Pages

Sunday, March 27, 2011

കളി കാര്യമാകുമ്പോള്‍

"Nobody Died, I Just Lost A Tennis Match" - Boris Becker


തുടര്‍ച്ചയായ രണ്ടു വര്ഷം വിംബിള്‍ഡന്‍ പുരുഷ വിഭാഗം സിംഗില്‍സ് കിരീടം നേടിയ ശേഷം, 1987 -ല്‍ പീറ്റര്‍ ഡൂഹനോട് ആദ്യ റൗണ്ടില്‍, പരാജയപ്പെട്ടു പുറത്തായപ്പോള്‍, ബോറിസ് ബെക്കര്‍ പറഞ്ഞ വാക്കുകളാണിത്. ഇതിന്റെ സാരാംശം,താന്‍ തോറ്റത് കൊണ്ട്, ലോകമൊന്നുമിടിഞ്ഞു വീണിട്ടില്ല എന്ന് ബോധ്യപ്പെടുത്തലാണ്. 30 മാര്‍ച്ച്‌ എന്ന തീയതി ഇങ്ങടുത്തെത്തുമ്പോള്‍, പഞ്ജാബിലെ മൊഹാലിയിലെ, പീ.സി-എ സ്റ്റേഡിയത്തില്‍ കാഹളമുയരുമ്പോള്‍, ഓര്‍മ്മവരുന്നത്‌ ബെക്കറിന്റെ ഈ വാക്കുകളാണ്. 


ഒടുവില്‍, പ്രതീക്ഷകള്‍ക്കും, ആകാംക്ഷകള്‍ക്കും, വിരാമമിട്ടുകൊണ്ട് ആ ദിവസം വരുകയായി. 2011 ലോക കപ്പ്‌ ക്രിക്കറ്റ് മാമാങ്കം അരങ്ങേറിയത് മുതല്‍, ഏവരും ഉറ്റു നോക്കുകയും,  കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയും, കണക്കുകൂട്ടുകയും ചെയ്ത, മനസ്സിന്റെ മണിച്ചെപ്പില്‍, നെയ്തെടുത്ത സ്വപ്നം. ഇന്ത്യയും, പാകിസ്താനും കളിക്കളത്തില്‍ നേര്‍ക്കുനേര്‍. ധാക്കയില്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെയും, അഹമദാബാദില്‍ ഇന്ത്യ ഓസ്ട്രെലിയയെയും, വിഴീതിയപ്പോള്‍, തെളിഞ്ഞത് ഈ പോരാട്ടമാണ്. മാര്‍ച്ച്‌ 30-നു മൊഹാലിയില്‍, ലോക കപ്പിന്റെ രണ്ടാം സെമിയില്‍, ഈ രണ്ടു, വന്‍ ക്രിക്കറ്റ് ശക്തികളും, മാറ്റുരയ്ക്കും. ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയില്‍, വിജയശ്രീലാളിതരായി, നാല് വര്‍ഷക്കാലം വാഴാനുള്ള സുവര്‍ണ്ണാവസരത്തിന്റെ, അവകാശത്തിനായുള്ള, പോരാട്ടത്തിലേക്ക് കടന്നുകൂടാനുള്ള, അധികാരം.       


ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ എന്നും, വീറോടും, വാശിയോടുമാണ് അരങ്ങേറിയിട്ടുള്ളത്. ഇരു രാജ്യങ്ങളുടെയും, സ്വാതന്ത്ര്യത്തിനു ശേഷം ടെസ്റ്റ്‌-ഏകദിന മറ്റും ഇപ്പോഴത്തെ പുതിയ പതിപ്പായ ട്വെന്റി-ട്വെന്റിയില്‍ വരെ പല കരുത്തുറ്റതും, നെഞ്ചിടിപ്പുകള്‍ പല തവണ വേലിയേറ്റം നടത്തിയ പാരമ്പര്യവുമാണ് ഇരു രാജ്യങ്ങളും കളിയരങ്ങില്‍, പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പൊതുവേയുള്ള ഇരുവരും തമ്മിലുള്ള പരമ്പരകള്‍ എന്നും മറക്കാന്നാവാത്തതായിരുന്നു. രണ്ടു രാജ്യങ്ങളും, കൊമ്പുകോര്‍ത്തപ്പോള്‍ എന്നും, ആവേശഭരിതമായ പോരാട്ടങ്ങളാണ്, ബാക്കിപത്രമായത്. ഏകദിന ലോക കപ്പില്‍, ഈ പോരാട്ടങ്ങളുടെ, നിറവും, പകിട്ടും, പല മടങ്ങാണ് വര്‍ധിക്കുന്നത്. 1992 മുതല്‍ 2003 വരെയുള്ള, തുടര്‍ച്ചയായ 4 ലോക കപ്പിലും, ഇന്ത്യ-പാക് മത്സരങ്ങള്‍ അരങ്ങേറുകയും, ഇവയെല്ലാത്തിലും, ജയം ഇന്ത്യയുടെ ഭാഗത്തുമായിരുന്നു. ഇതില്‍ രണ്ടെണ്ണം, ഗ്രൂപ്പ് ഘട്ടത്തിലായിരുന്നപ്പോള്‍, മറ്റു രണ്ടും, നോക്ക്-ഔട്ട്‌ മത്സരങ്ങളായിരുന്നു. ഈ പത്താം ലോക കപ്പില്‍, ഈ രണ്ടു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍, വെറും 'മറ്റൊരു കളിയെന്നതിനെക്കാളുപരി', ഒരു നയതന്ത്രാഭ്യാസം കൂടിയാണ്, മൊഹാലിയില്‍ അരങ്ങുതകര്‍ക്കുക. ഇരു രാജ്യങ്ങളുടെ ഭരണ തലവന്മാര്‍, മുതല്‍ സാധാരണ കാണികള്‍, വരെ അണിചേരുന്ന ഒരു മഹായത്നം. കോടികള്‍ ടെലിവിഷനിലൂടെയും, ഇന്റെര്‍നെറ്റിലൂടെയും, റേഡിയോവിലൂടെയും, പങ്കാളികളാകുമ്പോള്‍, തിളച്ചുമറിയുന്ന, ഒരു വറചട്ടിയാകും, കളിയരങ്ങ്. 

എന്നാല്‍ കളിയെന്നതിനെക്കാളുപരി, ഒരു യാഥാര്‍ത യുദ്ധമാണ്, ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ എന്നുവരുത്തില്‍, കളിയരങ്ങുകള്‍, പോര്‍ക്കളങ്ങളാക്കാനുള്ള ഒരു ഗ്ലാഡ്യറ്റൊരിയാല്‍ മനോഭാവം. ധ്വിപക്ഷീയമായി പല പ്രശ്നങ്ങളും, വിഷയങ്ങളും, കീറാമുട്ടിയായും , വിലങ്ങുതടിയായും,  നില നില്‍ക്കുമ്പോഴും, ക്രിക്കറ്റിനെ ഒരു ബ്രഹ്മാസ്ത്രമാക്കി, പയറ്റി സമ്പൂര്ണ സംഹാരം എന്ന 'ഉപ തലക്കെട്ടാണ്' പല ശക്തികളും, ലക്ഷ്യം വെക്കുന്നത്. കളിക്കാരെ പോരാളികളാക്കിയും, യുദ്ധത്തിനു സമാനമായ അന്തരീക്ഷം സൃഷ്ട്ടിച്ചും, വിപണിയെ കൊഴുപ്പിച്ചും, തീ പുകച്ചുകൊണ്ട് വൈര്യം കെടാതെ സൂക്ഷിക്കുന്ന, ഒരു അഹന്ത ഭാവം. ഇത്തരം ഒരു ചിത്രീകരണത്തിന്റെയും, വിരോധാഭാസത്തിന്റെയും, രാഷ്ട്രീയവും-സാമൂഹികവുമായ ലക്ഷ്യവുമെന്താണ്. ഇത്തരമൊരു 'പ്രഷര്‍ കുക്കര്‍' അവസ്ഥ എങ്ങനെയാണ് സംജാതമാകുന്നത്? എന്താണ് പിന്നാമ്പുറത്തെ കളികള്‍. ഇവിടെ അതാണ്‌ അന്വേഷിക്കപ്പെടെണ്ടത്. 

കളിയെന്നാല്‍ 'വെടിവെപ്പൊഴുവാക്കികൊണ്ടുള്ള യുദ്ധം' എന്നാണു ജോര്‍ജ് ഓര്‍വെല്‍ വിശേഷിപ്പിക്കുന്നത്. വെറും ഒരു കായിക ഇനത്തെ ഇത്തരം ഒരു ചട്ടകൂടില്‍ തലക്കുന്നതിന്റെ താല്‍പര്യവും, ഉദ്ദേശ്യവുമെന്താണ്? ഇവിടെ ചരിത്രം ഒരു സുപ്രധാന ഘടകമായിട്ടാണ് സ്ഥിതിചെയുന്നത്‌. ചരിത്രം, പല ഓര്‍മ്മകളുടെ ഒരു നിധിപ്പെട്ടികൂടിയായാണ്, ഈ ഒരവസ്ഥയില്‍, കഥാപാത്രമാവുന്നത്‌. അത്തരമൊരു സ്ഥിതിവിശേഷണം മനുഷ്യ മനസ്സുകളെ കീഴടക്കാനായും, ഉപയോഗപ്പെടുത്തിടുണ്ട്. കാലം ഏല്‍പ്പിച്ച മുറിപ്പാടുകളെ, ചരിത്രം ആഴത്തില്‍ ഉണങ്ങാതെ സൂക്ഷിച്ചു, അത് പല അവസരങ്ങളിലും, പുരാത് വരുത്തുകയും ചെയുന്നു. കളിയരങ്ങുകള്‍, ഇത്തരമൊരു പ്രയോഗശാലയായി, മാറിയിട്ട് കാലമേറെയായി. ഈ ഉണങ്ങാത്ത ഓര്‍മ്മകളെ, വൈര്യം കൂടിയും, മേമ്പൊടി ചേര്‍ത്തും, അവതരിപ്പിക്കുമ്പോള്‍, ആവേശം പതിന്മടങ്ങ്‌ വര്‍ധിക്കുന്നു. ഇതിന്റെ പല ഉദാഹരണങ്ങളും അക്ക്മ്മിട്ടു നിരത്താന്‍ കഴിയും. ഇംഗ്ലണ്ടും-അര്‍ജന്റീനയും കൊമ്പു കോര്‍ക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍, കഴിഞ്ഞു പോയ ഫാല്‍ക്ലാന്‍ഡ് യുദ്ധത്തിന്റെ ഓര്‍മ്മാകലാണ് തളം കെട്ടുന്നത്. അത് പോലെ ഇംഗ്ലണ്ട് ജര്‍മനിയെ നേരിടുമ്പോള്‍, മുന്‍പില്‍ കൊണ്ടുവരപ്പെടുന്നത് ലോക മഹായുദ്ധങ്ങളുടെയും, രാഷ്ട്രീയ വൈര്യത്തിന്റെയും, ഒരു മാരക മിശ്രിതമാണ്. ഇത്തരം പല പരസ്പര മത്സരവും,വൈര്യവും, കഴുകന്‍ തന്ത്രങ്ങളുമെല്ലാം കുത്തിനിറക്കപ്പെട്ട, ഒരു രാസവസ്തുവാന് പലപ്പോഴും സ്പോര്‍ട്സ്. ഈ പകയുടെയും, ശത്രുതയുടെയും, രസതന്ത്രം, കളിനിലങ്ങളെ പോര്‍ക്കളങ്ങളാക്കുന്നതും, രക്തത്തിന് ദാഹിക്കുന്ന, വേട്ടനായ്ക്കാളായി കായിക താരങ്ങളെ രൂപാന്തരപ്പെടുത്തുനതും, വ്യക്തമായ താല്‍പ്പര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയും-പാകിസ്ഥാനും മാറ്റുരക്കുമ്പോള്‍, കളിയേക്കാള്‍, പ്രതികാരത്തിന്റെയും, മജ്ജയിലും-മാംസത്തിലും, കുത്തിനിറക്കപ്പെട്ട ഒരു 'കൃത്രിമമായ' ദേശീയതയുടെയും, വംശീയതയുടെയും,  മുറവിളികള്‍ കൂടി നമ്മുക്ക് കേള്‍ക്കാം. ഇപ്പോള്‍ തന്നെ ഈ സെമി മത്സരം '26 നവംബര്‍ മുംബൈ ആക്രമണത്തിനു ശേഷം' ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യ-പാക് മത്സരമാനെന്നാണ് നാഴികക്ക് നാല്പതു വട്ടം മുഖ്യധാര മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നത്. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന മോഹവുമായി, പല വ്യവസ്ഥാപിത താല്പര്യങ്ങളും, ഈ മുറവിളികള്‍ക്ക്, കോറസ് ആലപിക്കുന്നത്. 

കച്ചവട താല്പര്യങ്ങള്‍ ആവോളം സംരക്ഷിച്ചു, ലാഭം ആകുവോളം കൊയ്യാനുള്ള, നൂതന കുതന്ത്രങ്ങളുമായി, കോര്‍പ്പറെറ്റ് ലോകവും, ഈ ഒരു മാത്സര്യത്തിനു കൊഴുപ്പെകുന്നു. പരമ്പര വൈരികള്‍ എന്ന പട്ടം നല്‍കി, ഇന്ത്യ-പാക് പോരാട്ടങ്ങളെ മറ്റേതൊരു മത്സരത്തെക്കാളും, ആവേശഭരിതമാക്കി, വില്‍ക്കാന്‍ നടക്കുന്ന വ്യഗ്ര ശ്രമങ്ങളും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. കളിയുടെ ജയവും-തോല്‍വിയും പല തരം വേലിയേറ്റങ്ങളാണ് അതിര്‍ത്തിക്കിരുവശവും, വരുത്തിതീര്‍ക്കുന്നത്. തോല്‍വികളില്‍, കിണഞ്ഞ ശ്രമത്തെക്കാളുപരി, 'മറ്റേതെങ്കിലും' തരത്തിലുള്ള, 'വേറെ കളികളുമുണ്ടോ' എന്നും, മാധ്യമങ്ങളുടെ കുറ്റവിചാരണക്ക് ശേഷം, നീണ്ട അന്വേഷണങ്ങളും, റിപ്പോര്‍ട്ടുകളും, സ്ഥാനങ്ങള്‍ തെറിക്കുന്നതുമെല്ലാം, ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. മറ്റാരോട് തോറ്റാലും, ഇന്ത്യ പാക്കിസ്ഥാനോടും, നേരെ മറിച്ചും, കീഴ്പ്പെടരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ അത് ഒരു കാലത്തും പൊറുക്കാത്ത 'തെറ്റായി', 'അപമാനമായി',  ജനങ്ങള്‍ക്ക്‌ മുന്‍പില്‍, അവതരിപ്പിക്കപെടുമ്പോള്‍, നിസ്സഹായരാകുന്നത്, യഥാര്‍ത്യത്തില്‍ കളിക്കാരാണ്. ഏതുവിധേനെയും തോല്‍വി ഒഴിവാക്കുക, അല്ലാത്ത പക്ഷം 'കഴുക്കോലിനര്‍ഹരാവുന്ന ' പ്രതിഭാസം. കീറിമുറിച്ചും, ചികഞ്ഞുനോക്കിയും, മൈക്രോസ്കോപ്പിലൂടെ കളിയുടെ നെല്ലും-പതിരും വേര്‍പ്പെടുത്തുന്ന, സാധന-സാമഗ്രികള്‍ കാണാതെ പോകുന്ന ഒന്നാണ് കളിക്കാരുടെ മനസ്സ്. അവരെങ്ങനെയാണ്, ഇതെല്ലാം ഉറ്റുനോക്കുന്നത്, അതിജീവിക്കുന്നത്. 

ഇന്ത്യ-പാക് മത്സരങ്ങളില്‍, എല്ലാ കളി വൈദഗ്ദ്യരും വാചാലരവുന്ന, സുപ്രധാന ഘടകമാണ്, മനസ്സ്. കളിയിന്നു, മൈതാനത്തിനേക്കാള്‍, അരങ്ങേറുന്നത് മനസ്സിലാണ്. ഉരുക്ക് പോലത്തെ മനക്കരുത്തും, എതിരാളിയെ തകര്‍ക്കാനുള്ള പോര്‍വീര്യവു മായ ഈ ഇരട്ട നയങ്ങളും, കൂര്പിച്ചാല്‍ ശത്രുപാളയത്തില്‍, നാശം വിത്ക്കാമെന്നാണ് ഇരു ടീമുകളുടെയും കണക്കുകൂട്ടല്‍. കണക്കുകള്‍ പിഴച്ചാല്‍, കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നോലിക്കുമെന്ന,  ഒരു തീരാഭയം ഉള്‍വിളിയായി തങ്ങിനില്‍ക്കും. മനസ്സിന്റെ ഈ കണ്കെട്ട്, ആരാധകരും, ആസ്വാദകരും ഏറ്റുവാങ്ങിയിട്ടുണ്ട്. എതിര്‍ ടീമിന്റെ കളിക്ക്, അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കാനുള്ള മടിയും, ഈ വിരോധത്തിന്റെ, മാനസിക വശമായി, കുറിക്കാവുന്നതാണ്. ജാവേദ്‌ മിയന്ധാധ്, തന്റെ അവസാന കളിയില്‍ (ഇന്ത്യക്കെതിരെ 1996-ല്‍ ബാംഗ്ലൂരില്‍ നടന്ന ക്വാര്‍ടര്‍ മത്സരം) ഔട്ടായാപ്പോള്‍, "ഈയുള്ളവനെ ഇനി കാണേന്‍ടതില്ലല്ലോ, എന്ന് തെറിവിളി കൊണ്ട് അഭിഷേകം ചെയ്ത ഇന്ത്യന്‍ ആരാധകരെ, പ്രസിദ്ധ ക്രിക്കറ്റ് ചരിത്രകാരന്‍, രാമചന്ദ്ര ഗുഹ ഇന്നും ഓര്‍ക്കുന്നു. എന്നാല്‍, നല്ല കളിക്ക്, വേണ്ട അംഗീകാരം കൊടുത്ത ചരിത്രവും, ഇന്ത്യ-പാക് ക്രിക്കറ്റിനുണ്ട്‌. 1999-ലെ ചെന്നൈ ടെസ്റ്റ്‌ ജയത്തിനു ശേഷം, സ്റ്റേഡിയം വലംവച്ച  പാക്കിസ്ഥാന്‍ ടീമിനെ, എഴുന്നേറ്റു നിന്ന്, ഹര്‍ഷാരവം കൊണ്ട് പൊതിഞ്ഞ സംഭവവും, അത് പോലെ, 2004-ലെ പാക്‌ 'സൗഹൃദ' ഏക ദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍, രണ്ടു രാജ്യത്തെ കൊടികളുമേന്തി, ലാഹോര്‍ തെരുവുകളില്‍ നൃത്തം ചവിട്ടിയ കഥകളും, നിലനില്‍ക്കുന്നുണ്ട്. 

മന്‍മോഹന്‍ സിംഗിന്റെ, പാക് പ്രധാനമാന്ത്രിക്കയുള്ള സ്വീകരണം ഒരു പക്ഷെ ഇന്ന് ചീഞ്ഞുനാറി, അഴിമതിയില്‍ മുങ്ങി, അമേരിക്കന്‍ ധ്രിധരാഷ്ട്രാലിങ്കനത്തില്‍ ചാഞ്ഞു കിടക്കുന്ന 'വീരഘാഥകള്‍' പുറത്തു വിട്ട വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെയും, പിരിമുറുക്കത്തിന്റെയും, ഇടയില്‍ നിന്നു രക്ഷ നേടാനുള്ള, 'ലൈഫ് ജാക്കട്ടാകുകയും' ചെയ്യാം. പക്ഷെ, അടിവരയിട്ടു പറയേണ്ട ഒരു വസ്തുതയുണ്ട്. ഇരു ടീമുകളുടെയും, 11 വീതം കളിക്കാരുക്ക്, കൂടുതല്‍, ആകംക്ഷകളും, ധര്മാസങ്കടങ്ങളും, കൊടുക്കാതിരുന്നാല്‍ നന്ന്. അതിനെക്കാള്‍ ഉപരി, കളിയെ വെറും, കായിക ഇനമായി, മാത്രം നോക്കി കണ്ടുകൊണ്ടു, അത് കാര്യത്തിലേക്ക്, കടക്കാതിരിക്കാനായി നോക്കേണ്ട കടമയും, ഓരോ യഥാര്‍ത്ഥ ക്രിക്കറ്റ്‌ പ്രേമിക്കുണ്ട്. ഏറ്റവും നന്നായി കളിക്കുന്ന ടീം ജയിച്ചു മുന്നേറട്ടെ; നല്ല ക്രിക്കറ്റ്‌, ഇന്ത്യ-പാക്‌ ഭേദമന്യേ, നമുക്ക് ആസ്വദിക്കാം, അഭിനന്ദിക്കാം. ബെക്കര്‍ പറഞ്ഞത് പോലെ, ആര് ജയിച്ചാലും, തോറ്റാലും, ലോകമൊന്നുമിടിഞ്ഞു വീഴില്ല !!                             

Monday, February 7, 2011

ഈജിപ്ത് നല്‍കുന്ന ഉത്തരങ്ങള്‍

കഴിഞ്ഞ രണ്ടാഴ്ചയായി ഈജിപ്തില്‍ ഒരു വിപ്ലവം അരങ്ങേറുകയായിരുന്നു. ജനുവരി 25 -നു, തുടങ്ങി, ടുണീഷ്യയിലെ കാറ്റില്‍ നിന്നും മാറ്റൊലി കൊണ്ടു, അതിന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു. നിതാന്തമായ ഈ ജനപ്രവാഹത്തിന്റെ ഉറവിടങ്ങളെ പറ്റി മുന്‍പും, ഈ പേജുകളില്‍ വിവരണങ്ങള്‍ നല്കുകയുണ്ടായിരുന്നു. വെറുതെ ഒരു സ്വേച്ചാധിപതിയെ മാറ്റാന്‍ മാത്രമുള്ള ഒരു ജന സമരമല്ല, കൈറോവിലെ 'മിദാന്‍ ടഹരീര്‍' സ്ക്വയറിലും, അലെക്സാന്ദ്രിയയിലും, സുവേസിലും, മഹല്ലയിലും, മറ്റും ഉദിച്ചു പൊങ്ങിയത്. ലക്ഷകണക്കിന് ജനങ്ങള്‍ ആവരുടെ ഭരണ വര്‍ഗങ്ങളെ അറിയിച്ചത്, തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുടെയും, ഭാരത്തിന്റെയും വീര്‍പു മുട്ടലുകളും, നിശ്വാസനങ്ങളും. അനങ്ങാപ്പാറകളായ, കാത്തു പൊട്ടന്മാരായ  നേതൃവര്‍ഗത്തെ, ഒന്ന് കുലുക്കി കുടയാനും, ഭിംബങ്ങളെ തകര്‍ത്ത്, നവീനമായി വാര്‍ക്കാനുമുള്ള, ഒരു പടുകൂറ്റന്‍ ഭാഗീരത യജ്ഞ്യം.

14 ദിവസങ്ങള്‍, കഴിയുമ്പോള്‍, അവരുടെ ജൈത്യയാത്ര പൂര്‍ണമായി ലക്‌ഷ്യം കണ്ടിട്ടിലെങ്കിലും, ആവനാഴിയില്‍ നിന്നും തൊടുത്ത പല അസ്ത്രങ്ങളും, ആസൂത്രിതമായി നടത്തിയ പല നീക്കങ്ങളും, കുറിക്കു കൊണ്ടു. മുബാറക്കിന്റെ ഭരണം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍, കച്ച കെട്ടിയ ഇറങ്ങി വരാന് കഴിഞ്ഞ 14 ദിവസമായി, ഈജിപ്ഷിയന്‍ ജനത. സ്ഥാപിത താല്‍പ്പര്യം തീര്‍ത്തും ഇല്ലാതെ, നെഞ്ചില്‍ നാടിനോടുള്ള കറയില്ലാത്ത സ്നേഹം മാത്രം. ഒറ്റവാക്കില്‍ പറഞ്ഞാല്‍, രാജ്യസ്നേഹം മാത്രം. പ്രക്ഷോഭത്തിന്റെ, ചിത്രങ്ങളില്‍ ഏറ്റവും നിറഞ്ഞു നിന്നത്, ഈജിപ്ഷിയന്‍ ദേശീയ പതാക. തങ്ങളുടെ രാജ്യത്തെ ഇനി, ധൂര്‍ത്തിന്റെയും, കെടുകാര്യതയുടെയും അധികാര കോമരങ്ങള്‍ക്ക്, കൈമാറാനും, കൊള്ളമുതല്‍ പങ്കിടാനും, കൊടുക്കില്ല, എന്ന ഉറ്റ വീറോടെയും, വാശിയോടെയും, പോരാടുന്ന രാജ്യസ്നേഹികള്‍. തന്റെ പൂര്‍വജര്‍ നേരിട്ട ഭൂതകാലത്തിന്റെ തമോഗര്‍ത്തതിലേക്ക് തള്ളിവിടാന്‍, ഭാവി തലമുറയെ അനുവദിക്കില്ല എന്ന ദ്രിഡ-പ്രതിന്ജ്യ. എല്ലാ ദിവസവും ജനം, കൈറോവിലെ ടഹരീര്‍, അതിരാവിലെ തന്നെ ഒഴുകിയെത്തി. ഇതില്‍ ഏറ്റവും വലിയ ജനാവലി ഫിബ്രവരി 1-നായിരുന്നു. 20 ലക്ഷത്തിനും മേറെ ജനങ്ങള്‍ അന്ന് ഒത്തുകൂടി, മുബാറക്കിനെ താഴെയിറക്കാന്‍ വെമ്പല്‍ കൊണ്ടു. 'മില്ല്യന്‍ മാര്‍ച്' എന്നാണ് ഈ ജന സാഗരത്തെ വിശേഷിപ്പിക്കാപെട്ടത്‌. ഒരു ശക്തി പ്രകടനം തന്നെ ആയിരുന്നു അത്; അളവുകോലുകള്‍ നഷ്ടപ്പെട്ട ദിവസം. ഒടുവില്‍, അന്ന് രാത്രി വൈകി, മുബാറക്കിന് ദേശീയ ടെലിവിഷന്, മുന്‍പില്‍ പ്രത്യക്ഷപ്പെടേണ്ടി വന്നു. ഒബാമയുടെ കല്‍പ്പന പ്രത്യേക ദൂതന്‍, ഫ്രാങ്ക് വൈസ്നരുടെ, കൈവശം കൊടുക്കപെട്ടപ്പോള്‍, മുബാരക്കിനു അയയേണ്ടി വന്നു. താന്‍ ഇനി ആറാം തവണയും പ്രസിഡന്റ് സ്ഥാനത്തെക്കില്ലെന്നും, വരുന്ന സപ്തംബറില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കിലെന്നും, 'നെഞ്ചോട്‌ ചേര്‍ത്ത് ആണയിട്ട' മുബാറക്, പക്ഷെ ഉടന്‍ രാജിവെക്കിലെന്നും, തന്റെ കാലാവധി പൂര്‍ത്തിയാക്കുമെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി. കൂടാതെ, ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി, തെരഞ്ഞെടുപ്പു പ്രക്രിയയില്‍ തിരുത്തലുകള്‍ നടത്തുമെന്നും പ്രഖ്യാപിച്ചു. ഇപ്പോള്‍ ഈജിപ്തില്‍, എത്ര കാലത്തേക്ക് വേണ്ടിയും, ഒരു പരിധിയില്ലാതെയും, ആര്‍ക്കും മത്സരിക്കാം. 'ആര്‍ക്കും' എന്നത് കടലാസ്സില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണ്, എന്നതാണ് സത്യം. വാസ്തവത്തില്‍, ഈജിപ്തില്‍, ജനതിപത്യത്തെ നടുവൊടിച്ചു, കശാപ്പു ചെയ്യുകയാണ് ഉണ്ടായത്. ഒരു കൂട്ടം സൈന്യ തലവന്മാര്‍, രാജ്യ ഭരണത്തെ, 1952-ല്‍  തകിടം മരിച്ചപ്പോള്‍, ഗമാല്‍ അബ്ദുല്‍ നാസര്‍ രാജ്യതലവനായി. രാജാവിന്റെ ഭരണം മാറിയെങ്കിലും, ഈജിപ്ത് ഒരു ഏകാധിപത്യ മുറയിലേക്ക്  കൂപ്പുകുത്തുകയായിരുന്നു. പിന്നിടങ്ങോട്ട് കൊലയാളിയുടെ വെടിയേല്‍ക്കും വരെ അന്‍വര്‍ സദ്ദാത്തും, അതിനു ശേഷം മുബാറക്കിന്റെയും കാല്ച്ചുവാടിലായിരുന്നു ഈജിപ്ത്.

അധികാരം തലയ്ക്കു പിടിച്ചു കൊണ്ടു, ഈ ഭരണാധികാരികള്‍ വാണപ്പോള്‍  ക്രൂഷിക്കപ്പെട്ടത്‌ ജനാധിപത്യമായിരുന്നു. സദ്ദാതും, മുബാറക്കും, ഈജിപ്തിനെ അമേരിക്കയുടെയും, ഇസ്രായേലിന്റെയും, നുകത്തില്‍ വച്ച് കെട്ടി. ദുര്‍ ഭരണത്തിന്റെ നിഴലില്‍, തഴച്ചു വളര്‍ന്നത്‌ ഈ ഭരണ വരഗങ്ങളുടെയും, അവരുടെ ബന്ധു-മിത്രാധികളുടെ സ്വത്തും, പ്രതാപവുമാണ്‌. കൊടിയ ചൂഷണത്തിലൂടെയും, വരിഞ്ഞു മുറുക്കുന്നത്തിലൂടെയും, ജനങളുടെ വിയര്‍പ്പിലും, ചോരയില്‍ നിന്നുമാണ്, ഈ കൊടിയ വളര്‍ച്ച. സ്വദേശത്തും-വിദേശത്തും സ്വത്തുകള്‍ പെരുകിയപ്പോള്‍, ജനാധിപത്യം നാമവസേഷമായി. ഫിബ്രവരി 1-നു നടത്തിയ പ്രഖ്യാപനത്തിലൂടെ മുബാറക് വേറിട്ടൊരു വെല്ലുവിളിയാണ് ഉയര്‍ത്തിയത്‌. ചരിത്രം തന്നെ വിലയിരുത്തും എന്നും, താന്‍ ഈജിപ്തിന്റെ മണ്ണില്‍ തന്നെ അന്ത്യ വിശ്രമം കൊള്ളുമെന്നും ഹുങ്കോടെ ക്കൊവി വിളിച്ചത്. അധികാരം കൈവിട്ടു പോകുന്നതനിറെ വക്കില്‍, നിലക്കുമ്പോള്‍, ഏതൊരു സ്വേച്ഛധിപതിയും നടത്തുന്ന ലവലേശം ഉളുപ്പില്ലാത്ത, ഒരു തരം വീമ്പു. താന്‍ അധികാരം വിട്ടൊഴിഞ്ഞാല്‍, രാജ്യത്ത് അരാജകത്വം കളിയടുമെന്നും, തനിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ 'പുറം ശക്തികളുടെ ഗൂഡാലോചനകളുടെ' ശ്രമഫലമാണെന്ന ഒരു ധുര്‍വാശിയും.  ഈ പ്രഖ്യാപനത്തിന്റെ കുറച്ചു സമയത്തിനു ശേഷം പിന്നീടങ്ങോട്ട് ടഹരീര്‍ സ്ക്വയറിലും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും, മുബാറക്കിന്റെ അനുയായികളുടെ തേരോട്ടമായിരുന്നു. അടുത്ത രണ്ടു ദിവസം, പ്രക്ഷോഭകാരികളെ  വന്‍ രീതിയില്‍ വളഞ്ഞു അക്രമങ്ങള്‍ അഴിച്ചുവിടുകയും, അത് വരെയും ഒരു അത്യാഹിതങ്ങളുമില്ലാതെ മുന്നോട്ടു പോയ സമരത്തെ സംഘര്‍ഷഭരിതമാക്കുനുമുള്ള  നീക്കങ്ങളുമായിരുന്നു. മാധ്യമങ്ങളെയും, പ്രത്യേകിച്ച് 'അല്‍-ജസ്സീരയെ' ലക്ഷ്യമിട്ടാണ് മുബരക്കിന്റെ കിങ്കരന്മാര്‍, വേട്ടകള്‍ അഴിച്ചു വിട്ടത്. ഒട്ടേറെ പേര്‍ ജീവന്‍ വെടിഞ്ഞപ്പോഴും, സയ്യമാനം കൈവെടിയാതെ, ശക്തി പിന്നെയും കൂട്ടി കൊണ്ടു, സമരം മുന്നോട്ടു നീങ്ങുകയായിരുന്നു.   

അതിനിടെ പുതുതായി നിയമിതനായ ഉപരാഷ്ട്രപതി, ഒമര്‍ സുലൈമാന്‍ ഒരു വട്ട കൂടിയാലോചനകള്‍, പ്രക്ഷോഭ കക്ഷികളുടെ നേതാക്കാന്‍മാരുമായും നടത്തുകയുമുണ്ടായി. ഇന്റര്‍നെറ്റ്‌-മൊബൈല്‍ സംവിധാനങ്ങള്‍ വീണ്ടെടുക്കാമെന്നും, അറസ്റ്റിലായ പ്രക്ഷോഭകാരികളെ കേസില്ലാതെ വിട്ടയക്കാമെന്നും, ഭരണഘടനയിലും, നിയമങ്ങളിലും, പരിഷ്കാരങ്ങള്‍ വരുത്താന്‍, വിദഗ്ദ്ധരുടെ ഒരു കമ്മറ്റിയും മറ്റുമാണ് ഈ ചര്‍ച്ചകളില്‍ സര്‍ക്കാരിന്റെ അടവ് നയങ്ങള്‍. എന്നാല്‍ ഏറ്റവും കേന്ദ്രിതമായ ആവശ്യമായ, മുബാരകിന്റെ ഉടന്‍ രാജി അന്ഗീകരിക്കെപെടുന്നതെയില്ല. ഇതിനിടെ, മുബാറക്കിന്റെ പാര്‍ട്ടിയായ എന്‍. ഡീ. പിയില്‍ അഴിച്ചു പണിയും നടന്നു. ഒട്ടു മിക്ക പ്രമുഖ നേതാക്കളെയും  മാറ്റി 'പുതു രീതിയില്‍' രൂപപെടുത്താനുള്ള വെംബലുകള്‍.  ഒബാമയ്ക്കും, ഇസ്രായേലിനും വേണ്ടത് 'പക്വമായ അധികാര കൈമാറ്റമാണ്‌'. മുബാറക്കില്ലെങ്കിലും, അവരുടെ 'താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന' ഒരു ഭരണത്തലവന്‍. ഇനി അത്, സൈന്യത്തില്‍ നിന്നാണെങ്കിലും, കുഴപ്പമില്ല.       

'മുസ്ലിം ബ്രദര്‍ഹുഡ്' എന്ന സംഘടനയാണ് ഈ പ്രക്ഷോഭത്തില്‍ ഉയര്‍ന്നു കേട്ട മറ്റൊരു പേര്. 'മത മൌലികവാതികലായി' മുദ്രകുത്തി ഭരണകൂടം, ഭ്രഷ്ട് കല്‍പ്പിച്ചു, അകറ്റി നിര്‍ത്തിയ, പ്രതിപക്ഷത്തിലെ ഒരു പ്രധാന പെട്ട ഘടകം. അവരുടെ കൈയില്‍ അകപ്പെട്ടാല്‍, ഈജിപ്തിന് രക്ഷയില്ല എന്ന സമവാക്യത്തിലൂടെയാണ് മുബാറക് തന്റെ പട്ടാള ഭരണം നടപ്പാക്കിയിരുന്നത്. പക്ഷെ തങ്ങള്‍ക്കു മാറി വരുന്ന വൈകല്പ്പിക ഭരണത്തിന്റെ അധികാരത്തില്‍, അംഗത്വം വേണ്ടെന്നു ആവര്‍ത്തിക്കുകയും 'മുസ്ലിം ബ്രദര്‍ഹുഡ്' ചെയ്തിട്ടുണ്ട്. അയിത്തം കല്പിച്ചു മാറി നിര്‍ത്തിയ അവരെ ചര്‍ച്ചക്ക് ഒമര്‍ സുലൈമാന്‍ വിളിച്ചപ്പോഴും, മുബാറക് അധികാരം വെടിയാതെ ഒരു ചര്‍ച്ചയും കാര്യക്ഷമമാകില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളെ സൂക്ഷ്മം നോക്കികാണുന്ന ടെലിസ് കൊപ്പിനെ എടുത്തു കളയാനും, 'പുലി വരുന്നേ, പുലി വരുന്നേ' എന്ന മുറവിളി കൂട്ടുന്ന പശ്ചിമ ലോക നിരൂപകരെയും, അധികാര കേന്ദ്രങ്ങളെയും, അവയുടെ വൃന്ദങ്ങളുടെ 'ഭയങ്ങളെഅവസാനിപ്പിക്കാനും, 'ബ്രദര്ഹുഡ്' എണ്ണയിട്ട യന്ത്രം പോലെ
ശ്രമിക്കുകയാണ്.



മറ്റൊരു പ്രധാന ഘടകം, ഈജിപ്തിലെ പട്ടാളമാണ്. ഈജിപ്തിന്റെ രാഷ്ട്രിയ-സാമൂഹിക വ്യവസ്ഥിതിയില്‍, പട്ടാളം ഒഴിച്ചുകൂടാനാകാത്ത ഒരു പ്രതിഭാസമായി എന്ന്നും നിലനിന്നിട്ടുണ്ട്. പ്രക്ഷോഭം തുടങ്ങിയ കുറച്ചു നാള്ക്കകം തന്നെ, മുബാറക് പട്ടാളത്തെ തെരുവിലിറക്കി, നിശാ നിയമങ്ങള്കൊണ്ടുവരികയുണ്ടായി. അതിനു ശേഷം പടുകൂറ്റന്പാട്ടന്ടാങ്കുകളും, മറ്റു വണ്ടികളും, നിരത്തുകളില്സ്ഥാനമുറപ്പിച്ചു.കൂടാതെ ഒരു നാള്‍, വ്യോമസേന പോര്വിമാനങ്ങളും, ടഹ്രീര്സ്ക്വയറില്താഴ്ന്നു പറക്കുകയുമുണ്ടായി. പക്ഷെ, ജനങ്ങള്പട്ടാളത്തെ, തങ്ങളുടെ പക്ഷത്തു നില്ക്കുന്നവരായാണ്കണ്ടത്. മൊത്തത്തില്‍, ഒരു 'നിഷ്പക്ഷന്റെ' സ്ഥാനമാണ് പട്ടാളം, സ്വയം നാമധേയം ചെയ്തിടുള്ളത്. ജനങ്ങള്ക്ക്സമാധാനമായി, സമരങ്ങള്നടത്താനുള്ള അധികാരമുണ്ടെന്നും, അവരുടെ ശരിയായ ആവശ്യങ്ങളെ മാനിക്കുന്നു, എന്ന് ഒരു വശം പറയുമ്പോഴും, സമരത്തിന്റെ  മറവില്‍ നടക്കുന്ന കൊള്ളയും, കൊള്ളിവെപ്പും, മറ്റും ശക്തമായി നേരിടുമെന്നാണ് പട്ടാള തലവന്മാരുടെ മുന്നറിയിപ്പുകള്‍. പക്ഷെ, മുബരക്കിന്റെ സീല്‍ബന്ധികളും, ഗുണ്ടകളും, ടഹരീര്‍ സ്ക്വയറില്‍ അഴിഞ്ഞാടിയപ്പോള്‍, പട്ടാളം, വെറും നോക്കുകുത്തികളായി മാത്രമാണ് ഇരിപ്പുറപ്പിച്ചത്. വരും ദിവസങ്ങളില്‍ പട്ടാളം ഈജിപ്ത്തില്‍, ഒരു പ്രധാന ഘടകമായി തുടരും. അമേരിക്കക്ക്, 'സുസ്ഥിരമായ' ഒരു ഭരണം ഉറപ്പാക്കാന്‍, പട്ടാള തലവന്മാരെ, തലപ്പത്ത് ഇരുത്താനും, ലവലേശം മടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആ നീക്കങ്ങള്‍ വളരെ സൂക്ഷമാതയോട് കൂടി വേണം ജനങ്ങള്‍ നോക്കി കാണാന്‍.  


എന്ത് തന്നെയിരുന്നാലും ഈ ജനപ്രക്ഷോഭം ഒരു വിപ്ലവം തന്നെയാണ്. പല പാഠങ്ങളും, ഈ മഹാ സമരം നല്‍കുകയാണ്. അവ വെറും പാഠങ്ങള്‍ മാത്രമല്ല. മറിച്ചു, ചില 'ടോക്കിംഗ് പോയിന്റ്സ്' ആയിട്ട് വേണം ഇവയെ കാണാനും, ഉള്‍ക്കൊള്ളാനും. എത്ര അടിച്ചമര്‍ത്തലുകള്‍ നേരിട്ടാലും. ഉറച്ച വിശ്വാസവും, മനക്കരുത്തും ഉണ്ടെങ്കില്‍ ഏതു ആജാനഭാഹുവിനെയും, തറപറ്റിക്കാം എന്ന മഹത്തായ പാഠമാണ് ഈജിപ്ഷിയന്‍ ജനത ഇവിടെ കാട്ടിത്തരുന്നത്. സമര മുറകളെ സസൂക്ഷമായി, നിരീക്ഷിച്ചു, പരീക്ഷങ്ങള്‍ നടത്തിയും, അടവുകള്‍ അളന്നു തിട്ടപ്പെടുതിയിട്ടുമുള്ള ചുവടുവെപ്പുകള്‍. തങ്ങളുടെ ആക്രമണമുറകളെക്കാള്‍, തങ്ങളുടെ സംഖ്യാബലമാണ്‌ 'ശക്തി' എന്ന വ്യക്തമായ തിരിച്ചറിവുകള്‍ നേടിയ ഒരു ജനത. അറേബ്യയില്‍ അരങ്ങേറുന്ന ഈ പ്രക്ഷോഭങ്ങള്‍, ഒരു സുപ്രഭാതത്തില്‍ അണപൊട്ടിയൊഴുകിയവയല്ല. കുറെ ദിവസമായി ചെറു-ചെറു പ്രക്ഷോഭങ്ങളുടെ സംഘടിതാവസാനമാണ് ഈ മഹാ പ്രക്ഷോഭങ്ങള്‍. പ്രത്യേകിച്ച് ഈജിപ്തില്‍ കുറച്ചു വര്‍ഷമായി, നടക്കുന്ന ചെറു സമരങ്ങള്‍ക്ക്, ഇടതു പക്ഷ ചായ്‌വ്മുണ്ട്. ആന്തരിക സുരക്ഷക്കായി മാത്രം, 2006-ലെ ബജറ്റില്‍ 1.5 ബില്ല്യന്‍ ഡോളറാണ്. പലപ്പോഴും ഇത്തരം പാഴ് ചെലവുകളും നാടാണ്‌ പോന്നത്, അമേരിക്കയുടെ വായ്പാ ഇനത്തില്‍ നിന്നാണ്. കഴിഞ്ഞ ഒരു വര്‍ഷമായി, പ്രത്യേകിച്ച് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പു വലിയ രീതിയില്‍ ക്രമക്കേടുകള്‍ നടത്തി എന്‍.ഡീ. പി മാത്രം ജയിച്ച ശേഷം, വമ്പിച്ച പോരാട്ടങ്ങളാണ് അരങ്ങേറിയത്. കൈറോവിലെ പാര്‍ലിമെന്റ് തെരുവില്‍ മാത്രം 478 കുത്തിരിപ്പ് സമരങ്ങള്‍ നടന്നു, ജനങ്ങളുടെ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടു. മഹല്ലയെന്ന പ്രദേശത്തു, ഇടതു പക്ഷ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍  ഒരു വമ്പിച്ച സമരവും നടന്നു. അങ്ങനെ വളരെ കരുതലോടെയാണ്, ഈ മഹാ സമരത്തിനായുള്ള ആയം ഉണ്ടാക്കിയെടുത്തത്.

ഇന്ടിപെന്ടെന്റ്റ് പത്രത്തിന്റെ ലേഖകനും, പശ്ചിമേഷ്യയെ ആധികാരികമായി അറിഞ്ഞു, 40 വര്‍ഷത്തിലും ഏറെയായി റിപ്പോര്‍ട്ട്‌ ചെയ്യ്തു പരിജ്ഞാനമുള്ള, റോബര്‍ട്ട്‌ ഫിസ്ക് തന്റെ 'ഓണ്‍-ഫീല്‍ഡ്' കുറിപ്പുകളില്‍ വിശേഷിപ്പിക്കുന്ന ഒന്നുണ്ട്.  ഫിബ്രവരി 1-ലെ "മില്ല്യന്‍ മാര്‍ച്ചില്‍' അണി നിരന്ന ജന മഹാ സാഗരത്തെ വിശേഷിപ്പിച്ചത്‌ ഒരു 'വിക്ടറി പരേഡായിട്ടാണ്'.  പല വിശ്വാസങ്ങളും, പല വര്‍ഗങ്ങളും, നാനാ തുറകളില്‍ നിന്നും ജനങ്ങള്‍ വന്നു, സംഗമിച്ചു. അതില്‍ കര്‍ഷകരുമുണ്ടായിരുന്നു, സൂട്ടിട്ട മാനേജര്‍മാരും, മത പണ്ഡിതന്മാരും, അഭ്യസ്ത വിദ്യരും, വിദ്യാര്തികളും, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും, അഭിഭാഷകരും, എഴുത്തുകാരും, സിനിമാക്കാരും; യുവാക്കളും, കുടുംബസ്തരും; ചിലര്‍ കുടുംബത്തോടെയാണ് കഴിഞ്ഞ 14 ദിവസമായി ടഹരീര്‍ സ്ക്വയറില്‍ തമ്പടിച്ചിരിക്കുന്നത്. ഇടതു-പക്ഷ പ്രസ്ഥാനങ്ങളും, മത വിശ്വാസ സംഘങ്ങളും തോളോട് തോള്‍ ചേര്‍ന്ന്, ഒരേ സ്വരത്തില്‍ ഊന്നിയൂന്നി വിളിച്ചു പറയുന്ന ഒരേ മുദ്രാവാക്യമാണ്: 'ഇര്‍ഹാല്‍, ഇര്‍ഹാല്‍' (അറബിയില്‍ 'പോ, പോ'). മുബാറക്കിനെ താഴെയിറക്കാതെ  ഇനി വീട്ടിലെക്കില്ലെന്നാണ്, പലരുടെയും നിര്‍ബന്ധം. പുരുഷ-വനിതാ, മുസ്ലിം-ക്രൈസ്തവ എന്ന മനുഷ്യനാല്‍ വേര്‍തിരിക്കപ്പെട്ട, മതില്‍ക്കെട്ടുകള്‍ക്ക് മീതെ ജനങ്ങള്‍ ഉയര്‍ന്നു പൊങ്ങിയ സാഹസിക കഥകളും ഇവിടെ നിരയെ ഉണ്ട്. പുരുഷന്മാരും-സ്ത്രീകളും, ടഹരീര്‍ സ്ക്വയറില്‍ ഒന്നിച്ചു നിസ്ക്കരിക്കുകയും, ഒന്നിച്ചു കണ്ഠം മുറുകെ ആര്‍ത്തു വിളിച്ചും മുബാറക്കിന്റെ രാജിക്ക് ദാഹിക്കുന്നു. നിസ്ക്കാര വേളകളില്‍, കോപ്ടിക്  ക്രിസ്ത്യന്‍ വിശ്വാസികള്‍, വലയം തീര്‍ത്ത്‌, തങ്ങളുടെ മുസ്ലിം സഹോദര-സഹോദരിമാര്‍ക്ക് സമരക്ഷണം നല്‍കുന്നു. മറിച്ചും, ഞായര്‍ രാവിലെ മുസ്ലീം വിശ്വാസികള്‍, കുര്‍ബാനകള്‍ക്കായി, തങ്ങളുടെ ക്രിസ്ത്യന്‍ സഹോദരരെ സഹായിക്കുന്നു. ഈ മത മൈത്രിയും, പുരുഷ-വനിതാ സമത്വതയും, വ്യവസ്ഥാപിത ചട്ടക്കൊടുകലെയാണ്, തച്ചുടച്ചു വാര്‍ക്കുന്നത്.          

ഇതൊക്കെയാണെങ്കിലും, ഈ സമരങ്ങള്‍ കൊണ്ടു മാത്രമല്ല പ്രക്ഷോഭങ്ങള്‍ വളര്‍ന്നത്‌.
ഒരു പക്ഷെ മാധ്യമങ്ങള്‍, ഒരു വലിയ പങ്കു വഹിച്ച ഒരു പ്രക്ഷോഭം കൂടിയാണിത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കും, ട്വിറ്ററും കൂടി കൈ ചേര്‍ത്തതോടെ, ആക്കം കൂടുകയായിരുന്നു. പുതു തലമുറയുടെ സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണങ്ങിയപ്പോള്‍, യുവത്വത്തിന്റെ ചോരത്തിളപ്പും, കൂടി. തങ്ങളുടെ രാജ്യത്തിന്റെ ഭാവിക്കായും, സുദ്രിഡതക്കുമായി, നടക്കുന്ന സമരങ്ങളെ എങ്ങനെ ഇനിയും, പ്രചരിപ്പിക്കാം എന്ന പുതിയ ആലോചനകളുമായി നടക്കുന്ന ഈ പുതിയ തലമുറയെ കൂട്ടിയോചിപിക്കാന്‍ ഈ സൈറ്റുകള്‍ക്കായി. 'യൂ ട്യൂബു' വഴി പ്രക്ഷോഭങ്ങളുടെ വീഡിയോകളും, മറ്റും പടര്ന്നപോള്‍ പതിന്മടങ്ങ്‌ ആര്‍ജവത്തോടെയാണ് പിനീട് സമരമുഖം ചുവന്നത്. ഇതിന്റെ പരിണാമസ്വരൂപമാണ്  ഇന്റെര്‍നെറ്റിന്റെ മേലുള്ള പ്രതിരോധങ്ങള്‍ മുബാറക് ഭരണകൂടം ഏര്‍പ്പെടുത്തിയത്.

പക്ഷെ, 'അല്‍-ജസീറ' എന്ന വാക്കായിരിക്കും, ഈ സമരത്തിന്റെ മന്ത്ര ശബ്ദമായി ഉയര്‍ന്നു പൊങ്ങുന്നത്. 'ദ്വീപ്' എന്ന് അറബി ഭാഷയില്‍ അര്‍ത്ഥമുള്ള ഈ മാധ്യമ ശൃംഖല ഒരു പ്രധാന ആയുധമായാണ് ഈ പ്രക്ഷോഭത്തില്‍ നിന്നും ഉയര്‍ന്നത്. തുടക്കം മുതല്‍ തന്നെ അറേബ്യന്‍ മേഖലയിലെ മൊത്തം ജനാഭിപ്രായങ്ങള്‍ക്കും, ആരവങ്ങള്‍ക്കും, ശബ്ദവും, വെളിച്ചവും, നല്‍കി പുറംലോകത്തോട്‌ വിളിച്ചു പറഞ്ഞു കൊണ്ടാണ്, ഒരു കൊടുംകാറ്റായി, 'അല്‍-ജസീറ' രൂപപ്പെടുന്നത്. സെപ്റ്റംബര്‍ 11-നു ശേഷം അമേരിക്കന്‍ വാണിജ്യ മാധ്യമങ്ങള്‍ക്ക്, ശക്തമായ വെല്ലുവിളികള്‍ നല്‍കി കൊണ്ടാണ് 'അല്‍-ജസീറയുടെ' കുതിപ്പ്. പശ്ചിമേഷ്യന്‍-വടക്കന്‍ ആഫ്രിക്ക ഉള്‍പ്പെട്ട അറബ് മേഖലയെ, ഉള്ളം കൈയ്യില്‍ എന്നപോലെയാണ് ഈ ചാനല്‍ കൊണ്ടു നടക്കുന്നത്. അതായത്, ഈ പ്രദേശം തങ്ങളുടെ പിന്നാബുറമാണെന്നും, അവിടെ മറ്റാര്‍ക്കെന്നില്ലാത്ത സ്വാധീനം 'അല്‍-ജസീറ' ചെലുത്തുന്നുണ്ട്. തങ്ങളുടെ അറബി നെറ്റ്‌വര്‍ക്ക് കൊണ്ടു പ്രദേശത്തെ ഒന്നാം നമ്പര്‍ ചാനലായി വളര്ന്നപ്പോലാണ്, അവരുടെ പുതിയ ചുവടു വെപ്പ്-ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍. ഈ പ്രക്ഷോഭങ്ങളെ അറേബ്യയുടെ പുറത്തേക്കു കടത്തിവിടുന്നതിനും, വമ്പിച്ച ആദരവ് ലഭിക്കുന്നതിലും, പ്രധാന പങ്കാണ് 'അല്‍-ജസീറയുടേത്'. അധികാര വര്‍ഗങ്ങളെ ഭീഷണിപ്പെടുത്തുകയും, ഉറക്കം കെടുത്തുകയും, ചെയ്തുകൊണ്ടു, 24-മണിക്കൂറും തുടര്‍ച്ചയായ കവറേജാണ് അവര്‍ നല്‍കുന്നത്. ഒരു കൂട്ടം ചങ്കുറപ്പുള്ള ലേഖകരും, പ്രവര്‍ത്തകരുമായി, രണഭൂമിയിലുള്ള 'അല്‍-ജസീറയുടെ' നേര്‍ക്ക്‌ കുറച്ചൊന്നുമല്ല ഭീഷണിയും, ആക്രമണങ്ങളും, അഴിച്ചുവിടപ്പെട്ടത്‌. രണ്ടു ദിവസം മുന്‍പാണ്, അവരുടെ ചുറു-ചുറുപ്പന്‍ ലേഖകനായ അയ്മന്‍ മൊഹിയുദീനെ പട്ടാളം കസ്റ്റഡിയില്‍ എടുത്തത്. പക്ഷെ വന്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍, പോറല്‍പ്പോലുമേല്പ്പിക്കാതെ വിട്ടയക്കേണ്ടി വന്നു. ഇന്ന് ഈ പ്രദേശത്തെ കുറിച്ച്, ആധികാരികമായി കേള്‍ക്കണമെങ്കില്‍, നാഡിമിഡിപ്പുകള്‍ തൊട്ടറിയണമെങ്കില്‍, 'അല്‍-ജസീറയാണ്' തുണ.

മാറിയും മറിഞ്ഞും കളിച്ച കഥയാണ് അമേരിക്കയുടേത്. അവരുടെ ഈടവും, വലിയ അറബ് സഖ്യ കക്ഷിയാണ് ഈജിപ്ത്. തങ്ങളുടെ പല താല്‍പ്പര്യങ്ങളും, ഈജിപ്തിനോട് ചേര്‍ന്ന് പിണഞ്ഞു കിടക്കുന്നുണ്ട്. കച്ചവടവും, സൈനികവുമെല്ലാ മടങ്ങുന്ന ഒരു ഊരാക്കുടുക്ക്‌. തുടക്കത്തില്‍ മുബാറക്കിനെ പിന്തുണച്ചപ്പോള്‍, കാറ്റിന്റെ ദിശയെ മനസ്സിലാക്കാന്‍ വാഷിംഗ്‌ടണിലെ അതികായര്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍, ജനങ്ങളുടെ മഹാ സമരത്തിനു മുന്‍പില്‍, കുനിഞ്ഞ ഒബാമ 'സമാധാനപരമായ സ്ഥാനകൈമാറ്റത്തിനാണ്' ഊന്നല്‍ നല്‍കിയത്. വളരെ കൌഷലത്തോടെയുള്ള നയതന്ത്ര ഭാഷയാണ് അമേരിക്കന്‍ എമാനന്മാര്‍ ഉപയോഗിക്കുന്നത്. മുബാറക്കിനെ കൈ വിടുമ്പോഴും, അധികാരം തങ്ങള്‍ക്കു വേണ്ടപെട്ടവര്‍ക്ക് തന്നെ പോകണമെന്ന വാശിയും അവര്‍ കാത്തു സൂക്ഷിക്കുന്നു.  യാഥാര്‍ത്ഥ ജനാതിപത്യം ഒരിക്കലും, അതിനു സമ്മതിക്കില്ല എന്നും അവര്‍ക്കറിയാം. കാരണം, ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെ വരുന്ന സര്‍ക്കാര്‍ പാലസ്തീനിന്റെ പ്രശ്നത്തില്‍, അമേരിക്ക-ഇസ്രേല്‍ വിരുദ്ധ അച്ചുതണ്ടിലായിരുക്കും സ്ഥിതി ചെയ്യുക എന്ന ഒരു ശുഭാപ്തി വിശ്വാസം പലര്‍ക്കുമുണ്ട്. അങ്ങനെ വന്നാല്‍, കാര്യങ്ങള്‍ കുഴയുമെന്നും, ഒബാമയ്ക്കും സംഘത്തിനുമുറപ്പുണ്ട്. പണ്ട് മുബാറക്കിന്റെ-ഇപ്പോഴും നിലനില്‍ക്കുന്ന-പ്രധാന സൂഖ്തവാക്യമിതയിരുന്നു: താന്‍ പോയാല്‍, രാജ്യം 'മുസ്ലിം ബ്രദര്‍ഹുഡ്' കൈയ്യടക്കുമെന്നും, അരാജകത്വം കളിയാടുമെന്നും പറഞ്ഞു-പ്രഖ്യാപിച്ചു ജനങ്ങളുടെ ഭയത്തിനു മേല്‍ കളിച്ചു കൊണ്ടു, ഒരു വയ്യാത്ത അവസ്ഥ സൃഷടിച്ചെടുക്കുക. അങ്ങനെ വുമ്പോള്‍, മറ്റു ഘധ്യന്തരമില്ലാതെ ജനങ്ങള്‍ തന്നെ എന്നെന്നേക്കുമായി തന്നോട് തന്നെ ഒട്ടി ചേര്‍ന്ന് നില്‍ക്കുമെന്ന് മുബാറക് കണക്കു കൂട്ടി. പക്ഷെ, എല്ലാകാലതേക്കും അങ്ങനെ ഒരു കണ്കെട്ട് നിലനില്‍ക്കില്ല എന്ന് ജനങ്ങള്‍ ഇത്തവണ കാണിച്ചു തന്നെ കൊടുത്തു. ഇസ്രേയിലിനും, ഒരു വന്‍ താക്കീതാണ് ജനങ്ങള്‍ ഇവിടെ നല്‍കുന്നത്. ചുളു വിലക്കാണ്, മുബാറക് ഭരണകൂടം സയനിസ്റ്റു സര്കാരിനു, സൈനായി വഴി, പ്രകൃതി വാതകം എത്തിച്ചു കൊടുക്കുന്നത്. അറബ് രാജ്യങ്ങളില്‍ ഇസ്രേലിന്, രണ്ടു 'മിത്രങ്ങളില്‍' ഒന്നാണ് ഈജിപ്ത്. ഒരേ തട്ടില്‍ പലസ്തീനെയും, മറ്റൊനില്‍ ഇസ്രേലിനും വച്ച് പന്ത് കളിക്കുന്ന നയമായിരുന്നു മുബാറക്കിന്റെത്. ആ അടവ്നയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ പ്രക്ഷോഭം. ബെഞ്ചമിന്‍ നേതാന്‍യാഹു, ഇന്ന് ഭീഷണി നേരിദുനുന്ടെങ്കില്‍, അതില്‍ ഒരു തരത്തിലും അതിശയോക്തിയില്ല. 

ഈജിപ്ത്, അറബ് പ്രദേശത്തെയും,പുറം ലോകത്തെയും, കാണിച്ചു കൊടുക്കുന്നത് ഒരു പുതിയ പാതയാണ്. ജനങ്ങള്‍, അതിര്‍ത്തികളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു നേടിയ പുത്തനറിവും, ഉണര്‍വ്വും. തങ്ങളുടെ മേല്‍ പ്രഹരം വര്‍ധിക്കുമ്പോള്‍, മുര്‍ക്കുമുഷ്ടിയാല്‍ കീഴ്പ്പെട്ത്തപ്പെടുമ്പോള്‍, ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടേണ്ടതു അത്യാവശ്യമാണ് എന്നുള്ള തിരിച്ചറിവ്. എണ്ണം വര്‍ധിപിച്ചു, അംഗബലം കൂട്ടി, പുതിയ സാങ്കേതിക വിദ്യകളെ ഉള്‍ക്കൊണ്ടു, മുന്നോട്ടു നീങ്ങിയാല്‍, എതുയ അനങ്ങാപ്പാറയും, മറിച്ചിടാം എന്ന ദ്രിഡ വിശ്വാസം. ശാശ്വതമായ, പൂര്‍ണ വിജയം, ഒരു പക്ഷെ അവര്‍ക്ക് നേടാനാകുമെന്ന് ഉറപ്പില്ല. എന്നിരുന്നാലും, തങ്ങളുടെ സമരങ്ങളാല്‍ അധികാര കസേരയെ പിടിച്ചുകുലുക്കാനും, ചില ഉറപ്പുകള്‍ നേടാനും അവര്‍ക്ക് കഴിഞ്ഞു. ഇനി മുബാറക് രാജിവെച്ചാലും, ഇല്ലെങ്കിലും ഈജിപ്തിന്റെ ജനകീയ സമരം ചരിത്രത്തില്‍ കുറിക്കപ്പെട്ടു കഴിഞ്ഞു. അറബ് മേഖല പ്രക്ഷുബ്ദമാക്കാനും, അവരുടെ മുറകളാല്‍ സാധിക്കുകയും, അതിന്റെ ജ്വാല ലോകത്തെമ്പാടും കൊളുത്തനുമുള്ള, പ്രചോദനം നല്‍കുകയും ചെയ്താണ്, ഈജിപ്ത് ഒരു മാതൃകയാകുന്നത്‌. അത് തന്നെയാണ്, ഈജിപ്തില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട ഏറ്റവും വലിയ പാഠവും.

Saturday, January 29, 2011

അറേബ്യയില്‍ ജനങ്ങളുയര്‍ത്തുന്ന ചോദ്യങ്ങള്‍

ഒരു തീ ഇന്ന് പശ്ചിമേശ്യയിലെങ്ങും, ആളി പ്പടരുകയാണ്. കാട്ടു തീ പോലെ, അത് അറബ് മേഖലയില്‍, ഒരു പ്രദേശത്തു നിന്ന് മറ്റൊന്നിലേക്കു നിവര്‍ന്നു നീങ്ങുകയാണ്. ടുനീസിയയില്‍ നിന്നാരംഭിച്ചു അത് ഇപ്പോള്‍ ഈജിപ്തിലൂടെ കടന്നു, മറ്റു പല ദിക്കുകളിലേക്കും നീളുന്നു. സായുധ വിപ്ലവമല്ല, മരിച്ചു, ജനങ്ങളുടെ ഉയര്‍ത്തെഴുനെല്പ്പു. തങ്ങളുടെ മേല്‍ അധികാരം കൊള്ളുന്ന, പല ദശകങ്ങളായി, അടിച്ചമര്‍ത്തല്‍ നടത്തി, അടിസ്ഥാന പ്രശ്നങ്ങളില്‍ പരിഹാരങ്ങള്‍ കാണാതെ, കൈയൊഴിയുന്ന ഒരു ദുരവസ്ഥ. ഇന്ന് പടര്‍ന്നു, പന്തലിക്കുന്ന ഈ ജനരോഷം, പലതും, അമേരിക്കയുടെ, ഉറ്റ സഹായികളായ രാജ്യങ്ങളിലാണ്, എന്നതും, ശ്രദ്ധേയമായ വിഷയമാണ്. മൂന്നു ദാശാബ്ധങ്ങള്‍ക്കും മേല്‍ വാഴുന്ന പടു കിഴവന്‍, നേതാക്കള്‍ക്ക് ഒരു തീപ്പൊരി പ്രതിഷേധമായാണ്, ജനങ്ങള്‍ വയസ്സ്-വര്‍ഗ വ്യത്യാസമായി, ഒറ്റക്കെട്ടായി, ശബ്ദമുയര്‍ത്തുന്നത്.

'ബവ്സീഥ ഇന്തിഫാധ' എന്ന് നാമധേയത്തില്‍, ടുനീസിയയില്‍ പൊട്ടി പുറപ്പെട്ട, ജനങ്ങളുടെ , പ്രതിഷേധ സമരത്തിന്റെ ഉറവിടം, ആ രാജ്യത്തെ, ബവ്സീഥ എന്ന പട്ടണത്തിലാണ്. മൊഹമ്മദ്‌ ബൌഅസീസി, എന്ന പച്ചക്കറി വിലപ്പനക്കാരന്‍, തന്റെ ജീവന്‍ സ്വയം ബലിയര്‍പ്പിച്ചപ്പോള്‍, മുളച്ചത് ഒരു വന്‍ ജന പ്രതിഷേധമാണ്. മൊഹമ്മദ്‌ ബൌഅസീസിയുടെ ഉപജീവന മാര്‍ഗ്ഗമായ, പച്ചക്കറി ഉന്തു വണ്ടിയെ, പോലീസുകാര്‍ കൈയ്യടിക്കിയപ്പോള്‍, മറ്റു വഴികളില്ലാതെ, ഈ ദ്രോഹത്തിനും, പോലീസിന്റെ അതിക്രമണത്തിനുമെതിരായി, മുനിസിപാലിറ്റി കെട്ടിടത്തിനു മുന്‍പില്‍, ഡിസംബര്‍ 17-നു അയാള്‍ സ്വയം തീ കൊളുത്തി. ഈ സംഭവം ഒരു തീപ്പൊരിയാണ് വിതച്ചത്. ജനങ്ങള്‍ തെരുവിലേക്കിറങ്ങിയപ്പോള്‍, പോലീസും, സുരക്ഷാസേനയും, അവരെ എതിരേറ്റതു, കൂടുതല്‍ ആക്രമനഗല്‍ അഴിച്ചു വിട്ടു കൊണ്ടാണ്.  ഇതിനു ശേഷവും, ഇത്തരം പല ആത്മഹത്യകളും, രാജ്യത്തെങ്ങും അരങ്ങേറി. ഒരു സ്വയം ആഹുതി, പക്ഷെ വിരല്‍ ചൂണ്ടിയത്, ആഴത്തില്‍ പൂണ്ടിരിക്കുന്ന പല വിഷയങ്ങളിലെക്കുമാണ്. 1987-മുതല്‍ അധികാരത്തിലുള്ള, രാഷ്ട്രപതി സീനേ എല്‍-അഭിധിന്‍ ബെന്‍ അലിക്കെതിരെയുള്ള, ഒരു ജനരോഷമായിട്ടാണ്, പിന്നീടങ്ങോട്ട് പടര്‍ന്നത്. തന്റെ പാര്‍ടിയായ 'ആര്‍.സീ.ഡി' മാത്രം രാജ്യം അടക്കി വാഴുന്ന അവസ്ഥയില്‍, ജനങ്ങള്‍, തൊഴിലില്ലായ്മയാലും, ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റത്താലും, കൊടിയ അഴിമതിയിലും, പൊരുതി മുട്ടിയപ്പോള്‍, ഒരു വന്‍ സാഗരമായി ഉയരുകയായിരുന്നു. ഇതെല്ലത്തിന്റെയും, മുകളില്‍, പ്രതിഷേധത്തിന്റെ സ്വരങ്ങളെ , തങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്രയത്തിന്റെമേല്‍ കടന്നു കയറ്റം, കൂടെ കശാപ്പു ചെയ്യാന്‍, അധികാര വൃന്ദങ്ങള്‍ ഒരുമ്പെട്ടപ്പോള്‍, ജനങള്‍ക്ക് മുന്‍പില്‍ ഒരു വഴിയെ ഉണ്ടായിരുന്നുള്ളൂ-വമ്പിച്ച പ്രതിഷേധത്തിന്റെ വഴി. ഡിസംബര്‍ മുതല്‍, പുതു വര്‍ഷം പിറന്ന ശേഷവും, ഒരു ഒഴുക്കായിരുന്നു. സമരങ്ങളും, പ്രതിഷേധ പ്രകടനങ്ങളും, ലഹളയും എല്ലാം അരങ്ങേറുകയായിരുന്നു. അടിച്ചമര്‍ത്താന്‍ പല ശ്രമങ്ങള്‍ നടന്നിട്ടും, തോല്‍ക്കാതെ, ഉന്മേഷം കൈവെടിയാതെ, നിതാന്ത ജാഗ്രതയോടെ പ്രയത്നിച്ചു-പ്രവര്‍ത്തിച്ചു കൂടിയതോടെ, അധികാര സിംഹാസനങ്ങള്‍ക്ക് ഉറച്ച ഭീഷണിയാണ് മുഴക്കിയത്. ഇതിന്റെ ശ്രമ ഫലമായി, 23 വര്‍ഷത്തെ കെടുകാര്യവും, ജീര്നിതവുമായ ഭരണത്തിനും, അതികാര വടംവലിക്കും ശേഷം 14-ജനുവരിക്ക്, ബെന്‍ അലി സ്ഥാനമൊഴിഞ്ഞു, നാട് വിട്ടു ഓടേണ്ടി വന്നു. പക്ഷെ, ജനങളുടെ പൂര്‍ണ വിജയത്തിന് മുന്‍പ്, അവസാന അടവായി,  പിന്നീട് വന്ന, പ്രധാന മന്ത്രി ഘനോച്ചി യുടെ കീഴിലുള്ള, താല്‍ക്കാലിക മന്ത്രിസഭയില്‍, ബെന്‍ അലിയുടെ പാര്‍ട്ടി അങ്ങള്‍ക്ക്, പ്രധാനപ്പെട്ട വകുപ്പുകള്‍ നല്കപെട്ടിരുന്നു. പക്ഷെ പഴയ ഭരണകൂടത്തിന്റെ, ഒരു അംശവും, ഇനി ഉള്‍ക്കൊള്ളാനും, സഹിക്കാനും, തങ്ങള്‍ തയ്യാറല്ല എന്ന പ്രഖ്യാപനത്തോടെയാണ്, രണ്ടാം മുറയും, ജനം തെരുവിലിറങ്ങിയത്. ജനരോഷം, ഭയന്ന്, ആര്‍.സീ.ഡിയുടെ എല്ലാ മന്ത്രിമാരെയും, മാറി, മന്ത്രിസഭാ പുന:സംഘടിപ്പിക്കേണ്ടി വന്നു.

ടുനീസിയക്ക്‌ ശേഷം ജന വിപ്ലവത്തിന്റെ പ്രകമ്പനങ്ങള്‍ മറ്റു അറബ് മേഖലകളിലേക്കും പടരുകയായിരുന്നു. ഒരു രാജ്യത്തെ അലട്ടുന്ന പ്രശ്നങ്ങള്‍, പ്രദേശത്തെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണ് എന്ന സന്ദേശമാണ്, ഈ ജനപ്രിയ പോരാട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ലിബിയയിലും, അല്ജീരിയയിലും, മോരോക്കൊയിലും, ജോര്‍ദാനിലും, ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പക്ഷെ, ഇതില്‍ ഏറ്റവും ആക്കം കൂട്ടുന്നതും, പ്രധാനമായും നടക്കുന്നത്, ഈജിപ്തിലാണ്. ഹോസ്നി മുബാറക്-എന്ന രാഷ്ട്ര തലവന്‍ എകാതിപതിയായി മുപ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകി, തന്റെ സ്വേചാധികാരം, അരക്കിട്ടുരപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. താന്‍ അധികാരമൊഴിഞ്ഞാലും, തന്റെ സന്തതി പരമ്പരകള്‍, ആകുവോളം കസേര കൈയ്യാളണം എന്ന ആഗ്രഹം. പെരുകുന്ന സാമ്പത്തിക പ്രശ്നങ്ങളില്‍, ജനങ്ങളെ ചൂഷണം ചെയ്തു, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക്, ചെവികൊടുക്കാതെ, പ്രശ്നങ്ങള്‍ക്ക്  ശാശ്വതമായ  പരിഹാരങ്ങള്‍ തേടാതെ, ധൂര്‍ത്തിലും, അധികാര സുഖ ലോലുപങ്ങളില്‍ അഭയം തേടുന്ന, ഒരു ഭരണ വ്യവസ്ഥ. മാറി-മാറി തെരഞ്ഞെടുപ്പുകള്‍ വന്നിട്ടും, ഒറ്റ പാര്‍ട്ടി ഭരണം വ്യവസ്ഥാപിതപ്പെടുത്താനും, പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ കെടുത്താനും, വ്യഗ്രതകൊള്ളുന്ന ഭരണാധികാരി. പ്രതിഷേധ സമരങ്ങള്‍ തലസ്ഥാനമായ കൈറോവിലും, മറ്റു പ്രദേശങ്ങളിലും, പടര്‍ന്നപ്പോള്‍, മുബാറക് അവയെ നേരിട്ടത് പോലീസിന്റെ ബാറ്റണ്‌കളും, കണ്ണീര്‍ വാതകങ്ങളും, വെടിയുണ്ടകളുമായാണ്. പോലീസിന്റെ മുന്‍പില്‍, പതറാതെ ജനമുന്നേറ്റം, പടര്‍ന്നപ്പോള്‍, മുബാറക് പട്ടാളത്തെ തെരുവിലിറക്കി. പക്ഷെ, പലയിടങ്ങളിലും, പട്ടാളവും, ജനങ്ങളോട് ചേര്ന്നതായാണ് വാര്‍ത്തകള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍, മുബാറക്കിനെതിരെയുള്ള ജനരോഷം, ഈജിപ്ഷിയന്‍ സമൂഹത്തിന്റെ എല്ലാ തുറകളിലെക്കും വ്യാപിച്ചിരിക്കുകയാണ്. ബീ.ബീ.സിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സമരങ്ങളുടെ തീവ്രതയ്ക്ക് മുന്‍പില്‍, ഭയന്ന് മുബാറക്കിന്റെ മക്കള്‍ രാജ്യം വിട്ടു, ഓടിപ്പോകുകയുണ്ടായി. നിരോധനാജ്ഹ, പ്രഖ്യാപിച്ചിട്ടും, നിശനിയമങ്ങള്‍ കാറ്റില്, പറത്തിയും, ജനങ്ങള്‍ ഓരോ ദിവസവും, പുത്തനുണര്‍വോടെയാണ്, തെരുവുകളിലേക്ക്‌ ഇറങ്ങുനത്. കഴിഞ്ഞ വെള്ളിയാഴ്ച, ഉച്ചക്ക് നമസ്കരാത്തിനു ശേഷം ആയിരങ്ങളാണ്, പല ഇടങ്ങളിലും, പ്രകടനങ്ങളില്‍, പങ്കെടുത്തത്. ഈ മഹാ സമരങ്ങള്‍ക്ക് മധ്യേ പക്ഷെ, കൊള്ളയും,തീവെപ്പും മറ്റും ഉയര്‍ന്നിട്ടുണ്ടെകിലും, അതെല്ലാം മഹാ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ നോക്കാനും ജനങ്ങള്‍ ശ്രമിക്കുന്നുണ്ട്.

അറേബ്യയിലെ പല ഭരണാധികാരികളും, ജനങ്ങളുടെ ഈ മുന്നേറ്റത്തിനു മുന്‍പില്‍, തങ്ങളുടെ സിംഹാസനങ്ങള്‍ക്ക് ഭീഷണി നേരിടുമ്പോള്‍, പയറ്റി തെളിഞ്ഞ്ഹ മുറകളാണ് മുന്നോട്ടു വെക്കുന്നത്. ലിബിയയുടെ ഏകാധിപതിയായ മുഹമ്മദ്‌ ഗദ്ദാഫി ടുനീസിയയുടെ സംഭവ വികാസങ്ങളെ കുറിച്ച് വിശേഷിപ്പിക്കുന്നത്, അവിടത്തെ ജനങ്ങളുടെ 'ബുദ്ധിമോശവും, പുറം ശക്തികളുടെ വിലയാട്ടവുമായാണ്'. ഗദ്ദാഫിയുടെ ഈ പ്രസ്താവനകള്‍ കൂട്ടി വായിക്കേണ്ടത്, തന്റെ ഭരണം 'തകിടം മറിയുകയോ', അല്ലെങ്കില്‍ ലിബിയയുടെ ജനത, ടുനീസിയയുടെ പാത സ്വീകരിക്കും എന്ന പേടിസ്വപ്നത്തിന്റെയും, ബാക്കിപത്രമായിട്ടാണ്. ഈജിപ്തില്‍ ഉയരുന്ന പോരവിളികളെയും, ജനരോഷത്തെയും, 'ഇസ്ലാമിക' ശക്തികളുടെ ഗൂഡാലോചന എന്ന് മുദ്രകുത്തനുള്ള ശ്രമങ്ങളും, മുബാറക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. വളരെ വൈകി ഉദിച്ച 'ബുദ്ധിയായ'(പക്ഷെ ഫലം കാണാതെ പോകാവുന്ന) രാജ്യത്തൊട്ടാകെയും, സംപ്രേഷണം ചെയ്ത തന്റെ 'ടെലിവൈസ്ട്' പ്രസംഗത്തില്‍ മുബാറക് 'ജനക്ഷേമ' പദ്ധതികള്‍ കൊണ്ടുവരാമെന്ന് പറയുകയും, പക്ഷെ മറ്റേ അറ്റത്തു സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങളെ പഴിചാരുകയും ചെയ്യുന്നു. ഇത് കൃത്യമായും, അധികാരത്തില്‍ പിടിച്ചു തൂങ്ങാനുള്ള അവസാന കച്ചിതുരുംബായാണ്, മുബാറക് പ്രയോഗിക്കുന്നത്. പിന്നെ ശ്രമങ്ങള്‍ നടക്കുന്നത്, ജനരോഷം ആളികത്തിയ ശേഷം, കെട്ടടങ്ങാനുള്ള ഒരു പ്രതീക്ഷയാണ്. തീര്‍ത്തും, ജനങ്ങളെ വിഡ്ഢികളാക്കാനുള്ള പതിവ് തന്ത്രങ്ങള്‍.

ഒരു പക്ഷെ ജനങ്ങള്‍ വയസ്സും-വര്‍ഗ്ഗങ്ങളും, വേര്‍തിരിവിന്റെ മറ്റു പല വ്യത്യാസങ്ങളും മറന്നു പോരാടുകയാണ് അറബ് മേഖലയില്‍. വിദ്യാര്‍ഥികളും, അഭ്യസ്ത തൊഴില്‍രഹിതരായ ചെറുപ്പക്കാരും, സ്ത്രീകളും, ട്രേഡ് യുണിയന്‍-പുരോഗമന ഇടതു പക്ഷ പ്രസ്ഥാനങ്ങളും, മത പണ്ഡിതരും, അഭിഭാഷകരും, നിര്‍ധനരും, എന്ന് വേണ്ട സമൂഹത്തിന്റെ പല തുറകളില്‍ പ്രാവീണ്യം നേടിയവരും, ഈ സമരങ്ങളുടെ മുന്‍ നിരയിലുണ്ട്. 'ലക്‌ഷ്യം കാണും വരെ പോരാട്ടം' എന്ന സിദ്ധാന്തത്തോടെയാണ് ഈ ബഹു-മുഖ സമരങ്ങളും, അരങ്ങേറുന്നത്. പ്രശസ്ത രാഷ്ട്രീയ നിരൂപകനും ചിന്തകനുമായ, ഐജാസ് അഹമദിന്റെ, വാക്കുകളില്‍, ടുണീഷ്യയിലെ കോളേജുകളിലും-സര്‍വ്വകലാശാലകളില്‍ നിന്നും ഇറങ്ങുന്ന  20 ശതമാനത്തിലുമേറെയുള്ള യുവാക്കള്‍ തൊഴില്‍രഹിതരാണ്‌. അവരുടെ ക്ഷേമത്തിനായോ, തൊഴിലിനായോ, ഈ ഭരണകൂടങ്ങള്‍, ഒന്നും ചെയുന്നില്ല എന്ന സ്ഥിതി. ഈ വ്യവസ്ഥിതി മാറണം എന്നാണു ഈ വിഭാഗത്തിന്റെ ആവശ്യം. പശ്ചിമേഷ്യ-വടക്കന്‍ ആഫ്രിക്ക പ്രദേശത്തെ, ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടിയിടുള്ള രാജ്യങ്ങളില്‍ ഒന്നാണ് ടുനീസിയ. അത് പോലെ ഐജാസ് പറയുന്ന മറ്റൊരു വിഷയം ടുനീസിയന്‍ സമരങ്ങള്‍ തലസ്ഥാന നഗരത്തില്‍ ഉണ്ടാക്കിയ പ്രതിധ്വനിയാണ്. മുന്‍പും, ടുനീസിയയില്‍ പ്രകടനങ്ങളും, ജനാവലികളും, ഉണ്ടായിട്ടുണ്ടെങ്കിലും, അവയെല്ലാം, രാജ്യത്തിന്റെ ദാരിദ്ര്യം നിറഞ്ഞ തെക്കന്‍ പ്രദേശങ്ങളിലായിരുന്നു. തലസ്ഥാനമായ ടുനീസിലേക്ക്, സമരങ്ങള്‍ ശക്തിയോടെ പ്രവേശിച്ചപ്പോള്‍, വര്‍ഗ്ഗ വിവേചനമില്ലാതെ ജനങ്ങള്‍ ഒത്തുകൂടി, പ്രകടനങ്ങള്‍ക്ക് വീര്യം പ്രാപിച്ചു. ജനങ്ങളുടെ ഈ മുന്നേറ്റത്തിനു ശക്തി പകര്‍ന്നത്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്   സൈറ്റുകളായ ഫേസ്ബുക്കും, ട്വിറ്റ്റും മാണ്.ജനങ്ങളെ കോര്‍ത്തിണക്കാനും, സംഘടിപ്പിക്കാനും, വന്‍ വിജയത്തോടെ ഉപയോഗപ്പെടുത്തിയ പ്രേരക ശക്തികള്‍. ഇത്തരം സാങ്കേതിക വിദ്യകളുടെ, 'ദുഷ്ഫലം' മനസ്സിലാകിയതോടെ മുബാറക് ഭരണകൂടം, രാജ്യത്ത് കരിനിയമാത്തിലൂടെ, ഫേസ്ബുക്കും, ട്വിറ്റ്റും, മൊബൈല്‍ ഫോണുകളും മറ്റും റദ്ദു ചെയ്യുകയായിരുന്നു. കൂടാതെ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ നാനാ ദിക്കുകളിലേക്കും എത്തിക്കാന്‍ അല്‍-ജസീറ ചാനലും രംഗത്തുണ്ട്. ഇത്രയൊക്കെ നടന്നിട്ടും, ജനങ്ങളെ തോല്‍പ്പിക്കാന്‍ കഴിയാതെ വരുകയായിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ, ശാശ്വതമായ, പരിഹാരങ്ങള്‍ കാണാതെ, സബ്സിഡികള്‍ വെട്ടികുരച്ചും, സര്‍ക്കാര്‍ ചിലവുകള്‍ ചുരുക്കിയും, സാമ്പത്തിക ഞെരുക്കം ജനങ്ങളുടെ  മേല്‍ കെട്ടിവെച്ചും, ഭക്ഷണ സാധനങ്ങള്‍ക്ക് തീവില കല്പിച്ചും, അഴിമതി അധികരിച്ചും, ദുര്‍ഭരണം നടത്തി താണ്ടാവമാടുകയായിരുന്നു, ഈ പ്രദേശത്തെ അതികായന്മാര്‍. അതിനു അറുതി വരുത്താനാണ്, ജനങ്ങളുടെ ഈ മഹാ മുന്നേറ്റം.

ഏറ്റവും, പ്രധാനപെട്ട കാര്യം, ഈ സമരമുഖത്ത്‌ നിന്നും മാഞ്ഞു കൂടാത്ത, വിഷയമാണ്, അമേരിക്കയുടെ സ്ഥിതി. തന്റെ സാമ്രാജ്യത്വ രണനീതിയില്‍, മുന്‍പന്തിയില്‍ നിലക്കുന്ന, തങ്ങളുടെ സഖ്യകക്ഷികളാണ്, ഈ പ്രദേശത്തെ പല രാജ്യങ്ങളും. ടുനീസിയയാകട്ടെ, ഈജിപ്ത്താവട്ടെ, ജോര്‍ദാനും, മൊറോക്കോയുമെല്ലാം, അമേരിക്കയുടെ സഖ്യകക്ഷികളാണ്. പല പ്പോഴും, തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും, കാര്യങ്ങള്‍ നേടാനും, അമേരിക്കയിലെ മാറി-മാറി വരുന്ന റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് ഭരണകൂടങ്ങളും, ഈ രാജ്യങ്ങളെ കൂട്ട് പിടിച്ചിട്ടുണ്ട്. പലപ്പോഴും ആയുധങ്ങള്‍ നല്‍കിയും, അവയുടെ സേനകളെ പരിഷിപ്പിച്ചും, അവരുടെ തന്ത്ര-പ്രധാന ഇടങ്ങള്‍ ഉപയോഗിച്ചും, സാമ്പത്തിക സഹായങ്ങള്‍ നല്‍കിയും-പലപ്പോഴും ഉടംബടികളോടെ സാമ്പത്തിക മേഖലയില്‍ പ്രവേശിച്ചു, തങ്ങളുടെ കാര്യങ്ങള്‍ മുന്‍പന്തിയില്‍ വെച്ച് വിലപേശിയും-തങ്ങളുടെ ചട്ടകൂടിനകത്ത് വരിഞ്ഞു കെട്ടി നിര്‍ത്താനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ന് ഇവിടങ്ങളില്‍ ജനരോഷം പൊട്ടി പുറപ്പെടുമ്പോള്‍, അത് സാമ്രാജ്യത്വ അജണ്ടക്കൊരു, താക്കീതുകൂടിയാണ്. ആ നയങ്ങള്‍, തങ്ങള്‍ക്കു വേണ്ടെന്നും, മാറി വരുന്ന  അധികാര വര്‍ഗ്ഗങ്ങള്‍ മുന്‍പ് പോയ പാത പിന്തുടരാന്‍ പറ്റില്ല എന്ന് കൂടിയാണ്, വ്യക്തമായ മുന്നറിയിപ്പോടുകൂടി ജനങ്ങള്‍ അറേബ്യന്‍ തെരുവുകളില്‍ ഉറച്ചു വിളംബരം ചെയുന്നത്. മാറുന്ന ഈ രാഷ്ട്രീയ ചിത്രത്തിന്‍റെ ഫലമെന്നോണം, ഒബാമയും, അവരുടെ ഭരണ-സിരാകേന്ദ്രങ്ങളും വിശ്വാസം നഷ്ട്ടപ്പെട്ട തലവന്മാരെ കൈയൊഴിയാനുള്ള, സങ്കേതങ്ങളും നല്‍കി കഴിഞ്ഞു. കിഴക്കന്‍ യൂറോപ്പില്‍, അരങ്ങേറിയ  പല 'വിപ്ലവങ്ങളെയും' പശ്ചിമേഷ്യ-വടക്കന്‍ ആഫ്രിക്കന്‍ നാടുകളില്‍ ഇന്ന് നടക്കുന്ന സമരങ്ങളുടെ നുകത്തില്‍ കെട്ടാനുള്ള ശ്രമങ്ങളും തകൃതിയായി ഇന്ന് നടക്കുന്നുണ്ട്. പല വര്‍ണങ്ങളുടെ പേരോടെ നടന്ന ഇത്തരം ഓറഞ്ച്, വെല്‍വെറ്റ് 'വിപ്ലവങ്ങളെ' ഇവിടെയും താരതമ്യം ചെയ്യപെടുന്നുണ്ട്. 'ജാസ്മിന്‍ വിപ്ലവം' എന്നാണ് ടുനീസിയയിലെ സമരത്തിനു മാധ്യമങ്ങള്‍ പേരിട്ടിരിക്കുന്നത്. പക്ഷെ, കിഴക്കന്‍ യൂറോപ്പില്‍ നടന്ന പല 'വിപ്ലവങ്ങളും' അട്ടിമറികളുടെ ഭാഗമായും, പല വിദേശ ഏജന്‍സികളുടെയും വ്യക്തമായ പങ്കെടുപ്പോടുകൂടിയാണ് നടന്നിട്ടുള്ളത്. അത്തരം പല സംഭവ-വികാസങ്ങളും നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിടുണ്ട്. ഒരു ബ്രഷുകൊണ്ട് എല്ലാത്തിനെയും, ചായം പൂശാനുള്ള ഈ വ്യഗ്രതയും, തീര്‍ത്തും, വിമര്‍ശിക്കപ്പെടെണ്ടതുമാണ്‌.

പശ്ചിമേഷ്യ-അറബ് മേഖലയില്‍ വീശുന്ന ഈ തീയെ അത്രവേഗം കെടുത്താന്‍ പറ്റുകയില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കാതോര്ര്‍ക്കാതെ, അധികാര കസേരകള്‍ മുറുക്കാന്‍ ഇനി ആവില്ല; ഏകാധിപത്യ-സ്വേചാധിപത്യ ഭരണ തന്ത്രങ്ങളും ഇനി വിലപ്പോവില്ല. എത്ര നിതാന്തമായി ശ്രമിച്ചാലും, അടിച്ചമര്‍ത്തലിന്റെ പുതിയ തന്ത്രങ്ങള്‍ വാര്ത് വെച്ചാലും, ഈ നാഥനില്ല ജനരോഷം അണപൊട്ടിയൊഴുകിക്കൊണ്ടെയിരിക്കും. ജനങ്ങള്‍ ഈ മഹാസമരത്തില്‍ സംഗമിച്ചു കൊണ്ടേയിരിക്കും, അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കും വരെ.                                          

Wednesday, December 22, 2010

നാഴികകല്ലുകള്‍ക്കപ്പുറം

പൂര്‍ണത.... പലപ്പോഴും മനുഷ്യന്‍ കൊതിക്കുന്നതും, ആശിക്കുന്നതും അതാണ്‌. ഒരു മനുഷ്യായുസ് മുഴുവന്‍ യത്നിക്കുന്നതും, അത്തരത്തിലൊരു സമവാക്യം കോര്‍ത്തിണക്കാനുള്ള ശ്രമങ്ങളും ആ ലക്ഷ്യത്തിലെത്തിക്കാനുള്ള ആവേശത്തിന്റെ ഭാഗമാണ്. കലയുടെയും, സംഗീതത്തിന്റെയും, ക്രിയാത്മക-കാവ്യാത്മക ശ്രിങ്കലകളില്‍, പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, എന്നും, യത്നിക്കുന്നതും, സ്വപ്നം കാണുന്നതും, അതിനെയാണ്. കായിക മേഖലയിലും, പലപ്പോഴായി ഇത്തരം, പരിശ്രമങ്ങള്‍, പല രീതികളിലും, ദ്രിശ്യമായിട്ടുണ്ട്. മറഡോണയും, പെലെയും, സാംപ്രാസും, ഫെഡററും, കാറല്‍ ലൂയീസും, മൈക്കള്‍ ശൂമാക്കര്രും, ഡോണ്‍ ബ്രാട്മാനും, എന്നിങ്ങനെ പലരും ഈ പൂര്‍ണതയുടെ ലക്ഷ്യത്തിലേക്ക്, എത്തിയിട്ടുമുണ്ട്. എന്നാല്‍, നമ്മള്‍ പലരുടെയും, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, ഈ മനുഷ്യായുസ്സില്‍, തന്റെ ബാറ്റിങ്ങിലൂടെയും, കരവിരുതിലൂടെയും, കായിക ചാരുതയിലൂടെയും, വിസ്മയിപ്പിച്ചു, ആഹ്ലാദം പകര്‍ന്നു നല്‍കി, അതിര്‍ത്തികള്‍ ഭേദിച്ച്, കണക്കറ്റ ആരാധകരെ സമ്പാദിച്ചു നല്‍കിയ, മാന്ത്രികന്‍............സച്ചിന്‍ ടെന്‍ഡുല്കര്‍.

കഴിഞ്ഞ 21 വര്‍ഷമായി, തന്റെ കഴിവുകള്‍ തെളിയിക്കുന്ന, തനിക്കറിയാവുന്ന, ക്രിക്കറ്റ്-'തൊഴിലെന്നതിനെക്കാളുപരി ഒരു ആവേശമായിട്ടാണ്' സച്ചിന്‍ കളിയെ കാണുന്നതും, മനസ്സില്‍ കൊണ്ടു നടക്കുന്നതും-എന്ന മന്ത്ര-വിസ്മയത്തിലൂടെ, വയസു-ജാതി-മത-ഭാഷാ ഭേദമില്ലാതെ, കോടികള്‍ക്ക്, വിസ്മയാനുഭൂതി പകര്‍ന്നും, സന്തോഷാവും, ആഹ്ലാദവും, പങ്കു വെച്ചും, സച്ചിന്‍ മുന്നേറി കൊണ്ടിരിക്കുന്നു. 16 വയസ്സില്‍, തന്റെ ഗുരുവായ രമാകാന്ത് ആച്ചരെക്കാരില്‍ നിന്ന്, മുംബൈ ക്രിക്കറ്റിന്റെ കളരിയായ ശിവാജി പാര്‍ക്കില്‍, നിന്നും പഠിച്ച വിദ്യകള്‍, രാജ്യാതിനും, ലോകത്തിനും മുന്‍പില്‍, കാഴ്ച വെചൂ കൊണ്ടു സച്ചിന്‍ കൊടുമുടികള്‍ കീഴടക്കി കൊണ്ടിരിക്കുന്നു. കൃഷ്ണമാചാരി ശ്രീക്കാന്തിന്റെ, നായകത്വത്തില്‍, 1989-ല്‍ പാകിസ്ഥാനിലേക്ക് പര്യടനത്തിനായി, ടീമില്‍ സച്ചിന്‍ ഇടം നേടിയത്, ആഭ്യന്തര ക്രിക്കറ്റില്‍, പ്രകടിപ്പിച്ച തന്റെ മിന്നുന്ന പോരാട്ടങ്ങളായിരുന്നു. രാജ് സിംഗ് ദുങ്ങര്‍പൂര്‍ അന്ന്, ഈ 'കൊച്ചു പ്രതിഭയെ' തിരഞ്ഞെടുക്കുമ്പോള്‍, ആശങ്കകളുണ്ടായിരുന്നെങ്കില്‍, അതെല്ലാം കാറ്റില്‍ പരത്തി കൊണ്ടന്നു സച്ചിന്‍ മുന്നേറിയത്. രവി ശാസ്ത്രിയും, കപില്‍ ദേവും, അസറുദീനും, എല്ലമടഗുന്ന അതികായന്മാരുടെ കൂടെ, സച്ചിന്‍ മാറ്റുരച്ചതും, മാമോദീസ മുങ്ങിയതും, തീവ്രമായ, വസീം അക്രം-വക്കാര്‍ യൂനിസ്  പേസ് ബൌളിങ്ങിനെ നേരിട്ടു കൊണ്ടാണ്. അന്നത്തെ പാകിസ്താന്‍ നായകന്‍, ഇമ്രാന്‍ ഖാന്‍, 'ഈ കൊച്ചു പയ്യനെ' വീഴ്ത്താന്‍ പറമ്പുകളില്‍, കളിക്കുന്ന രേത്തിയില്‍ പന്ത് എറിഞ്ഞു കൊടുത്താല്‍, മതിയെന്ന് തന്റെ ബുലര്മാര്ര്‍ക്ക്, നിര്‍ദേശം നല്‍കുകയും ചെയ്തിരിന്നു, എന്നും, പിന്നീട് തന്റെ അഭിപ്രായങ്ങളെ, അപ്പാടെ സ്വയം വിഴുങ്ങേണ്ടി വന്നതിന്റെ കഥകളും, ഇന്ന് പ്രസിദ്ധമാണ്. പിന്നീട്, പല നായകന്‍മാര്‍ക്ക്, കീഴിലും, പയ്യനില്‍ നിന്ന്, മുതിര്‍ന്നവനായി , ഇന്ന് 'സീനിയര്‍ സിറ്റിസണായി' മിന്നി കസറുന്ന സച്ചിന്‍, പുതിയ അര്‍ത്ഥ തലങ്ങളിലേക്ക് , തന്റെ അശ്വമേധം നയിക്കുന്നു. ആ നീണ്ട പ്രയാണത്തെ കുറിച്ചു മുന്‍പ് ഈ പേജുകളില്‍, എഴുതിയിട്ടുമുണ്ട്.

റെക്കോര്‍ഡുകളും, നാഴികകല്ലുകളും, പര്യായന്ഗലുമെല്ലാമ്, ഈ നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍, സച്ചിനെ തേടി വന്നിട്ടുണ്ട്, വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഒരു പക്ഷെ, ഓരോ പ്രാവശ്യം, സച്ചിന്‍ ക്രീസില്‍-ഫീല്‍ഡില്‍ എത്തുമ്പോഴും, ആരാധകര്‍ പ്രതീക്ഷിക്കുന്നതും, അത് തന്നെ. അതില്‍ ഏറ്റവും, പുതിയതാണ്, 50 ടെസ്റ്റ്‌ സെഞ്ച്വറികള്‍. പുല്ലു മുളച്ചു, പച്ചപ്പുള്ള, സെഞ്ച്വറിയന്‍ പിച്ചില്‍ കടുത്ത ദക്ഷിണാഫ്രിക്കന്‍ പേസ്  ബൌളിങ്ങിനെ നേരിട്ടു കൊണ്ടു രണ്ടാമിന്നിങ്ങ്സില്‍ നേടിയ 111 നോട്ട്-ഔട്ട്‌. ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിന രണ്സും, ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിന സെഞ്ച്വറികളും, ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിനങ്ങള്‍ കളിച്ചത്, ഏകദിനത്തില്‍ ആദ്യ ഡബിള്‍-സെഞ്ച്വറിയും......ഇന്ങ്ങനെ പല റെക്കോര്‍ഡുകള്‍ക്കും, ശേഷമാണ് ഈ പുത്തന്‍ നാഴികകല്ല്. മറ്റുള്ളവര്‍ക്ക്രു, അപ്രാപ്യമായ കൊടുമുടികള്‍ തീര്‍ക്കുക; പല റെക്കോര്‍ഡുകളും, ഭേദിക്കപെട്ടപ്പോള്‍, സ്വരവും-താളവും ഒരു സമഗ്ര കലാകാരന്റെ മാതൃകയില്‍, ഒന്ന് മാറ്റി പിടിച്ചു, പുതിയ മേഖലകള്‍ കീഴടക്കുകയും, നൂതന ഭാവങ്ങള്‍ സൃഷ്ടിക്കുകയും, ചെയ്യുന്ന  ഒരു വ്യത്യസ്ത രീതി. നാഴികല്ലുകളെ സച്ചിന്‍ വിശേഷിപ്പിക്കുന്നതിങ്ങിനെയാണ്: "കല്ലുകള്‍ നിന്ങ്ങളുടെ നേരെയെറിയപ്പെടുന്നു, അവയെ നിങ്ങള്‍ നാഴികല്ലുകളാക്കി മാറ്റി മടക്കിയയക്കുന്നു".........തന്റെ 'നല്ല നാളുകള്‍' തീര്‍ന്നു എന്നും, തന്റെ ബാറിംഗ് രീതിയുടെമേലും, ശൈലിയുടെമേലും,  ഒക്കെ സംശയങ്ങള്‍ പ്രകടിച്ചവര്‍ക്കുള്ള, ചുട്ട മറുപടിയാണ്, മേല്‍പ്പറഞ്ഞ വാക്കുകളിലൂടെ സച്ചിന്‍ നല്‍കുന്നത്. ഇത്ര വലിയ പ്രയാണത്തിനിടക്ക് വച്ച് നേരിട്ട പരിക്കുകളും, ചിലപ്പോള്‍, 'സൂചിക താഴോട്ടൊന്നു ചെരിയുന്നപോലെ', ഫോമില്‍ വന്ന ചെറിയ ഒരു അര്‍ത്ഥ, വ്യത്യാസവും എല്ലാം പലര്‍ക്കും കുത്തുവക്കുകള്‍ക്കുള്ള സുവര്‍ണാവസരമായിരുന്നു. പല തരം ബൌളര്‍മാരെയും, പല തരം പിച്ചുകളിലും, പല conditions-ലും നേരിട്ടു നേടിയ മികവുകളും, പരിചയ-അനുഭവ സമ്പത്തും, കൈമുതലായുള്ള തനിക്കു, തന്റെ കളി കൈമോശം വന്നിട്ടില്ല എന്നും, ക്രീസില്‍ നിന്നും, പുത്തനുണര്വോടെ, ഒരു പുനര്‍ജനന്ത്തിന്റെ ആര്‍ജവത്തോടെ, സച്ചിന്‍ പുതിയ വെല്ലുവിളികള്‍, തന്റെ ബാറ്റില്‍ നിന്നും നടത്തിയ കാഴ്ചകളാണ്, നമ്മള്‍ സമീപ കാലത്ത് കണ്ടിട്ടുള്ളത്. ഇനിയും, വരാനിരിക്കുന്ന പല പുതിയ അങ്കങ്ങള്‍ക്കും, താന്‍ സജ്ജമാണെന്ന, വ്യക്തമായ സൂചനയാണ്, ഈ പുതിയ റെക്കോര്‍ഡിലൂടെ ലോകത്തോട്‌ വിളിച്ചു പറഞ്ഞത്. അതില്‍, പ്രദാനമായ ഒരന്കമാണ്, വരാനിരിക്കുന, ലോക കപ്പ്‌. കളിച്ച 5 ലോക കപ്പുകളില്‍, ഒന്നില്‍ മാത്രം ടീമിനെ കൊടുമുടിയുടെ വക്കിലെത്തിച്ചിട്ടു, കാല്‍ വഴുതിപ്പോയ അനുഭവവും, സച്ചിനുണ്ട്. 1996-ലും, 2003-ല്, അടിച്ചുക്കൂട്ടിയ ഒരു ലോക കപ്പില്‍ അധികം റണ്‍സ്‌  എന്ന വസ്തുതയെക്കാള്‍, സച്ചിന്റെ മോഹവും, മറ്റെല്ലാ ഇന്ത്യാക്കാരെപോലെയും, ഒന്ന് തന്നെ-'കപിലിന്റെ ചെകുത്താന്മാര്‍ക്ക്' ശേഷം മറ്റൊരു ലോക കപ്പ്‌ വിജയം.

ഇനി പൂര്‍ണത എന്ന വിഷയത്തിലേക്ക് തിരിച്ചു വരാം. കളിയുടെ സമഗ്രമായ മേഖലകളിലും, നൂതന ഭാവങ്ങളിലും, നൂറു മേനി കൊയ്യ്തു, ബാറ്റിംഗ് ടെക്നിക്കുകള്‍ മികവോടെ കൈകാര്യം ചെയ്തു കൊണ്ടു, സമ്പൂര്‍ണത ഉള്‍ക്കൊള്ളുന്ന സച്ചിന്‍. ഇന്ന പന്തുകള്‍ക്ക്, ഇന്ന ഷോട്ടുകളും, മാറുന്ന സമതലങ്ങളില്‍ പുതിയ  യുദ്ധ തന്ത്രങ്ങളും, എന്ന സൂക്ഷമായ, വീക്ഷണവും, കാഴ്ചപ്പാടും മുന്നോട്ടുവെച്ചുകൊണ്ടാണ്, സച്ചിന്‍ മുന്നോട്ടു നീങ്ങുന്നത്‌. ടെക്നോളജി കളിയുടെ പുതിയ മേഖലകളിലേക്ക്, വ്യാപിക്കുമ്പോഴും, തന്റെ ബാറ്റിങ്ങിനെ പല ആങ്ങ്കിളുകളിലും, മൈക്രോസ്കൊപ്പുകളിലൂടെയും, ഡൈസെക്റ്  ചെയ്തു നവീന ആയുധങ്ങള്‍, ബൌളര്‍മാര്‍ മൂര്ച്ചക്കൂട്ടുമ്പോഴും, അതെല്ലാം, പരീക്ഷകളെല്ലാം ഉയര്‍ന്ന വിജയത്തോടെ താണ്ടി, മുന്‍പോട്ടു കുതിക്കുകയാണ് സച്ചിന്‍. തന്റെ കരിയറിലെ മികച്ച ഒരു സമയത്താണ് സച്ചിനിപ്പോള്‍; തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരവസ്ഥ. ഈ 2010 കലണ്ടര്‍ വര്‍ഷത്തില്‍ അടിച്ചു കൂട്ടിയത്, 6 ടെസ്റ്റ്‌ സെഞ്ച്വറികളും, റെക്കോര്ഡ് ഭേദിക്കുന്ന ഏകദിന ഡബിള്മാണ്‌. അത് കൂടാതെ, താന്‍ അന്താരാഷ്ട്ര തലത്തില്‍, യുവാക്കള്‍ക്കായി, വിട്ടു കൊടുത്ത, ട്വന്റി-ട്വന്റി ഇനത്തിലെ, ആഭ്യന്തര ഐ.പി.എല്ലില്‍ റണ്‍ കൂമ്പാരവും. കലാകാരന്മാരായ, ഡാവിന്‍സിയും, മൈക്കലാന്‍ജലോയും, നിര്‍മിക്കുന്ന ചിത്രത്തിന്റെയും, ശില്പ്പത്തിന്റെയും, ഭംഗിയും,  മൊസാര്ട്ടും, ബീതോവനും, സമനൊയിക്കുന്ന, സിംഫണികളുടെ നാദ ചാരുതകളുടെയും, ഒരു പൂര്‍ണ roopatthodeyaanu, സച്ചിന്‍ തന്റെ ബാറ്റിങ്ങും, കളിയും, അവതരിപ്പിക്കുന്നത്‌. അതിലെ ആ വശ്യത, ആകര്‍ഷണം, എല്ലാം ഒരു പ്രത്യേക പാക്കേജ്ജയാണ് രൂപപ്പെടുന്നത്. വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഒരു മാന്ത്രികന്റെ, പ്രതീതി ജനിപ്പിക്കുന്നതാണ്, സച്ചിന്റെ കളി. പയറ്റി തെളിഞ്ഞ ഒരു തികഞ്ഞ പോരാളി; കളിയുടെ ചെറിയ-നേരിയ കാര്യങ്ങള്‍പ്പോലും, സൂക്ഷ്മമായി നിരീക്ഷിക്കാനും, ചികഞ്ഞെടുക്കാനുമുള്ള ഒരു പ്രതെയ്ക കഴിവ്. ബാറ്റില്‍ നിന്നും ഫീല്ടര്മാരുടെ ഗാപ്പിലേക്ക് തട്ടിയിട്ടു കൃത്യതയോടെ എത്ര റണ്‍ നേടാമെന്നും, ഏതു ഫീല്ടര്‍ക്കാന്, ശക്തമായ കൈകളുണ്ടെന്നും, അവ കൊണ്ടു 'ത്രോ' ശക്തമായി,  'റണ്‍-ഔട്ടിനുള്ള' സാധ്യത  തെളിയുന്നു , എന്നതും, അറിയാനുള്ള, ആ ബുദ്ധി; കൂടാതെ, കൃത്യമായി, ബൌളര്‍മാരെ നേരിടാനുള്ള, ടെക്നിക്കും, അകക്കാഴ്ചയും; കളിക്ക് മുന്‍പേ തന്നെ ശാരീരികമായും-മാനസികമായുമുള്ള തയ്യാറെടുപ്പ്......ഇനിയും, എത്ര-എത്ര രീതിയിലാണ് സച്ചിന്റെ പരിപൂര്‍ണതയുടെ കാഴ്ചകള്‍. ഇതെല്ലാം കൂടാതെ, ഇന്നും പ്രശസ്തിയുടെ കൊടുപുയില്‍ എത്തിയിട്ടും, പണകൊഴുപ്പിന്റെയും, ഗ്ലാമറിന്റെയും, ചുഴികളില്‍, അകപ്പെടാതെ ക്രിക്കറ്റ് എന്ന കളിയോടും, വ്യക്തി എന്നതിനേക്കാള്‍, ടീം ആണ് മുന്‍പില്‍, എന്ന നൂറു ശതമാനം വരുന്ന ഉറച്ച വിശ്വാസവും, കഠിനാധ്വാനവും, എല്ലാം സച്ചിനെന്ന വ്യക്തിത്വത്തെ ഒരു ഇതിഹാസമാക്കുന്നു. എന്തിനു കടുത്ത ചെന്നൈ ചൂടില്‍, പുറം വേദന കടിപിച്ചു പാകിസ്ഥാനെതിരെ സച്ചിന്‍ നേടിയ ധീരമായ സെഞ്ച്വറിക്ക്  ശേഷവും ടെസ്റ്റില്‍ കരക്കടുക്കാതെ പോയപ്പോള്‍ കരഞ്ഞുപോയ സച്ചിന്‍, വേദനയോടെ തന്നെയായിരിക്കും, ഇക്കഴിഞ്ഞ അന്‍പതാം സെഞ്ച്വറിക്ക് ശേഷവും ദക്ഷിണാഫ്രിക്കയില്‍ ഇന്നിങ്ങ്സ് തോല്‍വി ഉള്‍ക്കൊണ്ടത്‌ എന്നും നമ്മുക്ക് ഉറച്ചു വിശ്വസിക്കാം. സുനില്‍ ഗവാസ്കര്‍ ഇടയ്ക്കു വിശേഷിപ്പിച്ചത്‌ പോലെ "ബാട്ടിന്ഗ്ന്റെ സര്‍വ്വകലാശായാണ്" സച്ചിന്‍ ടെന്‍ഡുല്കര്‍.....അതിശയോക്തികളില്ലാതെ "near perfection". സച്ചിന്‍ എന്ന മഹാപ്രതിഭാസം, തന്റെ അശ്വമേധം തുടരുകയാണ്, പുതിയ സമവാക്യങ്ങളും, നാഴികല്ലുകളും, സൃഷ്ടിക്കാന്‍, സമ്പൂര്‍ണതയുടെ അര്‍ത്ഥങ്ങള്‍ ഒന്ന് കൂടെ തിരുത്തിയെഴുതാന്‍. കോഹിനൂര്‍ രത്നം ഒരു തലമുറയില്‍ വരുന്ന ഒന്നാണ്; അങ്ങനെയാണ്  നമ്മുടെ സ്വന്തം സച്ചിന്‍.             

Saturday, November 27, 2010

ഗ്വാന്സു ഏഷ്യന്‍ ഗെയിംസ്: ഒരു കണ്ണോട്ടം


നിറപകിട്ടിന്റെയും, ഏഷ്യന്‍  കായിക വിസ്മയത്തിന്റെയും പാരമ്പര്യത്തിന്റെയും, കരുത്തിന്റെയും മനംകവരും കാഴ്ചകള്‍ സമ്മാനിച്ച്‌ കൊണ്ടു, പതിനാറാമത് ഏഷ്യന്‍ ഗെയിംസ് ചൈനയുടെ ഗ്വാന്സുവില്‍ കൊടിയിറങ്ങി. മത്സരവും, കൂട്ടായ്മയും, സൗഹൃദവും എല്ലാം കളിയാടിയ പതിനഞ്ചു നാളുകള്‍. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന, ഏറ്റവുമധികം വിശ്വാസങ്ങളും, നാഗരികതയും, ഭാഷകളുടെയും, കളിത്തൊട്ടിലായ ഈ വന്‍കര ഒന്നിച്ചു സമ്മേളിച്ചപ്പോള്, ഒത്തുകൂടിയത് 45 രാജ്യങ്ങളാണ്.  തങ്ങളുടെ ഓരോ രാജ്യത്തിന് വേണ്ടിയും മറ്റുള്ളവരോട് മാറ്റുരക്കുമ്പോള്‍, ഒരു ഭൂഖണ്ടമാകെ, കാണും മിഴിച്ചു പതിനഞ്ചു ദിനരാത്രങ്ങള്‍, ആകാംഷയോടെ തള്ളിനീക്കി.


സംഘടനാത്തില്‍, തികഞ്ഞ മേല്‍ക്കൈ തങ്ങള്‍ക്കുണ്ടെന്ന്, ചൈന ഒരിക്കല്‍ കൂടി, അരക്കിട്ടുറപ്പിച്ചു. രണ്ടു വര്ഷം മുന്‍പ്മ, ബിജിങ്ങില്‍ മഹാ മേളയായ ഒളിമ്പിക്സ്, സംഘടിപ്പിച്ചതിലെ അനുഭവം തങ്ങള്‍ക്കു കൈമോശം വന്നിട്ടില്ല എന്ന് കൂടി ഗ്വാന്സു ഏഷ്യാഡിലൂടെ ചൈന ലോകത്തോട്‌ വിളിച്ചു പറഞ്ഞു.  പക്ഷെ വെറും സംഘാടനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ചൈനയുടെ പ്രകടനം. ഒളിമ്പിക്സിലെ പോലെ തന്നെ കായിക ഇനങ്ങളില്‍ മറ്റുള്ളവരേക്കാള്‍ പല പടികള്‍  മുകളിലാണ് തങ്ങളെന്ന യാഥാര്ത്യം കാര്യം കൂടി ഈ മേളയില്‍, ചൈന തെളിയിച്ചു. പരമ്പരാഗത ഇനങ്ങളില്‍ മാത്രമല്ല, ബാക്കിയുള്ളതിലും അവര്‍ ഒട്ടും പിന്നിലായില്ല. തികഞ്ഞ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബാട്മിന്ടനിലും, ടേബിള്‍ ടെന്നീസിലും, ജിമ്നാസ്ടിക്സിലും, അത്ലടിക്സിലും, എന്ന് വേണ്ട ബാക്കി പല ഇനങ്ങളും, പുതിയ പാതകള്‍ പണിയാനും, മേഖലകള്‍ കവരാനും അവര്‍ക്ക് സാധിച്ചു. അതിന്റെ പരിണാമമായി 199 സ്വര്‍ണ മെഡ ലുകളുള്‍പ്പടെ മൊത്തം 416 മെഡലുകള്‍ വാരിക്കൂട്ടി. രണ്ടാമതെത്തിയ ദക്ഷിണ കൊറിയക്കാകട്ടെ 76 സ്വര്‍ണം മാത്രം ലഭിച്ചു. അതായത് പകുതി പോലുമില്ല. തുടക്കം മുതല്‍ അവസാനം വരെ തികഞ്ഞ ആധിപത്യമായിരുന്നു ചൈനയുടേത്. ആര്‍ക്കും, പിടിക്കാന്‍ കഴിയാത്ത അശ്വമേധം. വെറും ഓരോട്ടമല്ല, വന്‍ കുതിപ്പുകള്‍. എല്ലാ യിനങ്ങളും, നിറ സാന്നിധ്യവും, വ്യക്തമായ പതിപ്പ് മുദ്രയും. എന്തിനു, ആദ്യമായി ഹരിശ്രീ കുറിച്ച ട്വെന്റി-ട്വെന്റി ക്രിക്കറ്റില്‍ പോലും മത്സരിക്കാന്‍, സജ്ജമായ പുരുഷ-മഹിളാ ടീമുകള്‍ ചൈന വാര്‍ത്തെടുത്തു (ടീമിനെ ഗെയ്മ്സിലേക്ക് അയക്കാന്‍ വിസമ്മതിച്ച കേമന്മാരായ ബിസിസിഐ ഒരു വീണ്ടു വിചാരത്തിനു തയ്യാറാകുമോ എന്തോ!!).

ഇന്ത്യയുടെ പ്രകടനം:

മതിക്കപ്പെട്ട കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ, പ്രൌടിയില്‍ നിന്നും ഉയര്‍ത്തെഴുന്നെട്ടാണ് നമ്മുടെ മഹാരാജ്യം, ഏഷ്യന്‍ ഗെയിമ്സിലേക്ക് പുറപ്പെട്ടത്‌. പ്രകടനത്തിന്റെ അളവുകോല്‍, പക്ഷെ ഗ്വാന്സുവില്‍ തകിടം മറിഞ്ഞു. ശക്തമായ മറ്റു ഭൂഖണ്ട കരുത്തുകള്‍ക്ക് മുന്‍പില്‍, നമ്മുടെ അടവുനയങ്ങളും, തന്ത്ര പാടവങ്ങളും കീഴ്മേല്‍ മറിഞ്ഞു. ചൈനയുടെയും, ജപ്പാന്റെയും, കൊറിയയുടെയും, ഇറാനും മറ്റു മധ്യേഷ്യന്‍ രാജ്യങ്ങളുടെയും ഉഷിരനും, കണ്ണഞ്ചിപ്പിക്കുന്ന കായിക ബലത്തിന്റെയും മുന്‍പാകെ മുട്ടുകള്‍ മടങ്ങി. ഡല്‍ഹി കോമണ്‍വെല്‍ത്തില്‍ മെഡലുകള്‍ കൊയ്ത ഷൂട്ടിംഗ് താരങ്ങളും, ഭാര്‍ദ്വേഹന, ഗുസ്തി വീരന്മാരും, ബാഡ്മിന്‍റ്റന്‍ പോരാളികളുമെല്ലാം  കടിപുഴകി വീണു. ഷൂട്ട്‌ങ്ങിന്റെ എല്ലാ ഇനങ്ങളിലും, സ്വര്‍ണം കൈവിട്ടു. ശക്തരായ മധ്യേഷ്യന്‍ മല്ലന്മാര്‍ക്ക് മുന്‍പില്‍, പഠിച്ച അടവുകള്‍ മറന്നു. സൈന നെഹവാളിന്റെ കോമണ്‍വെല്‍ത്ത് സ്വര്‍ണം വിദൂരതയുടെ ഓര്‍മകളിലേക്ക് മാഞ്ഞു പോയി. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി, ലീഗ് മത്സര്നഗളിലെല്ലാം വിജയം കൊയ്തിട്ടും, സെമിയില്‍, മലേഷ്യയോട്, കാലിടറി വീണു, ഹോക്കി സ്വര്‍ണ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി.  

ഒരു വശം ഇങ്ങനെയാണെങ്കിലും, മൊത്തത്തില്‍ ഈ ഗെയിംസ് ഇന്ത്യയുടെ കായിക യാത്രയില്‍ ഒരു പ്രധാന നാഴികക്കല്ലാകുന്നു. മൊത്തം 14 സ്വര്‍ണവും, 17 വെള്ളിയും, 33 വെങ്കലവുമായി, ആറാം സ്ഥാനത്തു എത്തി. പങ്കജ് അദ്വാനി തുടര്‍ച്ചയായി ബില്ല്യാര്‍ദ്സില്‍ രണ്ടാം ഏഷ്യാഡ് സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍, ഇന്ത്യുടെ സ്വര്‍ണ വേട്ട ആരംഭിക്കുകയായി. പുതിയ മേഖലകളിലേക്കും, ഇന്ത്യന്‍ കായിക അതിര്‍വരമ്പുകള്‍ കടന്നു കഴിജ്നു എന്നതിന്റെ തെളിഞ്ഞ പ്രതിഫലനമാണ്, തുഴച്ചിലില്‍ നേടിയ മെഡലുകള്‍. വീറും വാശിയോടെയും, തുഴയെര്രിഞ്ഞപ്പോള്‍, കൈമുതലായത് ഒരു കൂട്ടം മേടലുകളും, തങ്ങള്‍ എത്തി നിലയുറപ്പിച്ചു എന്ന ഉച്ചത്തിലുള്ള ആര്‍പ്പുവിളിയും. കേരള ക്കായലില്‍ നേടിയ പരിശീലനം പര്യവസാനത്തില്‍ എത്തി എന്ന ചാരിതാര്‍ത്യവും.  ബജ്രംഗ് ലാല്‍ ടക്കര്‍ എന്ന പട്ടാള ജവാന്‍ സ്വര്‍ണം നേടിയപ്പോള്‍, ടീം ഇനങ്ങളില്‍ വെള്ളിയും, വെങ്കലവും നേടാന്‍ കഴിഞ്ഞു. കാഞ്ചി വലിച്ചിട്ടും, അത് മെഡല്കളായി പെയ്യാതിരിന്നിട്ടും, റോണ്‍ജന്‍ സോധി ഡബിള്‍ ട്രാപ്പിനത്തില്‍ കുറിക്ക് കൊള്ളിച്ചു.

സോംദേവ് ദേവ് വര്‍മന്‍ എന്ന ടെന്നീസ് പ്രതിഭയുടെ നവ താരോദയത്തിനും, ഈ ഗെയിംസ് സാക്ഷിയായി. പേസ്-ഭൂപതി സഖ്യം ഇല്ലാതിരിന്നിട്ടും, ഒരു ഐതിഹാസിക മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷികളായതു. തുനിഞ്ഞു കളിച്ച സോംദേവ് ടീം ഇനത്തില്‍ വെങ്കലത്തില്‍ തൃപ്ത്തി നേടിയെങ്കിലും, ഇന്ത്യയുടെ ഏഷ്യാഡ് ചരിത്രത്തില്‍ ആദ്യമായി ഒരു അപൂര്‍വ ഡബിളിന് അര്‍ഹനായി, തന്റെ വരവറിയിച്ചു. വ്യക്തിഗത ഇനത്തില്‍ സിംഗിള്‍സിലും, പിന്നീട് സനം സിങ്ങുമായുള്ള കൊട്ടുകെട്ടില്‍, ഡബിള്‍സിലും, സ്വര്‍ണം വാരിക്കൂട്ടി. തന്നെക്കാള്‍ എ.ടി.പി റാങ്കിങ്ങില്‍ മുന്‍പന്തിയിലുള്ള ഉസ്ബെകിസ്ഥാന്റെ, ഡെനിസ് ഇസ്തോമിനിനെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കൂപ്പു കുത്തിച്ചാണ്, സോംദേവ് സിന്ഗ്ലെസ് കിരീടം ചൂടിയത്.        

ഒരു പക്ഷെ ഈ ഗെയിംസില്‍ ഇന്ത്യയുടെ പുത്തന്‍ താരോദായങ്ങള്‍ക്ക്, വേദിയായത് അത്ലറ്റിക്സാണ്. മൊത്തം 5 സ്വര്‍ണവും, 2 വെള്ളിയും, 4 വെങ്കലവും, നേടി ട്രാക്കില്‍, ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചു. ഇതില്‍ 10 മെഡലുകള്‍ നേടിയത് വനിതകള്‍. ട്രാക്കിന്റെ ആദ്യ ദിനം തന്നെ, കേരള താരം പ്രീജ ശ്രീധരന്‍ 10000 മീറ്ററിലും, സുധ സിംഗ് 3000 മീറ്റര്‍ സ്ടീപ്പില്‍ചേസിലും സ്വര്‍ണം നേടി. പിന്നീട് ട്രാക്ക് വറ്റി പോയി എന്ന് തോന്നിത്തുടങ്ങിയപ്പോള്‍, അതാ പുരുഷ-വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍, ജോസഫ് അബ്രഹാമും, അശ്വിനി അക്കുഞ്ഞിയും, സ്വര്‍ണ വേട്ട നടത്തിയത്. തലനാരിഴക്ക്‌, ടിന്റു ലൂക്കക്ക് 800-മീറ്ററില്‍, സ്വര്‍ണം നഷ്ടമായപ്പോള്‍, പ്രീജ 5000 മീറ്ററില്‍ ഹതഭാഗ്യത്തിന്, സ്വര്‍ണത്തില്‍ നിന്നും അകറ്റപ്പെട്ടു. പക്ഷെ, പ്രതീക്ഷകള്‍ തെറ്റിക്കാതെ, 4x400 മീറ്റര്‍ വനിതാ റിലേയില്‍, മന്ദീപ്-മഞ്ജീത് സഹോദരിമാര്‍, സിനി ജോസ് മറ്റും അശ്വിനി സഖ്യം സ്വര്‍ണ കൊയ്ത്തു നടത്തി. ഇതിലൂടെ തുടര്‍ച്ചയായി, ഈ ഇനത്തില്‍ മൂന്നാം ഏഷ്യാഡിലും ഒന്നാം സ്ഥാനം    
കാത്തു സൂക്ഷിച്ചു. കേരളക്കരയുടെ വ്യക്തമായ കൈയൊപ്പ്‌ പതിഞ്ഞ ഗെയിം കൂടിയായി ഇത്.

ബീജിംഗ് ഒള്മ്പിക്സിനു ശേഷം, ഇന്ത്യയില്‍ തഴക്കുന്ന കായിക ഇനമാണ് ബോക്സിംഗ്. വിജെന്ടെര്‍ സിംഗിന്റെ വെങ്കലം, ഒരു പുതു നവോതാനതിനാണ് നാന്ദി കുറിച്ചത്. തുടരെ കൃത്യതയോടെ ഉയര്‍ന്നു പൊങ്ങിയ ബോക്സിംഗ് രംഗത്ത്, ഒരു ഒഴുക്കായിരുന്നു. അത് ഈ ഗെയിംസിലും തുടര്‍ന്നു. ആദ്യം മുതലേ മിന്നിത്തിളങ്ങിയ ബോക്സര്‍മാര്‍, എല്ലാ തൂക്ക ഇനങ്ങളിലും, പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. ചിലര്‍ക്ക് ചുണ്ടിനും-ചായക്കൊപ്പകും അരികെ മെഡല്‍ നഷ്ടമായപ്പോള്‍, മൊത്തം ഒമ്പത് പേരാണ്, പുരുഷ-വനിതാ ഫൈനലിന് അടുത്തെത്തിയത്. അതില്‍ 4 പേര്‍ സെമിയില്‍ വഴുവീനെങ്കിലും, വെങ്കല മെഡല്‍ ഉറപ്പാക്കി. ബാക്കിയായ, 5 പേര്‍ സ്വര്‍ണത്തിനായി പോരാടിയതില്‍, 2 പേര്‍ കൊടുമുടിയില്‍ ചുംബിച്ചു. വികാസ് ക്രിഷന്റെയും, വിജേന്ദര്‍ ഇന്റെയും പിന്‍ബലത്തില്‍,  അങ്ങനെ 2 സ്വര്‍ണവും, 3 വെള്ളിയും, 4 വെങ്കലവുമായി, ആകെ ബോക്സിങ്ങിലെ സമ്പാദ്യം.

ഇത് കൂടാതെയും, പല പ്രകടനങ്ങളും ശ്രാദ്ധ പിടിച്ചു പറ്റി. കബഡി പുരുഷ ഇനത്തില്‍ സ്വര്‍ണം നില നിര്‍ത്തിയപ്പോള്‍, വനിതകളുടെ കന്നിയങ്കത്തില്‍ തന്നെ കുറിക്കു കൊള്ളിച്ചു. തരുന്ദീപ് റായി  അംബേയത്തില്‍ വെള്ളി നേടിയപ്പോള്‍, രണ്ടു യുവ താരങ്ങള്‍ അവരുടെ വരവറിയിച്ചു. 50 മീറ്റര്‍ പുരുഷന്മാരുടെ, ബട്ടര്‍ഫ്ലൈ നീന്തലില്‍ വെങ്കലം നേടിയെങ്കിലും, പിന്നീട് നടന്ന പത്ര സമ്മേളനത്തില്‍, സ്വര്‍ണവും, വെള്ളിയും, ജയിച്ചവരെക്കളും, പ്രായത്തില്‍ ചെറുപ്പം കാരണം, ഇനിയും പല അങ്കങ്ങള്‍ക്കും കരുത്തു ബാക്കിയുണ്ടെന്ന് തെളിയിച്ചു. ഏഷ്യന്‍  ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി, ആശിഷ് കുമാര്‍, ജിമ്നാസ്ടിക്സിന്റെ വ്യക്തിഗത ഫ്ലോര്‍-എക്സര്‍സൈസ് ഇനത്തില്‍ വെങ്കലം നേടി. ഇതിലൂടെ ആശിഷ് തന്റെ കോമണ്‍വെല്‍ത്ത്, പ്രകടനത്തെ ആവര്‍ത്തിക്കുകയായിരുന്നു.  കൂടാതെ, വുശു എന്ന കായിക ഇനത്തില്‍ (നമുക്ക് ഒട്ടും തന്നെ പരിചയമില്ലാത്ത, തികഞ്ഞ ചൈനീസ്‌ ആധിപഥ്യം നിറഞ്ഞ ഇനം)  സന്ധ്യ റാണി വെള്ളിയും, ബിമോല്‍ജിത് വെങ്കലവും നേടി. റോളര്‍ സ്പോര്‍ത്സിനത്തിലും മെഡലുകള്‍ കരസ്ഥമാക്കാന്‍ നമ്മുടെ കളിക്കാര്‍ക്ക്‌ സാധിച്ചു.

ഈ നേട്ടങ്ങള്‍ ഉറച്ച പരിശീലനത്തിന്റെയും, കായിക മികവിന്റെയും, പിന്‍ബലത്തില്‍ നേടിയവയാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ മേളയാണ് കൊടിയിറങ്ങിയത്. മികവുറ്റ സൗകര്യങ്ങളും, സര്‍ക്കാര്‍ സഹായവും, ആധുനിക തന്ത്ര-പരിശീലന വിദ്യകള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, മിന്നും പ്രകടനങ്ങള്‍ മാറി-മാറി, മുറയായി ആവര്‍ത്തിക്കാന്‍ സാധിക്കും, എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഗ്വാന്സു ഏഷ്യാഡ്. അങ്ങനെ വരുമ്പോള്‍, വീണ്ടും, വീണ്ടും ഉയര്നഗളിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ സ്പോര്‍ത്സിന്റെ, ചുക്കാന്‍ വെറും ക്രിക്കറ്റ്‌ മാത്രമല്ല പിടിക്കുന്നത്‌ എന്ന അവബോധം കൂടി ഊട്ടിയുറപ്പിക്കപെടും. 2012 ലണ്ടന്‍ ഒളിമ്പിക്സിലേക്കുള്ള, ചൂണ്ടു പലകയായിട്ടും, അളവുകോലായിട്ടും, പലരും, ഈ ഗെയിംസിനെ കണ്ടു. അതാണ്‌ ശരിയെങ്കില്‍, ചില മേഖലകള്‍ ഒന്ന് തുടച്ചു വാര്‍ത്താല്‍, തീര്‍ച്ചയായും, നിറഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നമ്മുക്ക് പുതിയ കണക്കുകളും, രണ നീതികളും, രചിക്കാം; പുത്തന്‍ ഉണര്‍വോടെ 2012-ഇല്‍ ഒരു പിടി മെഡലുകള്‍ സ്വപ്നം കാണാം. 

Tuesday, September 28, 2010

ഈ ഗെയിംസ് ആര്‍ക്കു വേണ്ടി?: ഒരു റിപ്പോര്‍ട്ട് കാര്‍ഡ്

'ഷേര' പിന്നെയും ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. നെടുവീര്‍പ്പുകള്‍ക്കും, അനിശ്ചിതത്വങ്ങള്‍ക്കും ശേഷം, ഭാഗ്യ ചിന്ഹം 'ഷേര' എന്ന കടുവയ്ക്കു, ശ്വാസം വിടാം. ഒടുവില്‍ നീണ്ട ചോദ്യചിന്നങ്ങള്‍ക്കും, പഴിചാരലുകള്‍ക്കും, അഴിമതിക്കും, താല്‍ക്കാലിക വിരാമമിട്ടു കൊണ്ടു, പത്തൊന്‍പതാം കോമണ്‍വെല്‍ത്ത് ഗെയിംസ് ഒക്ടോബര്‍ 3 മുതല്‍ ആരംഭിക്കുകയായി. നീണ്ട രണ്ടാഴ്ചത്തെ ഈ 'മഹാ മേളയ്ക്ക്' തിരി തെളിയുമ്പോഴും, പല ചോദ്യങ്ങളും, ഉത്തരമറിയാതെ ബാക്കിനില്‍ക്കുകയാണ്. അഴിമതിയില്‍ തുടങ്ങി, കെടുകാര്യതയില്‍ തട്ടി, ആരോഗ്യ-സാമൂഹ്യനീതി പ്രശ്നങ്ങളില്‍ ഊളിയിട്ടു, ജനങ്ങള്‍ക്ക്‌ മലയോളം ബുദ്ധിമുട്ടുകള്‍, സമ്മാനിച്ച്‌, 'ഈ മഹാ മേള' കടന്നു വരുമ്പോള്‍, ഡല്‍ഹി നഗരത്തിലെ നിവാസികളും, ഈ രാജ്യത്തെ പൌരണ്മാരും ഉണര്‍ന്നെഴുന്നെട്ടു  ഭരണ കേന്ദ്രത്തോടും, അധികാരികളോടും ഉത്തരം മുട്ടിപ്പിക്കുന്ന, കുറിക്കു കൊള്ളുന്ന പല ചോദ്യങ്ങള്‍ ചോദിക്കുകയും, വേണം. അത്തരം ചോദ്യങ്ങള്‍ക്ക്, ഉത്തരം നല്‍കേണ്ട ബാധ്യസ്തതയും, കടമയും, രാജ്യം, ഭരിക്കുന്ന സര്‍ക്കാര്രിനുണ്ട്‌. ഒരു പക്ഷെ, എല്ലാ അര്‍ത്ഥത്തിലും, സമസ്ത മേഖലകളിലും, റിപ്പോര്‍ട്ട് കാര്‍ഡില്‍, വന്‍ നഷ്ടങ്ങള്‍ സമ്പാദിച്ചു കൂട്ടിയ സംരംഭമായിരിക്കും, ഈ ഗെയിംസ്.

150 വര്‍ഷത്തോളം, അടിമത്ത്വം അടിച്ചേല്‍പ്പിച്ചു, ജനതയുടെ ശക്തമായ സമരിതിലൂടെ, സ്വാതന്ത്ര്യം നല്‍കാന്‍ ബാധ്യരായ, ഇങ്ങ്ലീഷ്‌ സാമ്രാജതിന്റെ, അവസാന അടുക്കു കല്ലായിരുന്നു, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന തന്ത്രം. മരം അപ്പാടെ മുറിച്ചു, മാറ്റ പെട്ടപ്പോഴും, വേരുകള്‍, ചിലത്, മണ്ണില്‍ തന്നെ പൂഴ്ത്തി വെക്കുന്ന രീതി. അന്നത്തെ ഭരണ വര്‍ഗ്ഗവും, സര്‍ക്കാരും സ്വതന്ത്ര ഇന്ത്യയെ ഈ ചാക്കില്‍ പൂട്ടാന്‍ സമതവും, നല്‍കി. അങ്ങനെ, ബ്രിട്ടീഷ്‌ ആവാഹനത്തില്‍, നിന്നും, പിടിവിടാതെ, നൂറു കൊടി, ജനങ്ങളുടെ, നമ്മുടെ നാട് ആ നുകത്തില്‍ പെറ്റു, ഇന്നും തിരിയുന്നു. ആ നുകത്തിന്റെ, 'സൂര്യന്‍ അസ്തംമിക്കാത്ത' ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ, ചാക്കില്‍ പൂട്ടപെട്ട, ഒരു പിടി രാജ്യങ്ങളുടെ പട്ടികയില്‍ പെട്ട്‌, ഇന്ന് ഈ ഗെയിംസിന്, ആതിഥെയത്വം നമ്മള്‍ വഹിക്കുന്നു.

പല, രീതികളിലാണ്, ഈ ഗെയിംസിന്റെ കുറ്റപത്രം നിരത്ത പെടുന്നത്:

# കൊടിയ അഴിമതി കളിയാടുന്ന പല അവസരങ്ങളും, കണ്മുന്‍പില്‍ തെളിന്ന്ജ്ഹു. ബ്രിട്ടീഷ്‌ രാട്ജ്ഹ്നിയുടെ, ദീപഷികയായ ക്വീന്‍സ് ബാറ്റന്‍ റാലിയുടെ സമഗ്ര നടത്തിപ്പിനായി, ഒരു ബ്രിട്ടീഷ്‌ ഏജന്‍സിക്ക് കണക്കിനതീതമായി, അക്കങ്ങള്‍ നിരത്തി, കോടികള്‍ സമ്പാദിക്കുകയുണ്ടായി. ഗെയിംസിന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റിയും, അതിന്റെ തലപ്പത്തിരിക്കുന്ന സുരേഷ് കല്മാടിയും, സംഘവും വാരിക്കൂട്ടിയ വലിയ പങ്കും ഭീമന്‍ സംഖ്യകളാണ്. പല സാധനഗല്‍ വാങ്ങി കൂട്ടിയതിലും, കൃത്രിമത്വം കാണിക്കപ്പെട്ടു. കൈ കഴുകാനുള്ള ലിക്വിഡ് സോപിനു കാണിച്ച വില തന്നെ, ആയിരങ്ങളില്‍ കുറിക്കപ്പെട്ടു. ഇത് കൂടാതെ, ഗെയിംസിന്റെ പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്ടെടിയത്തില്‍ ഉയര്‍ത്തിയ കൂറ്റന്‍ ഹീലിയം ബലൂണിനു 40 കോടി രൂപയാണ്, വെള്ളം പോലെ ഒളിപ്പിച്ചു കളഞ്ഞത്. ഇത്, കൂടാതെ, മൊത്തം 30,000 കോടിക്കും അധികം രൂപയാണ്, ഈ ഗെയിംസിനായി, ചെലവഴിക്കപ്പെട്ടത്. കണക്കുകള്‍ കള്ളം പറയില്ല; അടിസ്ഥാന ആവശ്യങ്ങളായ, വിദ്യഭ്യാസത്തിനും, ആരോഗ്യത്തിനും, ചെലവഴിക്കാന്‍, പിശുക്കുന്ന, കേന്ദ്രത്തിലെ, യു.പി.എ സര്‍ക്കാര്‍ പുറം മോടിക്കും, അലങ്കാരത്തിനും, വാരിക്കോരിയാണ് പണം ഒഴുക്കിയത്. കണക്കിന്, കവിഞ്ഞ പണത്തിനെക്കാളും, സ്വജനപക്ഷപാതത്തിന്റെ കഥ കേട്ടുകലാണ്, ഗെയിംസിന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റിയില്‍, ചുരുളഴിയുന്നത്. ബന്ധു-മിത്രാതികളും, കുടുംബത്തുകാരുമെല്ലമാണ്, സംഘാടക സമിതിയില്‍, കൊടികുത്തി വാഴുന്നത്.

#ഇനി പറയാനുള്ള കഥകള്‍, നിര്‍മാണ രംഗത്തിന്റെയാണ്. ഗെയിംസിന്റെ പല വേദികള്‍ മാത്രമല്ല, അനുബന്ധമായ, വേറെ പദ്ധതികളും, കെടുകാര്യതയുടെയും, ഗുണമേന്മയില്ലത്തതിന്റെയും, നിഷ്ക്രിയത്വതിന്റെയും ഗാഥകളാണ് ഉരുവിടുന്നത്. 2003-ല്‍ ഗെയിംസ്, സംഘടിപ്പിക്കാന്‍ ഇന്ത്യക്ക്, നറുക്ക് വീണെങ്കിലും, 2008-ല്‍ മാത്രമാണ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പിന്നെ അങ്ങോട്ട്‌, ഒരൊറ്റ പ്രടിക്ഷിനമായിരുന്നു. അങ്ങനെ, നിരമാനത്തില്‍, പകപ്പിഴകളും, കടന്നു കൂടി. നിര്‍മാണത്തില്‍, വിട്ടുവീഴ്ചകള്‍ വന്നടിഞ്ഞു. സിമെന്റിലും, കോണ്‍ക്രീട്ടിലും, ഇരുംബിലും, കൃത്രിമത്വം, കളിയാടിയപ്പോള്‍, പല കെട്ടിടങ്ങളുടെയും, നില അവതാളത്തിലായി. എസ്.പി.മുഖര്‍ജി നീന്തല്‍ കുളത്തിന്റെ മേല്‍ക്കൂര, അടര്‍ന്നു വീണപ്പോള്‍, ഒരു താരത്തിനു പരിക്കേറ്റു. ജവഹര്‍ലാല്‍ നെഹ്‌റു സ്ടെടിയതിന്റെ മുന്‍പിലെ, തല്ക്കകില മേലനടപ്പാത്ത ഇടിജു വീണപ്പോള്‍, വീണ്ടും, കെടുതി ജനങ്ങള്‍ക്കല്ല, 'വമ്പിച്ച പ്രതിചായക്കാണ്'. പക്ഷെ, എന്നിട്ടും, ശ്രദ്ധ വേണ്ട രീതിയില്‍ തിര്നിജ്ഹില്ല. കരാറുകാര്‍ക്ക്, നല്‍കപ്പെട്ട, പല പദ്ധതികളും, വേദികളും, ഒച്ചിന്റെ വേഗത്തില്‍ ഇഴഞ്ഞു നീങ്ങി. നിര്‍മാണ രംഗത്തെ പല വമ്പന്‍ സ്രാവുകളും, നിര്‍മാണത്തിന്റെ, ഇനത്തില്‍, വേണ്ടുവോളം, ഊറ്റി കുടിച്ചു. പക്ഷെ മഴ തിര്മിര്‍ത്തു, പെയ്തതോടെ, മേല്‍ക്കൂരകള്‍ ചോര്‍ന്നു, തല്ക്കളില്ക പാലങ്ങള്‍ ഇടിഞ്ഞു വീണു, ഭിത്തികള്‍ അടര്‍ന്നു. പൊളിച്ചു പണിയുകയും, പണിതത് വീണ്ടും പൊളിക്കുകയും-ഇതാണ് നിര്‍മാണ രംഗത്തെ ഇതിവൃത്തം. ദ്രവിക്കുക, എപ്പോള്‍ വേണമെങ്കിലും, നിലം പതിക്കാവുന്ന, നിര്‍മാണങ്ങള്‍ ഒരു വശത്തും, അഴിമതി മറ്റൊരു വശത്തും. ഡി.ഡി.എ, എന്‍.ഡി.എം.സി, എം.സി.ഡി, റൈട്സ് എന്നിങ്ങനെ , ഗെയിംസുമായി, ബന്ധമുള്ള എല്ലാ ഏജന്‍സികളും, ഈ കൊടിയ സ്ഥിതി വിശേഷത്തിനു കാരണമാണെന്ന്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വിധി എഴുതി. ഈ രംഗത്തെ മറ്റൊരു ഭീകര മുഖം, തൊഴിലാളികളുടെ, ദുരവസ്ഥയാണ്. പലരും, കരാര്‍ ജോലിക്കാര്‍, പുറം സംസ്ഥാനഗളില്‍, നിന്നും, ദാരിദ്ര്യവും, കഷ്ടപ്പാടുകളും, പേറി ദില്ലിയിലേക്ക്, പലായനം ചെയ്തവര്‍. അവര്‍ക്ക്, തൊഴില്‍ സ്ഥലങ്ങള്ളില്‍, നേരിടേണ്ടി വന്നത്, സ്ഥിരമായ കൂലിയില്ലയ്മയും, പീഡനങ്ങളുമാണ്. സമ്പത്ത്, കെട്ടി പടുക്കുന്ന, തൊഴിലാളിക്ക്, ഈ ഗെയിംസില്‍, ഇടമില്ല. ഇതിനെല്ലാമപ്പുറം, പാരിസ്ഥിക പ്രശ്നങ്ങളും വെട്നുവോളം നില നില്‍ക്കുന്നു. ഗെയിംസ് വില്ലേജ് സ്ഥിതി ചെയ്യുന്നത്, യമുനാ നദിയുടെ, മടി തട്ടിലാണ്. വിവിധ പരിസ്ഥിതി സംഘടനകള്‍, ഇതിന്റെ നിര്‍മാണത്തിന് വളരെ മുന്‍പ് തന്നെ, അപായ മണി മുഴക്കിയിട്ടും, ചെവി കൊല്ലാന്‍, ആരും തയ്യാറായില്ല. യമുനയുടെ 'വെള്ള പൊക്ക' മേഖലയില്‍, നിരമാനം നടത്തിയാല്‍, അത് നദിയുടെ ഒഴുക്കിനെ സാരമായി ബാധിക്കുക മാത്രമല്ല ചെയുന്നത്; അളവില്‍ കൂടുതല്‍, നീരൊഴുക്കില്‍, വെള്ളകെട്ടുകള്‍ അനുഭവപെടും. മാത്രമല്ല, ഇത്തരം ഒരു മേഖലയില്‍, നിര്‍മാണം നടത്തിയാല്‍, കരമണ്ണിനു, ഉറപ്പു കുറയുകയും, ഭൂമി കുലുക്ക പ്രവണതയും, വര്‍ധിക്കും. പക്ഷെ, ഒരു തരത്തിലും, വില്ലേജിനെ മാറ്റി, സ്ഥാപിക്കാന്‍ ആരും തയ്യാറായില്ല.

# സുസ്ഥിര സാമൂഹ്യ നീതി ഉറപ്പാക്കും, എന്ന് കൊട്ടിഘോഷിക്കുന്ന, കേന്ദ്രത്തിലെയും, ഡല്‍ഹിയുദയൂം, കോണ്ഗ്രസ് സര്‍ക്കാരുകള്‍ പകല്‍ കൊള്ളയാണ്, നടത്തുന്നത്. പട്ടിക-ജാതി, പട്ടിക-വര്‍ഗ്ഗ വികസനത്തിനായുള്ള, എഴുന്നൂറ് കോടിയോളം, രൂപ ഗെയിംസിനായി, വഴിതിരിച്ചു വിടപ്പെട്ടു. ജനങ്ങളുടെ, നികുതി വഴിതിരിച്ചു വിടുകയുണ്ടായി എന്ന് പോലും, കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലെമെന്റില്‍, ഉളുപ്പ്, ലവലേശമില്ലാതെ, പ്രസ്താവിക്കുകയുണ്ടായി. ഫലത്തില്‍, ഫണ്ട്‌ വെട്ടിച്ചതോടെ, വിദ്യാര്‍ഥികള്‍ക്കുള്ള, ആനുകൂല്യങ്ങല്ലും, സ്കൊലര്ഷിപ്പുകലാണ് ഇത്തവാന്‍ വന്‍തോതില്‍, വെട്ടി കുറക്കപ്പെട്ടത്‌.

# വന്‍ തോതില്‍, ഡല്‍ഹി സര്‍വകലാശാലയിലെയും, ജാമിയ സര്‍വകലാശാലയിലെയും, വിദ്യാര്‍ഥികളെ, പടിയധച്ചു, ഹോസ്ടല്ലുകള്ളില്‍, നിന്ന് പുറം തള്ളി, സര്‍ക്കാര്‍, ഗെയിംസിന്റെ അതിഥികള്‍ക്കായി, പരവതാനി വിരിക്കുന്നു. കൂടാതെ, നഗരത്തെ, അലങ്കരിക്കുംപോള്‍, നിര്‍ധനരും, ദരിദ്രരും, അവര്‍ വസിക്കുന്ന ചേരികളും, 'പുറം ലോകത്തിന്റെ' കണ്ണില്‍ കരടാകതിരിക്കാന്‍, മറകള്‍ സ്രിഷ്ടിക്കപെടുകയും, അവര്‍ പലെര്യും, നഗരത്തിനു പുറത്തേക്കു, ചവട്ടുകൊട്ടയെ പോലെ ഏറിയപെടുകയും, ചെയ്യുന്നു. കൂടാതെ, വഴി വാണിഭക്കാരെയും, റോഡുകളില്‍ ചെറു തൊഴില്‍ ചെയുന്നവരെയും, പടിയടച്ചു പിന്ടംവെക്കുകയാണ് 'ദരിദ്രരുടെ തലയ്ക്കു മേല്‍ തങ്ങളുടെ കൈ' എന്ന അവകാശപെടുന്ന സര്കാരുകളും, അവരുടെ ഉദ്യോഗസ്ഥ വൃന്ദവും.

# പേമാരി, തിമിര്‍ത്തു പെയ്തതോടെ, അവതാളത്തിലായത്, ഗെയിംസിന്റെ ഒരുക്കങ്ങള്‍ മാത്രമല്ല. മഴ പൊളിച്ചു കാട്ടിയത്, നഗരത്തിലെ, ഒലിക്കുന്ന റോഡുകള്‍ക്കും, ഓടകള്‍ക്കുമൊപ്പം, ഈ സര്‍ക്കാരിന്റെ മുഖംമൂടി കൂടിയാണ്. സങ്കീര്ണ, മാരക രോഗങ്ങള്‍ പെരുകുമ്പോഴും, സര്‍ക്കാരിന്റെ അനാസ്ഥയാണ്, തുറന്നു കാട്ടപ്പെട്ടത്‌. ഡെന്‍ഗയു, മലേറിയ പോലുള്ള, രോഗങ്ങളുടെ, പെരുകുന്ന കണക്കുകളെ, മനപ്പൂര്‍വം മറച്ചു വെച്ച്, ഗെയിംസിന് കോട്ടം തട്ടതിരിക്കാനുള്ള കിണഞ്ഞ പരിശ്രമങ്ങളാണ്, ഡല്‍ഹി സര്‍ക്കാര്‍ നടത്തിയത്. വെള്ളം വഴിയുള്ള, രോഗങ്ങള്‍ പെരുകാനുള്ള, കാരണങ്ങളും ഗെയിംസിന്റെ   നീളുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും, അത് കാരണം മാറ്റപെടാതെ കെട്ടി കിടക്കുന്ന, സാധന-സാമഗ്രികളുമാണെന്ന് ആരോഗ്യ മന്ത്രി തന്നെ വെളിപ്പെടിതിയതാണ്. വേണ്ടത് പോലെ, ജനങ്ങള്‍ക്ക്‌ ചികിത്സ നല്‍കാനും, രക്ത ദാനം നടത്താനുള്ള, സൗകര്യം ഏര്‍പ്പാടാക്കി കൊടുക്കാനും, ഷീല ദിക്ഷിത്തും, അവരുടെ സര്‍ക്കാരും, പകുതി മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നത്.

# ജനങ്ങളുടെ ജീവിതം ദുസ്സഹ മാക്കാന്‍, ഇനിയും പഴുതുകള്‍, അന്വേഷിക്കാന്‍, ഇവിടത്തെ കോണ്ഗ്രസ് സര്‍ക്കാരിനു മടി ലവലേശമില്ല, ഗെയിംസിന്റെ കായിക താരങ്ങള്‍ക്കും, അധികൃതര്‍ക്കും, സഞ്ചരിക്കാനുള്ള 'പ്രത്യേക വീഥികളാണ്' തിങ്ങിനിറയുന്ന, വാഹനങ്ങലാല്‍ വീര്‍പ്പു മുട്ടുന്ന ഡല്‍ഹി റോഡുകളില്‍, പോലീസ് ഏര്‍പ്പാടാക്കുന്നത്. ഈ വീഥികളില്‍, മറ്റു വാഹനങ്ങള്‍ തെറ്റി പ്രവേശിച്ചാല്‍ പോലും, വന്‍ പിഴകള്‍ ഈടാക്കപെടും. ഇതെല്ലാം കൂടാതെ, 'കൂനിന്‍ മേല്‍ കുരു' എന്ന പോലെ, ജനങ്ങള്‍ നല്ല രീതിയില്‍ ആശ്രയിക്കുന്ന, ബ്ലൂ-ലൈന്‍ ബസ്സുകളെ നിരത്തുകളില്‍, നിന്നും അപ്പാടെ  തുടച്ചു നീക്കുകയും ചെയുതു. ഇനി ഗെയിംസ് തീരുന്നത് വരെ, ഈ ബസ്സുകള്‍, നിറത്തില്‍ ഇറങ്ങില്ല.  ദില്ലിയുടെ എല്ലാ കോണിലും, ഇത് മൂലം ബുദ്ധിമുട്ടുകള്‍ നേരിടപ്പെടുന്നുന്ടെകിലും,  ജെ.എന്‍.യു വിലെ പല വിദ്യാര്‍ഥികളും പൊറഉതി മുട്ടുകയാണ്.

# ഏറ്റവും പുതിയ വിവാദം, ഗെയിംസ് വില്ലജിന്റെ കാര്യത്തെ കുറിച്ചായിരുന്നു. വൃത്തിഹീനവും, താമസിക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ വരുത്തുകയും, ചെയ്ത അവസ്ഥയിലായിരുന്നു ആ കൂറ്റന്‍ സൌധങ്ങള്‍. വിദേശ താരങ്ങള്‍ക്കും, അവരുടെ അധികൃതര്‍ക്കും, പോരായ്മകള്‍ മാത്രം അക്കമിട്ടു നിരത്താന്‍ നേരം. വൃത്തിഹീന അവസ്ഥയാണെങ്കില്‍ തന്നെയും, ഒരു വേറിട്ട രീതിയില്‍ വേണം ഈ സംഭവങ്ങളെ കാണാന്‍. 'സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കാന്‍' പഠിച്ച ഭരണാധികാരികലാണ് ഇന്ന് നമ്മെ ഭരിക്കുന്നത്‌. പശ്ചിമ ലോകം ഒന്ന്, തുമ്മിയാല്‍, ജലദോഷം വരുന്ന സര്‍ക്കാര്‍.  കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ മുഖ്യന്‍മാരായ മൈക്ക് ഫെന്നളിനും, മൈക്ക് ഹൂപ്പര്‍ക്കും, മുന്നില്‍, മുട്ട് മടക്കി പോകുന്ന പല-പല അവസരങ്ങളും സംജാതമായി. 'വിദേശ രാജ്യങ്ങളെ' പിണക്കാതിരിക്കാന്‍, ഏതറ്റം വരെയും പോകും എന്ന അവസ്ഥ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്റ്, സ്കോട്ട്ലാന്‍ഡ്‌, കാനഡ, എന്നീ രാജ്യങ്ങള്‍ക്ക് പ്രത്യേകം-പ്രത്യേകം ശ്രദ്ധയാണ് മന്‍മോഹന്‍ സര്‍ക്കാര്‍ നല്‍കിയത്. സ്വാതന്ത്ര്യം, ലഭിച്ചെങ്കിലും, പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍, കാലില്‍, ഒട്ടിപ്പിടിച്ചു കിടക്കുന്നു, എന്ന തോന്നലാണ്, ഈ അവസരത്തില്‍ മനസ്സില്‍ തോന്നി പോകുന്നത്. ഗെയിംസിന്റെ ഈ അവസ്ഥക്ക് ഇവിടത്തെ, സംഘാടക സമിതിയും, സര്‍ക്കാരുകളും, അവരുടെ ഉദ്യോഗസ്ഥ ഏജന്‍സികളും പോലെ തന്നെ, കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒക്കില്ല.

ഈ നാട്ടിലെ, ജനങ്ങള്‍, ചോര നീരാക്കി, അധ്വാനിച്ചു നല്‍കുന്ന, നികുതിപ്പണം മോടി പിടിപ്പിക്കലിനും, അലങ്കാരത്തിനും, വേണ്ടി കുത്തൊഴുക്കന്നവരെയും, പാഴാക്കുന്നവരെയും, ഉത്തരവാധിത്വത്തില്‍ നിന്നും ഒരു വിധത്തിലും, രക്ഷികാന്‍ സമ്മതിക്കരുത്. തെറ്റ് ചെയ്തവര്‍, അത് ഉദ്യോഗസ്ഥരും, അധികൃതരും, മാത്രമല്ല. ഈ രാജ്യം ഭരിക്കുന്ന, 'വികസന' താക്കില്‍, സ്തുതിപ്പടുന്ന കോണ്ഗ്രസ് പാര്‍ടിയുടെ,  നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരും, പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും, ജനങ്ങളുടെ കുത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞെ ഒക്കു. പല വമ്പന്‍ തരാങ്ങളും, ദിവസേന പിന്‍വാങ്ങി കൊണ്ടിരിക്കെ, മേളയുടെ പൊലിമയും, പകിട്ടുമൊക്കെ, ഏറെക്കൂറെ കെട്ടങ്ങിയിട്ടുണ്ട്. ഇനി ഉള്ളത് കൊണ്ടു ഓണം പോലെ എന്ന മട്ടിലാണ്, കാര്യങ്ങളുടെ പോക്ക്. താരങ്ങള്‍ മത്സര രംഗത്ത്, ഏറ്റുമുട്ടന്നതിനു, മുന്‍പ് തന്നെ അണിയറയിലും, നയതന്ത്ര പിന്നാമ്പുരങ്ങളിലും, അങ്കങ്ങള്‍ മുറുകെ നടക്കുകയാണ്. ഗെയിംസ് കഴിഞ്ഞാല്‍, പലരുടെയും തലകള്‍ ഉരുളും, എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, എത്രമാത്രം, അത് യാഥാര്ത്യമാകും, എന്ന് കണ്ടറിയണം. ഒരു നഗരത്തെയും, രാജ്യത്തെയും മൊത്തം കിളച്ചും, ഉരുട്ടിയും, നടത്തപെടുന്ന ഈ 'കായിക മേളയുടെ' കൂടുതല്‍, വഴിയോര കാഴ്ചകള്‍, ഇനിയും തിരശ്ശീല നീക്കി, മുന്‍പോട്ടു വരാനിരിക്കുന്നതെയുള്ളൂ. അതിനായി നമുക്ക് കാത്തിരിക്കാം.

വാലറ്റം: ഇത്രയേറെ ഊരാക്കുടുക്കുകളും, നൂലാമാലകളും, നിറഞ്ഞു തുളുമ്പുന്ന ഈ ഗെയിംസില്‍, പ്രതീക്ഷക്കു, വക നല്‍കുന്നത്, കായിക താരങ്ങള്‍ മാത്രമാണ്. വിവിധയിനങ്ങള്ളില്‍, മത്സരിക്കുന്ന, അവരാണ് ഈ 'മേളയുടെ' യഥാര്‍ത്ത സ്വത്ത്. അതിലും, ഒരു പടി മുകളില്‍, നമ്മുടെ പാതകക്ക്, കീഴില്‍ വീറോടെയും, വാശിയോടെയും കുതിക്കാനൊരുങ്ങുന്ന താരങ്ങള്‍. അവരാകട്ടെ, നിറഞ്ഞ കാര്മേഘങ്ങള്‍ക്ക്, ഇടയിലൂടെ, പെയ്തിറങ്ങുന്ന, നിറവെയില്‍.

Monday, August 16, 2010

പീപ്ളി ലൈവ്': 'കാര്‍ഷിക തകര്ച്ചക്കുമേല്‍ നടക്കുന്ന പൊറാട്ട നാടകം'

കച്ചവട ചേരുവകള്‍ ചേര്‍ത്ത്, മസാല പുരട്ടി, എരിവും പുളിയും, കൂട്ടി  ഊട്ടിയുറപ്പിച്ച  സിനിമാ ലോകമാണ് ബോളീവുഡ്. വര്‍ഷത്തിന്റെ 365 ദിവസവും ചികഞ്ഞെടുത്ത പല തരാം വ്യഞ്ജനങ്ങളും, 'mass entertainment' എന്ന പേരില്‍ പരിപോഷിപ്പിച്ചും, തഴച്ചും, നിരമിക്കപെടുകയാനി. പതിവ് കാഴ്ചകള്‍ കണ്ടു കൊണ്ടും, പഴയ കഥകളും, മേമ്പോടികളും, തട്ടി കുടഞ്ഞും, മറിച്ചു വാര്‍ത്തും, ഹിന്ദി സിനിമാ ലോകം എന്നും, ജീവിതം തള്ളി നീക്കുന്നു. പതിവ് പല്ലവികളില്‍ മടുത്തു ജനം, എല്ലാ വെള്ളിയാഴ്ചയും, പ്രതീക്ഷികുന്നത് വെള്ളിത്തിരയില്‍, ഉണര്നേക്കാവുന്ന ഒരു വേറിട്ട, പുത്തന്‍ സാക്ഷാത്കാരത്തെയാണ്. ഇത്തരം വീശിയ, ഒരു കുളിര്‍മയാര്‍ന്ന അനുഭവമാണ്, 'പീപ്ളി ലൈവ്' എന്ന ഒന്നര മണിക്കൂര്‍ നീളുന്ന, 12 റീലുകള്‍ മാത്രം അടങ്ങിയ ചിത്രം. അനുഷ റിസ്വി എന്ന പുതിയ സംവിധായിക കൊണ്ട് വന്ന ഈ ആവിഷ്കാരം, ഇന്നത്തെ സാമൂഹ്യ പരിസ്ഥിതിയെ ഒട്ടും വളച്ചൊടിക്കാതെ വെളിപ്പെടുത്തുമ്പോള്‍, നമ്മുടെ കനുകള്‍ക്ക് മുമ്പില്‍ തെളിയുന്നതു ഒരു കര്‍ഷക ജീവിത കഥയാണ്.

'നാത്ത' എന്ന നാത്ത പ്രസാദ്‌ മാണിക്പുരിയും, അയാളുടെ ദുരിതങ്ങളും വരചെടുക്കുകയാണ്,  ഈ ചിത്രത്തിലൂടെ റിസ്വി. വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമമായ പീപ്ലിയില്‍ നടക്കുന്ന സംഭവങ്ങള്‍, ഒന്നര മണിക്കൂര്‍ ധൈര്‍ഗ്യമുള്ള, ഈ കലാ സൃഷ്ടിയിലൂടെ പുറംലോകത്തോട്‌ പറയുന്നത്, ചില സത്യങ്ങളാണ്. അതിലേക്കു വരുന്നതിനു മുന്‍പ്, നമുക്ക് ഈ സിനിമയിലീക്, ഒന്ന് കണ്ണോടിക്കാം. തൊണ്ണൂറുകള്‍ക്ക് ശേഷം, 'സാമ്പത്തിക വളര്‍ച്ചയില്‍ കുതിച്ചുയരുന്ന' ഇന്ത്യയില്‍, കാര്‍ഷിക മേഖല തകര്‍ന്നു പോകുന്ന അവസ്ഥയില്‍,  കര്‍ഷകന് ബാക്കിയാവുന്നത്, പെരുകുന്ന ദുരിതങ്ങളും, കടങ്ങളും മാത്രമാണ്. കടക്കെണിയില്‍ ശ്വാസം മുട്ടുന്ന കര്‍ഷകന്റെ, മുന്നില്‍ രക്ഷപെടാന്‍ കചിതുരുംബായുള്ളത്, ഒരു പോംവഴി മാത്രം. സ്വന്തം ജീവന്‍ ബലി കഴിപ്പിക്കുക. ഇതേ രീതിയിലാണ്, 'പീപ്ലിയില്‍' നാതയുടെയും, അയാളുടെ ജെഷ്ടന്റെയും ജീവിതം. കടം പെരുകി, തിരിച്ചടക്കാനാവാത്ത സാഹചര്യത്തില്‍, ബാങ്ക് ഇവരുടെ, ഭൂമി, ജപ്തി ചെയ്യാന്‍ ഒരുങ്ങുന്നു. എങ്ങനെയും, ഇത് തടുക്കാനും, പൂര്‍വികരുടെ, മുതല്‍ കൈവിട്ടു പോകാതിരിക്കാനും, നാതയും, സഹോദരനും, സ്ഥലത്തെ രാഷ്ട്രിയ നേതാവിനെ കാണാന്‍, ചെല്ലുന്നു. അവര്‍ക്ക്, ആശ്വാസത്തിന് പകരം ലഭിക്കുന്നതു, കുത്തുവാക്കുകളും, പിന്നെ ഒരു ഉപദേശവുമാണ്. നേതാവിന്റെ ശിങ്കിടി, നല്‍കുന്ന പോംവഴി, പ്രാദേശിക പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്. അതായത്, അകലെ, മദിരാശിയില്‍, സര്‍ക്കാര്‍, ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്റെ കുടുംബത്തിനു, നഷ്ടപരിഹാരമായി, ഒരു ലക്ഷം രൂപ നല്കുന്നുണ്ടത്രേ. ശിങ്കിടി ഇത് പറയുമ്പോള്‍, കൂട്ടിച്ചേര്‍ക്കുന്നു, "ജീവിതവും, ആത്മഹത്യയും, ഇന്ന് ബെല്‍-ബോട്ടം പാന്റ്സും, ജീന്‍സും പോലെയാണ്; ജീവിതം വംശ നാശം വന്ന ബെല്ല്സ് പോലെയാണെങ്കില്‍, ആത്മഹത്യ പുത്തന്‍ ജീന്‍സ് പോലെയാണ്." അതായതു, രണ്ടാമാതെത് പെരുകി കൊണ്ടേയിരിക്കുന്നു. ഇത്തരം ഒരു മാര്‍ഗം, കേട്ടറിഞ്ഞ രണ്ടു സഹോദരങ്ങളും, ഇത് ഒന്ന് പയറ്റി നോക്കാന്‍ തീരുമാനിക്കുന്നു. ആര് ആത്മഹത്യ ചെയ്യണം എന്ന ചെറിയ തര്‍ക്കത്തിന് ശേഷം, ജേഷ്ടന്‍ അനുജനായ നതക്ക് നറുക്ക് കൊടുന്നു; എന്തെന്നാല്‍ നത്തക്ക് ഭാര്യയും, കുട്ടികളുമുണ്ട്, പക്ഷെ ചേട്ടനതില്ല. തുടര്‍ന്ന്, രാകേഷ് എന്ന ഒരു പ്രാദേശിക ലേഖകന്‍, ഈ തീരുമാനം അറിയുകയും, അത് പത്രത്തില്‍ കൊടുക്കുകയും ചെയ്യുന്നു. വാര്‍ത്ത‍ പടരുന്നതോടെ, ദില്ലിയില്‍, ഉള്ള ദേശീയ മാധ്യമങ്ങളും, ഉണരുന്നു. TRP-റേറ്റിന്ഗുകല്‍ക്കായി മത്സരിക്കുന്ന ഇന്ഗ്ലിഷ്-ഹിന്ദി ദ്രിശ്യ മാധ്യമങ്ങള്‍, പിന്നെ പരക്കം പായുന്നു.