Pages

Sunday, July 25, 2010

ലോക കപ്പ്‌ 2010: വസന്തം പെയ്തിറങ്ങിയ ദിനരാത്രങ്ങള്‍

വുവുസെലകളുടെയിരംബമവസാനിച്ചു; അവ നിശ്ചലമായി. കൊടിതോരനങ്ങലെല്ലാം ഭംഗിയായി മടക്കിവെക്കപെട്ടു കഴിഞ്ഞു. വര്‍ണ ശബളമായ വെടിക്കെട്ടും, കരിമരുന്നു പ്രയോഗവും തീര്‍ന്നു, പൊടിപടലങ്ങള്‍ മാത്രമാണ് കാറ്റില്‍ തങ്ങി നില്‍ക്കുന്നത്. ഒരു മാസക്കാലം പകലും, രാത്രിയും പെയ്തു തീര്‍ന്ന വസന്ത മഴയുടെ താളങ്ങള്‍ മാത്രമാണ് നാം ഇന്ന് ശ്രവിക്കുന്നത്. ജൂലൈ 11-നു ജോഹാനെസ്ബര്‍ഗിലെ പടുകൂറ്റന്‍ സോക്കര്‍ സിറ്റിയില്‍ പുതിയ ലോക ചാമ്പ്യന്മാരുടെ കിരീടധാരണത്തിനു സാക്ഷ്യം വഹിച്ചു കൊണ്ടു, നീണ്ട ഒരു മാസത്തെ ഉല്ലാസത്തിമര്‍പ്പും, ഹര്ഷാരവങ്ങളും, ബാക്കിപത്രമാക്കി മഹാമേളയുടെ കൊടിയിറക്കം. വസന്തം വിരിഞ്ഞത്, കാല്പന്തുകളിയുടെ ചാരുതയുടെയും, നൈസര്‍ഗികതയുടെയും ഏകോപനത്തിലൂടെ എന്നാണ് ലോകം വിവരിക്കുന്നത്. സന്തോഷവും, വിസ്മയുവും, ആഫ്രിക്കയുടെ മണ്ണിലേക്കിറങ്ങി വരികയായിരുന്നു. ഇരു കൈയും നീട്ടി, ദക്ഷിണാഫ്രിക്കകാരും, അതിലുപരി ഒരു വന്‍കര മൊത്തമാകെയും ഈ മാമാങ്കത്തെ വരവേറ്റു.  മാമാങ്കം തീര്‍ന്നു, ബാക്കിയായത് ഓര്‍മകളാണ്; എന്നും നെഞ്ചോട്‌ ചേര്‍ത്ത്, മനസ്സിന്റെ മണിചെപ്പിലൊതുക്കി, തുരുംബെടുക്കാതെ സൂക്ഷിക്കാന്‍ പറ്റിയ പത്തരമാറ്റിന്റെ ഓര്‍മ്മകള്‍. ജൂണ്‍ 11-നു സോക്കര്‍ സിറ്റിയില്‍ ഉസ്ബെക് റെഫറി രാവ്ഷന്‍ ഇര്മാറ്റൊവിന്റെ വിസിലില്‍  ഉരുളാന്‍ തുടങ്ങിയ ജാബുലാനി, കൃത്യം ഒരു മാസത്തിന്റെ പിരിമുര്രുക്കങ്ങള്‍ക്കും, സ്വപ്നങ്ങള്‍ക്കുമൊടുവില്‍, ഇന്ഗ്ലിഷ് റെഫറി ഹോവാര്‍ഡ് വെബ്ബിന്റെ അവസാന വിസിലില്‍ അതെ വേദിയില്‍ ഓട്ടം നിര്‍ത്തി. ആകാംശയുടെയും, ആഹ്ലാദത്തിന്റെയും, നെടുവീര്‍പ്പിന്റെയും, സങ്കടത്തിന്റെയും, ഒരു മഹാസംഗമത്തിന്റെയും, ശുഭാവസാനം.

ക്വാര്‍ടര്‍-ഫിനള്‍ക്ക് മുമ്പേയുള്ള വിവരണം നേരത്തെ, ഇതേ സൈറ്റില്‍ എഴുതിയിട്ടുള്ളതിനാല്‍, അതിലേക്കു കടക്കുന്നില്ല. അതിനു ശേഷം നടന്ന പോരാട്ടങ്ങലെയുമാണ് ഇവിടെ നോക്കുന്നത്. കൂടാതെ, മൊത്തമായുള്ള ഒരവലോകനവും.


# കിരീടം, ചൂടാന്‍ എന്ത് കൊണ്ടും തങ്ങള്‍ക്കു കഴിവുണ്ടെന്ന് തെളിയിച്ചു കൊണ്ടായിരുന്നു സ്പെയിനിന്റെ ധീരമായ പ്രയാണം. അവരുടെ എതിരാളികളായി, കലാശക്കളിയില്‍ എത്തിയത് ഹോളണ്ടും. തീര്‍ത്തും വ്യത്യസ്ത രീതികളില്‍, കലാശക്കൊട്ടിലെക്ക് നീങ്ങിയ രണ്ടു ടീമുകള്‍. ആദ്യ കളിയില്‍, സ്വിട്ട്സര്‍ലാണ്ടിന്റെ, കൈയ്യില്‍ നിന്നേറ്റ ഒരു ഗോള്‍ തോല്‍വിക്ക് ശേഷം, പെട്ടെന്നാണ് സ്പെയിന്‍ വീണ്ടും ഒത്തുചേര്‍ന്നു കളിച്ചത്. പല പുതിയ ചലനങ്ങളും നടത്തി, അവര്‍ നൂറു മേനി കൊയ്തു. അതിനു വിപരീതമായി, ഓറഞ്ചു പട എല്ലാ കളികളിലും, ക്ലീന്‍ ഷീറ്റുമായാണ് ഫൈനലില്‍ എത്തിയത്. കളിച്ച കളികളില്‍, ഒന്നില്‍ പോലും തോല്‍വി അറിയാതെയാണ് അവര്‍ മുന്നേറിയത്. വെറും ഗ്രൂപ്പ് കളികളിലും, പിന്നീട് നടന്ന നോക്ക്-ഒവുട്റ്റ് പോരാന്റാങ്ങള്ളിലും മാത്രമല്ല, അതിനും, മുന്‍പേ യോഗ്യതാ മത്സരങ്ങളിലും വെറും ജയം മാത്രം. അതാണ്‌ ഹോളണ്ടിന്റെ റെക്കോര്‍ഡ്‌. 1970-ലെ ബ്രസീലിനെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള, കിരീടത്തിലേക്കുള്ള പ്രയാണം. സ്പെയിനിനും, ഉണ്ടായിരുന്നു അനുസ്മരണം. 'ലാ റോക്ക' എന്ന നാമത്തില്‍ അറിയപെടുന്ന, ചുവപ്പന്‍ പട  1974-ലില്‍ പടിഞ്ഞാറന്‍ ജര്‍മനി നേടിയ ഒരു റെക്കോര്‍ഡ്‌. 1972-ഇല്‍ യുറോപ്പിയന്‍ പട്ടം സ്വന്തമാക്കിയ ആ ടീം, രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോക കപ്പും നേടി. അതെ പാതയിലായിരുന്നു സ്പെയിനും. 2008-ല്‍ വിയന്നയില്‍, ജര്‍മനിയെ ഒറ്റ ഗോളിനു പരാജയപ്പെടിത്തിയത്തിനു ശേഷം, അവര്‍ യുറോപ്പിയന്‍ ചാമ്പ്യന്മാരായി, ലോക കപ്പ്‌ എന്ന കൊടുമുടി കൂടി കീഴടക്കാന്‍ ബാക്കി. പക്ഷെ രണ്ടു ടീമുകള്‍ക്കും, ഒരു യോജിപ്പ്. വളരെയെര്രെ പ്രതീക്ഷ നല്‍കിയ ശേഷം, സുപ്രധാന ഘട്ടങ്ങളില്‍ മുട്ട് മടക്കുകയെന്ന ഒരു നിരാശപ്പെടുത്തുന്ന നാമകരണം. ഇതിനു മുന്‍പ്, രണ്ടു തവണ ഫൈനലില്‍ എത്തിയിട്ടുള്ള ഹോളണ്ട്, 1974-ല്‍ പശ്ചിമ ജര്‍മനിയോടും, 1978-ല്‍ അര്‍ജന്റീനയോടും പരാജയത്തിന്റെ കൈപ്പു നീരിറക്കേണ്ടി വന്നു. സ്പെയിനാകട്ടെ 1950-നാണ് അവസാനം സെമി-ഫൈനലില്‍ എത്തിയത്. അന്ന് പക്ഷെ നോക്ക്-ഒവുട്റ്റ് കളികളില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, വളരെ കുറച്ചു രാജങ്ങള്‍ മാത്രം എത്തിയ മേള. അത് കൊണ്ടു പലതും മാറ്റി കുറിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് രണ്ടു ടീമുകളും കലാശക്കൊട്ടിലെക്കെത്തിയത്.  പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ഫൈനലാണ് കളിക്കപ്പെടത്. ഗോള്‍ ക്ഷാമം തീര്‍ത്തും വിളയാടിയ 90 മിനിറ്റില്‍, കൂടുതലും, കണ്ടത് കൈയെട്ടങ്ങലയിരുന്നു. റെസ്ലിങ്ങിനെയും , രഗ്ബിയെയും ഓര്‍മിപ്പിച്ച കളിയില്‍ പിറന്നത്‌ 13 കാര്‍ഡുകള്‍; എല്ലാം മഞ്ഞ. അതില്‍ 9 ഹോളണ്ടിനും, നാല് സ്പെയിനിനും. ആ ഒന്‍പതില്‍, രണ്ടു മഞ്ഞ കാര്‍ഡ് കണ്ടു, ഹോളണ്ടിന്റെ ഹൈറ്റിങ്ങ, പുറത്തു പോയി. തുടര്‍ച്ചയായി, രണ്ടാം ലോക കപ്പിലും, കാര്യങ്ങള്‍ ഫലം കാണാതെ, നിയോഗിത സമയവും, കടന്നപ്പോള്‍ എക്സ്ട്രാ-ടൈം വേണ്ടി വന്നു. പക്ഷെ ഈ പ്രാവശ്യം കളി പെനല്ടികളിലേക്ക് കടക്കാതെ, എക്സ്ട്രാ-ടൈമില്‍ തന്നെ ഒതുങ്ങി. ബാര്സലോണ താരമായ ആന്ദ്രെ ഇനിഎസ്ട, സ്പെയ്നിന്റെ ഉശിരന്‍ മധ്യ നിര താരം. മികവുറ്റ, കിടിലന്‍ നീക്കങ്ങള്‍ സൃഷ്ടിക്കുകയും, അവ മുന്നേറ്റങ്ങളായി മാറ്റുകയും ചെയ്യുന്ന കളിക്കാരന്‍. സ്ട്രൈക്കര്രായ ഡേവിഡ്‌ വിയ്യക്ക്‌ വേണ്ടി, കൃത്യമായ പാസ്സുകള്‍ കൊണ്ടു വിസ്മയം സൃഷ്ട്ടിക്കുന്ന ഇനിഎസ്ട.  എക്സ്ട്രാ-ടൈമിന്റെ രണ്ടാം പകുതിയില്‍, മുന്നേറിയ ഇനിഎസ്ട, ഹോളണ്ടിന്റെ പെനാല്‍ടി ബോക്സ്നിറെ, വലത്തെയട്ടത്തു നിന്ന് കയറിവന്നു, തൊടുത്ത ഉഗ്രന്‍ ഷോട്ട് വല കുലിക്കിയതോടെ, സ്പെയിനിന്റെ അനശ്വരതയിലേക്കുള്ള യാത്ര തുടങ്ങുകയായി. പ്രതിരോധം ശക്തമാക്കിയ സ്പെയിന്‍, ഈ ലോക കപ്പില്‍, വെറും രണ്ടു ഗോളുകള്‍ മാത്രമാണ് വിട്ടുകൊടുത്തത്. ഫൈനലിലും, കഥ വേറെയായിരുന്നില്ല. ശക്തമായ  സ്പാനിഷ് പടച്ചട്ട വലിച്ചുകീറാന്‍ ഹോലണ്ടിനായില്ല. എങ്കിലും, ചില വിള്ളലുകള്‍ വീഴ്ത്തി, ഓറഞ്ചു പട മുന്നേറ്റങ്ങള്‍ നടത്തിയപ്പോഴും, ഗോളിയും, നായകനുമായ ഇകേര്‍ കസ്സിയാസ്   അതെല്ലാം പരാജയപ്പെടുത്തി. നിധി കാക്കും പോലെ, ഗോള്‍ വല സൂക്ഷിച്ച, കസ്സിയാസ് പല ഉഗ്രന്‍ സേവുകളും നടത്തി. ജയത്തോടെ സ്പെയിന്‍ മറ്റൊരു, റെക്കോര്‍ഡ്‌ കൂടി തിരുത്തി. ലോക കപ്പില്‍ തങ്ങളുടെ ഗ്രൂപ്പിലെ ആദ്യത്തെ കളി തോറ്റ ഒരു ടീമും, കപ്പില്‍ മുത്തമിട്ടിട്ടുണ്ടായിരുന്നില്ല. ആ കഥ ഇന്ന് മാറി. കൂടാതെ, വളരെ കുറച്ചു ഗോളുകള്‍ അടിച്ചു, ലോക കപ്പ്‌ ജയിക്കുന ടീമും, സ്പെയിനാണ്. കളിച്ചു ജയിച്ച എല്ലാ കളികളിലും, അടിച്ച ഗോളുകളുടെ, അധിക എണ്ണം, രണ്ടിനപ്പുറം താണ്ടിയില്ല ചുവപ്പ് പടയ്ക്ക്.

വിസന്റെ ടെല്‍ ബോസ്ക്, എന്ന പഴയ റിയാല്‍ മാദ്രിദ് പരിശീലകനന്റെ കീഴിയില്‍, സ്പെയിന്‍ മൂര്ച്ചയേരിയതും, ചാരുതയുമാര്‍ന്ന ഫുട്ബോള്‍ കാഴ്ചവെച്ചു. അതിലൂടെ, പല കൃത്യതയാര്‍ന്ന, മുന്നേറ്റങ്ങളും, അവസരങ്ങളും, സൃഷ്ടിക്കാന്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. കഴിവുകള്‍ കൊണ്ടു നിറഞ്ഞു തുളുമ്പുന്ന, പറ്റിയ സ്ഥാനങ്ങളില്‍ കഴിവുറ്റ കളിക്കാരുള്ള, 'ലാ റോക്കയെ' തടുക്കുക അസാധ്യമായിരുന്നു. തുടക്കത്തിലെ, സ്വിസ്സുകാര്‍ എല്ല്പ്പിച്ച തിരിച്ചടിക്ക്, ശേഷം പുത്തന്‍ ഉണര്‍വോട് കൂടി, നിറഞ്ഞു കളിച്ച സ്പെയിന്‍, അവസാന നിമിഷം, കലമുടയ്ക്കുന്നവര്‍ എന്ന വിധി തിരുത്തി എഴുതി. വര്‍ഷങ്ങളായി, ലോക നിലയില്‍, സ്പെയിന്‍, വളരയേറെ പ്രതീക്ഷയും, വൈഭവവും, പ്രദര്‍ശിപ്പിച്ച ശേഷം അവസാന കടമ്പയില്‍ വീഴുകയായിരുന്നു. ഉപരിയായി, ഡച് പ്രഭാവം, എപ്പഴും സ്പാനിഷ്‌ ഫുട്ബാളിന്‍ മേലുണ്ടായിരുന്നു. അത് അവര്‍ക്ക് വലിയ രീതിയില്‍ സഹായവും നല്‍കിയിട്ടുണ്ട്. ഇതിഹാസമായ ജോഹാന്‍ ക്രൈയഫ്ഫ്, 'ടോട്ടല്‍ ഫുട്ബോളിന്റെ' ഉപജ്ഞാതാവായ കൂടാതെ രിനെസ് മൈക്കള്‍, ലൂയിസ് വാന്‍ ഗാല്‍ , ഫ്രാങ്ക് റായ്ക്കാര്ട്, എന്നീ ഡച്ചുകാര്‍, പല സ്പാനിഷ് ക്ലബുകളില്‍ കളിക്കാരും,  പരിശീലകരുമായിരുന്നു. അവിടെ പയറ്റി തെളിഞ്ഞ തന്ത്രങ്ങള്‍, കൃത്യതയോടെ മുന്നോട്ടു കൊണ്ടുവന്നു. ബര്സലോനയാണ്, ഡച് തന്ത്രങ്ങളും, ഫിലോസഫികളും, വീറോടെ സ്വീകരിച്ചത്. ഒരു പക്ഷെ സ്പെയിനിന്റെ തുടക്ക പതിനൊന്നില്‍, ഏഴു ബാര്‍സലോണ താരങ്ങളാണ് ഉണ്ടായിരുന്നത്, ഈ കാര്യം അരക്കിട്ട് ഉറപ്പിക്കുന്നു. കൂടാതെ, 'ബാര്‍ക' എത്രത്തോളം, സ്പെയിന്‍ ദേശീയ ടീമിന്റെ അന്തരത്തില്‍, ഇഴുകി ചേര്‍ന്നിരിക്കുന്നു എന്ന് കൂടി ഇത് തെളിയിക്കുന്നു. 'ടിക്കി ടക' എന്ന നാമദേയത്തില്‍ അറിയപ്പെടുന്ന പാസ്സിംഗ് തന്ത്രമാണ് സ്പെയിനിന്റെ, കളിക്ക് കാത്ലായുള്ളത്. 'പാസ്സ് കൊണ്ടുത്തു, നീങ്ങുക' എന്നാണു 'ടികി ടാകയുടെ' കാതല്‍. 'ലോങ്ങ്‌ റേഞ്ച്' ബോളുകളെക്കാള്‍, ചെറിയ-ചെറിയ പാസ്സുകള്‍ കൊണ്ടു കളി തീര്‍ക്കുക എന്നാ മികവുറ്റ കളി തന്ത്രം. ഇത്തരം പസ്സിങ്ങിലൂടെ, പുറത്തു വരുന്നത്, ടീം വര്‍ക്കാണ്. കാല്പാന്തു കളി, 11 കളിക്കാരെയും, കോര്‍ത്തിണക്കി കൊണ്ടു നടക്കുന്ന പോരാട്ടമാണെന്നും, അല്ലാതെ ഗോലടിക്ക്നവന്റെ ഒറ്റയ്ക്കുള്ള തിളങ്ങളല്ല എന്നുള്ള അനുഭവം സ്പെയിനിന്റെ കളി രീതിയില്‍ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഈ വചനം, സ്പെയിനിന്റെ ഫുട്ബോള്‍ സംസ്കാരത്തിലേക്ക്  ഊര്ന്നിര്രങ്ങിയിട്ടുണ്ട്. അത് കൂടാതെ, ബഹുമുഖ പ്രതിഭകളായ  പല തരം കഴിവുകളുള്ള, ബോള്‍ എര്രെ നേരം അടക്കിവെക്കാന്‍ സാധിച്ചു കൊണ്ടു, എതിരാളികളെ വെള്ളം കുടിപ്പിക്കാന്‍ കെല്‍പ്പുള്ള, ഒരു കൂട്ടം കളിക്കാരന് സ്പെയിനിന്റെ ശക്തി. ഈ കളി ശൈലിയാണ് അവരെ, യുവ തുര്‍ക്കികളെ കൊണ്ടു നിറഞ്ഞ ജര്‍മനിയെ പരാജയപ്പെടുത്താന്‍, സഹായിച്ചത്. വേഗതയും, കത്തിയുടെ മൂര്ച്ചയുമുള്ള പ്രത്യാക്രമണങ്ങളും കൈവശം വെച്ച്, ഇന്ഗ്ലാണ്ടിനെയും, അര്‍ജന്റീനയെയും മുട്ടുക്കുത്തിച്ച ജര്‍മനിക്ക്, സ്പെയിനിന്റെ സമ്പന്നമായ അനുഭവത്തിന്റെയും മുന്നില്‍ അടിയറവു പറയേണ്ടി വന്നു. അവരുടെ സ്വന്തം കളിയില്‍, സ്പെയിന്‍ ജര്‍മനിയെ കുടിക്കിയ സ്പെയിന്‍, അവരുടെ എതിരാളികളെ അവസരങ്ങള്‍ കൊടുക്കാതെ ശ്വാസം മുട്ടിച്ചു. സ്പെയിനിന്റെ കളി, ഫൌളുകള്‍ നന്നേ കുറവുള്ളതായിരുന്നു ; ഫൈനലിന് മുന്‍പ് വരേ അവര്‍ വാങ്ങിയത് വെറും രണ്ടു മഞ്ഞ കാര്‍ഡുകളായിരുന്നു.അതവര്‍ക്ക്, ലോക കപ്പിനെ കൂടാതെ, 'ഫെയര്‍ പ്ലേ' ട്രോഫിയും നേടിക്കൊടുത്തു. ഡേവിഡ്‌ വിയ്യാ, ഹോളണ്ടിന്റെ വെസ്ലി സ്നൈദര്‍, ജര്‍മനിയുടെ മ്യുള്ളര്‍ മറ്റും ഉറുഗ്വേയുടെ ഡിഗോ ഫോര്‍ലാന്‍, എന്നിവര്‍ക്കൊപ്പം അഞ്ചു ഗോളുകളോടെ, ടോപ്‌ സ്കോററായി. ഒറ്റ സ്ട്രൈക്കരായി പലപ്പോഴും ഇറങ്ങിയ, വിയ്യ തന്റെ രണ്ടു കാലുകളെയും, നല്ല രീതിയിലുപയോഗിച്ചു, വേണ്ട വിതം ആക്രമിച്ചു കളിച്ചു. സാവി, സാബി അലോണ്‍സോ, കര്ലെസ് പുയോള്‍,  സെര്‍ജിയോ റാമോസ്, കാപ്ടെവില്ല, ബുസ്കെട്സ്, സെസ് ഫാബ്രഗാസ്, മറ്റും പീക്കേയും തുടക്ക നിരയിലും, ജീസസ് നവാസ്, പെട്രോ, ല്ലോരന്റ്റ്, ഡേവിസ് സില്‍വ എന്നിവര്‍ ബഞ്ചിലുമായി, അണി നിരക്കുമ്പോള്‍, സ്പെയിന്‍ പതിന്മടങ്ങ്‌ ശക്തിയാര്‍ജിച്ചു, ഒരു മഹാമേരുവായി നില കൊള്ളുന്നു. അങ്ങനെ എല്ലാ തരത്തിലും, പല ശരിത്തെറ്റുകള്‍ക്കിടയിലും, 'സ്പെയിന്ഷ് അര്മാട' ലോക കരയില്‍, ധ്രിടമായി  നങ്കൂരമിട്ടു. ഇതിനു വിപരീതമായി, ഹോളണ്ട് ഫൈനലില്‍ കളിച്ചത്, തീര്‍ത്തും ബീബത്സമായിരുന്നു.  അത്തരതില്ലുള്ള കളിയെ അവര്‍ ആവും പോലെ വാഴ്ത്തുകയും ചെയ്തു. പഴ പ്രതാപ കാലത്തെ, വിസ്മയം തീര്‍ത്ത, 'ടോട്ടല്‍ ഫുട്ബോളിന്റെ' ഏഴകലത്ത് പോലുമെത്തുകയ്യില്ല. സ്നൈടരും, റോബ്ബനും പടര്‍ന്നു പന്തലിചെങ്കിലും, അവസാന കടമ്പയില്‍, ഒരു പടി മുന്‍പില്‍ നിന്ന ടീമായ, സ്പെയ്നിനു കീഴ്പെട്ടു. അങ്ങനെ കളിച്ച മൂന്ന് ലോക കപ്പ്‌ ഫൈനല്‍ മത്സരങ്ങളിലും, വിജയം കാണാതെ,  നിര്‍ഭാഗ്യം ഹോളണ്ടിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.


# ജര്‍മനി എന്ന ടീമിന്റെ, കളി വിടരുന്നതിനു കൂടി ലോക കപ്പ്‌ സാക്ഷിയായി. ചെറുപ്പം കളിയാടിയ ലോക കപ്പയിരുന്നു ദക്ഷിണാഫ്രിക്കയില്‍ അവര്‍ക്ക്. അനുഭവ സമ്പത്ത് ചെറുപ്പത്തോടെയായിരുന്നു, ജര്‍മനിക്ക് ഇത്തവണ മഴവില്‍ നാട്ടില്‍ ലഭിച്ചത്. മിറോസ്ലാവ് ക്ലോസെ എന്ന മുന്നേറ്റക്കാരനെ സഹായിച്ചത് ഒരു കൂട്ടം ഉഷിരരും, ഊര്ജലസ്വരരായ കളിക്കാരയിരുന്നു. കൂടാതെ ജര്‍മനി പണ്ട് ഉറച്ചു കൈയ്യില്‍ വച്ചിരുന്ന, തീവ്ര ദേശീയ വെറി, മാറ്റിവയ്ക്കുകയായിരുന്നു. വിവിധ ദേശീയതകള്‍ നിറഞ്ഞ ഒരു മഹാസംഗമമായിരുന്നു ജര്‍മന്‍ ടീം. കുടിയേറ്റ നിയമങ്ങള്‍ ലഘൂകരിച്ചതോടെ, പല ദേശീയതകളുടെ ചുറു ചുറുപ്പന്‍ കളിക്കാര്‍ ജര്‍മന്‍ ടീമിന്റെ ചിറകിലേറി, പറന്നു പൊങ്ങിയത്. കൂടാതെ അണ്ടര്‍-17, അണ്ടര്‍-20, എന്നീ തലങ്ങളില്‍ ഊഴ്നിറങ്ങി, ചികഞ്ഞെടുത്ത ഒരു കൂട്ടം കളിക്കാരെ കണ്ടെത്തി, അവരില്‍ സര്‍വ്വവും അര്‍പിക്കാനും ജര്‍മന്‍ അധികൃതര്‍ തയ്യാറായി. ടുണീഷ്യന്‍ വംശജനായ സാമി ഖദീര, ടര്‍കിഷ് വംശജനായ മെസുറ്റ് ഓസില്‍, ഘനക്കരനായ ജെറോം ബോട്ടെന്ഗ്, ബ്രസീലുകാരനായ കകാവു, സ്പെയിന്‍ രാജ്യത്തെ മരിയോ ഗോമെസ്; ഇവരല്ലാതെ 20-വയസു മാത്രം തികച്ചിട്ടും, തന്റെ ആദ്യ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തന്നെ അഞ്ചു ഗോളടിച്ചു കൊണ്ടു, സുവര്‍ണ പാദുകം സ്വന്തമാക്കിയ തോമസ്‌ മ്യുള്ളര്‍, 25-വയസു പ്രായമെങ്കിലും, ടീമിനിറെ ചുക്കാന്‍ കൈയ്യില്‍ പിടിച്ചു, പ്രതിരോധവും, ആക്രമണവും ഒരു പോലെ നടത്തുന്ന ബാസ്ടിയന്‍ ശ്വൈന്‍സ്റൈഗര്‍, നായക സ്ഥാനമേറ്റെടുത്തു ഭംഗിയാക്കിയ ഫിലിപ് ലാം, മിന്നി തിളങ്ങി ഇടതു വിങ്ങില്‍, ആക്രമിച്ചു കളിക്കുന്ന പോടോല്സ്കി. ജര്‍മനി തീര്‍ത്തും, പ്രമാധിത്വത്തോടെയാണ് കളത്തിലിറങ്ങിയതു. നായകനായ മൈക്കള്‍ ബല്ലാക്ക്, ഇല്ലാതെ പോയിട്ടും, അത് ഒരുവിടവായി, അവരെ ബാധിച്ചതേയില്ല. പക്ഷെ, വിടര്‍ന്നു പൊങ്ങിയ ജര്‍മന്‍ നവ വസന്തം, സ്പെയിനിനു മുന്‍പില്‍ മുട്ട് മടക്കി. അവരുടെ കളിയില്‍ തന്നെ സ്പാനിഷ്‌ താരങ്ങള്‍. അവരെ പൂട്ടിയപ്പോള്‍, ജര്‍മനിക്ക് ഉത്തരം മുട്ടിപോയി. ഒടുവില്‍, ശക്തമായ അവരുടെ മതിലിനെ ഭേദിച്ചു, കാര്ലെസ് പുയോളിന്റെ ഹെഡര്‍, ഗോള്‍ വലയിലേക്ക് തുളച്ചു കയറി പോയി. പക്ഷെ, ഏറ്റവും കൂടുതലായി, എതിരാളികളുടെ വലയില്‍, 16 ഗോളുകള്‍ പായിച്ചു കയറ്റി. ഇതില്‍ ഒട്ടു മെടലിനയുള്ള മാച്ചില്‍, ഉറുഗ്വയെ രണ്ടിനെതിരെ, മൂന്ന് ഗോളുകള്‍ അടിച്ചു ജയിച്ചതും പെടും. നിറഞ്ഞ ആത്മവിശ്വാസത്തോടെ, ഇനിയും ഒരങ്കത്തിനു തയ്യാറെന്ന സന്ദേശത്തോടെയാണ്, ജര്‍മനി ദക്ഷിണാഫ്രിക്കയില്‍ നിന്നും പറയുന്നത്. ഈ ജര്‍മന്‍ സംഘത്തെ വാര്‍ക്കാന്‍,  തിരിച്ച ജോകിം ലവിന്റെ പ്രയത്നങ്ങള്‍ വീണ് പോയില്ല. അര്‍പിച്ച വിശ്വാസം, ഭൂരിഭാഗവും നിറവേറ്റ പെറ്റു. 


# തല കുനിക്കാതെ, ദക്ഷിണാഫ്രിക്ക വിട്ട ടീമാണ് ഉറുഗ്വേ. 40 വര്‍ഷത്തിനു ശേഷം, സെമി ഫൈനലിലേക്ക് ഒരു  കുതിപ്പ്. ഓസ്കാര്‍ ടബാരെസ്, എന്ന കഴിവുറ്റ പരിശീലകന്‍. ഏറെ പ്രതീക്ഷ നല്‍കി, ലാറ്റിന്‍ അമേരിക്കയില്‍ നിന്നും പങ്കെടുത്ത അഞ്ചു ടീമുകളില്‍, നാലെണ്ണം ക്വര്ടരില്‍ എത്തി. പക്ഷെ മുന്നോട്ടുള്ള യാത്രയില്‍, മൂന്ന് പേര്‍ പുറത്തു പോയപ്പോള്‍, ഉറുഗ്വേ മാത്രമാണ് ലാറ്റിന്‍ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ ശിരസിലേറ്റിയത്. ഡിഗോ ഫോര്‍ലാന്‍ എന്ന മാന്ത്രികന്‍ നടത്തിയ ചടുല നീക്കങ്ങള്‍, പലതും ലക്‌ഷ്യം കണ്ടു. ടീമിന് വേണ്ടി, നൂറു ശതാമാനവും അര്‍പ്പിച്ചു കളിച്ച പ്രതിഭയാണ് ഫോരലാന്റെത്. സൌവര്ന പാദുകം, തലനാരിഴക്ക് നഷ്ടപ്പെട്ടെങ്കിലും, മൊത്തം ടൂര്‍ണമെന്റിലെയും മികച്ച താരമായി, സുവര്‍ണ ബോള്‍ സ്വന്തമാകി, ഫോര്‍ലാന്‍ തന്റെ കഴിവിന്റെ പൂര്‍ണ പ്രദര്‍ശനമാണ് ലോക കപ്പില്‍ കാഴ്ചവെച്ചത്. ലൂയിസ് സുവരെസും, നായകന്‍ ലുഗാനും, മികച്ച സഹായമാണ് ഫോര്‍ലാന് നല്‍കിയത്. മുന്നേറ്റങ്ങള്‍ ശക്തമാക്കുമ്പോഴും. ഗോളുകള്‍ ഫ്രീകിക്കിലൂടെയും, ഗ്രൌണ്ട് ഷോട്ടുകളിലൂടെയും നേടാനുള്ള അപാര കഴിവിന് ഉടമയാണ് ഫോര്‍ലാന്‍. മൂന്നാം സ്ഥാനത്തിനു വേണ്ടി ജര്‍മനിക്കെതിരെ രണ്ടാം പകുതിയില്‍, നേടിയ 'വോളി', അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്നും മായുകയില്ല. പക്ഷെ ലൂയിസ് സുവാറസിന്റെ, 'ദൈവത്തിന്റെ  കൈ സഹായം' ഇല്ലായിരുന്നെങ്കില്‍ ഘാന സെമിയിലേക്ക് കയറിയേനെ. ഗോളിന് മുന്‍പില്‍, കൈ കൊണ്ടു തടുത്ത ആ സംഭവത്തില്‍, സുവാറസിനു കിട്ടിയതു റെഡ് കാര്‍ഡും. എക്സ്ട്രാ-ടൈമിന്റെ അവസാന നിമിഷത്തില്‍ അസമോവ ജിയാന്‍ തൊടുത്ത പെനാല്‍ടി, ക്രോസ്-ബാറില്‍ തട്ടി തിരികെ വന്നപ്പോള്‍, ഉറുഗ്വയ്ക്ക് ശ്വാസം നേരെ വീണത്‌. പിന്നീടുള്ള, പെനാല്‍ടി ഷൂട്ട്‌-ഔട്ടില്‍ ഘാനക്ക് മുകളിലൂടെ ഉറുഗ്വേ കയറിപ്പോയി. ധീരമായി, വിട്ടുകൊടുക്കാതെ കളിച്ച ഉറുഗ്വയ്ക്ക് ലഭിച്ച നാലാം സ്ഥാനം തീര്‍ത്തും, ഒത്തിണക്കത്തിന്റെയും, കേളി ശൈലിയുടേയും, പര്യവസാന മാണ്‌. 

# ആഫ്രിക്കന്‍ സ്വപ്നങ്ങളെ, ഒറ്റക്കെട്ടായി നെഞ്ചിലേറ്റിയ, അനുഭവമാണ്‌ ഘാനയ്ക്കു. മറ്റെല്ലാ, പടക്കുതിരകളും അടിയറവു, പറഞ്ഞു, പാതി വഴിയില്‍ വീണപ്പോഴും, ഘാന മുന്നെട്ടത്തില്‍ മാറ്റം വരുത്തിയില്ല, ക്വാര്‍-ടരിലും, ഉശിരന്‍ പോരാട്ടമാണ് അവര്‍ പുറത്തെടുത്തത്. അസമോവ ജിയാന്‍, സുല്ലി മുന്ടാരി, സ്റീഫന്‍ അപ്പിയ, മറ്റും കെവിന്‍-പ്രിന്‍സ് ബോട്ടെന്ഗ്, എന്നീ നിര ഘാനയെ കൊടുമുടിക്ക് കീഴില്‍ വരെയെത്തിച്ചു. ലൂയിസ് സുവാറെസ് കൈകൊണ്ടു തടുട്ട്തിട്ട നീക്കം, ഘാന ഒരിക്കലും മറന്നില്ല. സുവാരെസിന്റെ 'ചോരക്കു വേണ്ടി' ആര്‍പ്പു വിളികള്‍ ഉയര്‍ന്നു. പന്ത് സുവാരസത്തിന്റെ കാലില്‍ പിന്നീട് എത്തിയപ്പ്ഴെല്ലാം, കൂക്ക് വിളികളോടെയാണ്, കാണികള്‍ വരവേറ്റത്.  'ബ്ലാക്ക് സ്ടാര്സ്' തിളങ്ങി, ആഫ്രിക്കക്കു ഫുട്ബോള്‍  പുത്തരിയല്ലെന്നും, അവര്‍ക്ക് തനതായ ശൈലിയും, ആവേശവും കൈമുതലായി ഉണ്ട് എന്നും അവര്‍ ആവര്‍ത്തിച്ചു കാണിച്ചു. ഒരു വന്‍കര മുഴുവനും ഘാനക്ക് പിന്നില്‍ അണിനിരന്നു കൊണ്ടു, തങ്ങളുടെ ഹര്‍ഷാരവങ്ങള്‍ കൊണ്ടും, തൊണ്ട കീറിയും തെളിയിച്ചു. 


#ഒരു പക്ഷെ, വന്‍ ശക്തികളായ, ബ്രസീലിന്റെയും, അര്‍ജന്റീനയുടെയും, പുറത്തു പോകലയിരിക്കും, ഈ ലോക കപ്പിന്റെ, ഏറ്റവും വലിയ ദുഃഖ കഥ. രണ്ടു വ്യത്യസ്ത രീതികളില്‍, ക്വാര്ടരില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതു, ഈ രണ്ടു ടീമുകളുടെയും, ഫുട്ബോള്‍ ഫില്ലോസോഫിയെ കുറിച്ച് കാര്യമായ, എടുതുകാട്ടലുകള്‍ നല്‍കുന്നു. അര്‍ജന്റീനയുടെ പതനം, കഴിഞ്ഞ ലോക കപ്പിലെ പോലെ തന്നെ, ഇത്തവണയും ജര്‍മനിയുടെ കൈയില്‍ ഏറ്റ പരാജയത്തോടെയായി. കഴിഞ്ഞ തവണ, പെനാല്‍ടി ഷൂട്ട്‌-ഔട്ടില്‍ ആയിരുന്നെങ്കില്‍, ഇത്തവണ അത് 90 മിനുടുനുള്ളില്‍. ഇതിഹാസമായ, ഡിഗോ മറഡോണ, പരിശീലനത്തിന്റെ കടിഞ്ഞാന്‍ കൈയ്യില്‍ വാങ്ങിയ പിന്നെ, അര്‍ജന്റീനയുടെ യോഗ്യത മത്സരങ്ങളുടെ ഇടയിലേക്ക്, നവ ഉന്മേഷം പകരും എന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ വളരെഏറെ, പ്രയാസപെട്ടു, തോല്‍വികള്‍ ഏറ്റുവാങ്ങി, ഒരു ഘട്ടത്തില്‍, ലോക കപ്പ്‌ ഫൈനല്‍ റൌണ്ട് കളിക്കുമോ എന്ന് തന്നെ, സംശയിക്കപ്പെട്ടിരുന്ന ടീമായിരുന്നു അര്‍ജന്റീന. ഏതാണ്ട് 110-ഓളം കളിക്കാരെ മാറി-മാറി ഉപയോഗിച്ചാണ്, മറഡോണ യോഗ്യത റൌണ്ടുകള്‍ അവസാനിപ്പിച്ചത്. പക്ഷെ, ദക്ഷിണാഫ്രിക്കയില്‍ എത്തിയ ടീം, അനായാസമായി മുന്നേറിയപ്പോള്‍, കഥ മാറുകയാണെന്ന്, പലരും വിശ്വസിച്ചു. കിടയറ്റ ആറ്‌ സ്ട്രൈക്കര്‍ മാരുമായി, എത്തിയ അര്‍ജന്റീനയുടെ കേളിശൈലി, ആക്രമണമായിരുന്നു. മെസ്സിയെ പ്ലേ മേക്കറായി,  മുന്‍നിര്‍ത്തി ടെവെസിനും, ഹിഗ്വൈനിനും ആക്രമണകരമായ, മുന്നേറ്റങ്ങള്‍ നടത്താനുള്ള , തന്ത്രമാണ് മറഡോണ പ്രകടിപ്പിച്ചത്. ആക്രമണമാണ്, ഏറ്റവും വലിയ പ്രതിരോധം എന്ന് വിശ്വസിക്കുന്ന, ശൈലി വളരെയെര്രെ, അര്‍ജന്റീനക്ക് , ഗ്രൂപ്പ്‌ പോരാട്ടങ്ങളിലും, പ്രീ-ക്വര്ടരിലും, ഗുണം ചെയ്തു. പക്ഷെ, ആദ്യത്തെ, ശക്തമായ, ടീം എന്ന നിലയില്‍, ജര്‍മനി അവരെ തറപറ്റിച്ചു. പ്രതിരോധം തീരെ, ശേഷികുറഞ്ഞ മേഖലയായിരുന്നു, അര്‍ജന്റീനക്ക് , ഈ ലോക കപ്പില്‍. ബുര്ടിസ്സോ, ഒട്ടമേണ്ടി, ഹൈന്‍സ, മറ്റും ഡെമിക്കെലിസ് അടങ്ങുന്ന പ്രതിരോധ നിരയില്‍, വിള്ളലുകള്‍ വീഴ്ത്താന്‍ ജര്‍മനിക്ക് നല്ല രീതിയില്‍ സാധിച്ചു. വളരെ മുന്‍തൂക്കമുള്ള, ആക്രമണങ്ങള്‍ നടത്താന്‍ സാധിച്ച ജര്‍മനിക്ക് മുന്‍പില്‍, അര്‍ജന്റീനയുടെ പ്രതിരോധം, മുട്ടുമടക്കി. വെറും ആക്രമണം മാത്രം നടത്തിയാലും കാര്യങ്ങള്‍ എങ്ങും എത്തില്ല എന്ന് കൂടി അര്‍ജന്റീനക്ക് ജര്‍മനി മനസില്ലാക്കി കൊടുത്തു. ജര്‍മനി, വേഗതകൊണ്ടും, മൂര്‍ച്ചയേറിയ പ്രത്യാക്രമണങ്ങള്‍ കൊണ്ടും, അര്‍ജന്റീനയെ കേപ് ടൌണില്‍ തൂത്തുവാരി. അവരുടെ തന്ത്രങ്ങളില്‍, അച്ചുതണ്ടായ, മെസ്സിയെ പൂട്ടിതോടെ, അര്‍ജന്റീനക്ക് എങ്ങോട്ടും തിരിഞ്ഞു, നുഴഞ്ഞുകയറാന്‍ പോലും പറ്റാതെ, കുഴഞ്ഞു. മെസ്സിയുടെ മേലുള്ള, അമിതമായ ആശ്രയം, ടീമിന് വിനയായി. ഒരു പക്ഷെ ശക്താമായ, പ്രതിരോധ നിരയില്‍, തിളങ്ങിയിരിക്കാമായിരുന്ന, കളിക്കാരും, ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ ഇന്റര്‍ മിലാന്റെ താരങ്ങളായ സേവിയര്‍ സാനെട്ടിയെയും, എസ്തബന്‍ കെമ്ബിയസ്സോവിനെയും, നിരാകിര്ച്ചു, ടീമില്‍ ഇടം നല്‍കാതിരുന്നത്, അര്‍ജന്റീനയെ ശരിക്കും, പ്രതികൂലമായി ബാധിച്ചു. ഉശിരന്‍ പ്ലേമേക്കറായ, റിക്വേല്മിയുടെ അഭാവവും ടീമിന് ഒട്ടും ഗുണം ചെയ്തില്ല. അത് ക്കോട് കിടിലമായ ആക്രമണനിരയുണ്‍ടായിട്ടും, അര്‍ജന്റീനക്ക്, അടി തെറ്റിയത്. കൂടാതെ മറഡോണ എന്ന കളിക്കാരന്‍, അല്ല മറഡോണ എന്ന പരിശീലകന്‍. തന്ത്രങ്ങള്‍ മെനയാനുള്ള, വൈഭവം, മറഡോണയേക്കാള്‍ കൂടുതല്‍, ജര്‍മനിയുടെ ജോക്കിം ലോവിനാണെന്ന് കൂടി തെളിയിക്കപ്പെട്ടു. 


ബ്രസീലിന്റെ പതന കഥ, ശൈലി മറന്നും, മാറിയും കളിച്ചതിന്റെ ഫലമായിരുന്നു. കളിച്ചു ശീലിച്ച, ശൈലിയില്‍ കാതലായ, മാറ്റങ്ങള്‍, വരുത്തി ഡുന്ഗ, പ്രതിരോധത്തില്‍ ഊന്നല്‍ നല്‍കി. ഇത്തരത്തിലുള്ള ഗെയിം പ്ലാനില്‍, പ്രത്യാക്രമണങ്ങളാണ്, മുന്‍നിരത്തപെട്ടത്‌. ഒറ്റ സ്ട്രൈക്കാരായ, ഫാബിയാനോവിനെ മുനില്‍ നിര്‍ത്തി, മധ്യ നിരയില്‍ റോബിന്യോവിനെയും,  കകയെയും മുന്നേറ്റങ്ങള്‍ നടത്താനുള്ള തന്ത്രം. പ്രതിരോധ നിരയില്‍, ജില്ബെര്ടോ സില്‍വ, മൈകോണ്‍, ഫെലിപ്പേ മെലോ എന്നിവരുടെ സാന്നിധ്യം. പക്ഷെ കാര്യങ്ങള്‍, ബ്രസീലിനു, ഉതകിയില്ല. ഇത്തരം അന്യമായ കളി, അവരുടെ ശൈലിയെയും, ചാരുതയെയും, ചതിച്ചു, ഗ്രൂപ്പ് കളികളില്‍, വടക്കന്‍ കൊറിയക്കെതിരെ വെള്ളം കുടിച്ചു പോയ, ബ്രസീല്‍ പക്ഷെ ആ കളി ജയിച്ചു, അവര്‍ ഐവറി കാസ്ടിനെയും പരാജയപ്പെടുത്തി. എന്നാല്‍, പോര്ച്ചുഗളിനോട്, സമനില വഴങ്ങി. ചിലിയെയും, ഒന്നാം പകുതി വരേ ഹോളണ്ടിനെയും, ആധിപത്യത്തില്‍ വീഴ്ത്താന്‍ ബ്രസീലിനു സാധിച്ചു. പക്ഷെ സ്നൈടരുടെ, ഹെടരുകള്‍, ലക്ഷ്യസ്ഥാനത്തു  കൊണ്ടപ്പോള്‍, ബ്രസീല്‍ വീണു. പരുക്കന്‍ കളി പുറത്തെടുത്ത മെലോ റെഡ് കാര്‍ഡ് കണ്ടു പുറത്തു പോയതോടെ, ബ്രസീലിന്റെ താളം ആകെ തെറ്റിയിരുന്നു. അവരുടെ ഭാരത്തില്‍ തന്നെ, ബ്രസീല്‍ കുപ്പും കുത്തി വീണു. ഒറ്റ ദിവസിത്തിന്റെ, ഇടവേളക്കിടയില്‍, പരാജയം ഏറ്റു വാങ്ങിയ ഈ രണ്ടു ലാറ്റിന്‍ അമേരിക്കന്‍ ശക്തികളും, ഈ ടൂര്‍ണമെന്റില്‍ നിന്നും, അത്യാസന്ന നിലയില്‍, പുറത്തായി. വിപരീതാമായ, സ്വീകരണവും, പ്രതികരനുവുമാണ്, നാട്ടില്‍ രണ്ടു ടീമുകള്‍ക്കും ലഭിച്ചത്. ഡുന്ഗക്ക്, സ്ഥാനം നഷ്ടമായി, പഴി കേള്‍ക്കെട്നി വന്നപ്പോള്‍, അര്‍ജന്റീന മറഡോണയോട്, എന്നപേക്ഷിച്ചു. ധീരതയോടെ മറഡോണയെ വാഴ്ത്തി, ഫുട്ബാള്‍ ഫെടെരഷനും, മറഡോണയ്ക്ക്, ബ്രസീലില്‍ നടക്കുന്ന അടുത്ത ലോക കപ്പ്‌ വരേ കോണ്ട്രാക്റ്റ് നീട്ടി കൊടുത്തു. പക്ഷെ, മറഡോണ അതേട്ടെടുക്കുമോ, എന്ന് പറഞ്ഞിട്ടില്ല.


#കളി വിരുന്നു ഒരുക്കുന്നതിലും, സംഘടനത്തിലും നിറച്ചു വൈഭവം കാട്ടിയാണ് ദക്ഷിണാഫ്രിക്ക ഈ ലോക കപ്പ്‌ സംഘടിപ്പിച്ചത്. റഗ്ബി, ക്രിക്കറ്റ്‌ എന്നീ മഹാമേളകള്‍, ഒരുക്കിയ ശേഷം കാല്‍പ്പന്തു കളിയും, വിജയത്തോടെ നടത്താന്‍ ഈ 'മഴവില്‍ നാടിനു' കഴിഞ്ഞു. എല്ലാ മേഖലകളിലും, അത് നിര്‍മാണത്തിലും, സംഘാടനത്തിലും പ്രാഗല്‍ബ്യമാണ് കാഴ്ചവെച്ചത്. 10 കൂറ്റന്‍ സ്റ്റേഡിയങ്ങളാണ് ദക്ഷിണാഫ്രിക്ക പണികഴിപ്പിച്ചത്; 10 വന്‍ വേദികള്‍. ജോഹന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റിയും, എല്ലിസ് പാര്‍ക്കും, പോര്‍ട്ട്‌ എലിസബത്തിലെ നെല്‍സന്‍ മണ്ടേല ബേ, ഡര്‍ബനിലെ മോസേസ് മഭിധ, കേപ് ടൌണിലെ ഗ്രീന്‍ പോയിന്റ്‌ എന്നിങ്ങനെ ദ്രിശ്യ വ്സിമയം തീര്‍ക്കുന്ന വേദികള്‍. സോക്കര്‍ സിറ്റി സ്റ്റേഡിയം, ആഫ്രിക്കയുടെ വംശിയ പൈതൃകങ്ങള്‍ ഉള്‍കൊള്ളിച്ചു, രൂപകല്‍പ്പന ചെയ്യപെട്ടതാണ്. 'കലബാഷ്' എന്ന ആഫ്രിക്കന്‍ കലത്തിന്റെ/ചട്ടിയുടെ  രൂപത്തിലാണ്, സ്റ്റേഡിയത്തിന്റെ പുറം ചട്ട. നാനാ പൈത്രുകങ്ങളും, സംസ്കാരങ്ങളും ഒത്തു ചേരുന്നു എന്ന സങ്കല്പം. ആഫ്രിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകളെ, ഉള്‍കൊള്ളിക്കാന്‍ സാധികുന്നതാണ് സോക്കര്‍ സിറ്റിയുടെ വിശേഷണം. കാണികളുടെ ഇരിപ്പിടങ്ങള്‍ മാത്രമല്ല, ചെത്തി മിനുക്കിയ പുല്‍മൈധാനങ്ങലായിരുന്നു പിച്ചുകള്‍. എവിടെയും ഒരു കുറവും, തെറ്റും, പാകപ്പിഴവും, കൂടാതെ ഒരു മാസം കാര്യങ്ങള്‍ ഭംഗിയായി ചെയതവസാനിപ്പിച്ചു. ഇതിനെല്ലാം കൈതാങ്ങയത് നൂറു കണക്കിനുള്ള സന്നദ്ധ സേവകരാണ്.   ഒരു മാസത്തിന്റെ അധ്വാനത്തിനും, കരുത്തിനും, ഫിഫക്ക് സന്തോഷിക്കാം, അഭിമാനിക്കാം.

പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ, പിഴവുകള്‍ അകറ്റാതെ, മുന്നോട്ടു പോകാന്‍ ഫിഫക്ക് സാധ്യമല്ല. ചില മത്സരങ്ങളില്‍, പല സീറ്റുകളും, ഒഴിഞ്ഞു കിടന്നു. ഇത്തരത്തിലുള്ള സാഹചര്യം, ഉണ്ടായതു, ടിക്കറ്റുകള്‍ വെറും ഇന്റര്‍നെറ്റ്‌ വഴി മാത്രം കൊടുക്കാനുള്ള തീരുമാനം കാരണമായിരുന്നു. കൌണ്ടറില്‍ നിന്നും, വാങ്ങുന്നവരന്നു, നല്ലൊരു ശതമാനം, ആഫ്രിക്കന്‍ ജനത. പട്ടിണിയും, ദാരിദ്ര്യവും, കൈയാടുന്ന അവരുടെ ജീവിതത്തില്‍ ഫുട്ബോളിന്‌, വലിയ സ്ഥാനമാണ്‌. അവര്‍ക്ക് ഇന്റര്‍നെറ്റ്‌ മിക്കപ്പോഴും, അപ്രാപ്യമാണ്. കൂടാതെ, വിമാന ട്ടിക്കറ്റുകളുടെയും, ഹോട്ടല്‍ ചാര്‍ജുകളും, കൂട്ടുനതിലൂടെ, ആഫ്രിക്കക്കുള്ളില്‍ നിന്നും, ബഹു ഭൂരിപക്ഷം പേരും, ഈ മേളയില്‍, പങ്കു ചേരാതെ പോയി. നേരിട്ടു ഫിഫ ഇതിനു ഉത്തരവാദി അല്ലെങ്കിലും, മരിച്ചു കോണ്ട്രാക്റ്റ് കൊടുത്ത മാച് എന്ന സംരംഭം, വെറും കച്ചവട താല്പര്യങ്ങള്‍ മാത്രം ലക്‌ഷ്യം വച്ച്, പ്രവര്‍ത്തിച്ചു, എന്ന് നമ്മുക്ക് തിട്ടപെടുത്താം. ഇത് നിരവധി ആരാധകരെയും, കാണികളെയും, ബെല്ടിനു താഴെ അടിക്കുന്നതിനു സമമായിരുന്നു. ഇതാരം ഏജന്‍സികളെയും, സംരംബങ്ങളെയും, നിലക്ക് നിര്‍ത്തേണ്ട ജോലിയും ഫിഫക്കുണ്ട്. 

ദക്ഷിണാഫ്രിക്കക്ക്, വാണിജ്യ ഇനത്തിലും, വിനോദ സഞ്ചാരയിനത്തിലും, ലാഭം നേടിക്കൊടുത്ത മേളയായി ലോക കപ്പ്‌. ലോകത്തിനു മുന്‍പില്‍ തുറന്ന മനസ്സോടെ, ഏതു മത്സരം നടത്താനും, തൊടുന്നതും, നടത്തുന്ന മത്സരങ്ങള്‍ പൊന്നാക്കാനും, സാധിക്കുന്ന പ്രാഗത്ഭ്യം. കൂടാതെ തനതു ഗോത്ര-സാംസ്കാരിക പൈതൃകങ്ങളെ കാല്‍പ്പന്തു കളിയില്‍ ഉള്‍ക്കൊള്ളിക്കാനും ദക്ഷിന്നഫ്രിക്കക്ക് സാധിച്ചു. ജാബുലാനി, സക്കുമി, വുവുസേല എന്ന പദങ്ങള്‍ ഇന്ന് ഏവരുടെയും ചുണ്ടില്ലുണ്ട്. കാതടപ്പിക്കുന്ന, ആയിരം തേനീച്ചകള്‍ മുഴക്കുന്ന സംഗീതമായാണ്, വുവുസേലയെ പലരും ലോക കപ്പില്‍ കണ്ടതും. പലരും, പരാതിപ്പെട്ടെങ്കിലും, ആ ഇരമ്ബത്തിനു ഒരീണമുണ്ടായിരുന്നു. വനാന്തരങ്ങളുടെ, സംസ്കാരത്തിന്റെ, സാഹോദര്യത്തിന്റെ, സൗഹൃദയത്തിന്റെ പൊന്നീണം. 

എന്നാല്‍ ഇതെല്ലാം കൂടാതെ  ആശങ്കകളും, നില നില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനമായും, പടു കൂറ്റന്‍ സ്റ്റേഡിയങ്ങളെ കുറിച്ചാണ് വേവലാതിയാണ്. ചില വേദികള്‍ക്ക്, സമാനമായ, ക്ലബ്ബുകള്‍ ഇല്ല എന്നതും ആശങ്ക പരത്തുന്നു. ഉധാഹരനത്തിന്നു പോളോക്വയ്ന്‍. "കൂറ്റന്‍ വെള്ളാനകളായി മാറരുത് ഇവയെന്നും ഏവരും പറയുന്നു. പല റഗ്ബി മത്സരങ്ങളും, ഈ വേദികളില്‍ നടത്തെപ്ടും, ഇത്തരത്തിലുള്ള പല നടപടികളും, എടുക്കപെടെണ്ടതുണ്ട്. 

# വീണ്ടും, ടെക്നോലോജി കാര്യമായി, ഉപയോഗപ്പെടുത്തണം എന്ന് അടിവരയിട്ടു രേഖപെടുത്തപെട്ട മേളയായി ഈ ലോക കപ്പ്‌. റെഫറിയിങ്ങിലെ പാകപ്പിഴകള്‍ കളിയാടിയ മേള കൂടിയായി ഇത്തവണ. കാര്യമായ മാറ്റം, വീക്ഷണത്തിലും കാഴ്ചപ്പാടിലും, ഫിഫക്ക് കൊണ്ടു വരേണ്ടതുണ്ട്. തീര്‍ച്ചയായും ഈ വിഷയത്തില്‍ പല ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്ന, ആവശ്യങ്ങള്‍ നിരാകരിക്കാന്‍ ഇനി ഫിഫക്കവില്ല. 

# ലോക കപ്പിന്റെ, നിഴലില്‍, 'പ്രവചനങ്ങള്‍' നടത്തിയ പോള്‍ എന്ന നീരളിയവട്ടെ, ശരിക്കും താര പരിവേഷം കൈക്കൊണ്ടു. ഒരു പക്ഷെ, ആദ്യം എല്ലാ ജര്‍മന്‍ മത്സരങ്ങളും 'കുറിക്കു കൊള്ളിച്ചതും', പിന്നീട് കലാശക്കളികളെ കുറിച്ച് 'പറഞ്ഞതും' വാണിജ്യവത്കരിക്കപെട്ടുകൊണ്ടിരിക്കപെടുന്ന, കായിക ലോകത്തിലേക്കും, ഒരെടുത്തുനോട്ടമാണ്. ഫുട്ബോളിനെ ചൂഴ്ന്നു കിടക്കുന്ന, കച്ചവട താത്പര്യങ്ങള്‍, ഗ്ലാമറിന്‍റെയും, പണമൊഴുക്കിന്റെയും ലോകത്തെ കാണിച്ചു തരുന്നു. 

ഒരു   മാസം നീണ്ട കായിക ഉത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍, മനസ്സില്‍ ഒഴുകിയെത്തുന്നത് ഒരായിരം ദ്രിശ്യവിസ്മയങ്ങളാണ്. തികട്ടിവരുന്ന ഒരായിരം നല്ല വേളകള്‍.  ജാതി, മതം, ജന്മദേശം, ഭാഷ, സംസ്കാരം, നിറം, എന്നീ മതിക്കെട്ടുകളും, അതിര്‍വരമ്പുകളും, താണ്ടി ലോകം 'സുന്ദരമായ കളിയെ' പ്രണയിച്ച ഒരു മാസം. ഒറ്റ ശബ്ദമായ് ഉയര്‍ന്ന കണ്‍ടനാദം. 'ജോഗോ ബോനിടോയെ' വാഴ്ത്തിയ മുപ്പതു ദിവസം. ഉണര്‍ത്തുപാട്ടായി നമ്മെ തഴുകിയ  മുപ്പതു ദിനരാത്രങ്ങള്‍. കരിമരുന്നു പ്രയോഗം തീര്‍ന്നു, പ്രക്ഷേപകര്‍ അവരുടെ ജോലികള്‍ അവസാനിപ്പിച്ചു, കളിക്കാരും/കോച്ചുമാരും/കളി നിയന്ത്രിക്കുന്നവരും, ദക്ഷിണാഫ്രിക്കന്‍ തീരത്ത്‌ നിന്നും വിടചൊല്ലി: ഇനി നാല് വര്‍ഷത്തിനു ശേഷം ബ്രസീലില്‍ കാണാമെന്ന പ്രതിഞ്ഞയോടെ. കാത്തിരിപ്പുകള്‍ തുടങ്ങുകയായി. മനസ്സില്‍ ശൂന്യതയും, ഹൃദയത്തില്‍ എവിടെയോ ഒരു വിങ്ങലും. തൊണ്ട ഇടറുന്നു.  ഓര്‍മ്മകള്‍ മാത്രമാണ് ഇപ്പോള്‍ കൈമുതല്‍..........ഓര്‍മകള്‍ക്ക് നന്ദി ദക്ഷിണാഫ്രിക്ക.   
  

No comments:

Post a Comment