആ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു). ക്രീസില്‍ കാലുകള്‍ പതിച്ച് ഓരോ പന്തിനേയും നൂതനമായ രീതിയില്‍ നേരിട്ടു കൊണ്ട്, വെല്ലുവിളികളെ സാധ്യതകലാക്കി മാറ്റിയാണ് സച്ചിന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്.  

കളിയെ എല്ലാ മേഖലകളിലും എന്നും 100 ശതമാനം സ്വയം അര്‍പിക്കണം എന്ന ഒറ്റ മന്ത്രമാണ് സച്ചിന്‍ എന്ന പ്രതിഭയ്ക്ക് പത്തര മാറ്റിന്റെ ഭംഗി നല്‍കി, നമ്മള്‍ ഏവരെയും പുളകം കൊള്ളിക്കുന്നത്‌. കഠിന പരിശ്രമം, ഏകാഗ്രത, എന്നിവയും സച്ചിന്റെ മറ്റു ഗുണങ്ങളില്‍ ഉള്‍പ്പെടുന്നു. പേരും, പ്രസക്തിയും, താരപ്പോലിമയുമെല്ലാം, വന്നു ചേര്‍ന്നിട്ടും ഇന്നും തന്റെ കാലുകള്‍ ഭൂമിയില്‍ ഉറച്ചു നില്‍ക്കണമെന്ന കടുത്ത വിശ്വാസം സച്ചിന്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. ബാറ്റില്‍ നിന്ന് മാത്രമല്ല ബോളിലും സച്ചിന്‍ തന്റെ തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. ഓസ്ട്രെലിയക്കെതിരെ കൊല്‍ക്കത്തയിലെ ഇതിഹാസ ടെസ്റ്റില്‍ (2001), അവസാന ദിവസം മൂന്നു വിക്കട്ടുകലാണ് നേടിയത്; അത് പോലെ അടലയ്ദ് മൈദാനത്തില്‍ (2003) സ്റ്റീവ് വോയുടെയും, ദാമിയെന്‍ മാര്‍ടിന്റെയും വിക്കറ്റുകളും വീഴ്ത്തി ഒരു ഇതിഹാസ ജയത്തിന്നു വഴി വെച്ച് കൊടുത്തു; ഏകദിനത്തില്‍, കൊച്ചിയില്‍  നേടിയ കരിയറിലെ മികച്ച നേട്ടമായ 5/32 ഓര്‍മയ്യില്‍ വരും. കൂട്ടുകെട്ടുകളെ ഭേദിക്കാന്‍ എന്നും ഇന്ത്യന്‍ ക്യാപ്ടന്‍മാരുടെ Man Friday -യാണ് സച്ചിന്‍. 

ഒരു phase-ഇല്‍ തന്റെ ഫോമിനെ കുറിച്ചും, പരിക്കുകളെ കുറിച്ചും പല ചോദ്യങ്ങളുയര്‍ന്നപോഴും, അതിനെല്ലാം തക്ക മറുപടി തന്റെ കളിയിലൂടെ, ഉത്തരങ്ങള്‍ നല്‍കാന്‍ ഈ കായിക പ്രതിഭാക്കായിട്ടുണ്ട്. ഒരു പക്ഷെ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ പല match winners -ഉം സച്ചിന്റെ ഭാരം ഏറ്റെടുക്കാന്‍ തയ്യാറായി നില്‍പ്പുണ്ട് എന്നതും ഒരു സത്യവസ്ത്യാണ്. ക്യപ്ടന്‍സിയില്‍ അല്‍പ്പ കാലമുണ്ടയിരുന്നെകിലും, അത് ഒരു കനത്ത ഭാരംയി തന്റെ കളിയെ ബാധിക്കുന്ന ഘട്ടം വന്നപ്പോള്‍, ആ മുള്‍ക്കിരീടം താഴേവെക്കാനും സച്ചിന്‍ തീരുമാനിച്ചു. ഗാംഗുലിയും, ദ്രാവിഡും, ലക്ഷ്മണും; പിന്നീട് ധോണി, സെഹവാഗ്, ഗംഭീര്‍, റൈന, രോഹിത് ശര്‍മ, യുസുഫ് പത്താന്‍ എന്നിവരും സച്ചിന്റെ ഭാരത്തെ പങ്കുവയ്ക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. തന്റെ പ്രതിഭയുടെ സര്‍വ്വ പ്രസരിപ്പും പുറത്തുകൊണ്ടുവന്നു തെളിയിക്കാന്‍ സച്ചിനു ഇന്ന് കഴിഞ്ഞിടുണ്ടെങ്കില്‍ അതിനു ഈ കളിക്കാരുടെ സഹായം കുറച്ചൊന്നുമല്ല എന്നും ഇവിടെ പറഞ്ഞുകൊള്ളട്ടെ. പരിക്കുകള്‍ കാരണം പല ഷോട്ടുകളും ഉപേക്ഷിച്ചു എന്ന കിംവധന്തിയും, അടുത്തിടെ കളിച്ച പല രോമാഞ്ചകരമായ ഇന്നിങ്ങ്സുകളിലൂടെയും സച്ചിന്‍ തെളിയിച്ചുട്ടുണ്ട്. പല കൂറ്റന്‍ അടികളും തന്നെ വിട്ടു പോയിട്ടില്ല എന്ന വസ്തുതയും സച്ചിന്‍ ഇത്തരമിന്നിങ്ങ്സുകളിലൂടെ ആക്കമിട്ടു നിരത്തിട്ടുമുണ്ട്‌. 

പല ഒറ്റയാന്‍ പോരാട്ടങ്ങളും ഈ യാത്രയിലുല്‍പ്പെടുന്നു. പൊള്ളുന്ന ചെന്നൈ ചൂടില്‍, പന്ത് കുത്തി എല്ലാ വശങ്ങളിലേക്കും തിരിയുന്ന പിച്ചില്‍, പുറം വേദനയും കടിച്ചു പിടിച്ചു, 1999-ഇല്‍ പാകിസ്ഥാനെതിരെ വിജയത്തിന്റെ അരികു വരെ കൊണ്ടെത്തിച്ച ആ ധീരമായ മറക്കാനാവാത്ത സെഞ്ച്വറി; തന്റെ അച്ഛന്റെ വേര്‍പാടില്‍ മനം നൊന്തിട്ടും, ടീമിന് വേണ്ടിയും, നാടിനു വേണ്ടിയും, തിരിച്ചു വന്നു, കെനിയക്കെതിരെ '99 ലോക കപ്പില്‍ നേടിയ സെഞ്ച്വറി; മുംബൈ തീവ്രവാത്ത ആക്രമനതിന്നു ശേഷം  ചെന്നൈ-തന്റെ പ്രിയപ്പെട്ട ഗ്രൌണ്ടഉകളില്‍ ഒന്ന്-ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നാലമിന്നിങ്ങ്സില്‍ നേടിയ വിജയ ശതകം; അടുത്തിടെ ഹൈദ്രബാദില്‍ ഓസ്ട്രെലിയ കെട്ടിപൊക്കിയ 350 എന്ന വിശാലമായ ലക്ഷ്യം, ഒറ്റയ്ക്ക് മറികടക്കാന്‍ നടത്തിയ അങ്കപുര്രപ്പാടില്‍, അടിച്ചുയര്‍ത്തിയ 175 -വീണ്ടും ജയത്തിനരികെ വന്നു കാല്‍ വഴുതിപ്പോയ അവസരം. ഇത്തരം പല ഇന്നിങ്ങ്സുകളും കാഴ്ച്ചവസ്തുക്കളായി സച്ചിന്‍ നമ്മുക്ക് നല്‍കിയിട്ടുണ്ട്. 

ഇതിഹാസങ്ങള്‍ രചിക്കപെടുമ്പോള്‍ നമ്മള്‍ എവിടെയായിരുന്നു എന്ന ചോദ്യമുയര്‍ന്നാല്‍, കൊടുക്കേണ്ട ഉത്തരം വ്യക്തമാണ്. ഗ്വാളിയറില്‍ ഇതിഹാസത്തിന്റെ എടുകളിലേക്ക് കുറിക്കപ്പെട്ട ആ 200 റണ്‍സിന്റെ മഹാമേരുവിന്റെ ദ്രികസാക്ഷികളായി നാം ഇന്ന് നിലകൊള്ളുന്നു. നീണ്ട 21 വര്‍ഷങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍പ്പിച്ചു സച്ചിന്റെ ജൈത്രയാത്ര തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേധിക്കപെടാനായാണ്‌ ഉണ്ടാക്കപെടുന്നത്-ഇത് ഒരു ലോകസത്യമായി നിലകൊള്ളുന്നു. പല പല റെക്കോര്‍ഡുകളും സച്ചിന്‍ ഇതിനകം സ്വരുക്കൂട്ടികഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വെറും റെക്കോര്‍ഡുകളുടെ അളവുകോലില്‍ മാത്രം ഈ പ്രതിഭയെ, അളക്കാന്‍ സാതിക്കില്ല എന്നതും മറ്റൊരു ലോകസത്യമാണ്. സ്പോര്‍ട്സിനെ  ഒരു transcendental വികാരമായാണ് പലരും കണക്കാക്കിയിരിക്കുന്നത്. വേദനയും, മുറിപ്പടുകളും, ദാരിദ്രിയവും, കഷ്ടപ്പാടും മറ്റും സഹിച്ചു കഴിയുന്ന ജനതയ്ക്ക് ആശ്വാസവം പകരുന്ന oxygen -ആയാണ്  ലോകത്തിന്റെ ഈ ഭാഗത്ത്‌ ആളുകള്‍ ക്രിക്കറ്റിനെ കാണുന്നത്, അതിലും വിശേഷമായി സച്ചിന്റെ ഇന്നിങ്ങ്സുകള്‍ നുകരുന്നത്. കോടാനുകോടി ജനങ്ങളുടെ ആകാംക്ഷകളും, പ്രതീക്ഷകളും, സങ്കല്‍പ്പങ്ങളും, നെഞ്ചോടുചെര്തുപിടിച്ചു സച്ചിന്റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു; പഴയ ആ പതിനാര്‍രുവയസുകാരന്റെ അതെ ആവേശത്തോടെയും,    ശൌര്യത്തോടെയും. ഇനിയും പല നാഴികക്കല്ലുകള്‍ തീര്‍ക്കാന്‍, പല കൊടുമുടികളും ചുംബിക്കാന്‍. അത് പോലെ കാത്തിരിപ്പുകളും അവസാനിക്കുന്നില്ല.