മലപ്പുറത്ത് ഇനിയൊരു മാസക്കാലക്ക് ഉത്സവമേളം കൊഴുകൊഴുക്കും. ഇനിയുള്ള ഒരു മാസത്തെ രാവുകളും പകലുകളും ഒരേ സ്വരത്തില്‍ പാടും, താളംവെയ്ക്കും. ഒരു കൂട്ടം ജനതയുടെ സിരകളില്‍ കൂടി ഒഴുകാന്‍ പോകുന്നത് ഒരു തരം നൈസര്‍ഗികതയാണ്. ഒരായുസ്സിന്റെ മൊത്തം സ്വപ്നങ്ങളും വര്‍ണങ്ങളും മഴയായി പെയുന്ന ഒരുസുഖാനുഭവം. കൂടുതല്‍ വര്നിക്കതേ ഒറ്റ വാക്കിലൊതുക്കിയാല്‍ തീര്‍ത്തും സാഫല്യം. ഫുട്ബോള്‍ ലോകകപ്പിതാ ഇങ്ങെത്തി കഴിഞ്ഞു. ഇത്തവണ ഇരുണ്ട ഭൂഖണ്ടമെന്നറിയപ്പെടുന്ന ആഫ്രിക്കയിലാണ്. പേരെടുത്തു പറഞ്ഞാല്‍ ദക്ഷിണാഫ്രിക്കയില്‍.
മലപ്പുറത്ത് മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയുന്നതല്ല ഈ ആവേശവും, അനുഭവവും. പക്ഷെ തീര്‍ച്ചയായും മലപ്പുറം ഒരു വേറിട്ട കാഴ്ചയാണ്. അതിലേക്കു ഊളിയിട്ടു ചാടുമ്പോള്‍ വെറും ഒരു മുഖവുരയായി മാത്രം മാടിനിര്താന്‍ കഴിയില്ല. പന്ത് കളിയുടെ നൂതന കണികകള്‍ പെറുക്കിയെടുത്തു വിശകലനം ചെയ്യാന്‍ ഒരു പ്രത്യേക വിരുതു ഈ നാട്ടുകര്‍ക്കുണ്ട്. കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകളും, വിവിധ ദേശിയ പതാകകളും, തോരണങ്ങളും, മറ്റും അലങ്കാരങ്ങളുമായി ലോകക്കപ്പിനെ വരവേല്‍ക്കാന്‍ ജില്ല തയ്യാറാണ്. ഇത്തരം ആവേശത്തിന്റെയും, കളി ഭ്രാന്ധിന്റെയും കഥകള്‍ മലപ്പുറത്തെ ഗ്രാമങ്ങള്‍ക്കും, ചെറു പട്ടണങ്ങള്‍ക്കും മാത്രമല്ലുള്ളത്. മലബാറിന്റെ വടക്കേ തലയ്ക്കല്‍ മുതല്‍ തെക്കേ തലം വരെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു ഈ പരവേശം. കേരളത്തില്‍ മാത്രമല്ല ബംഗാളിലും, ഗോവയിലും, മറ്റുമൊക്കെ ഇതിന്റെ അലകള്‍ വീഷിയടിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഒരു പിടി താരങ്ങള്‍ അണിനിരക്കുന്ന ഈ കായിക മാമാങ്കം, ജൂണ്‍ 11 നു കൊടികയറുന്നതോടെ അടുത്ത ഒരു മാസത്തേക്ക് കൊടിമ്ബിരി കൊള്ളിക്കാന്‍ നിരവധി സുവര്‍ണ്ണ മുഹുര്തങ്ങലാണ് നമ്മുക്ക് മുമ്പിലുള്ളത്.
ഭൂമിയിലെ എല്ലാ വന്‍കരകളും ഒന്നിച്ചു ചേരുന്ന ഒരു മഹാമേരുവയാണ് ലോക കപ്പ് എത്തുന്നത്. ആ ദ്രിശ്യ വിസ്മയതിന്റെ ചരിത്രം പരിശോധിച്ചാല്‍ നൂറു കൂട്ടം കാര്യങ്ങളാണ് മുന്നില്‍ വന്നു നില്‍ക്കുന്നത്. 1930-യില്‍ ഉറുഗുഅയ് ആതിഥ്യം വഹിച്ച, ആദ്യത്തെ ലോക ചാമ്പ്യനായി. അന്നതിനെ യുള്സ് റിമെ കപ്പ് എന്ന നാമധേയത്തിലാണ് ട്രോഫി അറിയപ്പെടുന്നത്. പിന്നിടങ്ങോട്ട് പല രാജ്യങ്ങള്‍ കൈവശം വെച്ച്, കപ്പ് സഞ്ചരിച്ചു കൊണ്ടിരുന്നു. മത്സരങ്ങളും, താരങ്ങളും പുതിയ കരകള്‍ കണ്ടു. തരോധയങ്ങള്‍ ഉണ്ടായി. ലുസിയന്‍ ലുരെന്റ്റ് എന്ന ഫ്രെന്ച്ചുകാരന്റെ ബൂട്ടില്‍നിന്നു പതിച്ച ആദ്യത്തെ ഗോളിനു ശേഷം പിന്നെ എണ്ണം ആയിരത്തോളമായി. ഫുട്ബോളിന്റെ നൂതന ശൈലികളിലും, ഭാവുകതയിലും, ഏറ്റവുമുയര്‍ന്നു നില്‍ക്കുന്നത് ലാറ്റിന്‍ അമേരിക്കന്‍ ശൈലി തന്നെ. സുന്ദരമായതും, കണ്ണിനു കുളിര്‍മയെകുന്നതും ആ ദ്രിശ്യചാരുത തന്നെ. പരമ്പര വൈരികളായ ബ്രസീലും, അര്‍ജെന്റീനയും കപ്പ് ജയത്തില്‍ കുറവൊന്നും ചിന്തിക്കാറില്ല. ഇത് എല്ലാ ലോക കപ്പിലും ആവര്തിക്കപെടുന്ന ഒരു സ്ഥിതി വിശേഷം തന്നെ. അഞ്ച് തവണ കപ്പില്‍ മുത്തമിട്ട ബ്രസീലും, രണ്ടു തവണ ആ ഭാഗ്യം കൈകൊണ്ട അര്‍ജെന്റീനയും കളിയുടെ ഈ ശൈലിയെ പ്രതിനിധാനം ചെയ്യുന്നു. പാരമ്പര്യത്തിന്റെ കലവറയാണ് ഈ രണ്ടു രാജ്യങ്ങളും. പെലെയുടെയും, വാവയുടെയും, ഗാരിഞ്ചയുടെയും, ദീദിയുടെയും, ജൈര്സിന്ഹോയുടെയും, സികയുടെയും പിന്തലമുരക്കാര്‍ ആറാം തവണയും ആ സുവര്‍ണ കപ്പില്‍ മുത്തമിടാന്‍, വെമ്പല്‍ കൊള്ളുന്നു. ദുന്ഗായെന്ന തന്ത്രഞ്ഞ്ഹ്യന്‍ മെനയുന്ന പദ്ധതികള്‍ മൂര്ച്ചച്ചയേരുന്ന നീക്കങ്ങളിലൂടെ, നടപ്പിലാക്കാന്‍ കഴിവുള്ള പടകുതിരകലാണ് കക്കായും, ഫാബിയാനോവും, ലൂസിയോയും. മുന്നേറ്റ നിരയും, മധ്യ നിരയും, പ്രതിരോധ മതിലും, ഭദ്രമായി കളിക്കുന്ന ടീമാണ് ബ്രസീല്‍. വാതുവെപ്പുകാരുടെ ഏറ്റവും പ്രിയപ്പെട്ട അണി. പന്തുരുളും മുമ്പേ പേപ്പറില്‍ മികച്ച ടീം. പക്ഷെ കിടപിടിക്കാന്‍ കുതിക്കുകയാണ് അര്‍ജെന്റീന. മറഡോണ എന്ന കുന്തമുന പരിശീലകനായി ഭാരം ഏറ്റെടുക്കുമ്പോള്‍, ടീം ഒരു പതര്ച്ചിയിലായിരുന്നു. യോഗ്യതാ റൌണ്ടുകളില്‍ കഷ്ടിച്ച് കര കയറിയ അല്ബിസിലെസ്റെ എന്ന വിളിപ്പേരുള്ള ഇളം നീലയും, തൂവേല്ലയുമായ, ദേശീയ പതാക അവരുടെ ജേഴ്സിയില്‍ അണിയുന്ന അര്‍ജെന്റീന. ബൊളീവിയയോടും, ചിലിയോടും, ഏറ്റ പരാജയങ്ങള്‍ നെഞ്ചില്‍ തറച്ചത് വെടിയുണ്ടകളെപ്പോലെയാണ് എന്നാണു മറഡോണ വിശേഷിപ്പിച്ചത്. എങ്കിലും അര്‍ജെന്റീനക്ക് ആര്‍ജവം പകരുന്നതും, പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നതും, കഴിവ് തെളിയിച്ചതും, പയറ്റിത്തെളിഞ്ഞ പാടവവുമുള്ള ഒരു നീണ്ട താര നിര തന്നെ. തുറുപ്പു ചീട്ടായി മുന്നില്‍ നിന്ന് നയിക്കുന്നത് ലയെണല്‍ മെസ്സിയെന്ന 'മിശിഹാ' തന്നെ. ലോക ഫുട്ബോള്ളരായും, ബാര്സെലോണയുടെ കുന്തമുനയായ മെസ്സി തന്റെ തന്ത്രങ്ങള്‍ മെനയുന്നത് ലോകം പല തവണ നിര ഹൃദയത്തോടെ നോക്കി നിന്നിടുല്ലതാണ്. തന്റെ പിന്ഗാമി എന്ന് വരെ മറഡോണ വിശേഷിപ്പിചിട്ടുള്ളതാണ് മെസ്സിയെ. മെസ്സിയെ കൂടാതെ, അഞ്ചു കിടപിടിക്കുന്ന സ്ട്രിക്കര്മാരുമായാണ് അര്‍ജെന്റീന ദക്ഷിണാഫ്രിക്കയിലെത്തുന്നത്. പരിചയം കൊണ്ടു സമ്പന്നരായ ടെവസ്, മിലീട്ടോ, അഗ്യുരോ, ഹിഗ്വൈന്‍, മറ്റും മാര്‍ടിന്‍ പലെര്‍മോ. കൊട്ടാതെ വല കാക്കുന്ന രോമെരോ, പ്ലേമേക്കറായ സെബാസ്റ്യന്‍ വെരോണ്‍, മസ്ച്ചരാണോ, മാക്സി റോഡ്രിഗസ്, വാല്റെര്‍ സാമുഎലും, പിന്നെ ബോലട്ടിയും ചേരുമ്പോള്‍ അര്‍ജെന്റീന പതിന്മടങ്ങ് ശക്തിയാര്‍ജിക്കുന്നു. പക്ഷെ, ഇതെല്ലം വെറും കടലാസില്‍ മാത്രമൊതുങ്ങാതെ കക്കേണ്ടതും മറഡോണയുടെയും, ചുണകുട്ടികളുടെയും ജോലിയിരട്ടിയാക്കുന്നു. പരഗ്വെ, ചിലി, ഉറുഗ്വെ എന്നീ ടീമുകളാണ് ലാറ്റിന്‍ അമേരിക്കന്‍ പ്രാതിനിധ്യത്തെ പൂര്‍ത്തികരിക്കുന്നത്. ഇതില്‍ അര്‍ജെന്റീനക്കാരനായ മാര്‍സെലോ ബിയെല്സ പരിശീലിപ്പിക്കുന്ന ചിലി ശ്രദ്ധിക്കേണ്ട ഒരു ടീം തന്നെ. ഏവരും ഉറ്റു നോക്കുന്ന ഒരു അപൂര്‍വ സംഗമമുണ്ട്; ഒരു സ്വപ്ന ബ്രസീല്‍-അര്‍ജെന്റീന ഫൈനല്‍. ജൂലൈ 11-നു അത് സംഭവിക്കുമോ?? വമ്പന്‍ പ്രതീക്ഷയോടെ തന്നെയാണ് ലോകം ആ ചോദ്യത്തിന് ഉത്തരം തേടുന്നത്. ഒരു കാര്യം പക്ഷെ തീര്‍ത്തു പറയാം. ഡുഉംഗയോ അതല്ലന്കെഇല്, മറഡോണയോ, തങ്ങളുടെ ടീമുകളെ കിരീടത്തിലേക്കു നയിക്കുകയാണെങ്കില്‍, ഒരു റെക്കോര്‍ഡ് കുറിക്കപെടും. ബെകെന്ബുവറിനു ശേഷം നായകനായും, കോച്ചായും ടീമിനെ ലോക കപ്പ് നേടി കൊടുക്കുക. മറഡോണ 1986-ഇല്‍ ടീമിനെ നയിച്ചെങ്കില്‍, ഡുഉംഗ അത് ചെയ്തത് 1994-ലാണ് താനും. ചരിത്രം പടി വാതില്‍ക്കല്‍ മുട്ടി നില്‍ക്കുന്നു.
ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ ചാരുത വേറൊരു രീതിയില്‍ തെളിയുന്ന വന്കരയാണ് യുറോപ്. സ്പയിന്‍ ആണ് പ്രതിഭാശാലികളില്‍ ബ്രസീലിനെയും, അര്‍ജെന്റിനയെയും, കിടപിടിക്കുന്നത്. കാസിയാസ്, ടോരെസ്, വിയ്യ, സാബി, ഫബ്രെഗാസ്, വില്ല, സാവി, പുയോള്‍, എന്നീ പേരുകള്‍ ഒറ്റക്കെട്ടായി ഒരു ടീമില്‍ തിങ്ങി നിറയുമ്പോള്‍, തീര്ച്ചയാക്കാം, ഒരു വന്‍ വെല്ലുവിളി തന്നെ ഉയര്‍ത്തപെടുകയാണ്. സ്പയിനിനെ കൂടാതെ ഇംഗ്ലണ്ട് കാപ്പല്ലോയുടെ തണലില്‍ മുന്നേറ്തിന്നു കിണഞ്ഞു പരിശ്രമിക്കുന്നു. റൂണി തന്നെ ശരണം ഇത്തവണയും, പക്ഷെ കൂടാതെ പരിചയ സമ്പത്തുള്ള ജെര്രാര്ദ്, ലാംപാര്‍ഡ്, വാല്കോട്റ്റ്, ക്രവുച്, പിന്നെ നായകനായ റിയോ ഫെര്ടിനാണ്ട്. ക്രിസ്ടിആനൊ റൊണാള്‍ഡോ ഇത്തവണയും കാര്‍ലോസ് കുയ്രോസ് പര്ശീളിപിക്കുന്ന പോര്ടുഗലിന്റെ ചുക്കാന്‍ പിടക്കും. ഫ്രാന്‍സ് ആതിഥേയരായ ദക്ഷിണാഫ്രിക്കക്കും, ഉറുഗ്വേക്കും ഒപ്പമാണ്. വിവാദ ഗോളിലൂടെ അയര്‍ലന്‍ഡിനെ യോഗ്യത പ്ലേ-ഓഫില്‍ തറപറ്റിച്ച ഫ്രാന്‍സ് ഉറ്റു നോക്കുന്നത് ഹെന്റിയെയും, റിബെറിയെയുമാണ്. വില്ല്യം ഗല്ലാസ് കൂടി തിളങ്ങിയാല്‍ ഫ്രാന്‍സും കടുത്ത ശക്തികള്‍ തന്നെ. കഴിഞ്ഞ ലോക ജേതാക്കളായ ഇറ്റലി ഇത്തവണയും രംഗത്തുണ്ട്. തീര്‍ത്തും അപ്രതീക്ഷിത മായാണ് നാല് വര്ഷം മുമ്പ് ഇറ്റലി കപ്പ് നേടിയത്. മാര്‍സെലോ ലിപ്പി എന്ന കോച് തന്റെ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍, നായകനായ കനവാരോയും സംഘവും വിജയശ്രീലാളിതരായി. 1962-ഇല്‍ ബ്രസീലിനു ശേഷം ഒരു ടീമും ലോക കപ്പ് നില നിര്‍ത്തിയിട്ടില്ല, ഇട്ടള്ളി ചരിത്രം മാറ്റി എഴുതുമോ? കണ്ടിരുന്നു കാണാം. ജര്‍മ്മനി തങ്ങളുടെ മാസ്മരിക ക്യപ്ടന്നായ ബാല്ലക്കിനെ പരിക്കിനു കൊടുത്തതോടെ അവരുടെ സാധ്യതകള്‍ക്ക് മങ്ങലെല്പ്പിച്ചതാണ്. എന്നാലും, ക്ലോസയൂം, ലഹമും, ശ്വിനെസ്ടിഗരും, കൂടി ആ ജോലി ഏറ്റെടുക്കാനുള്ള പദ്ധതികള്‍ പരിശീലകന്‍ ജോചിം ല്യുവുമായി മെനയുകയാണ്. ടോട്ടല്‍ ഫുട്ബോളിന് പേര് കേട്ട ഡച് കോട്ടയും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. ക്രയഫ്ഫിന്റെയും, രയ്ക്കാര്ടിന്റെയും, രുദ് ഗുള്ളിട്ടിന്റെയും, വാന്‍ ബാസ്റെന്റെയും, പിന്‍തലമുര്ര്‍ക്കാര്‍ എത്രത്തോളം, ആ പാരമ്പര്യം കത്ത് സൂക്ഷിക്കുന്നു എന്നറിയില്ല. വാന്‍ പിഎര്സി, അര്യെന്‍ രോബ്ബന്‍, വെസ്ലി സ്നൈടെര്‍ എന്നിവര്‍ പക്ഷെ വന്‍ തിരുത്തലുകള്‍ക്ക് മുതിര്‍ന്നേക്കാം. ഇത്രയം പാരമ്പര്യം ഉള്ളിലോയ്തുക്കിയിട്ടും ലോകത്തിന്റെ നെറുകയില്‍ ചുംബിക്കാനാവാത്ത ദുര്‍ഭാഗ്യം ഹോളണ്ടിനെ വെട്ടയാടിയിട്ടുണ്ട്. ഒരു പക്ഷെ ഈ ലോക കപ്പ് ഒരുയര്‍ത്തെന്ഴുനെല്‍പ്പായി മാറിയേക്കാം. ഇവരെ കൂടാതെ സ്ലോവേനിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഗ്രീസ് (2004 യുറോ ചാമ്പ്യന്‍സ്-പരിശീലകന്‍ ഓട്ടോ രേഹ്ഹഗേല്‍), സെര്‍ബിയ എന്നിവരും രംഗത്തുണ്ട്. പുതിയ പടവുകള്‍ താന്ടാം എന്ന വീറോടെയും, വാശിയോടെയും.
ആഫ്രിക്കന്‍ ശൈലി ഒരു തലക്കല്‍ മിനുസത ഊട്ടുന്നുണ്ടെങ്കില്‍, മറു തലക്കല്‍ ഒരു aggressive പയറ്റുമുറയാണ്. ലോക കപ്പിന്റെ ചരിത്രത്തില്‍ ആഫ്രിക്കക്കു എന്നും 'കറുത്ത കുതിരകളുടെ' നാമധേയമാണ് ലഭിച്ചിട്ടുള്ളത്. ക്യംറൂനും, സെനെഗലും, നൈജീരിയയുമൊക്കെ ആ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ടു ലോക ഫുട്ബോളിന്റെ ഉച്ച ശ്രേണിയില്‍ നടന്നു അടവുകള്‍ പരീക്ഷിച്ചവര്‍ ആണ്. ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ ടീമുകള്‍ എത്തുന്നത് ഒരു പിടി കളിക്കാരുടെ യുറോപ്യന്‍ ലീഗുകളില്‍ കളിച്ച പരിചയ സമ്പത്തോടുകൂടിയാണ്. Elephants-എന്നറിയപ്പെടുന്ന ഐവറി കോസ്റ്റ് തങ്ങളുടെ പോര്‍ തന്ത്രങ്ങള്‍ മെനയുന്നത് ദിദിയെ ദ്രോഗ്ബ എന്ന ചെല്‍സി ആക്രമണ താരത്തിലൂടെയാണ്. ഈ കഴിഞ്ഞ ഈപിയെല്‍ സീസണില്‍ മികച്ച ഫോംഒടുകൂടിയാണ് ദ്രോഗ്ബ എത്തുന്നത്. ആക്രമണത്തിനു മൂര്‍ച്ച കൂട്ടാന്‍ കൂടെ ചെല്‍സിയുടെ സലോമന്‍ കലുവുമുണ്ട്. കഴിഞ്ഞ ലോക കപ്പില്‍ ജര്‍മ്മനിയില്‍ അരങ്ങേറ്റം കുറിച്ച ഐവറി കോസ്റ്റിന്റെ ഗ്രൂപ്പ് പക്ഷെ കടുത്തതാണ്. ഗ്രൂപ്പ് ജീയില്‍ ബ്രസീല്‍, പോര്‍ച്ചുഗല്‍, മറ്റും ഉത്തര കൊറിയയുടെ കൂടെയാണ് ആഫ്രിക്കയിലെ 'ആനകള്‍'. മറ്റൊരു വശത്ത് ഘാനയും പരിചയ സമ്പന്നത നേടുന്നത് യുറോപ്യന്‍ ലീഗുകളില്‍ കളിച്ച അവരുടെ താരങ്ങളിലൂടെയാണ്. ചെല്‍സിയുടെ മൈക്കള്‍ എസ്സിഎന്‍ ആണ് അവരുടെ കുന്തമുന. Indomitable Lions എന്നറിയപ്പെടുന്ന ക്യംറൂന്‍, അവരുടെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ കൊടുക്കുന്നത് സാമുവല്‍ യെട്ടുവിലൂടെയാണ്. ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ജയിപ്പിച്ച കരുത്തും കൊണ്ടാവും യെട്ടുവിന്റെ വരവും. Desert Foxes എന്നറിയപ്പെടുന്ന അള്‍ജീറിയയും ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ അവരുടെ വൈഭവം കാട്ടിയവരാണ്. Super Eagles എന്നറിയപ്പെടുന്ന നൈജീരിയയും ആഫ്രിക്കന്‍ ഫുട്ബോളിന്റെ ജ്വലിക്കുന്ന പാരമ്പര്യം അവകാശപെടുന്നവരാണ്. മുന്‍ ലോക കപ്പുകളിലും അവര്‍ ഈ പാടവങ്ങള്‍ പയറ്റിതെളിയിച്ചവരാണ്. ഈ തവണ കനുയെന്ന പടകുതിരയുടെ അവസാനത്തെ ലോക കപ്പ് മറക്കാത്ത ഒരു ഒര്മയാക്കി മാറ്റാന്‍ കളത്തിലിറങ്ങാന്‍ തയ്യാറായാണ് അവരെത്തുന്നത്. പക്ഷെ ദുഷ്ക്കരമായ ഗ്രൂപ്പ് ബി-യില്‍ അര്‍ജെന്റീന, ദക്ഷിണ കൊറിയ, മറ്റും ഗ്രീസിനോടൊപ്പമാണ് നൈജീരിയയുടെ കളികള്‍. ആതിഥേയരായ ദക്ഷിണാഫ്രിക്ക മാത്രമാണ് യോഗ്യത റൌണ്ടുകളില്‍ കടക്കാതെ അവസാന 32-ഇല്‍ സ്ഥാനം നേടിയത്. Bafana Bafana എന്ന ഓമനപ്പേരുള്ള ടീമിനെ പരിശീലിപിക്കുന്ന ബ്രസീലുകാരനായ കാര്‍ലോസ് ആള്ബര്ടോ പെരേരയുടെ ശ്രമങ്ങളും അവരെ ഗ്രൂപ്പ് എ-യില്‍ നിന്ന് അടുത്ത റൌണ്ടിലേക്ക് കടത്താനയിരിക്കും.
ഏഷ്യന്‍ കരയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നത് ഓസ്ട്രേലിയ, ജപ്പാന്‍, മറ്റും രണ്ടു കൊറിയകള് മാണ്. ഉത്തര കൊറിയ 1966-നു ശേഷം ആദ്യമായിട്ടാണ് അവസാന റൌണ്ടില്‍ കടക്കുന്നത്. ഏഷ്യയുടെ അടുത്ത റൌണ്ട് ഓഫ് 16-ലെ കാക്കാന്‍ ശക്തി ഈ കൂട്ടത്തില്‍ ഓസ്ട്രേലിയക്ക് മാത്രമേയുള്ളൂ. അത് കൊണ്ട് തന്നെ പ്രതീക്ഷകളും അവരുടെ അപ്പുരറെക്ക് താണ്ടുന്നില്ല. 2002-ഇല്‍ നാലാം സ്ഥാനം നേടിയെങ്കിലും ഈ പ്രാവശ്യം നറുക്ക് ദക്ഷിണ കൊറിയക്ക് വീഴാന്‍ നല്ല ബുദ്ധിമുട്ടാണ്. ഒരു പക്ഷെ വളരെ കാലങ്ങള്‍ക്ക് ശേഷം ഒറ്റ ഗള്‍ഫ് രാജ്യം പോലുമില്ലാത്ത ലോക കപ്പാവുമിത്. അവസാന പ്രതീക്ഷായുമായ ബഹറിനും ഓഷ്യാന പ്ലേ-ഓഫില്‍ ന്യൂസിലാന്‍ഡിനോട് അടിയറവു പറഞ്ഞതോടെ, എല്ലാ ഗള്‍ഫ് സ്വപ്നങ്ങളും അസ്തമിച്ചു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ന്യൂസിലാന്‍ഡ ലോക കപ്പിനെത്തുന്നത്.
വടക്കേ അമേരിക്കന്‍ മേഖലയില്‍ നിന്നും എത്തുന്ന ടീമുകള്‍ ഇത്തവണ വെറും മൂന്നെണ്ണം ആണ്. യു. എസ്.എ, മെക്സിക്കോ പിന്നെ ഹോണ്ടുറാസും. പ്ലേ-ഓഫിലൂടെ കോസ്റ റിക്ക പരാജയമറിഞ്ഞപ്പോള്‍ കടന്നു കയറിയത് ഉരുഗ്വെയാണ്. അമേരിക്ക അവരുടെ സ്വപ്‌നങ്ങള്‍ നെയ്യുന്നത് ബോബ് ബ്രാട്ളി എന്ന ചുണയാര്‍ന്ന പരിശീലകനിലൂടെയാണ്. തന്റെ മകനെന്നതിനെക്കളുപരി ഒരു ശക്ടമായ മധ്യനിര വീരന്‍ കൂടിയായ മൈക്കള്‍ ബ്രാട്ളി, പടക്കുതിര ലാന്ടന്‍ ഡോനവന്‍ എന്നീ താരങ്ങള്‍ക്കൂടി അമേരിക്കന്‍ നീക്കങ്ങള്‍ പണിതു തീര്‍ക്കുന്നു. ഒരു പക്ഷെ മെക്സിക്കോയാവും ഈ പ്രദേശത്തെ ശക്തര്‍. ക്വട്ടമാക് ബ്ലാങ്കോ, റാഫേല്‍ മാര്‍ക്വേസ്, ഹെര്‍ണന്ടെസ് എന്നിവരെ അധികം കേട്ടെന്നു വരില്ല. പക്ഷെ വന്‍ പടകള്‍ പൊരുതാന്‍ നല്ല കെല്‍പ്പുള്ളവരാണ് ഈ കളിക്കാര്‍.
ഈ ലോകകപ്പില്‍ കഴിഞ്ഞ തവനകലെപ്പോലെ മരണ ഗ്രൂപ്പ് എന്നൊന്നില്ല എന്ന് വിശ്വസിക്കുന്നൊരു ആളാണ് ഞാന്‍. ഒരു അര്‍ഥത്തില്‍ വേറെ വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കുകയാണെങ്കില്‍, തീര്‍ച്ചയായും ഗ്രൂപ്പ് ജീ തന്നെയാവും കടുപ്പമേറിയ ഗ്രൂപ്പ്. ബ്രസീലും, പോര്‍ച്ചുഗലും, ഐവറി കോസ്റ്റും പിന്നെ ഉത്തര കൊറിയയും ചേരുമ്പോള്‍, ആവേശത്തിന്റെ അലയൊലികള് ഉയരുമ്പോഴും, തീര്‍ത്തും മുള്‍മുനയില്‍ കോടാനുകോടി ആരാധകര്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ, ദുഷ്ക്കരം തന്നെ. ഒന്നടി തെറ്റിയാല്‍ ആരും നിലം പതുക്കുമെന്നവസ്ഥ. പല 'മരണ ഗ്രൂപ്പുകള്‍' ഉള്ളതായി കാണാവുന്നതാണ് ഈ ലോക കപ്പ്. ഗ്രൂപ്പ് ബീ-യില്‍ അര്‍ജെന്റീന, നൈജീരിയ, ദക്ഷിണ കൊറിയ മറ്റും ഗ്രീസുമാണ്. മറ്റൊരു ഗ്രൂപ്പ് ഡീ-യാണ്. ജര്‍മ്മനിയും, ഓസ്ട്രേലിയും, സെര്‍ബിയയും, ഘാനയും അടങ്ങുന്ന ഈ ഗ്രൂപ്പില്‍ പോരാടങ്ങള്‍ ഉശിര് പകരുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അത് പോലെ മറ്റൊരു കിടപിടിക്കുന്ന ഗ്രൂപാണ് ഈ ഗ്രൂപ്പ്. ഹോളണ്ടും, ഡെന്‍മാര്‍ക്കും, ക്യംറൂനും മാറ്റുരക്കുമ്പോള്‍ വീക്ക് ലിങ്കായി കണക്കാക്ക്പെടുന്നത് തീര്‍ത്തും ജപ്പാന്‍ തന്നെ. ആവേശവും, ജ്വരവും കൂടിയാകുമ്പോള്‍, വിസ്മയങ്ങല്കൊപ്പം, നല്ല ഫുട്ബോളും പ്രതീക്ഷിക്കാന്‍ വകയുണ്ട് ഈ ലോക കപ്പില്‍.
ഇതിഹാസവും പാരമ്പര്യവും കോര്‍ത്തിണങ്ങിക്കിടക്കുകയാണ് ലോകകപ്പില്‍. പ്രതിഭാസങ്ങള്‍ നിറഞ്ഞു കവിഞ്ഞ പേടകം. പുഷ്കാസ്, ബോബ്ബി ചര്ല്ടന്‍, ജെഫ്ഫ് ഹര്സ്റ്റ്, ലിനെകര്‍, പ്ലടിനി, ക്രുയ്ഫ്ഫ്, ഗെര്ദ് മുല്ലെര്‍, ബെച്കെന്ബുവര്‍, പെലെ, ഗര്രിന്ച്ച, കെമ്പെസ്, ഹിഗുഇട്ട, ദിദി, ജൈര്സിന്ഹോ, വാവ, മറഡോണ, പൌലോ റോസ്സി, റൊമാരിയോ, റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്ടിന്ഹോ, സിദാന്‍, മാല്ദീനി, ഒര്റെഗ, കനീജിയ, ബഗ്ഗിഒ............ഇന്ങ്ങനെ നീളുന്നു ഇതിഹാസത്തിന്റെ താളുകള്‍. ഇനിയും എത്രയോ വഴിവിളക്കുകളും, നാഴികക്കല്ലുകളും. ലോക കപ്പിന്റെ ചരിത്രത്തില്‍ എണ്ണമറ്റ സംഭവങ്ങളും കുഞ്ഞന്‍ കാര്യങ്ങളും അടങ്ങിയിരിക്കുന്നു. പക്ഷെ അതെല്ലാം വിശദീകരിക്കാന്‍ ഈ ലേഖനത്തില്‍ സ്ഥലമില്ല. എങ്കിലും ചിലത് പറയണം. 1934-ഇല്‍ ഇറ്റലി ജേതാക്കളായ ശേഷം ലോക മഹയിദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍, അവരുടെ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് യൂല്‍സ റിമെ കപ്പ് തന്റെ കട്ടിലിനടിയില്‍, ചേര്‍ത്ത് പിടിച്ചു കിടന്നിരുന്നു എന്ന് കഥയുണ്ട്. കൂടാതെ 1966-ഇല്‍ കപ്പ് കളവു പോയി; പക്ഷെ പിക്കിള്‍സ് എന്ന നായ അത് തേടിയെടുത്ത് അവസാന നിമിഷം ഇന്ഗ്ലാണ്ടിന്റെ മാനം കാത്തു. യൂല്‍സ റിമെ കപ്പിനും, പിന്നീട് പതിയെ സില്‍വിയോ ഗസ്സനീഗ എന്ന ഇറ്റാലിയന്‍ കൊത്തുപനിക്കാരന്റെ കരവിരുതിന് വഴിമാരേണ്ടി വന്നു. ഇന്നത്തെ ലോക കപ്പ് വിധാനം ചെയ്തത് ഗസ്സനീഗയാണ്.
അഎതൊരു കായിക കേളിയും അതിന്റെ transcendental effect -കൊണ്ടാണ് ആയിരങ്ങളെ കോര്‍ത്തിനക്കുനത്. ആ സുഖാനുഭൂതി മാസ്മരികമായ ഒരാനന്ദം പകരുന്നു. ജീവിതത്തിന്റെ കൊടുംവേനലില്‍ പുളയുന്ന ജനമാനസ്സുകള്‍ക്ക് നവോന്മേശവും, പുത്തനുണര്‍വും, അവരുടെ സ്വപ്നങ്ങള്‍ക്ക് ആയിരം വര്‍ണങ്ങള്‍ ചാര്‍ക്കുകയുമാണ് ഓരോ കായിക സ്പര്ധയുടെയും അന്തസത്ത. ഫുട്ബോള്‍ ഒരു ആഗോള 'unifying factor' ആണ്. ലോകമെമ്പാടും ആരാധനയോടെ സ്വപ്നങ്ങളും, പ്രതീക്ഷകളും നെഞ്ചിലേറ്റി, ജനകോടികള്‍ ഫുട്ബോള്‍ എന്ന വികാരം ഉള്‍ക്കൊള്ളുമ്പോള്‍, അത് ഒരു മഹാസാഗര്മായി രൂപപ്പെടുന്നു. ഈ ഭൂമിയുടെ ഇതു കോണിലും, ഒരു പന്തും, പിന്നാലെ പായുന്ന ദേഹങ്ങളും.'Jogo Bonito ' എന്ന് ബ്രസീലുകാര്‍ വിളിക്കുന്നതിനര്‍ത്ഥം "Beautiful Game " അല്ലെങ്കില്‍, "സുന്ദരമായ കളി". തീര്‍ത്തും പുതിയ അര്‍ത്ഥ തലങ്ങള്‍ സൃഷ്ടിക്കുന്ന ഉപമ. അറേബ്യന്‍ മരുഭൂമിയിലായാലും, ആഫ്രിക്കന്‍ സവന്ന പ്രദേശ്ത്തായാലും, ആമസോണ്‍ വനാന്തരങ്ങളിലായാലും, യുറോപ്പിന്റെ നഗരതലങ്ങളിലും, വടക്കേ അമേരിക്കന്‍ പ്രേയരികളിലും, ഏഷ്യയുടെ കളിതോട്ടിളിലായാലും, ലോകത്തിനു ഇനി ഒരു ഭാഷ. ഫുട്ബോളിന്റെ സുന്ദരമായ ഭാഷ; ഒറ്റ വാക്കില്‍ പറഞ്ഞാല്‍ Jogo Bonito. നെഞ്ചോട് ചേര്‍ത്ത് പിടിച്ചു, ഇഷ്ട ടീമിന്റെ ജെയ്സി അണിഞ്ഞു, കൊണ്ട് തൊണ്ടയിട്ട്, ആര്‍പ്പുവിളികള്‍ മുഴക്കാം, ശബ്ദങ്ങള്‍ക്ക് കതോര്കാം. 11 ജൂണ്‍ ജോഹാനെസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7 . 30-ക്ക് വിസില്‍ മുഴങ്ങുമ്പോള്‍, ജാബുലാനി യുരുളുംബോള്‍, ലോകം ഒന്നായി, ഷക്കീരയുടെ പാട്ടായ "Its Time for Africa" എന്ന് അഎട്ടുപാടുമ്പോള്‍, ലോകം ആ ചടുലമായ, താലങ്ങോടുകൂടിയുള്ള ഭാഷയുമായി വാചാലരാകും. മനസ്സും, ശരീരവും, ഇനി ഫുട്ബാളിലേക്ക് മാത്രം.

No comments:
Post a Comment