Pages

Wednesday, December 22, 2010

നാഴികകല്ലുകള്‍ക്കപ്പുറം

പൂര്‍ണത.... പലപ്പോഴും മനുഷ്യന്‍ കൊതിക്കുന്നതും, ആശിക്കുന്നതും അതാണ്‌. ഒരു മനുഷ്യായുസ് മുഴുവന്‍ യത്നിക്കുന്നതും, അത്തരത്തിലൊരു സമവാക്യം കോര്‍ത്തിണക്കാനുള്ള ശ്രമങ്ങളും ആ ലക്ഷ്യത്തിലെത്തിക്കാനുള്ള ആവേശത്തിന്റെ ഭാഗമാണ്. കലയുടെയും, സംഗീതത്തിന്റെയും, ക്രിയാത്മക-കാവ്യാത്മക ശ്രിങ്കലകളില്‍, പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, എന്നും, യത്നിക്കുന്നതും, സ്വപ്നം കാണുന്നതും, അതിനെയാണ്. കായിക മേഖലയിലും, പലപ്പോഴായി ഇത്തരം, പരിശ്രമങ്ങള്‍, പല രീതികളിലും, ദ്രിശ്യമായിട്ടുണ്ട്. മറഡോണയും, പെലെയും, സാംപ്രാസും, ഫെഡററും, കാറല്‍ ലൂയീസും, മൈക്കള്‍ ശൂമാക്കര്രും, ഡോണ്‍ ബ്രാട്മാനും, എന്നിങ്ങനെ പലരും ഈ പൂര്‍ണതയുടെ ലക്ഷ്യത്തിലേക്ക്, എത്തിയിട്ടുമുണ്ട്. എന്നാല്‍, നമ്മള്‍ പലരുടെയും, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, ഈ മനുഷ്യായുസ്സില്‍, തന്റെ ബാറ്റിങ്ങിലൂടെയും, കരവിരുതിലൂടെയും, കായിക ചാരുതയിലൂടെയും, വിസ്മയിപ്പിച്ചു, ആഹ്ലാദം പകര്‍ന്നു നല്‍കി, അതിര്‍ത്തികള്‍ ഭേദിച്ച്, കണക്കറ്റ ആരാധകരെ സമ്പാദിച്ചു നല്‍കിയ, മാന്ത്രികന്‍............സച്ചിന്‍ ടെന്‍ഡുല്കര്‍.

കഴിഞ്ഞ 21 വര്‍ഷമായി, തന്റെ കഴിവുകള്‍ തെളിയിക്കുന്ന, തനിക്കറിയാവുന്ന, ക്രിക്കറ്റ്-'തൊഴിലെന്നതിനെക്കാളുപരി ഒരു ആവേശമായിട്ടാണ്' സച്ചിന്‍ കളിയെ കാണുന്നതും, മനസ്സില്‍ കൊണ്ടു നടക്കുന്നതും-എന്ന മന്ത്ര-വിസ്മയത്തിലൂടെ, വയസു-ജാതി-മത-ഭാഷാ ഭേദമില്ലാതെ, കോടികള്‍ക്ക്, വിസ്മയാനുഭൂതി പകര്‍ന്നും, സന്തോഷാവും, ആഹ്ലാദവും, പങ്കു വെച്ചും, സച്ചിന്‍ മുന്നേറി കൊണ്ടിരിക്കുന്നു. 16 വയസ്സില്‍, തന്റെ ഗുരുവായ രമാകാന്ത് ആച്ചരെക്കാരില്‍ നിന്ന്, മുംബൈ ക്രിക്കറ്റിന്റെ കളരിയായ ശിവാജി പാര്‍ക്കില്‍, നിന്നും പഠിച്ച വിദ്യകള്‍, രാജ്യാതിനും, ലോകത്തിനും മുന്‍പില്‍, കാഴ്ച വെചൂ കൊണ്ടു സച്ചിന്‍ കൊടുമുടികള്‍ കീഴടക്കി കൊണ്ടിരിക്കുന്നു. കൃഷ്ണമാചാരി ശ്രീക്കാന്തിന്റെ, നായകത്വത്തില്‍, 1989-ല്‍ പാകിസ്ഥാനിലേക്ക് പര്യടനത്തിനായി, ടീമില്‍ സച്ചിന്‍ ഇടം നേടിയത്, ആഭ്യന്തര ക്രിക്കറ്റില്‍, പ്രകടിപ്പിച്ച തന്റെ മിന്നുന്ന പോരാട്ടങ്ങളായിരുന്നു. രാജ് സിംഗ് ദുങ്ങര്‍പൂര്‍ അന്ന്, ഈ 'കൊച്ചു പ്രതിഭയെ' തിരഞ്ഞെടുക്കുമ്പോള്‍, ആശങ്കകളുണ്ടായിരുന്നെങ്കില്‍, അതെല്ലാം കാറ്റില്‍ പരത്തി കൊണ്ടന്നു സച്ചിന്‍ മുന്നേറിയത്. രവി ശാസ്ത്രിയും, കപില്‍ ദേവും, അസറുദീനും, എല്ലമടഗുന്ന അതികായന്മാരുടെ കൂടെ, സച്ചിന്‍ മാറ്റുരച്ചതും, മാമോദീസ മുങ്ങിയതും, തീവ്രമായ, വസീം അക്രം-വക്കാര്‍ യൂനിസ്  പേസ് ബൌളിങ്ങിനെ നേരിട്ടു കൊണ്ടാണ്. അന്നത്തെ പാകിസ്താന്‍ നായകന്‍, ഇമ്രാന്‍ ഖാന്‍, 'ഈ കൊച്ചു പയ്യനെ' വീഴ്ത്താന്‍ പറമ്പുകളില്‍, കളിക്കുന്ന രേത്തിയില്‍ പന്ത് എറിഞ്ഞു കൊടുത്താല്‍, മതിയെന്ന് തന്റെ ബുലര്മാര്ര്‍ക്ക്, നിര്‍ദേശം നല്‍കുകയും ചെയ്തിരിന്നു, എന്നും, പിന്നീട് തന്റെ അഭിപ്രായങ്ങളെ, അപ്പാടെ സ്വയം വിഴുങ്ങേണ്ടി വന്നതിന്റെ കഥകളും, ഇന്ന് പ്രസിദ്ധമാണ്. പിന്നീട്, പല നായകന്‍മാര്‍ക്ക്, കീഴിലും, പയ്യനില്‍ നിന്ന്, മുതിര്‍ന്നവനായി , ഇന്ന് 'സീനിയര്‍ സിറ്റിസണായി' മിന്നി കസറുന്ന സച്ചിന്‍, പുതിയ അര്‍ത്ഥ തലങ്ങളിലേക്ക് , തന്റെ അശ്വമേധം നയിക്കുന്നു. ആ നീണ്ട പ്രയാണത്തെ കുറിച്ചു മുന്‍പ് ഈ പേജുകളില്‍, എഴുതിയിട്ടുമുണ്ട്.

റെക്കോര്‍ഡുകളും, നാഴികകല്ലുകളും, പര്യായന്ഗലുമെല്ലാമ്, ഈ നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍, സച്ചിനെ തേടി വന്നിട്ടുണ്ട്, വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഒരു പക്ഷെ, ഓരോ പ്രാവശ്യം, സച്ചിന്‍ ക്രീസില്‍-ഫീല്‍ഡില്‍ എത്തുമ്പോഴും, ആരാധകര്‍ പ്രതീക്ഷിക്കുന്നതും, അത് തന്നെ. അതില്‍ ഏറ്റവും, പുതിയതാണ്, 50 ടെസ്റ്റ്‌ സെഞ്ച്വറികള്‍. പുല്ലു മുളച്ചു, പച്ചപ്പുള്ള, സെഞ്ച്വറിയന്‍ പിച്ചില്‍ കടുത്ത ദക്ഷിണാഫ്രിക്കന്‍ പേസ്  ബൌളിങ്ങിനെ നേരിട്ടു കൊണ്ടു രണ്ടാമിന്നിങ്ങ്സില്‍ നേടിയ 111 നോട്ട്-ഔട്ട്‌. ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിന രണ്സും, ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിന സെഞ്ച്വറികളും, ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌-ഏകദിനങ്ങള്‍ കളിച്ചത്, ഏകദിനത്തില്‍ ആദ്യ ഡബിള്‍-സെഞ്ച്വറിയും......ഇന്ങ്ങനെ പല റെക്കോര്‍ഡുകള്‍ക്കും, ശേഷമാണ് ഈ പുത്തന്‍ നാഴികകല്ല്. മറ്റുള്ളവര്‍ക്ക്രു, അപ്രാപ്യമായ കൊടുമുടികള്‍ തീര്‍ക്കുക; പല റെക്കോര്‍ഡുകളും, ഭേദിക്കപെട്ടപ്പോള്‍, സ്വരവും-താളവും ഒരു സമഗ്ര കലാകാരന്റെ മാതൃകയില്‍, ഒന്ന് മാറ്റി പിടിച്ചു, പുതിയ മേഖലകള്‍ കീഴടക്കുകയും, നൂതന ഭാവങ്ങള്‍ സൃഷ്ടിക്കുകയും, ചെയ്യുന്ന  ഒരു വ്യത്യസ്ത രീതി. നാഴികല്ലുകളെ സച്ചിന്‍ വിശേഷിപ്പിക്കുന്നതിങ്ങിനെയാണ്: "കല്ലുകള്‍ നിന്ങ്ങളുടെ നേരെയെറിയപ്പെടുന്നു, അവയെ നിങ്ങള്‍ നാഴികല്ലുകളാക്കി മാറ്റി മടക്കിയയക്കുന്നു".........തന്റെ 'നല്ല നാളുകള്‍' തീര്‍ന്നു എന്നും, തന്റെ ബാറിംഗ് രീതിയുടെമേലും, ശൈലിയുടെമേലും,  ഒക്കെ സംശയങ്ങള്‍ പ്രകടിച്ചവര്‍ക്കുള്ള, ചുട്ട മറുപടിയാണ്, മേല്‍പ്പറഞ്ഞ വാക്കുകളിലൂടെ സച്ചിന്‍ നല്‍കുന്നത്. ഇത്ര വലിയ പ്രയാണത്തിനിടക്ക് വച്ച് നേരിട്ട പരിക്കുകളും, ചിലപ്പോള്‍, 'സൂചിക താഴോട്ടൊന്നു ചെരിയുന്നപോലെ', ഫോമില്‍ വന്ന ചെറിയ ഒരു അര്‍ത്ഥ, വ്യത്യാസവും എല്ലാം പലര്‍ക്കും കുത്തുവക്കുകള്‍ക്കുള്ള സുവര്‍ണാവസരമായിരുന്നു. പല തരം ബൌളര്‍മാരെയും, പല തരം പിച്ചുകളിലും, പല conditions-ലും നേരിട്ടു നേടിയ മികവുകളും, പരിചയ-അനുഭവ സമ്പത്തും, കൈമുതലായുള്ള തനിക്കു, തന്റെ കളി കൈമോശം വന്നിട്ടില്ല എന്നും, ക്രീസില്‍ നിന്നും, പുത്തനുണര്വോടെ, ഒരു പുനര്‍ജനന്ത്തിന്റെ ആര്‍ജവത്തോടെ, സച്ചിന്‍ പുതിയ വെല്ലുവിളികള്‍, തന്റെ ബാറ്റില്‍ നിന്നും നടത്തിയ കാഴ്ചകളാണ്, നമ്മള്‍ സമീപ കാലത്ത് കണ്ടിട്ടുള്ളത്. ഇനിയും, വരാനിരിക്കുന്ന പല പുതിയ അങ്കങ്ങള്‍ക്കും, താന്‍ സജ്ജമാണെന്ന, വ്യക്തമായ സൂചനയാണ്, ഈ പുതിയ റെക്കോര്‍ഡിലൂടെ ലോകത്തോട്‌ വിളിച്ചു പറഞ്ഞത്. അതില്‍, പ്രദാനമായ ഒരന്കമാണ്, വരാനിരിക്കുന, ലോക കപ്പ്‌. കളിച്ച 5 ലോക കപ്പുകളില്‍, ഒന്നില്‍ മാത്രം ടീമിനെ കൊടുമുടിയുടെ വക്കിലെത്തിച്ചിട്ടു, കാല്‍ വഴുതിപ്പോയ അനുഭവവും, സച്ചിനുണ്ട്. 1996-ലും, 2003-ല്, അടിച്ചുക്കൂട്ടിയ ഒരു ലോക കപ്പില്‍ അധികം റണ്‍സ്‌  എന്ന വസ്തുതയെക്കാള്‍, സച്ചിന്റെ മോഹവും, മറ്റെല്ലാ ഇന്ത്യാക്കാരെപോലെയും, ഒന്ന് തന്നെ-'കപിലിന്റെ ചെകുത്താന്മാര്‍ക്ക്' ശേഷം മറ്റൊരു ലോക കപ്പ്‌ വിജയം.

ഇനി പൂര്‍ണത എന്ന വിഷയത്തിലേക്ക് തിരിച്ചു വരാം. കളിയുടെ സമഗ്രമായ മേഖലകളിലും, നൂതന ഭാവങ്ങളിലും, നൂറു മേനി കൊയ്യ്തു, ബാറ്റിംഗ് ടെക്നിക്കുകള്‍ മികവോടെ കൈകാര്യം ചെയ്തു കൊണ്ടു, സമ്പൂര്‍ണത ഉള്‍ക്കൊള്ളുന്ന സച്ചിന്‍. ഇന്ന പന്തുകള്‍ക്ക്, ഇന്ന ഷോട്ടുകളും, മാറുന്ന സമതലങ്ങളില്‍ പുതിയ  യുദ്ധ തന്ത്രങ്ങളും, എന്ന സൂക്ഷമായ, വീക്ഷണവും, കാഴ്ചപ്പാടും മുന്നോട്ടുവെച്ചുകൊണ്ടാണ്, സച്ചിന്‍ മുന്നോട്ടു നീങ്ങുന്നത്‌. ടെക്നോളജി കളിയുടെ പുതിയ മേഖലകളിലേക്ക്, വ്യാപിക്കുമ്പോഴും, തന്റെ ബാറ്റിങ്ങിനെ പല ആങ്ങ്കിളുകളിലും, മൈക്രോസ്കൊപ്പുകളിലൂടെയും, ഡൈസെക്റ്  ചെയ്തു നവീന ആയുധങ്ങള്‍, ബൌളര്‍മാര്‍ മൂര്ച്ചക്കൂട്ടുമ്പോഴും, അതെല്ലാം, പരീക്ഷകളെല്ലാം ഉയര്‍ന്ന വിജയത്തോടെ താണ്ടി, മുന്‍പോട്ടു കുതിക്കുകയാണ് സച്ചിന്‍. തന്റെ കരിയറിലെ മികച്ച ഒരു സമയത്താണ് സച്ചിനിപ്പോള്‍; തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരവസ്ഥ. ഈ 2010 കലണ്ടര്‍ വര്‍ഷത്തില്‍ അടിച്ചു കൂട്ടിയത്, 6 ടെസ്റ്റ്‌ സെഞ്ച്വറികളും, റെക്കോര്ഡ് ഭേദിക്കുന്ന ഏകദിന ഡബിള്മാണ്‌. അത് കൂടാതെ, താന്‍ അന്താരാഷ്ട്ര തലത്തില്‍, യുവാക്കള്‍ക്കായി, വിട്ടു കൊടുത്ത, ട്വന്റി-ട്വന്റി ഇനത്തിലെ, ആഭ്യന്തര ഐ.പി.എല്ലില്‍ റണ്‍ കൂമ്പാരവും. കലാകാരന്മാരായ, ഡാവിന്‍സിയും, മൈക്കലാന്‍ജലോയും, നിര്‍മിക്കുന്ന ചിത്രത്തിന്റെയും, ശില്പ്പത്തിന്റെയും, ഭംഗിയും,  മൊസാര്ട്ടും, ബീതോവനും, സമനൊയിക്കുന്ന, സിംഫണികളുടെ നാദ ചാരുതകളുടെയും, ഒരു പൂര്‍ണ roopatthodeyaanu, സച്ചിന്‍ തന്റെ ബാറ്റിങ്ങും, കളിയും, അവതരിപ്പിക്കുന്നത്‌. അതിലെ ആ വശ്യത, ആകര്‍ഷണം, എല്ലാം ഒരു പ്രത്യേക പാക്കേജ്ജയാണ് രൂപപ്പെടുന്നത്. വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഒരു മാന്ത്രികന്റെ, പ്രതീതി ജനിപ്പിക്കുന്നതാണ്, സച്ചിന്റെ കളി. പയറ്റി തെളിഞ്ഞ ഒരു തികഞ്ഞ പോരാളി; കളിയുടെ ചെറിയ-നേരിയ കാര്യങ്ങള്‍പ്പോലും, സൂക്ഷ്മമായി നിരീക്ഷിക്കാനും, ചികഞ്ഞെടുക്കാനുമുള്ള ഒരു പ്രതെയ്ക കഴിവ്. ബാറ്റില്‍ നിന്നും ഫീല്ടര്മാരുടെ ഗാപ്പിലേക്ക് തട്ടിയിട്ടു കൃത്യതയോടെ എത്ര റണ്‍ നേടാമെന്നും, ഏതു ഫീല്ടര്‍ക്കാന്, ശക്തമായ കൈകളുണ്ടെന്നും, അവ കൊണ്ടു 'ത്രോ' ശക്തമായി,  'റണ്‍-ഔട്ടിനുള്ള' സാധ്യത  തെളിയുന്നു , എന്നതും, അറിയാനുള്ള, ആ ബുദ്ധി; കൂടാതെ, കൃത്യമായി, ബൌളര്‍മാരെ നേരിടാനുള്ള, ടെക്നിക്കും, അകക്കാഴ്ചയും; കളിക്ക് മുന്‍പേ തന്നെ ശാരീരികമായും-മാനസികമായുമുള്ള തയ്യാറെടുപ്പ്......ഇനിയും, എത്ര-എത്ര രീതിയിലാണ് സച്ചിന്റെ പരിപൂര്‍ണതയുടെ കാഴ്ചകള്‍. ഇതെല്ലാം കൂടാതെ, ഇന്നും പ്രശസ്തിയുടെ കൊടുപുയില്‍ എത്തിയിട്ടും, പണകൊഴുപ്പിന്റെയും, ഗ്ലാമറിന്റെയും, ചുഴികളില്‍, അകപ്പെടാതെ ക്രിക്കറ്റ് എന്ന കളിയോടും, വ്യക്തി എന്നതിനേക്കാള്‍, ടീം ആണ് മുന്‍പില്‍, എന്ന നൂറു ശതമാനം വരുന്ന ഉറച്ച വിശ്വാസവും, കഠിനാധ്വാനവും, എല്ലാം സച്ചിനെന്ന വ്യക്തിത്വത്തെ ഒരു ഇതിഹാസമാക്കുന്നു. എന്തിനു കടുത്ത ചെന്നൈ ചൂടില്‍, പുറം വേദന കടിപിച്ചു പാകിസ്ഥാനെതിരെ സച്ചിന്‍ നേടിയ ധീരമായ സെഞ്ച്വറിക്ക്  ശേഷവും ടെസ്റ്റില്‍ കരക്കടുക്കാതെ പോയപ്പോള്‍ കരഞ്ഞുപോയ സച്ചിന്‍, വേദനയോടെ തന്നെയായിരിക്കും, ഇക്കഴിഞ്ഞ അന്‍പതാം സെഞ്ച്വറിക്ക് ശേഷവും ദക്ഷിണാഫ്രിക്കയില്‍ ഇന്നിങ്ങ്സ് തോല്‍വി ഉള്‍ക്കൊണ്ടത്‌ എന്നും നമ്മുക്ക് ഉറച്ചു വിശ്വസിക്കാം. സുനില്‍ ഗവാസ്കര്‍ ഇടയ്ക്കു വിശേഷിപ്പിച്ചത്‌ പോലെ "ബാട്ടിന്ഗ്ന്റെ സര്‍വ്വകലാശായാണ്" സച്ചിന്‍ ടെന്‍ഡുല്കര്‍.....അതിശയോക്തികളില്ലാതെ "near perfection". സച്ചിന്‍ എന്ന മഹാപ്രതിഭാസം, തന്റെ അശ്വമേധം തുടരുകയാണ്, പുതിയ സമവാക്യങ്ങളും, നാഴികല്ലുകളും, സൃഷ്ടിക്കാന്‍, സമ്പൂര്‍ണതയുടെ അര്‍ത്ഥങ്ങള്‍ ഒന്ന് കൂടെ തിരുത്തിയെഴുതാന്‍. കോഹിനൂര്‍ രത്നം ഒരു തലമുറയില്‍ വരുന്ന ഒന്നാണ്; അങ്ങനെയാണ്  നമ്മുടെ സ്വന്തം സച്ചിന്‍.             

Saturday, November 27, 2010

ഗ്വാന്സു ഏഷ്യന്‍ ഗെയിംസ്: ഒരു കണ്ണോട്ടം


നിറപകിട്ടിന്റെയും, ഏഷ്യന്‍  കായിക വിസ്മയത്തിന്റെയും പാരമ്പര്യത്തിന്റെയും, കരുത്തിന്റെയും മനംകവരും കാഴ്ചകള്‍ സമ്മാനിച്ച്‌ കൊണ്ടു, പതിനാറാമത് ഏഷ്യന്‍ ഗെയിംസ് ചൈനയുടെ ഗ്വാന്സുവില്‍ കൊടിയിറങ്ങി. മത്സരവും, കൂട്ടായ്മയും, സൗഹൃദവും എല്ലാം കളിയാടിയ പതിനഞ്ചു നാളുകള്‍. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന, ഏറ്റവുമധികം വിശ്വാസങ്ങളും, നാഗരികതയും, ഭാഷകളുടെയും, കളിത്തൊട്ടിലായ ഈ വന്‍കര ഒന്നിച്ചു സമ്മേളിച്ചപ്പോള്, ഒത്തുകൂടിയത് 45 രാജ്യങ്ങളാണ്.  തങ്ങളുടെ ഓരോ രാജ്യത്തിന് വേണ്ടിയും മറ്റുള്ളവരോട് മാറ്റുരക്കുമ്പോള്‍, ഒരു ഭൂഖണ്ടമാകെ, കാണും മിഴിച്ചു പതിനഞ്ചു ദിനരാത്രങ്ങള്‍, ആകാംഷയോടെ തള്ളിനീക്കി.


സംഘടനാത്തില്‍, തികഞ്ഞ മേല്‍ക്കൈ തങ്ങള്‍ക്കുണ്ടെന്ന്, ചൈന ഒരിക്കല്‍ കൂടി, അരക്കിട്ടുറപ്പിച്ചു. രണ്ടു വര്ഷം മുന്‍പ്മ, ബിജിങ്ങില്‍ മഹാ മേളയായ ഒളിമ്പിക്സ്, സംഘടിപ്പിച്ചതിലെ അനുഭവം തങ്ങള്‍ക്കു കൈമോശം വന്നിട്ടില്ല എന്ന് കൂടി ഗ്വാന്സു ഏഷ്യാഡിലൂടെ ചൈന ലോകത്തോട്‌ വിളിച്ചു പറഞ്ഞു.  പക്ഷെ വെറും സംഘാടനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ചൈനയുടെ പ്രകടനം. ഒളിമ്പിക്സിലെ പോലെ തന്നെ കായിക ഇനങ്ങളില്‍ മറ്റുള്ളവരേക്കാള്‍ പല പടികള്‍  മുകളിലാണ് തങ്ങളെന്ന യാഥാര്ത്യം കാര്യം കൂടി ഈ മേളയില്‍, ചൈന തെളിയിച്ചു. പരമ്പരാഗത ഇനങ്ങളില്‍ മാത്രമല്ല, ബാക്കിയുള്ളതിലും അവര്‍ ഒട്ടും പിന്നിലായില്ല. തികഞ്ഞ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബാട്മിന്ടനിലും, ടേബിള്‍ ടെന്നീസിലും, ജിമ്നാസ്ടിക്സിലും, അത്ലടിക്സിലും, എന്ന് വേണ്ട ബാക്കി പല ഇനങ്ങളും, പുതിയ പാതകള്‍ പണിയാനും, മേഖലകള്‍ കവരാനും അവര്‍ക്ക് സാധിച്ചു. അതിന്റെ പരിണാമമായി 199 സ്വര്‍ണ മെഡ ലുകളുള്‍പ്പടെ മൊത്തം 416 മെഡലുകള്‍ വാരിക്കൂട്ടി. രണ്ടാമതെത്തിയ ദക്ഷിണ കൊറിയക്കാകട്ടെ 76 സ്വര്‍ണം മാത്രം ലഭിച്ചു. അതായത് പകുതി പോലുമില്ല. തുടക്കം മുതല്‍ അവസാനം വരെ തികഞ്ഞ ആധിപത്യമായിരുന്നു ചൈനയുടേത്. ആര്‍ക്കും, പിടിക്കാന്‍ കഴിയാത്ത അശ്വമേധം. വെറും ഓരോട്ടമല്ല, വന്‍ കുതിപ്പുകള്‍. എല്ലാ യിനങ്ങളും, നിറ സാന്നിധ്യവും, വ്യക്തമായ പതിപ്പ് മുദ്രയും. എന്തിനു, ആദ്യമായി ഹരിശ്രീ കുറിച്ച ട്വെന്റി-ട്വെന്റി ക്രിക്കറ്റില്‍ പോലും മത്സരിക്കാന്‍, സജ്ജമായ പുരുഷ-മഹിളാ ടീമുകള്‍ ചൈന വാര്‍ത്തെടുത്തു (ടീമിനെ ഗെയ്മ്സിലേക്ക് അയക്കാന്‍ വിസമ്മതിച്ച കേമന്മാരായ ബിസിസിഐ ഒരു വീണ്ടു വിചാരത്തിനു തയ്യാറാകുമോ എന്തോ!!).

ഇന്ത്യയുടെ പ്രകടനം:

മതിക്കപ്പെട്ട കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ, പ്രൌടിയില്‍ നിന്നും ഉയര്‍ത്തെഴുന്നെട്ടാണ് നമ്മുടെ മഹാരാജ്യം, ഏഷ്യന്‍ ഗെയിമ്സിലേക്ക് പുറപ്പെട്ടത്‌. പ്രകടനത്തിന്റെ അളവുകോല്‍, പക്ഷെ ഗ്വാന്സുവില്‍ തകിടം മറിഞ്ഞു. ശക്തമായ മറ്റു ഭൂഖണ്ട കരുത്തുകള്‍ക്ക് മുന്‍പില്‍, നമ്മുടെ അടവുനയങ്ങളും, തന്ത്ര പാടവങ്ങളും കീഴ്മേല്‍ മറിഞ്ഞു. ചൈനയുടെയും, ജപ്പാന്റെയും, കൊറിയയുടെയും, ഇറാനും മറ്റു മധ്യേഷ്യന്‍ രാജ്യങ്ങളുടെയും ഉഷിരനും, കണ്ണഞ്ചിപ്പിക്കുന്ന കായിക ബലത്തിന്റെയും മുന്‍പാകെ മുട്ടുകള്‍ മടങ്ങി. ഡല്‍ഹി കോമണ്‍വെല്‍ത്തില്‍ മെഡലുകള്‍ കൊയ്ത ഷൂട്ടിംഗ് താരങ്ങളും, ഭാര്‍ദ്വേഹന, ഗുസ്തി വീരന്മാരും, ബാഡ്മിന്‍റ്റന്‍ പോരാളികളുമെല്ലാം  കടിപുഴകി വീണു. ഷൂട്ട്‌ങ്ങിന്റെ എല്ലാ ഇനങ്ങളിലും, സ്വര്‍ണം കൈവിട്ടു. ശക്തരായ മധ്യേഷ്യന്‍ മല്ലന്മാര്‍ക്ക് മുന്‍പില്‍, പഠിച്ച അടവുകള്‍ മറന്നു. സൈന നെഹവാളിന്റെ കോമണ്‍വെല്‍ത്ത് സ്വര്‍ണം വിദൂരതയുടെ ഓര്‍മകളിലേക്ക് മാഞ്ഞു പോയി. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി, ലീഗ് മത്സര്നഗളിലെല്ലാം വിജയം കൊയ്തിട്ടും, സെമിയില്‍, മലേഷ്യയോട്, കാലിടറി വീണു, ഹോക്കി സ്വര്‍ണ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി.  

ഒരു വശം ഇങ്ങനെയാണെങ്കിലും, മൊത്തത്തില്‍ ഈ ഗെയിംസ് ഇന്ത്യയുടെ കായിക യാത്രയില്‍ ഒരു പ്രധാന നാഴികക്കല്ലാകുന്നു. മൊത്തം 14 സ്വര്‍ണവും, 17 വെള്ളിയും, 33 വെങ്കലവുമായി, ആറാം സ്ഥാനത്തു എത്തി. പങ്കജ് അദ്വാനി തുടര്‍ച്ചയായി ബില്ല്യാര്‍ദ്സില്‍ രണ്ടാം ഏഷ്യാഡ് സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍, ഇന്ത്യുടെ സ്വര്‍ണ വേട്ട ആരംഭിക്കുകയായി. പുതിയ മേഖലകളിലേക്കും, ഇന്ത്യന്‍ കായിക അതിര്‍വരമ്പുകള്‍ കടന്നു കഴിജ്നു എന്നതിന്റെ തെളിഞ്ഞ പ്രതിഫലനമാണ്, തുഴച്ചിലില്‍ നേടിയ മെഡലുകള്‍. വീറും വാശിയോടെയും, തുഴയെര്രിഞ്ഞപ്പോള്‍, കൈമുതലായത് ഒരു കൂട്ടം മേടലുകളും, തങ്ങള്‍ എത്തി നിലയുറപ്പിച്ചു എന്ന ഉച്ചത്തിലുള്ള ആര്‍പ്പുവിളിയും. കേരള ക്കായലില്‍ നേടിയ പരിശീലനം പര്യവസാനത്തില്‍ എത്തി എന്ന ചാരിതാര്‍ത്യവും.  ബജ്രംഗ് ലാല്‍ ടക്കര്‍ എന്ന പട്ടാള ജവാന്‍ സ്വര്‍ണം നേടിയപ്പോള്‍, ടീം ഇനങ്ങളില്‍ വെള്ളിയും, വെങ്കലവും നേടാന്‍ കഴിഞ്ഞു. കാഞ്ചി വലിച്ചിട്ടും, അത് മെഡല്കളായി പെയ്യാതിരിന്നിട്ടും, റോണ്‍ജന്‍ സോധി ഡബിള്‍ ട്രാപ്പിനത്തില്‍ കുറിക്ക് കൊള്ളിച്ചു.

സോംദേവ് ദേവ് വര്‍മന്‍ എന്ന ടെന്നീസ് പ്രതിഭയുടെ നവ താരോദയത്തിനും, ഈ ഗെയിംസ് സാക്ഷിയായി. പേസ്-ഭൂപതി സഖ്യം ഇല്ലാതിരിന്നിട്ടും, ഒരു ഐതിഹാസിക മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷികളായതു. തുനിഞ്ഞു കളിച്ച സോംദേവ് ടീം ഇനത്തില്‍ വെങ്കലത്തില്‍ തൃപ്ത്തി നേടിയെങ്കിലും, ഇന്ത്യയുടെ ഏഷ്യാഡ് ചരിത്രത്തില്‍ ആദ്യമായി ഒരു അപൂര്‍വ ഡബിളിന് അര്‍ഹനായി, തന്റെ വരവറിയിച്ചു. വ്യക്തിഗത ഇനത്തില്‍ സിംഗിള്‍സിലും, പിന്നീട് സനം സിങ്ങുമായുള്ള കൊട്ടുകെട്ടില്‍, ഡബിള്‍സിലും, സ്വര്‍ണം വാരിക്കൂട്ടി. തന്നെക്കാള്‍ എ.ടി.പി റാങ്കിങ്ങില്‍ മുന്‍പന്തിയിലുള്ള ഉസ്ബെകിസ്ഥാന്റെ, ഡെനിസ് ഇസ്തോമിനിനെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കൂപ്പു കുത്തിച്ചാണ്, സോംദേവ് സിന്ഗ്ലെസ് കിരീടം ചൂടിയത്.        

ഒരു പക്ഷെ ഈ ഗെയിംസില്‍ ഇന്ത്യയുടെ പുത്തന്‍ താരോദായങ്ങള്‍ക്ക്, വേദിയായത് അത്ലറ്റിക്സാണ്. മൊത്തം 5 സ്വര്‍ണവും, 2 വെള്ളിയും, 4 വെങ്കലവും, നേടി ട്രാക്കില്‍, ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചു. ഇതില്‍ 10 മെഡലുകള്‍ നേടിയത് വനിതകള്‍. ട്രാക്കിന്റെ ആദ്യ ദിനം തന്നെ, കേരള താരം പ്രീജ ശ്രീധരന്‍ 10000 മീറ്ററിലും, സുധ സിംഗ് 3000 മീറ്റര്‍ സ്ടീപ്പില്‍ചേസിലും സ്വര്‍ണം നേടി. പിന്നീട് ട്രാക്ക് വറ്റി പോയി എന്ന് തോന്നിത്തുടങ്ങിയപ്പോള്‍, അതാ പുരുഷ-വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍, ജോസഫ് അബ്രഹാമും, അശ്വിനി അക്കുഞ്ഞിയും, സ്വര്‍ണ വേട്ട നടത്തിയത്. തലനാരിഴക്ക്‌, ടിന്റു ലൂക്കക്ക് 800-മീറ്ററില്‍, സ്വര്‍ണം നഷ്ടമായപ്പോള്‍, പ്രീജ 5000 മീറ്ററില്‍ ഹതഭാഗ്യത്തിന്, സ്വര്‍ണത്തില്‍ നിന്നും അകറ്റപ്പെട്ടു. പക്ഷെ, പ്രതീക്ഷകള്‍ തെറ്റിക്കാതെ, 4x400 മീറ്റര്‍ വനിതാ റിലേയില്‍, മന്ദീപ്-മഞ്ജീത് സഹോദരിമാര്‍, സിനി ജോസ് മറ്റും അശ്വിനി സഖ്യം സ്വര്‍ണ കൊയ്ത്തു നടത്തി. ഇതിലൂടെ തുടര്‍ച്ചയായി, ഈ ഇനത്തില്‍ മൂന്നാം ഏഷ്യാഡിലും ഒന്നാം സ്ഥാനം    
കാത്തു സൂക്ഷിച്ചു. കേരളക്കരയുടെ വ്യക്തമായ കൈയൊപ്പ്‌ പതിഞ്ഞ ഗെയിം കൂടിയായി ഇത്.

ബീജിംഗ് ഒള്മ്പിക്സിനു ശേഷം, ഇന്ത്യയില്‍ തഴക്കുന്ന കായിക ഇനമാണ് ബോക്സിംഗ്. വിജെന്ടെര്‍ സിംഗിന്റെ വെങ്കലം, ഒരു പുതു നവോതാനതിനാണ് നാന്ദി കുറിച്ചത്. തുടരെ കൃത്യതയോടെ ഉയര്‍ന്നു പൊങ്ങിയ ബോക്സിംഗ് രംഗത്ത്, ഒരു ഒഴുക്കായിരുന്നു. അത് ഈ ഗെയിംസിലും തുടര്‍ന്നു. ആദ്യം മുതലേ മിന്നിത്തിളങ്ങിയ ബോക്സര്‍മാര്‍, എല്ലാ തൂക്ക ഇനങ്ങളിലും, പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. ചിലര്‍ക്ക് ചുണ്ടിനും-ചായക്കൊപ്പകും അരികെ മെഡല്‍ നഷ്ടമായപ്പോള്‍, മൊത്തം ഒമ്പത് പേരാണ്, പുരുഷ-വനിതാ ഫൈനലിന് അടുത്തെത്തിയത്. അതില്‍ 4 പേര്‍ സെമിയില്‍ വഴുവീനെങ്കിലും, വെങ്കല മെഡല്‍ ഉറപ്പാക്കി. ബാക്കിയായ, 5 പേര്‍ സ്വര്‍ണത്തിനായി പോരാടിയതില്‍, 2 പേര്‍ കൊടുമുടിയില്‍ ചുംബിച്ചു. വികാസ് ക്രിഷന്റെയും, വിജേന്ദര്‍ ഇന്റെയും പിന്‍ബലത്തില്‍,  അങ്ങനെ 2 സ്വര്‍ണവും, 3 വെള്ളിയും, 4 വെങ്കലവുമായി, ആകെ ബോക്സിങ്ങിലെ സമ്പാദ്യം.

ഇത് കൂടാതെയും, പല പ്രകടനങ്ങളും ശ്രാദ്ധ പിടിച്ചു പറ്റി. കബഡി പുരുഷ ഇനത്തില്‍ സ്വര്‍ണം നില നിര്‍ത്തിയപ്പോള്‍, വനിതകളുടെ കന്നിയങ്കത്തില്‍ തന്നെ കുറിക്കു കൊള്ളിച്ചു. തരുന്ദീപ് റായി  അംബേയത്തില്‍ വെള്ളി നേടിയപ്പോള്‍, രണ്ടു യുവ താരങ്ങള്‍ അവരുടെ വരവറിയിച്ചു. 50 മീറ്റര്‍ പുരുഷന്മാരുടെ, ബട്ടര്‍ഫ്ലൈ നീന്തലില്‍ വെങ്കലം നേടിയെങ്കിലും, പിന്നീട് നടന്ന പത്ര സമ്മേളനത്തില്‍, സ്വര്‍ണവും, വെള്ളിയും, ജയിച്ചവരെക്കളും, പ്രായത്തില്‍ ചെറുപ്പം കാരണം, ഇനിയും പല അങ്കങ്ങള്‍ക്കും കരുത്തു ബാക്കിയുണ്ടെന്ന് തെളിയിച്ചു. ഏഷ്യന്‍  ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി, ആശിഷ് കുമാര്‍, ജിമ്നാസ്ടിക്സിന്റെ വ്യക്തിഗത ഫ്ലോര്‍-എക്സര്‍സൈസ് ഇനത്തില്‍ വെങ്കലം നേടി. ഇതിലൂടെ ആശിഷ് തന്റെ കോമണ്‍വെല്‍ത്ത്, പ്രകടനത്തെ ആവര്‍ത്തിക്കുകയായിരുന്നു.  കൂടാതെ, വുശു എന്ന കായിക ഇനത്തില്‍ (നമുക്ക് ഒട്ടും തന്നെ പരിചയമില്ലാത്ത, തികഞ്ഞ ചൈനീസ്‌ ആധിപഥ്യം നിറഞ്ഞ ഇനം)  സന്ധ്യ റാണി വെള്ളിയും, ബിമോല്‍ജിത് വെങ്കലവും നേടി. റോളര്‍ സ്പോര്‍ത്സിനത്തിലും മെഡലുകള്‍ കരസ്ഥമാക്കാന്‍ നമ്മുടെ കളിക്കാര്‍ക്ക്‌ സാധിച്ചു.

ഈ നേട്ടങ്ങള്‍ ഉറച്ച പരിശീലനത്തിന്റെയും, കായിക മികവിന്റെയും, പിന്‍ബലത്തില്‍ നേടിയവയാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ മേളയാണ് കൊടിയിറങ്ങിയത്. മികവുറ്റ സൗകര്യങ്ങളും, സര്‍ക്കാര്‍ സഹായവും, ആധുനിക തന്ത്ര-പരിശീലന വിദ്യകള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, മിന്നും പ്രകടനങ്ങള്‍ മാറി-മാറി, മുറയായി ആവര്‍ത്തിക്കാന്‍ സാധിക്കും, എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഗ്വാന്സു ഏഷ്യാഡ്. അങ്ങനെ വരുമ്പോള്‍, വീണ്ടും, വീണ്ടും ഉയര്നഗളിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ സ്പോര്‍ത്സിന്റെ, ചുക്കാന്‍ വെറും ക്രിക്കറ്റ്‌ മാത്രമല്ല പിടിക്കുന്നത്‌ എന്ന അവബോധം കൂടി ഊട്ടിയുറപ്പിക്കപെടും. 2012 ലണ്ടന്‍ ഒളിമ്പിക്സിലേക്കുള്ള, ചൂണ്ടു പലകയായിട്ടും, അളവുകോലായിട്ടും, പലരും, ഈ ഗെയിംസിനെ കണ്ടു. അതാണ്‌ ശരിയെങ്കില്‍, ചില മേഖലകള്‍ ഒന്ന് തുടച്ചു വാര്‍ത്താല്‍, തീര്‍ച്ചയായും, നിറഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നമ്മുക്ക് പുതിയ കണക്കുകളും, രണ നീതികളും, രചിക്കാം; പുത്തന്‍ ഉണര്‍വോടെ 2012-ഇല്‍ ഒരു പിടി മെഡലുകള്‍ സ്വപ്നം കാണാം. 

Tuesday, September 28, 2010

ഈ ഗെയിംസ് ആര്‍ക്കു വേണ്ടി?: ഒരു റിപ്പോര്‍ട്ട് കാര്‍ഡ്

'ഷേര' പിന്നെയും ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. നെടുവീര്‍പ്പുകള്‍ക്കും, അനിശ്ചിതത്വങ്ങള്‍ക്കും ശേഷം, ഭാഗ്യ ചിന്ഹം 'ഷേര' എന്ന കടുവയ്ക്കു, ശ്വാസം വിടാം. ഒടുവില്‍ നീണ്ട ചോദ്യചിന്നങ്ങള്‍ക്കും, പഴിചാരലുകള്‍ക്കും, അഴിമതിക്കും, താല്‍ക്കാലിക വിരാമമിട്ടു കൊണ്ടു, പത്തൊന്‍പതാം കോമണ്‍വെല്‍ത്ത് ഗെയിംസ് ഒക്ടോബര്‍ 3 മുതല്‍ ആരംഭിക്കുകയായി. നീണ്ട രണ്ടാഴ്ചത്തെ ഈ 'മഹാ മേളയ്ക്ക്' തിരി തെളിയുമ്പോഴും, പല ചോദ്യങ്ങളും, ഉത്തരമറിയാതെ ബാക്കിനില്‍ക്കുകയാണ്. അഴിമതിയില്‍ തുടങ്ങി, കെടുകാര്യതയില്‍ തട്ടി, ആരോഗ്യ-സാമൂഹ്യനീതി പ്രശ്നങ്ങളില്‍ ഊളിയിട്ടു, ജനങ്ങള്‍ക്ക്‌ മലയോളം ബുദ്ധിമുട്ടുകള്‍, സമ്മാനിച്ച്‌, 'ഈ മഹാ മേള' കടന്നു വരുമ്പോള്‍, ഡല്‍ഹി നഗരത്തിലെ നിവാസികളും, ഈ രാജ്യത്തെ പൌരണ്മാരും ഉണര്‍ന്നെഴുന്നെട്ടു  ഭരണ കേന്ദ്രത്തോടും, അധികാരികളോടും ഉത്തരം മുട്ടിപ്പിക്കുന്ന, കുറിക്കു കൊള്ളുന്ന പല ചോദ്യങ്ങള്‍ ചോദിക്കുകയും, വേണം. അത്തരം ചോദ്യങ്ങള്‍ക്ക്, ഉത്തരം നല്‍കേണ്ട ബാധ്യസ്തതയും, കടമയും, രാജ്യം, ഭരിക്കുന്ന സര്‍ക്കാര്രിനുണ്ട്‌. ഒരു പക്ഷെ, എല്ലാ അര്‍ത്ഥത്തിലും, സമസ്ത മേഖലകളിലും, റിപ്പോര്‍ട്ട് കാര്‍ഡില്‍, വന്‍ നഷ്ടങ്ങള്‍ സമ്പാദിച്ചു കൂട്ടിയ സംരംഭമായിരിക്കും, ഈ ഗെയിംസ്.

150 വര്‍ഷത്തോളം, അടിമത്ത്വം അടിച്ചേല്‍പ്പിച്ചു, ജനതയുടെ ശക്തമായ സമരിതിലൂടെ, സ്വാതന്ത്ര്യം നല്‍കാന്‍ ബാധ്യരായ, ഇങ്ങ്ലീഷ്‌ സാമ്രാജതിന്റെ, അവസാന അടുക്കു കല്ലായിരുന്നു, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന തന്ത്രം. മരം അപ്പാടെ മുറിച്ചു, മാറ്റ പെട്ടപ്പോഴും, വേരുകള്‍, ചിലത്, മണ്ണില്‍ തന്നെ പൂഴ്ത്തി വെക്കുന്ന രീതി. അന്നത്തെ ഭരണ വര്‍ഗ്ഗവും, സര്‍ക്കാരും സ്വതന്ത്ര ഇന്ത്യയെ ഈ ചാക്കില്‍ പൂട്ടാന്‍ സമതവും, നല്‍കി. അങ്ങനെ, ബ്രിട്ടീഷ്‌ ആവാഹനത്തില്‍, നിന്നും, പിടിവിടാതെ, നൂറു കൊടി, ജനങ്ങളുടെ, നമ്മുടെ നാട് ആ നുകത്തില്‍ പെറ്റു, ഇന്നും തിരിയുന്നു. ആ നുകത്തിന്റെ, 'സൂര്യന്‍ അസ്തംമിക്കാത്ത' ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ, ചാക്കില്‍ പൂട്ടപെട്ട, ഒരു പിടി രാജ്യങ്ങളുടെ പട്ടികയില്‍ പെട്ട്‌, ഇന്ന് ഈ ഗെയിംസിന്, ആതിഥെയത്വം നമ്മള്‍ വഹിക്കുന്നു.

പല, രീതികളിലാണ്, ഈ ഗെയിംസിന്റെ കുറ്റപത്രം നിരത്ത പെടുന്നത്:

# കൊടിയ അഴിമതി കളിയാടുന്ന പല അവസരങ്ങളും, കണ്മുന്‍പില്‍ തെളിന്ന്ജ്ഹു. ബ്രിട്ടീഷ്‌ രാട്ജ്ഹ്നിയുടെ, ദീപഷികയായ ക്വീന്‍സ് ബാറ്റന്‍ റാലിയുടെ സമഗ്ര നടത്തിപ്പിനായി, ഒരു ബ്രിട്ടീഷ്‌ ഏജന്‍സിക്ക് കണക്കിനതീതമായി, അക്കങ്ങള്‍ നിരത്തി, കോടികള്‍ സമ്പാദിക്കുകയുണ്ടായി. ഗെയിംസിന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റിയും, അതിന്റെ തലപ്പത്തിരിക്കുന്ന സുരേഷ് കല്മാടിയും, സംഘവും വാരിക്കൂട്ടിയ വലിയ പങ്കും ഭീമന്‍ സംഖ്യകളാണ്. പല സാധനഗല്‍ വാങ്ങി കൂട്ടിയതിലും, കൃത്രിമത്വം കാണിക്കപ്പെട്ടു. കൈ കഴുകാനുള്ള ലിക്വിഡ് സോപിനു കാണിച്ച വില തന്നെ, ആയിരങ്ങളില്‍ കുറിക്കപ്പെട്ടു. ഇത് കൂടാതെ, ഗെയിംസിന്റെ പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്ടെടിയത്തില്‍ ഉയര്‍ത്തിയ കൂറ്റന്‍ ഹീലിയം ബലൂണിനു 40 കോടി രൂപയാണ്, വെള്ളം പോലെ ഒളിപ്പിച്ചു കളഞ്ഞത്. ഇത്, കൂടാതെ, മൊത്തം 30,000 കോടിക്കും അധികം രൂപയാണ്, ഈ ഗെയിംസിനായി, ചെലവഴിക്കപ്പെട്ടത്. കണക്കുകള്‍ കള്ളം പറയില്ല; അടിസ്ഥാന ആവശ്യങ്ങളായ, വിദ്യഭ്യാസത്തിനും, ആരോഗ്യത്തിനും, ചെലവഴിക്കാന്‍, പിശുക്കുന്ന, കേന്ദ്രത്തിലെ, യു.പി.എ സര്‍ക്കാര്‍ പുറം മോടിക്കും, അലങ്കാരത്തിനും, വാരിക്കോരിയാണ് പണം ഒഴുക്കിയത്. കണക്കിന്, കവിഞ്ഞ പണത്തിനെക്കാളും, സ്വജനപക്ഷപാതത്തിന്റെ കഥ കേട്ടുകലാണ്, ഗെയിംസിന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റിയില്‍, ചുരുളഴിയുന്നത്. ബന്ധു-മിത്രാതികളും, കുടുംബത്തുകാരുമെല്ലമാണ്, സംഘാടക സമിതിയില്‍, കൊടികുത്തി വാഴുന്നത്.

#ഇനി പറയാനുള്ള കഥകള്‍, നിര്‍മാണ രംഗത്തിന്റെയാണ്. ഗെയിംസിന്റെ പല വേദികള്‍ മാത്രമല്ല, അനുബന്ധമായ, വേറെ പദ്ധതികളും, കെടുകാര്യതയുടെയും, ഗുണമേന്മയില്ലത്തതിന്റെയും, നിഷ്ക്രിയത്വതിന്റെയും ഗാഥകളാണ് ഉരുവിടുന്നത്. 2003-ല്‍ ഗെയിംസ്, സംഘടിപ്പിക്കാന്‍ ഇന്ത്യക്ക്, നറുക്ക് വീണെങ്കിലും, 2008-ല്‍ മാത്രമാണ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പിന്നെ അങ്ങോട്ട്‌, ഒരൊറ്റ പ്രടിക്ഷിനമായിരുന്നു. അങ്ങനെ, നിരമാനത്തില്‍, പകപ്പിഴകളും, കടന്നു കൂടി. നിര്‍മാണത്തില്‍, വിട്ടുവീഴ്ചകള്‍ വന്നടിഞ്ഞു. സിമെന്റിലും, കോണ്‍ക്രീട്ടിലും, ഇരുംബിലും, കൃത്രിമത്വം, കളിയാടിയപ്പോള്‍, പല കെട്ടിടങ്ങളുടെയും, നില അവതാളത്തിലായി. എസ്.പി.മുഖര്‍ജി നീന്തല്‍ കുളത്തിന്റെ മേല്‍ക്കൂര, അടര്‍ന്നു വീണപ്പോള്‍, ഒരു താരത്തിനു പരിക്കേറ്റു. ജവഹര്‍ലാല്‍ നെഹ്‌റു സ്ടെടിയതിന്റെ മുന്‍പിലെ, തല്ക്കകില മേലനടപ്പാത്ത ഇടിജു വീണപ്പോള്‍, വീണ്ടും, കെടുതി ജനങ്ങള്‍ക്കല്ല, 'വമ്പിച്ച പ്രതിചായക്കാണ്'. പക്ഷെ, എന്നിട്ടും, ശ്രദ്ധ വേണ്ട രീതിയില്‍ തിര്നിജ്ഹില്ല. കരാറുകാര്‍ക്ക്, നല്‍കപ്പെട്ട, പല പദ്ധതികളും, വേദികളും, ഒച്ചിന്റെ വേഗത്തില്‍ ഇഴഞ്ഞു നീങ്ങി. നിര്‍മാണ രംഗത്തെ പല വമ്പന്‍ സ്രാവുകളും, നിര്‍മാണത്തിന്റെ, ഇനത്തില്‍, വേണ്ടുവോളം, ഊറ്റി കുടിച്ചു. പക്ഷെ മഴ തിര്മിര്‍ത്തു, പെയ്തതോടെ, മേല്‍ക്കൂരകള്‍ ചോര്‍ന്നു, തല്ക്കളില്ക പാലങ്ങള്‍ ഇടിഞ്ഞു വീണു, ഭിത്തികള്‍ അടര്‍ന്നു. പൊളിച്ചു പണിയുകയും, പണിതത് വീണ്ടും പൊളിക്കുകയും-ഇതാണ് നിര്‍മാണ രംഗത്തെ ഇതിവൃത്തം. ദ്രവിക്കുക, എപ്പോള്‍ വേണമെങ്കിലും, നിലം പതിക്കാവുന്ന, നിര്‍മാണങ്ങള്‍ ഒരു വശത്തും, അഴിമതി മറ്റൊരു വശത്തും. ഡി.ഡി.എ, എന്‍.ഡി.എം.സി, എം.സി.ഡി, റൈട്സ് എന്നിങ്ങനെ , ഗെയിംസുമായി, ബന്ധമുള്ള എല്ലാ ഏജന്‍സികളും, ഈ കൊടിയ സ്ഥിതി വിശേഷത്തിനു കാരണമാണെന്ന്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വിധി എഴുതി. ഈ രംഗത്തെ മറ്റൊരു ഭീകര മുഖം, തൊഴിലാളികളുടെ, ദുരവസ്ഥയാണ്. പലരും, കരാര്‍ ജോലിക്കാര്‍, പുറം സംസ്ഥാനഗളില്‍, നിന്നും, ദാരിദ്ര്യവും, കഷ്ടപ്പാടുകളും, പേറി ദില്ലിയിലേക്ക്, പലായനം ചെയ്തവര്‍. അവര്‍ക്ക്, തൊഴില്‍ സ്ഥലങ്ങള്ളില്‍, നേരിടേണ്ടി വന്നത്, സ്ഥിരമായ കൂലിയില്ലയ്മയും, പീഡനങ്ങളുമാണ്. സമ്പത്ത്, കെട്ടി പടുക്കുന്ന, തൊഴിലാളിക്ക്, ഈ ഗെയിംസില്‍, ഇടമില്ല. ഇതിനെല്ലാമപ്പുറം, പാരിസ്ഥിക പ്രശ്നങ്ങളും വെട്നുവോളം നില നില്‍ക്കുന്നു. ഗെയിംസ് വില്ലേജ് സ്ഥിതി ചെയ്യുന്നത്, യമുനാ നദിയുടെ, മടി തട്ടിലാണ്. വിവിധ പരിസ്ഥിതി സംഘടനകള്‍, ഇതിന്റെ നിര്‍മാണത്തിന് വളരെ മുന്‍പ് തന്നെ, അപായ മണി മുഴക്കിയിട്ടും, ചെവി കൊല്ലാന്‍, ആരും തയ്യാറായില്ല. യമുനയുടെ 'വെള്ള പൊക്ക' മേഖലയില്‍, നിരമാനം നടത്തിയാല്‍, അത് നദിയുടെ ഒഴുക്കിനെ സാരമായി ബാധിക്കുക മാത്രമല്ല ചെയുന്നത്; അളവില്‍ കൂടുതല്‍, നീരൊഴുക്കില്‍, വെള്ളകെട്ടുകള്‍ അനുഭവപെടും. മാത്രമല്ല, ഇത്തരം ഒരു മേഖലയില്‍, നിര്‍മാണം നടത്തിയാല്‍, കരമണ്ണിനു, ഉറപ്പു കുറയുകയും, ഭൂമി കുലുക്ക പ്രവണതയും, വര്‍ധിക്കും. പക്ഷെ, ഒരു തരത്തിലും, വില്ലേജിനെ മാറ്റി, സ്ഥാപിക്കാന്‍ ആരും തയ്യാറായില്ല.

# സുസ്ഥിര സാമൂഹ്യ നീതി ഉറപ്പാക്കും, എന്ന് കൊട്ടിഘോഷിക്കുന്ന, കേന്ദ്രത്തിലെയും, ഡല്‍ഹിയുദയൂം, കോണ്ഗ്രസ് സര്‍ക്കാരുകള്‍ പകല്‍ കൊള്ളയാണ്, നടത്തുന്നത്. പട്ടിക-ജാതി, പട്ടിക-വര്‍ഗ്ഗ വികസനത്തിനായുള്ള, എഴുന്നൂറ് കോടിയോളം, രൂപ ഗെയിംസിനായി, വഴിതിരിച്ചു വിടപ്പെട്ടു. ജനങ്ങളുടെ, നികുതി വഴിതിരിച്ചു വിടുകയുണ്ടായി എന്ന് പോലും, കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലെമെന്റില്‍, ഉളുപ്പ്, ലവലേശമില്ലാതെ, പ്രസ്താവിക്കുകയുണ്ടായി. ഫലത്തില്‍, ഫണ്ട്‌ വെട്ടിച്ചതോടെ, വിദ്യാര്‍ഥികള്‍ക്കുള്ള, ആനുകൂല്യങ്ങല്ലും, സ്കൊലര്ഷിപ്പുകലാണ് ഇത്തവാന്‍ വന്‍തോതില്‍, വെട്ടി കുറക്കപ്പെട്ടത്‌.

# വന്‍ തോതില്‍, ഡല്‍ഹി സര്‍വകലാശാലയിലെയും, ജാമിയ സര്‍വകലാശാലയിലെയും, വിദ്യാര്‍ഥികളെ, പടിയധച്ചു, ഹോസ്ടല്ലുകള്ളില്‍, നിന്ന് പുറം തള്ളി, സര്‍ക്കാര്‍, ഗെയിംസിന്റെ അതിഥികള്‍ക്കായി, പരവതാനി വിരിക്കുന്നു. കൂടാതെ, നഗരത്തെ, അലങ്കരിക്കുംപോള്‍, നിര്‍ധനരും, ദരിദ്രരും, അവര്‍ വസിക്കുന്ന ചേരികളും, 'പുറം ലോകത്തിന്റെ' കണ്ണില്‍ കരടാകതിരിക്കാന്‍, മറകള്‍ സ്രിഷ്ടിക്കപെടുകയും, അവര്‍ പലെര്യും, നഗരത്തിനു പുറത്തേക്കു, ചവട്ടുകൊട്ടയെ പോലെ ഏറിയപെടുകയും, ചെയ്യുന്നു. കൂടാതെ, വഴി വാണിഭക്കാരെയും, റോഡുകളില്‍ ചെറു തൊഴില്‍ ചെയുന്നവരെയും, പടിയടച്ചു പിന്ടംവെക്കുകയാണ് 'ദരിദ്രരുടെ തലയ്ക്കു മേല്‍ തങ്ങളുടെ കൈ' എന്ന അവകാശപെടുന്ന സര്കാരുകളും, അവരുടെ ഉദ്യോഗസ്ഥ വൃന്ദവും.

# പേമാരി, തിമിര്‍ത്തു പെയ്തതോടെ, അവതാളത്തിലായത്, ഗെയിംസിന്റെ ഒരുക്കങ്ങള്‍ മാത്രമല്ല. മഴ പൊളിച്ചു കാട്ടിയത്, നഗരത്തിലെ, ഒലിക്കുന്ന റോഡുകള്‍ക്കും, ഓടകള്‍ക്കുമൊപ്പം, ഈ സര്‍ക്കാരിന്റെ മുഖംമൂടി കൂടിയാണ്. സങ്കീര്ണ, മാരക രോഗങ്ങള്‍ പെരുകുമ്പോഴും, സര്‍ക്കാരിന്റെ അനാസ്ഥയാണ്, തുറന്നു കാട്ടപ്പെട്ടത്‌. ഡെന്‍ഗയു, മലേറിയ പോലുള്ള, രോഗങ്ങളുടെ, പെരുകുന്ന കണക്കുകളെ, മനപ്പൂര്‍വം മറച്ചു വെച്ച്, ഗെയിംസിന് കോട്ടം തട്ടതിരിക്കാനുള്ള കിണഞ്ഞ പരിശ്രമങ്ങളാണ്, ഡല്‍ഹി സര്‍ക്കാര്‍ നടത്തിയത്. വെള്ളം വഴിയുള്ള, രോഗങ്ങള്‍ പെരുകാനുള്ള, കാരണങ്ങളും ഗെയിംസിന്റെ   നീളുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും, അത് കാരണം മാറ്റപെടാതെ കെട്ടി കിടക്കുന്ന, സാധന-സാമഗ്രികളുമാണെന്ന് ആരോഗ്യ മന്ത്രി തന്നെ വെളിപ്പെടിതിയതാണ്. വേണ്ടത് പോലെ, ജനങ്ങള്‍ക്ക്‌ ചികിത്സ നല്‍കാനും, രക്ത ദാനം നടത്താനുള്ള, സൗകര്യം ഏര്‍പ്പാടാക്കി കൊടുക്കാനും, ഷീല ദിക്ഷിത്തും, അവരുടെ സര്‍ക്കാരും, പകുതി മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നത്.

# ജനങ്ങളുടെ ജീവിതം ദുസ്സഹ മാക്കാന്‍, ഇനിയും പഴുതുകള്‍, അന്വേഷിക്കാന്‍, ഇവിടത്തെ കോണ്ഗ്രസ് സര്‍ക്കാരിനു മടി ലവലേശമില്ല, ഗെയിംസിന്റെ കായിക താരങ്ങള്‍ക്കും, അധികൃതര്‍ക്കും, സഞ്ചരിക്കാനുള്ള 'പ്രത്യേക വീഥികളാണ്' തിങ്ങിനിറയുന്ന, വാഹനങ്ങലാല്‍ വീര്‍പ്പു മുട്ടുന്ന ഡല്‍ഹി റോഡുകളില്‍, പോലീസ് ഏര്‍പ്പാടാക്കുന്നത്. ഈ വീഥികളില്‍, മറ്റു വാഹനങ്ങള്‍ തെറ്റി പ്രവേശിച്ചാല്‍ പോലും, വന്‍ പിഴകള്‍ ഈടാക്കപെടും. ഇതെല്ലാം കൂടാതെ, 'കൂനിന്‍ മേല്‍ കുരു' എന്ന പോലെ, ജനങ്ങള്‍ നല്ല രീതിയില്‍ ആശ്രയിക്കുന്ന, ബ്ലൂ-ലൈന്‍ ബസ്സുകളെ നിരത്തുകളില്‍, നിന്നും അപ്പാടെ  തുടച്ചു നീക്കുകയും ചെയുതു. ഇനി ഗെയിംസ് തീരുന്നത് വരെ, ഈ ബസ്സുകള്‍, നിറത്തില്‍ ഇറങ്ങില്ല.  ദില്ലിയുടെ എല്ലാ കോണിലും, ഇത് മൂലം ബുദ്ധിമുട്ടുകള്‍ നേരിടപ്പെടുന്നുന്ടെകിലും,  ജെ.എന്‍.യു വിലെ പല വിദ്യാര്‍ഥികളും പൊറഉതി മുട്ടുകയാണ്.

# ഏറ്റവും പുതിയ വിവാദം, ഗെയിംസ് വില്ലജിന്റെ കാര്യത്തെ കുറിച്ചായിരുന്നു. വൃത്തിഹീനവും, താമസിക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ വരുത്തുകയും, ചെയ്ത അവസ്ഥയിലായിരുന്നു ആ കൂറ്റന്‍ സൌധങ്ങള്‍. വിദേശ താരങ്ങള്‍ക്കും, അവരുടെ അധികൃതര്‍ക്കും, പോരായ്മകള്‍ മാത്രം അക്കമിട്ടു നിരത്താന്‍ നേരം. വൃത്തിഹീന അവസ്ഥയാണെങ്കില്‍ തന്നെയും, ഒരു വേറിട്ട രീതിയില്‍ വേണം ഈ സംഭവങ്ങളെ കാണാന്‍. 'സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കാന്‍' പഠിച്ച ഭരണാധികാരികലാണ് ഇന്ന് നമ്മെ ഭരിക്കുന്നത്‌. പശ്ചിമ ലോകം ഒന്ന്, തുമ്മിയാല്‍, ജലദോഷം വരുന്ന സര്‍ക്കാര്‍.  കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ മുഖ്യന്‍മാരായ മൈക്ക് ഫെന്നളിനും, മൈക്ക് ഹൂപ്പര്‍ക്കും, മുന്നില്‍, മുട്ട് മടക്കി പോകുന്ന പല-പല അവസരങ്ങളും സംജാതമായി. 'വിദേശ രാജ്യങ്ങളെ' പിണക്കാതിരിക്കാന്‍, ഏതറ്റം വരെയും പോകും എന്ന അവസ്ഥ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്റ്, സ്കോട്ട്ലാന്‍ഡ്‌, കാനഡ, എന്നീ രാജ്യങ്ങള്‍ക്ക് പ്രത്യേകം-പ്രത്യേകം ശ്രദ്ധയാണ് മന്‍മോഹന്‍ സര്‍ക്കാര്‍ നല്‍കിയത്. സ്വാതന്ത്ര്യം, ലഭിച്ചെങ്കിലും, പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍, കാലില്‍, ഒട്ടിപ്പിടിച്ചു കിടക്കുന്നു, എന്ന തോന്നലാണ്, ഈ അവസരത്തില്‍ മനസ്സില്‍ തോന്നി പോകുന്നത്. ഗെയിംസിന്റെ ഈ അവസ്ഥക്ക് ഇവിടത്തെ, സംഘാടക സമിതിയും, സര്‍ക്കാരുകളും, അവരുടെ ഉദ്യോഗസ്ഥ ഏജന്‍സികളും പോലെ തന്നെ, കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒക്കില്ല.

ഈ നാട്ടിലെ, ജനങ്ങള്‍, ചോര നീരാക്കി, അധ്വാനിച്ചു നല്‍കുന്ന, നികുതിപ്പണം മോടി പിടിപ്പിക്കലിനും, അലങ്കാരത്തിനും, വേണ്ടി കുത്തൊഴുക്കന്നവരെയും, പാഴാക്കുന്നവരെയും, ഉത്തരവാധിത്വത്തില്‍ നിന്നും ഒരു വിധത്തിലും, രക്ഷികാന്‍ സമ്മതിക്കരുത്. തെറ്റ് ചെയ്തവര്‍, അത് ഉദ്യോഗസ്ഥരും, അധികൃതരും, മാത്രമല്ല. ഈ രാജ്യം ഭരിക്കുന്ന, 'വികസന' താക്കില്‍, സ്തുതിപ്പടുന്ന കോണ്ഗ്രസ് പാര്‍ടിയുടെ,  നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരും, പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും, ജനങ്ങളുടെ കുത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞെ ഒക്കു. പല വമ്പന്‍ തരാങ്ങളും, ദിവസേന പിന്‍വാങ്ങി കൊണ്ടിരിക്കെ, മേളയുടെ പൊലിമയും, പകിട്ടുമൊക്കെ, ഏറെക്കൂറെ കെട്ടങ്ങിയിട്ടുണ്ട്. ഇനി ഉള്ളത് കൊണ്ടു ഓണം പോലെ എന്ന മട്ടിലാണ്, കാര്യങ്ങളുടെ പോക്ക്. താരങ്ങള്‍ മത്സര രംഗത്ത്, ഏറ്റുമുട്ടന്നതിനു, മുന്‍പ് തന്നെ അണിയറയിലും, നയതന്ത്ര പിന്നാമ്പുരങ്ങളിലും, അങ്കങ്ങള്‍ മുറുകെ നടക്കുകയാണ്. ഗെയിംസ് കഴിഞ്ഞാല്‍, പലരുടെയും തലകള്‍ ഉരുളും, എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, എത്രമാത്രം, അത് യാഥാര്ത്യമാകും, എന്ന് കണ്ടറിയണം. ഒരു നഗരത്തെയും, രാജ്യത്തെയും മൊത്തം കിളച്ചും, ഉരുട്ടിയും, നടത്തപെടുന്ന ഈ 'കായിക മേളയുടെ' കൂടുതല്‍, വഴിയോര കാഴ്ചകള്‍, ഇനിയും തിരശ്ശീല നീക്കി, മുന്‍പോട്ടു വരാനിരിക്കുന്നതെയുള്ളൂ. അതിനായി നമുക്ക് കാത്തിരിക്കാം.

വാലറ്റം: ഇത്രയേറെ ഊരാക്കുടുക്കുകളും, നൂലാമാലകളും, നിറഞ്ഞു തുളുമ്പുന്ന ഈ ഗെയിംസില്‍, പ്രതീക്ഷക്കു, വക നല്‍കുന്നത്, കായിക താരങ്ങള്‍ മാത്രമാണ്. വിവിധയിനങ്ങള്ളില്‍, മത്സരിക്കുന്ന, അവരാണ് ഈ 'മേളയുടെ' യഥാര്‍ത്ത സ്വത്ത്. അതിലും, ഒരു പടി മുകളില്‍, നമ്മുടെ പാതകക്ക്, കീഴില്‍ വീറോടെയും, വാശിയോടെയും കുതിക്കാനൊരുങ്ങുന്ന താരങ്ങള്‍. അവരാകട്ടെ, നിറഞ്ഞ കാര്മേഘങ്ങള്‍ക്ക്, ഇടയിലൂടെ, പെയ്തിറങ്ങുന്ന, നിറവെയില്‍.

Monday, August 16, 2010

പീപ്ളി ലൈവ്': 'കാര്‍ഷിക തകര്ച്ചക്കുമേല്‍ നടക്കുന്ന പൊറാട്ട നാടകം'

കച്ചവട ചേരുവകള്‍ ചേര്‍ത്ത്, മസാല പുരട്ടി, എരിവും പുളിയും, കൂട്ടി  ഊട്ടിയുറപ്പിച്ച  സിനിമാ ലോകമാണ് ബോളീവുഡ്. വര്‍ഷത്തിന്റെ 365 ദിവസവും ചികഞ്ഞെടുത്ത പല തരാം വ്യഞ്ജനങ്ങളും, 'mass entertainment' എന്ന പേരില്‍ പരിപോഷിപ്പിച്ചും, തഴച്ചും, നിരമിക്കപെടുകയാനി. പതിവ് കാഴ്ചകള്‍ കണ്ടു കൊണ്ടും, പഴയ കഥകളും, മേമ്പോടികളും, തട്ടി കുടഞ്ഞും, മറിച്ചു വാര്‍ത്തും, ഹിന്ദി സിനിമാ ലോകം എന്നും, ജീവിതം തള്ളി നീക്കുന്നു. പതിവ് പല്ലവികളില്‍ മടുത്തു ജനം, എല്ലാ വെള്ളിയാഴ്ചയും, പ്രതീക്ഷികുന്നത് വെള്ളിത്തിരയില്‍, ഉണര്നേക്കാവുന്ന ഒരു വേറിട്ട, പുത്തന്‍ സാക്ഷാത്കാരത്തെയാണ്. ഇത്തരം വീശിയ, ഒരു കുളിര്‍മയാര്‍ന്ന അനുഭവമാണ്, 'പീപ്ളി ലൈവ്' എന്ന ഒന്നര മണിക്കൂര്‍ നീളുന്ന, 12 റീലുകള്‍ മാത്രം അടങ്ങിയ ചിത്രം. അനുഷ റിസ്വി എന്ന പുതിയ സംവിധായിക കൊണ്ട് വന്ന ഈ ആവിഷ്കാരം, ഇന്നത്തെ സാമൂഹ്യ പരിസ്ഥിതിയെ ഒട്ടും വളച്ചൊടിക്കാതെ വെളിപ്പെടുത്തുമ്പോള്‍, നമ്മുടെ കനുകള്‍ക്ക് മുമ്പില്‍ തെളിയുന്നതു ഒരു കര്‍ഷക ജീവിത കഥയാണ്.

'നാത്ത' എന്ന നാത്ത പ്രസാദ്‌ മാണിക്പുരിയും, അയാളുടെ ദുരിതങ്ങളും വരചെടുക്കുകയാണ്,  ഈ ചിത്രത്തിലൂടെ റിസ്വി. വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമമായ പീപ്ലിയില്‍ നടക്കുന്ന സംഭവങ്ങള്‍, ഒന്നര മണിക്കൂര്‍ ധൈര്‍ഗ്യമുള്ള, ഈ കലാ സൃഷ്ടിയിലൂടെ പുറംലോകത്തോട്‌ പറയുന്നത്, ചില സത്യങ്ങളാണ്. അതിലേക്കു വരുന്നതിനു മുന്‍പ്, നമുക്ക് ഈ സിനിമയിലീക്, ഒന്ന് കണ്ണോടിക്കാം. തൊണ്ണൂറുകള്‍ക്ക് ശേഷം, 'സാമ്പത്തിക വളര്‍ച്ചയില്‍ കുതിച്ചുയരുന്ന' ഇന്ത്യയില്‍, കാര്‍ഷിക മേഖല തകര്‍ന്നു പോകുന്ന അവസ്ഥയില്‍,  കര്‍ഷകന് ബാക്കിയാവുന്നത്, പെരുകുന്ന ദുരിതങ്ങളും, കടങ്ങളും മാത്രമാണ്. കടക്കെണിയില്‍ ശ്വാസം മുട്ടുന്ന കര്‍ഷകന്റെ, മുന്നില്‍ രക്ഷപെടാന്‍ കചിതുരുംബായുള്ളത്, ഒരു പോംവഴി മാത്രം. സ്വന്തം ജീവന്‍ ബലി കഴിപ്പിക്കുക. ഇതേ രീതിയിലാണ്, 'പീപ്ലിയില്‍' നാതയുടെയും, അയാളുടെ ജെഷ്ടന്റെയും ജീവിതം. കടം പെരുകി, തിരിച്ചടക്കാനാവാത്ത സാഹചര്യത്തില്‍, ബാങ്ക് ഇവരുടെ, ഭൂമി, ജപ്തി ചെയ്യാന്‍ ഒരുങ്ങുന്നു. എങ്ങനെയും, ഇത് തടുക്കാനും, പൂര്‍വികരുടെ, മുതല്‍ കൈവിട്ടു പോകാതിരിക്കാനും, നാതയും, സഹോദരനും, സ്ഥലത്തെ രാഷ്ട്രിയ നേതാവിനെ കാണാന്‍, ചെല്ലുന്നു. അവര്‍ക്ക്, ആശ്വാസത്തിന് പകരം ലഭിക്കുന്നതു, കുത്തുവാക്കുകളും, പിന്നെ ഒരു ഉപദേശവുമാണ്. നേതാവിന്റെ ശിങ്കിടി, നല്‍കുന്ന പോംവഴി, പ്രാദേശിക പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്. അതായത്, അകലെ, മദിരാശിയില്‍, സര്‍ക്കാര്‍, ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്റെ കുടുംബത്തിനു, നഷ്ടപരിഹാരമായി, ഒരു ലക്ഷം രൂപ നല്കുന്നുണ്ടത്രേ. ശിങ്കിടി ഇത് പറയുമ്പോള്‍, കൂട്ടിച്ചേര്‍ക്കുന്നു, "ജീവിതവും, ആത്മഹത്യയും, ഇന്ന് ബെല്‍-ബോട്ടം പാന്റ്സും, ജീന്‍സും പോലെയാണ്; ജീവിതം വംശ നാശം വന്ന ബെല്ല്സ് പോലെയാണെങ്കില്‍, ആത്മഹത്യ പുത്തന്‍ ജീന്‍സ് പോലെയാണ്." അതായതു, രണ്ടാമാതെത് പെരുകി കൊണ്ടേയിരിക്കുന്നു. ഇത്തരം ഒരു മാര്‍ഗം, കേട്ടറിഞ്ഞ രണ്ടു സഹോദരങ്ങളും, ഇത് ഒന്ന് പയറ്റി നോക്കാന്‍ തീരുമാനിക്കുന്നു. ആര് ആത്മഹത്യ ചെയ്യണം എന്ന ചെറിയ തര്‍ക്കത്തിന് ശേഷം, ജേഷ്ടന്‍ അനുജനായ നതക്ക് നറുക്ക് കൊടുന്നു; എന്തെന്നാല്‍ നത്തക്ക് ഭാര്യയും, കുട്ടികളുമുണ്ട്, പക്ഷെ ചേട്ടനതില്ല. തുടര്‍ന്ന്, രാകേഷ് എന്ന ഒരു പ്രാദേശിക ലേഖകന്‍, ഈ തീരുമാനം അറിയുകയും, അത് പത്രത്തില്‍ കൊടുക്കുകയും ചെയ്യുന്നു. വാര്‍ത്ത‍ പടരുന്നതോടെ, ദില്ലിയില്‍, ഉള്ള ദേശീയ മാധ്യമങ്ങളും, ഉണരുന്നു. TRP-റേറ്റിന്ഗുകല്‍ക്കായി മത്സരിക്കുന്ന ഇന്ഗ്ലിഷ്-ഹിന്ദി ദ്രിശ്യ മാധ്യമങ്ങള്‍, പിന്നെ പരക്കം പായുന്നു.
     

Sunday, July 25, 2010

ലോക കപ്പ്‌ 2010: വസന്തം പെയ്തിറങ്ങിയ ദിനരാത്രങ്ങള്‍

വുവുസെലകളുടെയിരംബമവസാനിച്ചു; അവ നിശ്ചലമായി. കൊടിതോരനങ്ങലെല്ലാം ഭംഗിയായി മടക്കിവെക്കപെട്ടു കഴിഞ്ഞു. വര്‍ണ ശബളമായ വെടിക്കെട്ടും, കരിമരുന്നു പ്രയോഗവും തീര്‍ന്നു, പൊടിപടലങ്ങള്‍ മാത്രമാണ് കാറ്റില്‍ തങ്ങി നില്‍ക്കുന്നത്. ഒരു മാസക്കാലം പകലും, രാത്രിയും പെയ്തു തീര്‍ന്ന വസന്ത മഴയുടെ താളങ്ങള്‍ മാത്രമാണ് നാം ഇന്ന് ശ്രവിക്കുന്നത്. ജൂലൈ 11-നു ജോഹാനെസ്ബര്‍ഗിലെ പടുകൂറ്റന്‍ സോക്കര്‍ സിറ്റിയില്‍ പുതിയ ലോക ചാമ്പ്യന്മാരുടെ കിരീടധാരണത്തിനു സാക്ഷ്യം വഹിച്ചു കൊണ്ടു, നീണ്ട ഒരു മാസത്തെ ഉല്ലാസത്തിമര്‍പ്പും, ഹര്ഷാരവങ്ങളും, ബാക്കിപത്രമാക്കി മഹാമേളയുടെ കൊടിയിറക്കം. വസന്തം വിരിഞ്ഞത്, കാല്പന്തുകളിയുടെ ചാരുതയുടെയും, നൈസര്‍ഗികതയുടെയും ഏകോപനത്തിലൂടെ എന്നാണ് ലോകം വിവരിക്കുന്നത്. സന്തോഷവും, വിസ്മയുവും, ആഫ്രിക്കയുടെ മണ്ണിലേക്കിറങ്ങി വരികയായിരുന്നു. ഇരു കൈയും നീട്ടി, ദക്ഷിണാഫ്രിക്കകാരും, അതിലുപരി ഒരു വന്‍കര മൊത്തമാകെയും ഈ മാമാങ്കത്തെ വരവേറ്റു.  മാമാങ്കം തീര്‍ന്നു, ബാക്കിയായത് ഓര്‍മകളാണ്; എന്നും നെഞ്ചോട്‌ ചേര്‍ത്ത്, മനസ്സിന്റെ മണിചെപ്പിലൊതുക്കി, തുരുംബെടുക്കാതെ സൂക്ഷിക്കാന്‍ പറ്റിയ പത്തരമാറ്റിന്റെ ഓര്‍മ്മകള്‍. ജൂണ്‍ 11-നു സോക്കര്‍ സിറ്റിയില്‍ ഉസ്ബെക് റെഫറി രാവ്ഷന്‍ ഇര്മാറ്റൊവിന്റെ വിസിലില്‍  ഉരുളാന്‍ തുടങ്ങിയ ജാബുലാനി, കൃത്യം ഒരു മാസത്തിന്റെ പിരിമുര്രുക്കങ്ങള്‍ക്കും, സ്വപ്നങ്ങള്‍ക്കുമൊടുവില്‍, ഇന്ഗ്ലിഷ് റെഫറി ഹോവാര്‍ഡ് വെബ്ബിന്റെ അവസാന വിസിലില്‍ അതെ വേദിയില്‍ ഓട്ടം നിര്‍ത്തി. ആകാംശയുടെയും, ആഹ്ലാദത്തിന്റെയും, നെടുവീര്‍പ്പിന്റെയും, സങ്കടത്തിന്റെയും, ഒരു മഹാസംഗമത്തിന്റെയും, ശുഭാവസാനം.

ക്വാര്‍ടര്‍-ഫിനള്‍ക്ക് മുമ്പേയുള്ള വിവരണം നേരത്തെ, ഇതേ സൈറ്റില്‍ എഴുതിയിട്ടുള്ളതിനാല്‍, അതിലേക്കു കടക്കുന്നില്ല. അതിനു ശേഷം നടന്ന പോരാട്ടങ്ങലെയുമാണ് ഇവിടെ നോക്കുന്നത്. കൂടാതെ, മൊത്തമായുള്ള ഒരവലോകനവും.


# കിരീടം, ചൂടാന്‍ എന്ത് കൊണ്ടും തങ്ങള്‍ക്കു കഴിവുണ്ടെന്ന് തെളിയിച്ചു കൊണ്ടായിരുന്നു സ്പെയിനിന്റെ ധീരമായ പ്രയാണം. അവരുടെ എതിരാളികളായി, കലാശക്കളിയില്‍ എത്തിയത് ഹോളണ്ടും. തീര്‍ത്തും വ്യത്യസ്ത രീതികളില്‍, കലാശക്കൊട്ടിലെക്ക് നീങ്ങിയ രണ്ടു ടീമുകള്‍. ആദ്യ കളിയില്‍, സ്വിട്ട്സര്‍ലാണ്ടിന്റെ, കൈയ്യില്‍ നിന്നേറ്റ ഒരു ഗോള്‍ തോല്‍വിക്ക് ശേഷം, പെട്ടെന്നാണ് സ്പെയിന്‍ വീണ്ടും ഒത്തുചേര്‍ന്നു കളിച്ചത്. പല പുതിയ ചലനങ്ങളും നടത്തി, അവര്‍ നൂറു മേനി കൊയ്തു. അതിനു വിപരീതമായി, ഓറഞ്ചു പട എല്ലാ കളികളിലും, ക്ലീന്‍ ഷീറ്റുമായാണ് ഫൈനലില്‍ എത്തിയത്. കളിച്ച കളികളില്‍, ഒന്നില്‍ പോലും തോല്‍വി അറിയാതെയാണ് അവര്‍ മുന്നേറിയത്. വെറും ഗ്രൂപ്പ് കളികളിലും, പിന്നീട് നടന്ന നോക്ക്-ഒവുട്റ്റ് പോരാന്റാങ്ങള്ളിലും മാത്രമല്ല, അതിനും, മുന്‍പേ യോഗ്യതാ മത്സരങ്ങളിലും വെറും ജയം മാത്രം. അതാണ്‌ ഹോളണ്ടിന്റെ റെക്കോര്‍ഡ്‌. 1970-ലെ ബ്രസീലിനെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള, കിരീടത്തിലേക്കുള്ള പ്രയാണം. സ്പെയിനിനും, ഉണ്ടായിരുന്നു അനുസ്മരണം. 'ലാ റോക്ക' എന്ന നാമത്തില്‍ അറിയപെടുന്ന, ചുവപ്പന്‍ പട  1974-ലില്‍ പടിഞ്ഞാറന്‍ ജര്‍മനി നേടിയ ഒരു റെക്കോര്‍ഡ്‌. 1972-ഇല്‍ യുറോപ്പിയന്‍ പട്ടം സ്വന്തമാക്കിയ ആ ടീം, രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോക കപ്പും നേടി. അതെ പാതയിലായിരുന്നു സ്പെയിനും. 2008-ല്‍ വിയന്നയില്‍, ജര്‍മനിയെ ഒറ്റ ഗോളിനു പരാജയപ്പെടിത്തിയത്തിനു ശേഷം, അവര്‍ യുറോപ്പിയന്‍ ചാമ്പ്യന്മാരായി, ലോക കപ്പ്‌ എന്ന കൊടുമുടി കൂടി കീഴടക്കാന്‍ ബാക്കി. പക്ഷെ രണ്ടു ടീമുകള്‍ക്കും, ഒരു യോജിപ്പ്. വളരെയെര്രെ പ്രതീക്ഷ നല്‍കിയ ശേഷം, സുപ്രധാന ഘട്ടങ്ങളില്‍ മുട്ട് മടക്കുകയെന്ന ഒരു നിരാശപ്പെടുത്തുന്ന നാമകരണം. ഇതിനു മുന്‍പ്, രണ്ടു തവണ ഫൈനലില്‍ എത്തിയിട്ടുള്ള ഹോളണ്ട്, 1974-ല്‍ പശ്ചിമ ജര്‍മനിയോടും, 1978-ല്‍ അര്‍ജന്റീനയോടും പരാജയത്തിന്റെ കൈപ്പു നീരിറക്കേണ്ടി വന്നു. സ്പെയിനാകട്ടെ 1950-നാണ് അവസാനം സെമി-ഫൈനലില്‍ എത്തിയത്. അന്ന് പക്ഷെ നോക്ക്-ഒവുട്റ്റ് കളികളില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, വളരെ കുറച്ചു രാജങ്ങള്‍ മാത്രം എത്തിയ മേള. അത് കൊണ്ടു പലതും മാറ്റി കുറിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് രണ്ടു ടീമുകളും കലാശക്കൊട്ടിലെക്കെത്തിയത്.  പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ഫൈനലാണ് കളിക്കപ്പെടത്. ഗോള്‍ ക്ഷാമം തീര്‍ത്തും വിളയാടിയ 90 മിനിറ്റില്‍, കൂടുതലും, കണ്ടത് കൈയെട്ടങ്ങലയിരുന്നു. റെസ്ലിങ്ങിനെയും , രഗ്ബിയെയും ഓര്‍മിപ്പിച്ച കളിയില്‍ പിറന്നത്‌ 13 കാര്‍ഡുകള്‍; എല്ലാം മഞ്ഞ. അതില്‍ 9 ഹോളണ്ടിനും, നാല് സ്പെയിനിനും. ആ ഒന്‍പതില്‍, രണ്ടു മഞ്ഞ കാര്‍ഡ് കണ്ടു, ഹോളണ്ടിന്റെ ഹൈറ്റിങ്ങ, പുറത്തു പോയി. തുടര്‍ച്ചയായി, രണ്ടാം ലോക കപ്പിലും, കാര്യങ്ങള്‍ ഫലം കാണാതെ, നിയോഗിത സമയവും, കടന്നപ്പോള്‍ എക്സ്ട്രാ-ടൈം വേണ്ടി വന്നു. പക്ഷെ ഈ പ്രാവശ്യം കളി പെനല്ടികളിലേക്ക് കടക്കാതെ, എക്സ്ട്രാ-ടൈമില്‍ തന്നെ ഒതുങ്ങി. ബാര്സലോണ താരമായ ആന്ദ്രെ ഇനിഎസ്ട, സ്പെയ്നിന്റെ ഉശിരന്‍ മധ്യ നിര താരം. മികവുറ്റ, കിടിലന്‍ നീക്കങ്ങള്‍ സൃഷ്ടിക്കുകയും, അവ മുന്നേറ്റങ്ങളായി മാറ്റുകയും ചെയ്യുന്ന കളിക്കാരന്‍. സ്ട്രൈക്കര്രായ ഡേവിഡ്‌ വിയ്യക്ക്‌ വേണ്ടി, കൃത്യമായ പാസ്സുകള്‍ കൊണ്ടു വിസ്മയം സൃഷ്ട്ടിക്കുന്ന ഇനിഎസ്ട.  എക്സ്ട്രാ-ടൈമിന്റെ രണ്ടാം പകുതിയില്‍, മുന്നേറിയ ഇനിഎസ്ട, ഹോളണ്ടിന്റെ പെനാല്‍ടി ബോക്സ്നിറെ, വലത്തെയട്ടത്തു നിന്ന് കയറിവന്നു, തൊടുത്ത ഉഗ്രന്‍ ഷോട്ട് വല കുലിക്കിയതോടെ, സ്പെയിനിന്റെ അനശ്വരതയിലേക്കുള്ള യാത്ര തുടങ്ങുകയായി. പ്രതിരോധം ശക്തമാക്കിയ സ്പെയിന്‍, ഈ ലോക കപ്പില്‍, വെറും രണ്ടു ഗോളുകള്‍ മാത്രമാണ് വിട്ടുകൊടുത്തത്. ഫൈനലിലും, കഥ വേറെയായിരുന്നില്ല. ശക്തമായ  സ്പാനിഷ് പടച്ചട്ട വലിച്ചുകീറാന്‍ ഹോലണ്ടിനായില്ല. എങ്കിലും, ചില വിള്ളലുകള്‍ വീഴ്ത്തി, ഓറഞ്ചു പട മുന്നേറ്റങ്ങള്‍ നടത്തിയപ്പോഴും, ഗോളിയും, നായകനുമായ ഇകേര്‍ കസ്സിയാസ്   അതെല്ലാം പരാജയപ്പെടുത്തി. നിധി കാക്കും പോലെ, ഗോള്‍ വല സൂക്ഷിച്ച, കസ്സിയാസ് പല ഉഗ്രന്‍ സേവുകളും നടത്തി. ജയത്തോടെ സ്പെയിന്‍ മറ്റൊരു, റെക്കോര്‍ഡ്‌ കൂടി തിരുത്തി. ലോക കപ്പില്‍ തങ്ങളുടെ ഗ്രൂപ്പിലെ ആദ്യത്തെ കളി തോറ്റ ഒരു ടീമും, കപ്പില്‍ മുത്തമിട്ടിട്ടുണ്ടായിരുന്നില്ല. ആ കഥ ഇന്ന് മാറി. കൂടാതെ, വളരെ കുറച്ചു ഗോളുകള്‍ അടിച്ചു, ലോക കപ്പ്‌ ജയിക്കുന ടീമും, സ്പെയിനാണ്. കളിച്ചു ജയിച്ച എല്ലാ കളികളിലും, അടിച്ച ഗോളുകളുടെ, അധിക എണ്ണം, രണ്ടിനപ്പുറം താണ്ടിയില്ല ചുവപ്പ് പടയ്ക്ക്.

വിസന്റെ ടെല്‍ ബോസ്ക്, എന്ന പഴയ റിയാല്‍ മാദ്രിദ് പരിശീലകനന്റെ കീഴിയില്‍, സ്പെയിന്‍ മൂര്ച്ചയേരിയതും, ചാരുതയുമാര്‍ന്ന ഫുട്ബോള്‍ കാഴ്ചവെച്ചു. അതിലൂടെ, പല കൃത്യതയാര്‍ന്ന, മുന്നേറ്റങ്ങളും, അവസരങ്ങളും, സൃഷ്ടിക്കാന്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. കഴിവുകള്‍ കൊണ്ടു നിറഞ്ഞു തുളുമ്പുന്ന, പറ്റിയ സ്ഥാനങ്ങളില്‍ കഴിവുറ്റ കളിക്കാരുള്ള, 'ലാ റോക്കയെ' തടുക്കുക അസാധ്യമായിരുന്നു. തുടക്കത്തിലെ, സ്വിസ്സുകാര്‍ എല്ല്പ്പിച്ച തിരിച്ചടിക്ക്, ശേഷം പുത്തന്‍ ഉണര്‍വോട് കൂടി, നിറഞ്ഞു കളിച്ച സ്പെയിന്‍, അവസാന നിമിഷം, കലമുടയ്ക്കുന്നവര്‍ എന്ന വിധി തിരുത്തി എഴുതി. വര്‍ഷങ്ങളായി, ലോക നിലയില്‍, സ്പെയിന്‍, വളരയേറെ പ്രതീക്ഷയും, വൈഭവവും, പ്രദര്‍ശിപ്പിച്ച ശേഷം അവസാന കടമ്പയില്‍ വീഴുകയായിരുന്നു. ഉപരിയായി, ഡച് പ്രഭാവം, എപ്പഴും സ്പാനിഷ്‌ ഫുട്ബാളിന്‍ മേലുണ്ടായിരുന്നു. അത് അവര്‍ക്ക് വലിയ രീതിയില്‍ സഹായവും നല്‍കിയിട്ടുണ്ട്. ഇതിഹാസമായ ജോഹാന്‍ ക്രൈയഫ്ഫ്, 'ടോട്ടല്‍ ഫുട്ബോളിന്റെ' ഉപജ്ഞാതാവായ കൂടാതെ രിനെസ് മൈക്കള്‍, ലൂയിസ് വാന്‍ ഗാല്‍ , ഫ്രാങ്ക് റായ്ക്കാര്ട്, എന്നീ ഡച്ചുകാര്‍, പല സ്പാനിഷ് ക്ലബുകളില്‍ കളിക്കാരും,  പരിശീലകരുമായിരുന്നു. അവിടെ പയറ്റി തെളിഞ്ഞ തന്ത്രങ്ങള്‍, കൃത്യതയോടെ മുന്നോട്ടു കൊണ്ടുവന്നു. ബര്സലോനയാണ്, ഡച് തന്ത്രങ്ങളും, ഫിലോസഫികളും, വീറോടെ സ്വീകരിച്ചത്. ഒരു പക്ഷെ സ്പെയിനിന്റെ തുടക്ക പതിനൊന്നില്‍, ഏഴു ബാര്‍സലോണ താരങ്ങളാണ് ഉണ്ടായിരുന്നത്, ഈ കാര്യം അരക്കിട്ട് ഉറപ്പിക്കുന്നു. കൂടാതെ, 'ബാര്‍ക' എത്രത്തോളം, സ്പെയിന്‍ ദേശീയ ടീമിന്റെ അന്തരത്തില്‍, ഇഴുകി ചേര്‍ന്നിരിക്കുന്നു എന്ന് കൂടി ഇത് തെളിയിക്കുന്നു. 'ടിക്കി ടക' എന്ന നാമദേയത്തില്‍ അറിയപ്പെടുന്ന പാസ്സിംഗ് തന്ത്രമാണ് സ്പെയിനിന്റെ, കളിക്ക് കാത്ലായുള്ളത്. 'പാസ്സ് കൊണ്ടുത്തു, നീങ്ങുക' എന്നാണു 'ടികി ടാകയുടെ' കാതല്‍. 'ലോങ്ങ്‌ റേഞ്ച്' ബോളുകളെക്കാള്‍, ചെറിയ-ചെറിയ പാസ്സുകള്‍ കൊണ്ടു കളി തീര്‍ക്കുക എന്നാ മികവുറ്റ കളി തന്ത്രം. ഇത്തരം പസ്സിങ്ങിലൂടെ, പുറത്തു വരുന്നത്, ടീം വര്‍ക്കാണ്. കാല്പാന്തു കളി, 11 കളിക്കാരെയും, കോര്‍ത്തിണക്കി കൊണ്ടു നടക്കുന്ന പോരാട്ടമാണെന്നും, അല്ലാതെ ഗോലടിക്ക്നവന്റെ ഒറ്റയ്ക്കുള്ള തിളങ്ങളല്ല എന്നുള്ള അനുഭവം സ്പെയിനിന്റെ കളി രീതിയില്‍ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഈ വചനം, സ്പെയിനിന്റെ ഫുട്ബോള്‍ സംസ്കാരത്തിലേക്ക്  ഊര്ന്നിര്രങ്ങിയിട്ടുണ്ട്. അത് കൂടാതെ, ബഹുമുഖ പ്രതിഭകളായ  പല തരം കഴിവുകളുള്ള, ബോള്‍ എര്രെ നേരം അടക്കിവെക്കാന്‍ സാധിച്ചു കൊണ്ടു, എതിരാളികളെ വെള്ളം കുടിപ്പിക്കാന്‍ കെല്‍പ്പുള്ള, ഒരു കൂട്ടം കളിക്കാരന് സ്പെയിനിന്റെ ശക്തി. ഈ കളി ശൈലിയാണ് അവരെ, യുവ തുര്‍ക്കികളെ കൊണ്ടു നിറഞ്ഞ ജര്‍മനിയെ പരാജയപ്പെടുത്താന്‍, സഹായിച്ചത്. വേഗതയും, കത്തിയുടെ മൂര്ച്ചയുമുള്ള പ്രത്യാക്രമണങ്ങളും കൈവശം വെച്ച്, ഇന്ഗ്ലാണ്ടിനെയും, അര്‍ജന്റീനയെയും മുട്ടുക്കുത്തിച്ച ജര്‍മനിക്ക്, സ്പെയിനിന്റെ സമ്പന്നമായ അനുഭവത്തിന്റെയും മുന്നില്‍ അടിയറവു പറയേണ്ടി വന്നു. അവരുടെ സ്വന്തം കളിയില്‍, സ്പെയിന്‍ ജര്‍മനിയെ കുടിക്കിയ സ്പെയിന്‍, അവരുടെ എതിരാളികളെ അവസരങ്ങള്‍ കൊടുക്കാതെ ശ്വാസം മുട്ടിച്ചു. സ്പെയിനിന്റെ കളി, ഫൌളുകള്‍ നന്നേ കുറവുള്ളതായിരുന്നു ; ഫൈനലിന് മുന്‍പ് വരേ അവര്‍ വാങ്ങിയത് വെറും രണ്ടു മഞ്ഞ കാര്‍ഡുകളായിരുന്നു.അതവര്‍ക്ക്, ലോക കപ്പിനെ കൂടാതെ, 'ഫെയര്‍ പ്ലേ' ട്രോഫിയും നേടിക്കൊടുത്തു. ഡേവിഡ്‌ വിയ്യാ, ഹോളണ്ടിന്റെ വെസ്ലി സ്നൈദര്‍, ജര്‍മനിയുടെ മ്യുള്ളര്‍ മറ്റും ഉറുഗ്വേയുടെ ഡിഗോ ഫോര്‍ലാന്‍, എന്നിവര്‍ക്കൊപ്പം അഞ്ചു ഗോളുകളോടെ, ടോപ്‌ സ്കോററായി. ഒറ്റ സ്ട്രൈക്കരായി പലപ്പോഴും ഇറങ്ങിയ, വിയ്യ തന്റെ രണ്ടു കാലുകളെയും, നല്ല രീതിയിലുപയോഗിച്ചു, വേണ്ട വിതം ആക്രമിച്ചു കളിച്ചു. സാവി, സാബി അലോണ്‍സോ, കര്ലെസ് പുയോള്‍,  സെര്‍ജിയോ റാമോസ്, കാപ്ടെവില്ല, ബുസ്കെട്സ്, സെസ് ഫാബ്രഗാസ്, മറ്റും പീക്കേയും തുടക്ക നിരയിലും, ജീസസ് നവാസ്, പെട്രോ, ല്ലോരന്റ്റ്, ഡേവിസ് സില്‍വ എന്നിവര്‍ ബഞ്ചിലുമായി, അണി നിരക്കുമ്പോള്‍, സ്പെയിന്‍ പതിന്മടങ്ങ്‌ ശക്തിയാര്‍ജിച്ചു, ഒരു മഹാമേരുവായി നില കൊള്ളുന്നു. അങ്ങനെ എല്ലാ തരത്തിലും, പല ശരിത്തെറ്റുകള്‍ക്കിടയിലും, 'സ്പെയിന്ഷ് അര്മാട' ലോക കരയില്‍, ധ്രിടമായി  നങ്കൂരമിട്ടു. ഇതിനു വിപരീതമായി, ഹോളണ്ട് ഫൈനലില്‍ കളിച്ചത്, തീര്‍ത്തും ബീബത്സമായിരുന്നു.  അത്തരതില്ലുള്ള കളിയെ അവര്‍ ആവും പോലെ വാഴ്ത്തുകയും ചെയ്തു. പഴ പ്രതാപ കാലത്തെ, വിസ്മയം തീര്‍ത്ത, 'ടോട്ടല്‍ ഫുട്ബോളിന്റെ' ഏഴകലത്ത് പോലുമെത്തുകയ്യില്ല. സ്നൈടരും, റോബ്ബനും പടര്‍ന്നു പന്തലിചെങ്കിലും, അവസാന കടമ്പയില്‍, ഒരു പടി മുന്‍പില്‍ നിന്ന ടീമായ, സ്പെയ്നിനു കീഴ്പെട്ടു. അങ്ങനെ കളിച്ച മൂന്ന് ലോക കപ്പ്‌ ഫൈനല്‍ മത്സരങ്ങളിലും, വിജയം കാണാതെ,  നിര്‍ഭാഗ്യം ഹോളണ്ടിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.


# ജര്‍മനി എന്ന ടീമിന്റെ, കളി വിടരുന്നതിനു കൂടി ലോക കപ്പ്‌ സാക്ഷിയായി. ചെറുപ്പം കളിയാടിയ ലോക കപ്പയിരുന്നു ദക്ഷിണാഫ്രിക്കയില്‍ അവര്‍ക്ക്. അനുഭവ സമ്പത്ത് ചെറുപ്പത്തോടെയായിരുന്നു, ജര്‍മനിക്ക് ഇത്തവണ മഴവില്‍ നാട്ടില്‍ ലഭിച്ചത്. മിറോസ്ലാവ് ക്ലോസെ എന്ന മുന്നേറ്റക്കാരനെ സഹായിച്ചത് ഒരു കൂട്ടം ഉഷിരരും, ഊര്ജലസ്വരരായ കളിക്കാരയിരുന്നു. കൂടാതെ ജര്‍മനി പണ്ട് ഉറച്ചു കൈയ്യില്‍ വച്ചിരുന്ന, തീവ്ര ദേശീയ വെറി, മാറ്റിവയ്ക്കുകയായിരുന്നു. വിവിധ ദേശീയതകള്‍ നിറഞ്ഞ ഒരു മഹാസംഗമമായിരുന്നു ജര്‍മന്‍ ടീം. കുടിയേറ്റ നിയമങ്ങള്‍ ലഘൂകരിച്ചതോടെ, പല ദേശീയതകളുടെ ചുറു ചുറുപ്പന്‍ കളിക്കാര്‍ ജര്‍മന്‍ ടീമിന്റെ ചിറകിലേറി, പറന്നു പൊങ്ങിയത്. കൂടാതെ അണ്ടര്‍-17, അണ്ടര്‍-20, എന്നീ തലങ്ങളില്‍ ഊഴ്നിറങ്ങി, ചികഞ്ഞെടുത്ത ഒരു കൂട്ടം കളിക്കാരെ കണ്ടെത്തി, അവരില്‍ സര്‍വ്വവും അര്‍പിക്കാനും ജര്‍മന്‍ അധികൃതര്‍ തയ്യാറായി. ടുണീഷ്യന്‍ വംശജനായ സാമി ഖദീര, ടര്‍കിഷ് വംശജനായ മെസുറ്റ് ഓസില്‍, ഘനക്കരനായ ജെറോം ബോട്ടെന്ഗ്, ബ്രസീലുകാരനായ കകാവു, സ്പെയിന്‍ രാജ്യത്തെ മരിയോ ഗോമെസ്; ഇവരല്ലാതെ 20-വയസു മാത്രം തികച്ചിട്ടും, തന്റെ ആദ്യ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തന്നെ അഞ്ചു ഗോളടിച്ചു കൊണ്ടു, സുവര്‍ണ പാദുകം സ്വന്തമാക്കിയ തോമസ്‌ മ്യുള്ളര്‍, 25-വയസു പ്രായമെങ്കിലും, ടീമിനിറെ ചുക്കാന്‍ കൈയ്യില്‍ പിടിച്ചു, പ്രതിരോധവും, ആക്രമണവും ഒരു പോലെ നടത്തുന്ന ബാസ്ടിയന്‍ ശ്വൈന്‍സ്റൈഗര്‍, നായക സ്ഥാനമേറ്റെടുത്തു ഭംഗിയാക്കിയ ഫിലിപ് ലാം, മിന്നി തിളങ്ങി ഇടതു വിങ്ങില്‍, ആക്രമിച്ചു കളിക്കുന്ന പോടോല്സ്കി. ജര്‍മനി തീര്‍ത്തും, പ്രമാധിത്വത്തോടെയാണ് കളത്തിലിറങ്ങിയതു. നായകനായ മൈക്കള്‍ ബല്ലാക്ക്, ഇല്ലാതെ പോയിട്ടും, അത് ഒരുവിടവായി, അവരെ ബാധിച്ചതേയില്ല. പക്ഷെ, വിടര്‍ന്നു പൊങ്ങിയ ജര്‍മന്‍ നവ വസന്തം, സ്പെയിനിനു മുന്‍പില്‍ മുട്ട് മടക്കി. അവരുടെ കളിയില്‍ തന്നെ സ്പാനിഷ്‌ താരങ്ങള്‍. അവരെ പൂട്ടിയപ്പോള്‍, ജര്‍മനിക്ക് ഉത്തരം മുട്ടിപോയി. ഒടുവില്‍, ശക്തമായ അവരുടെ മതിലിനെ ഭേദിച്ചു, കാര്ലെസ് പുയോളിന്റെ ഹെഡര്‍, ഗോള്‍ വലയിലേക്ക് തുളച്ചു കയറി പോയി. പക്ഷെ, ഏറ്റവും കൂടുതലായി, എതിരാളികളുടെ വലയില്‍, 16 ഗോളുകള്‍ പായിച്ചു കയറ്റി. ഇതില്‍ ഒട്ടു മെടലിനയുള്ള മാച്ചില്‍, ഉറുഗ്വയെ രണ്ടിനെതിരെ, മൂന്ന് ഗോളുകള്‍ അടിച്ചു ജയിച്ചതും പെടും. നിറഞ്ഞ ആത്മവിശ്വാസത്തോടെ, ഇനിയും ഒരങ്കത്തിനു തയ്യാറെന്ന സന്ദേശത്തോടെയാണ്, ജര്‍മനി ദക്ഷിണാഫ്രിക്കയില്‍ നിന്നും പറയുന്നത്. ഈ ജര്‍മന്‍ സംഘത്തെ വാര്‍ക്കാന്‍,  തിരിച്ച ജോകിം ലവിന്റെ പ്രയത്നങ്ങള്‍ വീണ് പോയില്ല. അര്‍പിച്ച വിശ്വാസം, ഭൂരിഭാഗവും നിറവേറ്റ പെറ്റു. 


# തല കുനിക്കാതെ, ദക്ഷിണാഫ്രിക്ക വിട്ട ടീമാണ് ഉറുഗ്വേ. 40 വര്‍ഷത്തിനു ശേഷം, സെമി ഫൈനലിലേക്ക് ഒരു  കുതിപ്പ്. ഓസ്കാര്‍ ടബാരെസ്, എന്ന കഴിവുറ്റ പരിശീലകന്‍. ഏറെ പ്രതീക്ഷ നല്‍കി, ലാറ്റിന്‍ അമേരിക്കയില്‍ നിന്നും പങ്കെടുത്ത അഞ്ചു ടീമുകളില്‍, നാലെണ്ണം ക്വര്ടരില്‍ എത്തി. പക്ഷെ മുന്നോട്ടുള്ള യാത്രയില്‍, മൂന്ന് പേര്‍ പുറത്തു പോയപ്പോള്‍, ഉറുഗ്വേ മാത്രമാണ് ലാറ്റിന്‍ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ ശിരസിലേറ്റിയത്. ഡിഗോ ഫോര്‍ലാന്‍ എന്ന മാന്ത്രികന്‍ നടത്തിയ ചടുല നീക്കങ്ങള്‍, പലതും ലക്‌ഷ്യം കണ്ടു. ടീമിന് വേണ്ടി, നൂറു ശതാമാനവും അര്‍പ്പിച്ചു കളിച്ച പ്രതിഭയാണ് ഫോരലാന്റെത്. സൌവര്ന പാദുകം, തലനാരിഴക്ക് നഷ്ടപ്പെട്ടെങ്കിലും, മൊത്തം ടൂര്‍ണമെന്റിലെയും മികച്ച താരമായി, സുവര്‍ണ ബോള്‍ സ്വന്തമാകി, ഫോര്‍ലാന്‍ തന്റെ കഴിവിന്റെ പൂര്‍ണ പ്രദര്‍ശനമാണ് ലോക കപ്പില്‍ കാഴ്ചവെച്ചത്. ലൂയിസ് സുവരെസും, നായകന്‍ ലുഗാനും, മികച്ച സഹായമാണ് ഫോര്‍ലാന് നല്‍കിയത്. മുന്നേറ്റങ്ങള്‍ ശക്തമാക്കുമ്പോഴും. ഗോളുകള്‍ ഫ്രീകിക്കിലൂടെയും, ഗ്രൌണ്ട് ഷോട്ടുകളിലൂടെയും നേടാനുള്ള അപാര കഴിവിന് ഉടമയാണ് ഫോര്‍ലാന്‍. മൂന്നാം സ്ഥാനത്തിനു വേണ്ടി ജര്‍മനിക്കെതിരെ രണ്ടാം പകുതിയില്‍, നേടിയ 'വോളി', അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്നും മായുകയില്ല. പക്ഷെ ലൂയിസ് സുവാറസിന്റെ, 'ദൈവത്തിന്റെ  കൈ സഹായം' ഇല്ലായിരുന്നെങ്കില്‍ ഘാന സെമിയിലേക്ക് കയറിയേനെ. ഗോളിന് മുന്‍പില്‍, കൈ കൊണ്ടു തടുത്ത ആ സംഭവത്തില്‍, സുവാറസിനു കിട്ടിയതു റെഡ് കാര്‍ഡും. എക്സ്ട്രാ-ടൈമിന്റെ അവസാന നിമിഷത്തില്‍ അസമോവ ജിയാന്‍ തൊടുത്ത പെനാല്‍ടി, ക്രോസ്-ബാറില്‍ തട്ടി തിരികെ വന്നപ്പോള്‍, ഉറുഗ്വയ്ക്ക് ശ്വാസം നേരെ വീണത്‌. പിന്നീടുള്ള, പെനാല്‍ടി ഷൂട്ട്‌-ഔട്ടില്‍ ഘാനക്ക് മുകളിലൂടെ ഉറുഗ്വേ കയറിപ്പോയി. ധീരമായി, വിട്ടുകൊടുക്കാതെ കളിച്ച ഉറുഗ്വയ്ക്ക് ലഭിച്ച നാലാം സ്ഥാനം തീര്‍ത്തും, ഒത്തിണക്കത്തിന്റെയും, കേളി ശൈലിയുടേയും, പര്യവസാന മാണ്‌. 

# ആഫ്രിക്കന്‍ സ്വപ്നങ്ങളെ, ഒറ്റക്കെട്ടായി നെഞ്ചിലേറ്റിയ, അനുഭവമാണ്‌ ഘാനയ്ക്കു. മറ്റെല്ലാ, പടക്കുതിരകളും അടിയറവു, പറഞ്ഞു, പാതി വഴിയില്‍ വീണപ്പോഴും, ഘാന മുന്നെട്ടത്തില്‍ മാറ്റം വരുത്തിയില്ല, ക്വാര്‍-ടരിലും, ഉശിരന്‍ പോരാട്ടമാണ് അവര്‍ പുറത്തെടുത്തത്. അസമോവ ജിയാന്‍, സുല്ലി മുന്ടാരി, സ്റീഫന്‍ അപ്പിയ, മറ്റും കെവിന്‍-പ്രിന്‍സ് ബോട്ടെന്ഗ്, എന്നീ നിര ഘാനയെ കൊടുമുടിക്ക് കീഴില്‍ വരെയെത്തിച്ചു. ലൂയിസ് സുവാറെസ് കൈകൊണ്ടു തടുട്ട്തിട്ട നീക്കം, ഘാന ഒരിക്കലും മറന്നില്ല. സുവാരെസിന്റെ 'ചോരക്കു വേണ്ടി' ആര്‍പ്പു വിളികള്‍ ഉയര്‍ന്നു. പന്ത് സുവാരസത്തിന്റെ കാലില്‍ പിന്നീട് എത്തിയപ്പ്ഴെല്ലാം, കൂക്ക് വിളികളോടെയാണ്, കാണികള്‍ വരവേറ്റത്.  'ബ്ലാക്ക് സ്ടാര്സ്' തിളങ്ങി, ആഫ്രിക്കക്കു ഫുട്ബോള്‍  പുത്തരിയല്ലെന്നും, അവര്‍ക്ക് തനതായ ശൈലിയും, ആവേശവും കൈമുതലായി ഉണ്ട് എന്നും അവര്‍ ആവര്‍ത്തിച്ചു കാണിച്ചു. ഒരു വന്‍കര മുഴുവനും ഘാനക്ക് പിന്നില്‍ അണിനിരന്നു കൊണ്ടു, തങ്ങളുടെ ഹര്‍ഷാരവങ്ങള്‍ കൊണ്ടും, തൊണ്ട കീറിയും തെളിയിച്ചു. 


#ഒരു പക്ഷെ, വന്‍ ശക്തികളായ, ബ്രസീലിന്റെയും, അര്‍ജന്റീനയുടെയും, പുറത്തു പോകലയിരിക്കും, ഈ ലോക കപ്പിന്റെ, ഏറ്റവും വലിയ ദുഃഖ കഥ. രണ്ടു വ്യത്യസ്ത രീതികളില്‍, ക്വാര്ടരില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതു, ഈ രണ്ടു ടീമുകളുടെയും, ഫുട്ബോള്‍ ഫില്ലോസോഫിയെ കുറിച്ച് കാര്യമായ, എടുതുകാട്ടലുകള്‍ നല്‍കുന്നു. അര്‍ജന്റീനയുടെ പതനം, കഴിഞ്ഞ ലോക കപ്പിലെ പോലെ തന്നെ, ഇത്തവണയും ജര്‍മനിയുടെ കൈയില്‍ ഏറ്റ പരാജയത്തോടെയായി. കഴിഞ്ഞ തവണ, പെനാല്‍ടി ഷൂട്ട്‌-ഔട്ടില്‍ ആയിരുന്നെങ്കില്‍, ഇത്തവണ അത് 90 മിനുടുനുള്ളില്‍. ഇതിഹാസമായ, ഡിഗോ മറഡോണ, പരിശീലനത്തിന്റെ കടിഞ്ഞാന്‍ കൈയ്യില്‍ വാങ്ങിയ പിന്നെ, അര്‍ജന്റീനയുടെ യോഗ്യത മത്സരങ്ങളുടെ ഇടയിലേക്ക്, നവ ഉന്മേഷം പകരും എന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ വളരെഏറെ, പ്രയാസപെട്ടു, തോല്‍വികള്‍ ഏറ്റുവാങ്ങി, ഒരു ഘട്ടത്തില്‍, ലോക കപ്പ്‌ ഫൈനല്‍ റൌണ്ട് കളിക്കുമോ എന്ന് തന്നെ, സംശയിക്കപ്പെട്ടിരുന്ന ടീമായിരുന്നു അര്‍ജന്റീന. ഏതാണ്ട് 110-ഓളം കളിക്കാരെ മാറി-മാറി ഉപയോഗിച്ചാണ്, മറഡോണ യോഗ്യത റൌണ്ടുകള്‍ അവസാനിപ്പിച്ചത്. പക്ഷെ, ദക്ഷിണാഫ്രിക്കയില്‍ എത്തിയ ടീം, അനായാസമായി മുന്നേറിയപ്പോള്‍, കഥ മാറുകയാണെന്ന്, പലരും വിശ്വസിച്ചു. കിടയറ്റ ആറ്‌ സ്ട്രൈക്കര്‍ മാരുമായി, എത്തിയ അര്‍ജന്റീനയുടെ കേളിശൈലി, ആക്രമണമായിരുന്നു. മെസ്സിയെ പ്ലേ മേക്കറായി,  മുന്‍നിര്‍ത്തി ടെവെസിനും, ഹിഗ്വൈനിനും ആക്രമണകരമായ, മുന്നേറ്റങ്ങള്‍ നടത്താനുള്ള , തന്ത്രമാണ് മറഡോണ പ്രകടിപ്പിച്ചത്. ആക്രമണമാണ്, ഏറ്റവും വലിയ പ്രതിരോധം എന്ന് വിശ്വസിക്കുന്ന, ശൈലി വളരെയെര്രെ, അര്‍ജന്റീനക്ക് , ഗ്രൂപ്പ്‌ പോരാട്ടങ്ങളിലും, പ്രീ-ക്വര്ടരിലും, ഗുണം ചെയ്തു. പക്ഷെ, ആദ്യത്തെ, ശക്തമായ, ടീം എന്ന നിലയില്‍, ജര്‍മനി അവരെ തറപറ്റിച്ചു. പ്രതിരോധം തീരെ, ശേഷികുറഞ്ഞ മേഖലയായിരുന്നു, അര്‍ജന്റീനക്ക് , ഈ ലോക കപ്പില്‍. ബുര്ടിസ്സോ, ഒട്ടമേണ്ടി, ഹൈന്‍സ, മറ്റും ഡെമിക്കെലിസ് അടങ്ങുന്ന പ്രതിരോധ നിരയില്‍, വിള്ളലുകള്‍ വീഴ്ത്താന്‍ ജര്‍മനിക്ക് നല്ല രീതിയില്‍ സാധിച്ചു. വളരെ മുന്‍തൂക്കമുള്ള, ആക്രമണങ്ങള്‍ നടത്താന്‍ സാധിച്ച ജര്‍മനിക്ക് മുന്‍പില്‍, അര്‍ജന്റീനയുടെ പ്രതിരോധം, മുട്ടുമടക്കി. വെറും ആക്രമണം മാത്രം നടത്തിയാലും കാര്യങ്ങള്‍ എങ്ങും എത്തില്ല എന്ന് കൂടി അര്‍ജന്റീനക്ക് ജര്‍മനി മനസില്ലാക്കി കൊടുത്തു. ജര്‍മനി, വേഗതകൊണ്ടും, മൂര്‍ച്ചയേറിയ പ്രത്യാക്രമണങ്ങള്‍ കൊണ്ടും, അര്‍ജന്റീനയെ കേപ് ടൌണില്‍ തൂത്തുവാരി. അവരുടെ തന്ത്രങ്ങളില്‍, അച്ചുതണ്ടായ, മെസ്സിയെ പൂട്ടിതോടെ, അര്‍ജന്റീനക്ക് എങ്ങോട്ടും തിരിഞ്ഞു, നുഴഞ്ഞുകയറാന്‍ പോലും പറ്റാതെ, കുഴഞ്ഞു. മെസ്സിയുടെ മേലുള്ള, അമിതമായ ആശ്രയം, ടീമിന് വിനയായി. ഒരു പക്ഷെ ശക്താമായ, പ്രതിരോധ നിരയില്‍, തിളങ്ങിയിരിക്കാമായിരുന്ന, കളിക്കാരും, ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ ഇന്റര്‍ മിലാന്റെ താരങ്ങളായ സേവിയര്‍ സാനെട്ടിയെയും, എസ്തബന്‍ കെമ്ബിയസ്സോവിനെയും, നിരാകിര്ച്ചു, ടീമില്‍ ഇടം നല്‍കാതിരുന്നത്, അര്‍ജന്റീനയെ ശരിക്കും, പ്രതികൂലമായി ബാധിച്ചു. ഉശിരന്‍ പ്ലേമേക്കറായ, റിക്വേല്മിയുടെ അഭാവവും ടീമിന് ഒട്ടും ഗുണം ചെയ്തില്ല. അത് ക്കോട് കിടിലമായ ആക്രമണനിരയുണ്‍ടായിട്ടും, അര്‍ജന്റീനക്ക്, അടി തെറ്റിയത്. കൂടാതെ മറഡോണ എന്ന കളിക്കാരന്‍, അല്ല മറഡോണ എന്ന പരിശീലകന്‍. തന്ത്രങ്ങള്‍ മെനയാനുള്ള, വൈഭവം, മറഡോണയേക്കാള്‍ കൂടുതല്‍, ജര്‍മനിയുടെ ജോക്കിം ലോവിനാണെന്ന് കൂടി തെളിയിക്കപ്പെട്ടു. 


ബ്രസീലിന്റെ പതന കഥ, ശൈലി മറന്നും, മാറിയും കളിച്ചതിന്റെ ഫലമായിരുന്നു. കളിച്ചു ശീലിച്ച, ശൈലിയില്‍ കാതലായ, മാറ്റങ്ങള്‍, വരുത്തി ഡുന്ഗ, പ്രതിരോധത്തില്‍ ഊന്നല്‍ നല്‍കി. ഇത്തരത്തിലുള്ള ഗെയിം പ്ലാനില്‍, പ്രത്യാക്രമണങ്ങളാണ്, മുന്‍നിരത്തപെട്ടത്‌. ഒറ്റ സ്ട്രൈക്കാരായ, ഫാബിയാനോവിനെ മുനില്‍ നിര്‍ത്തി, മധ്യ നിരയില്‍ റോബിന്യോവിനെയും,  കകയെയും മുന്നേറ്റങ്ങള്‍ നടത്താനുള്ള തന്ത്രം. പ്രതിരോധ നിരയില്‍, ജില്ബെര്ടോ സില്‍വ, മൈകോണ്‍, ഫെലിപ്പേ മെലോ എന്നിവരുടെ സാന്നിധ്യം. പക്ഷെ കാര്യങ്ങള്‍, ബ്രസീലിനു, ഉതകിയില്ല. ഇത്തരം അന്യമായ കളി, അവരുടെ ശൈലിയെയും, ചാരുതയെയും, ചതിച്ചു, ഗ്രൂപ്പ് കളികളില്‍, വടക്കന്‍ കൊറിയക്കെതിരെ വെള്ളം കുടിച്ചു പോയ, ബ്രസീല്‍ പക്ഷെ ആ കളി ജയിച്ചു, അവര്‍ ഐവറി കാസ്ടിനെയും പരാജയപ്പെടുത്തി. എന്നാല്‍, പോര്ച്ചുഗളിനോട്, സമനില വഴങ്ങി. ചിലിയെയും, ഒന്നാം പകുതി വരേ ഹോളണ്ടിനെയും, ആധിപത്യത്തില്‍ വീഴ്ത്താന്‍ ബ്രസീലിനു സാധിച്ചു. പക്ഷെ സ്നൈടരുടെ, ഹെടരുകള്‍, ലക്ഷ്യസ്ഥാനത്തു  കൊണ്ടപ്പോള്‍, ബ്രസീല്‍ വീണു. പരുക്കന്‍ കളി പുറത്തെടുത്ത മെലോ റെഡ് കാര്‍ഡ് കണ്ടു പുറത്തു പോയതോടെ, ബ്രസീലിന്റെ താളം ആകെ തെറ്റിയിരുന്നു. അവരുടെ ഭാരത്തില്‍ തന്നെ, ബ്രസീല്‍ കുപ്പും കുത്തി വീണു. ഒറ്റ ദിവസിത്തിന്റെ, ഇടവേളക്കിടയില്‍, പരാജയം ഏറ്റു വാങ്ങിയ ഈ രണ്ടു ലാറ്റിന്‍ അമേരിക്കന്‍ ശക്തികളും, ഈ ടൂര്‍ണമെന്റില്‍ നിന്നും, അത്യാസന്ന നിലയില്‍, പുറത്തായി. വിപരീതാമായ, സ്വീകരണവും, പ്രതികരനുവുമാണ്, നാട്ടില്‍ രണ്ടു ടീമുകള്‍ക്കും ലഭിച്ചത്. ഡുന്ഗക്ക്, സ്ഥാനം നഷ്ടമായി, പഴി കേള്‍ക്കെട്നി വന്നപ്പോള്‍, അര്‍ജന്റീന മറഡോണയോട്, എന്നപേക്ഷിച്ചു. ധീരതയോടെ മറഡോണയെ വാഴ്ത്തി, ഫുട്ബാള്‍ ഫെടെരഷനും, മറഡോണയ്ക്ക്, ബ്രസീലില്‍ നടക്കുന്ന അടുത്ത ലോക കപ്പ്‌ വരേ കോണ്ട്രാക്റ്റ് നീട്ടി കൊടുത്തു. പക്ഷെ, മറഡോണ അതേട്ടെടുക്കുമോ, എന്ന് പറഞ്ഞിട്ടില്ല.


#കളി വിരുന്നു ഒരുക്കുന്നതിലും, സംഘടനത്തിലും നിറച്ചു വൈഭവം കാട്ടിയാണ് ദക്ഷിണാഫ്രിക്ക ഈ ലോക കപ്പ്‌ സംഘടിപ്പിച്ചത്. റഗ്ബി, ക്രിക്കറ്റ്‌ എന്നീ മഹാമേളകള്‍, ഒരുക്കിയ ശേഷം കാല്‍പ്പന്തു കളിയും, വിജയത്തോടെ നടത്താന്‍ ഈ 'മഴവില്‍ നാടിനു' കഴിഞ്ഞു. എല്ലാ മേഖലകളിലും, അത് നിര്‍മാണത്തിലും, സംഘാടനത്തിലും പ്രാഗല്‍ബ്യമാണ് കാഴ്ചവെച്ചത്. 10 കൂറ്റന്‍ സ്റ്റേഡിയങ്ങളാണ് ദക്ഷിണാഫ്രിക്ക പണികഴിപ്പിച്ചത്; 10 വന്‍ വേദികള്‍. ജോഹന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റിയും, എല്ലിസ് പാര്‍ക്കും, പോര്‍ട്ട്‌ എലിസബത്തിലെ നെല്‍സന്‍ മണ്ടേല ബേ, ഡര്‍ബനിലെ മോസേസ് മഭിധ, കേപ് ടൌണിലെ ഗ്രീന്‍ പോയിന്റ്‌ എന്നിങ്ങനെ ദ്രിശ്യ വ്സിമയം തീര്‍ക്കുന്ന വേദികള്‍. സോക്കര്‍ സിറ്റി സ്റ്റേഡിയം, ആഫ്രിക്കയുടെ വംശിയ പൈതൃകങ്ങള്‍ ഉള്‍കൊള്ളിച്ചു, രൂപകല്‍പ്പന ചെയ്യപെട്ടതാണ്. 'കലബാഷ്' എന്ന ആഫ്രിക്കന്‍ കലത്തിന്റെ/ചട്ടിയുടെ  രൂപത്തിലാണ്, സ്റ്റേഡിയത്തിന്റെ പുറം ചട്ട. നാനാ പൈത്രുകങ്ങളും, സംസ്കാരങ്ങളും ഒത്തു ചേരുന്നു എന്ന സങ്കല്പം. ആഫ്രിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകളെ, ഉള്‍കൊള്ളിക്കാന്‍ സാധികുന്നതാണ് സോക്കര്‍ സിറ്റിയുടെ വിശേഷണം. കാണികളുടെ ഇരിപ്പിടങ്ങള്‍ മാത്രമല്ല, ചെത്തി മിനുക്കിയ പുല്‍മൈധാനങ്ങലായിരുന്നു പിച്ചുകള്‍. എവിടെയും ഒരു കുറവും, തെറ്റും, പാകപ്പിഴവും, കൂടാതെ ഒരു മാസം കാര്യങ്ങള്‍ ഭംഗിയായി ചെയതവസാനിപ്പിച്ചു. ഇതിനെല്ലാം കൈതാങ്ങയത് നൂറു കണക്കിനുള്ള സന്നദ്ധ സേവകരാണ്.   ഒരു മാസത്തിന്റെ അധ്വാനത്തിനും, കരുത്തിനും, ഫിഫക്ക് സന്തോഷിക്കാം, അഭിമാനിക്കാം.

പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ, പിഴവുകള്‍ അകറ്റാതെ, മുന്നോട്ടു പോകാന്‍ ഫിഫക്ക് സാധ്യമല്ല. ചില മത്സരങ്ങളില്‍, പല സീറ്റുകളും, ഒഴിഞ്ഞു കിടന്നു. ഇത്തരത്തിലുള്ള സാഹചര്യം, ഉണ്ടായതു, ടിക്കറ്റുകള്‍ വെറും ഇന്റര്‍നെറ്റ്‌ വഴി മാത്രം കൊടുക്കാനുള്ള തീരുമാനം കാരണമായിരുന്നു. കൌണ്ടറില്‍ നിന്നും, വാങ്ങുന്നവരന്നു, നല്ലൊരു ശതമാനം, ആഫ്രിക്കന്‍ ജനത. പട്ടിണിയും, ദാരിദ്ര്യവും, കൈയാടുന്ന അവരുടെ ജീവിതത്തില്‍ ഫുട്ബോളിന്‌, വലിയ സ്ഥാനമാണ്‌. അവര്‍ക്ക് ഇന്റര്‍നെറ്റ്‌ മിക്കപ്പോഴും, അപ്രാപ്യമാണ്. കൂടാതെ, വിമാന ട്ടിക്കറ്റുകളുടെയും, ഹോട്ടല്‍ ചാര്‍ജുകളും, കൂട്ടുനതിലൂടെ, ആഫ്രിക്കക്കുള്ളില്‍ നിന്നും, ബഹു ഭൂരിപക്ഷം പേരും, ഈ മേളയില്‍, പങ്കു ചേരാതെ പോയി. നേരിട്ടു ഫിഫ ഇതിനു ഉത്തരവാദി അല്ലെങ്കിലും, മരിച്ചു കോണ്ട്രാക്റ്റ് കൊടുത്ത മാച് എന്ന സംരംഭം, വെറും കച്ചവട താല്പര്യങ്ങള്‍ മാത്രം ലക്‌ഷ്യം വച്ച്, പ്രവര്‍ത്തിച്ചു, എന്ന് നമ്മുക്ക് തിട്ടപെടുത്താം. ഇത് നിരവധി ആരാധകരെയും, കാണികളെയും, ബെല്ടിനു താഴെ അടിക്കുന്നതിനു സമമായിരുന്നു. ഇതാരം ഏജന്‍സികളെയും, സംരംബങ്ങളെയും, നിലക്ക് നിര്‍ത്തേണ്ട ജോലിയും ഫിഫക്കുണ്ട്. 

ദക്ഷിണാഫ്രിക്കക്ക്, വാണിജ്യ ഇനത്തിലും, വിനോദ സഞ്ചാരയിനത്തിലും, ലാഭം നേടിക്കൊടുത്ത മേളയായി ലോക കപ്പ്‌. ലോകത്തിനു മുന്‍പില്‍ തുറന്ന മനസ്സോടെ, ഏതു മത്സരം നടത്താനും, തൊടുന്നതും, നടത്തുന്ന മത്സരങ്ങള്‍ പൊന്നാക്കാനും, സാധിക്കുന്ന പ്രാഗത്ഭ്യം. കൂടാതെ തനതു ഗോത്ര-സാംസ്കാരിക പൈതൃകങ്ങളെ കാല്‍പ്പന്തു കളിയില്‍ ഉള്‍ക്കൊള്ളിക്കാനും ദക്ഷിന്നഫ്രിക്കക്ക് സാധിച്ചു. ജാബുലാനി, സക്കുമി, വുവുസേല എന്ന പദങ്ങള്‍ ഇന്ന് ഏവരുടെയും ചുണ്ടില്ലുണ്ട്. കാതടപ്പിക്കുന്ന, ആയിരം തേനീച്ചകള്‍ മുഴക്കുന്ന സംഗീതമായാണ്, വുവുസേലയെ പലരും ലോക കപ്പില്‍ കണ്ടതും. പലരും, പരാതിപ്പെട്ടെങ്കിലും, ആ ഇരമ്ബത്തിനു ഒരീണമുണ്ടായിരുന്നു. വനാന്തരങ്ങളുടെ, സംസ്കാരത്തിന്റെ, സാഹോദര്യത്തിന്റെ, സൗഹൃദയത്തിന്റെ പൊന്നീണം. 

എന്നാല്‍ ഇതെല്ലാം കൂടാതെ  ആശങ്കകളും, നില നില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനമായും, പടു കൂറ്റന്‍ സ്റ്റേഡിയങ്ങളെ കുറിച്ചാണ് വേവലാതിയാണ്. ചില വേദികള്‍ക്ക്, സമാനമായ, ക്ലബ്ബുകള്‍ ഇല്ല എന്നതും ആശങ്ക പരത്തുന്നു. ഉധാഹരനത്തിന്നു പോളോക്വയ്ന്‍. "കൂറ്റന്‍ വെള്ളാനകളായി മാറരുത് ഇവയെന്നും ഏവരും പറയുന്നു. പല റഗ്ബി മത്സരങ്ങളും, ഈ വേദികളില്‍ നടത്തെപ്ടും, ഇത്തരത്തിലുള്ള പല നടപടികളും, എടുക്കപെടെണ്ടതുണ്ട്. 

# വീണ്ടും, ടെക്നോലോജി കാര്യമായി, ഉപയോഗപ്പെടുത്തണം എന്ന് അടിവരയിട്ടു രേഖപെടുത്തപെട്ട മേളയായി ഈ ലോക കപ്പ്‌. റെഫറിയിങ്ങിലെ പാകപ്പിഴകള്‍ കളിയാടിയ മേള കൂടിയായി ഇത്തവണ. കാര്യമായ മാറ്റം, വീക്ഷണത്തിലും കാഴ്ചപ്പാടിലും, ഫിഫക്ക് കൊണ്ടു വരേണ്ടതുണ്ട്. തീര്‍ച്ചയായും ഈ വിഷയത്തില്‍ പല ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്ന, ആവശ്യങ്ങള്‍ നിരാകരിക്കാന്‍ ഇനി ഫിഫക്കവില്ല. 

# ലോക കപ്പിന്റെ, നിഴലില്‍, 'പ്രവചനങ്ങള്‍' നടത്തിയ പോള്‍ എന്ന നീരളിയവട്ടെ, ശരിക്കും താര പരിവേഷം കൈക്കൊണ്ടു. ഒരു പക്ഷെ, ആദ്യം എല്ലാ ജര്‍മന്‍ മത്സരങ്ങളും 'കുറിക്കു കൊള്ളിച്ചതും', പിന്നീട് കലാശക്കളികളെ കുറിച്ച് 'പറഞ്ഞതും' വാണിജ്യവത്കരിക്കപെട്ടുകൊണ്ടിരിക്കപെടുന്ന, കായിക ലോകത്തിലേക്കും, ഒരെടുത്തുനോട്ടമാണ്. ഫുട്ബോളിനെ ചൂഴ്ന്നു കിടക്കുന്ന, കച്ചവട താത്പര്യങ്ങള്‍, ഗ്ലാമറിന്‍റെയും, പണമൊഴുക്കിന്റെയും ലോകത്തെ കാണിച്ചു തരുന്നു. 

ഒരു   മാസം നീണ്ട കായിക ഉത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍, മനസ്സില്‍ ഒഴുകിയെത്തുന്നത് ഒരായിരം ദ്രിശ്യവിസ്മയങ്ങളാണ്. തികട്ടിവരുന്ന ഒരായിരം നല്ല വേളകള്‍.  ജാതി, മതം, ജന്മദേശം, ഭാഷ, സംസ്കാരം, നിറം, എന്നീ മതിക്കെട്ടുകളും, അതിര്‍വരമ്പുകളും, താണ്ടി ലോകം 'സുന്ദരമായ കളിയെ' പ്രണയിച്ച ഒരു മാസം. ഒറ്റ ശബ്ദമായ് ഉയര്‍ന്ന കണ്‍ടനാദം. 'ജോഗോ ബോനിടോയെ' വാഴ്ത്തിയ മുപ്പതു ദിവസം. ഉണര്‍ത്തുപാട്ടായി നമ്മെ തഴുകിയ  മുപ്പതു ദിനരാത്രങ്ങള്‍. കരിമരുന്നു പ്രയോഗം തീര്‍ന്നു, പ്രക്ഷേപകര്‍ അവരുടെ ജോലികള്‍ അവസാനിപ്പിച്ചു, കളിക്കാരും/കോച്ചുമാരും/കളി നിയന്ത്രിക്കുന്നവരും, ദക്ഷിണാഫ്രിക്കന്‍ തീരത്ത്‌ നിന്നും വിടചൊല്ലി: ഇനി നാല് വര്‍ഷത്തിനു ശേഷം ബ്രസീലില്‍ കാണാമെന്ന പ്രതിഞ്ഞയോടെ. കാത്തിരിപ്പുകള്‍ തുടങ്ങുകയായി. മനസ്സില്‍ ശൂന്യതയും, ഹൃദയത്തില്‍ എവിടെയോ ഒരു വിങ്ങലും. തൊണ്ട ഇടറുന്നു.  ഓര്‍മ്മകള്‍ മാത്രമാണ് ഇപ്പോള്‍ കൈമുതല്‍..........ഓര്‍മകള്‍ക്ക് നന്ദി ദക്ഷിണാഫ്രിക്ക.   
  

ലോക കപ്പ്‌ - ഒരു മധ്യാവലോകണം

ഫുട്ബോള്‍ മാമാങ്കം അലതല്ലി, ഒരു നീണ്ട പ്രയാണം പകുതി വഴിയില്‍ എത്തി നിലുകുമ്പോള്‍, ഒരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ്. അവസാന എട്ടു അഥവാ ക്വാര്‍ട്ടര്‍-ഫൈനല്‍ കളിക്കുന്ന ടീമുകളെ കണ്ടെത്തിയതോടെ, ഈ മഹാമേളയുടെ ഭൂരിഭാഗം പോരാട്ടങ്ങളുടെയും കിതപ്പുകള്‍ മാത്രമാണ് ബാക്കിപത്രമായി അവശേഷിക്കുന്നത്. നാടകം നന്നായി അവതരിപ്പിച്ചു, തങ്ങളുടെ വേഷങ്ങള്‍ അഴിച്ചു വെച്ച്, രണഭൂമിയില്‍ നിന്നും പല ടീമുകളും, ജന്മനാട്ടില്‍ തിരിച്ചെത്തി കഴിഞ്ഞു. 32 തുടങ്ങി ഇപ്പോള്‍ വെറും എട്ടായി ചുരുങ്ങിയ ഈ മേളയുടെ ടീമുകള്‍ക്ക്, ഇനി അഗ്നിപരീക്ഷണത്തിന്ന്റെയും, തീക്ക്ഷണമായ കനല്‍ക്കാട്ടുകളുടെയും, പോര്‍വിളികളുടെയും, നാളുകളാണ്. കലാശകൊട്ടിലേക്ക് പതിയെ നീങ്ങുമ്പോള്‍, ഒരു മധ്യ അവലോകനം നടത്താനുള്ള ശ്രമമാണ് ഈ വരികളില്‍. അതിനു മുന്‍പ് വരാനിരിക്കുന്ന ക്വാര്‍ടര്‍-ഫൈനല്‍ മത്സരങ്ങളിലേക്ക് ഒരെത്തിനോട്ടം. നെല്‍സണ്‍ മണ്ടേല ബേയ് സ്ടടിയത്തില്‍, വെള്ളിയാഴ്ച വൈകീട്ട് ആദ്യ കളിയില്‍, തങ്ങളുടെ ആറാം ലോക കപ്പ്‌ എന്ന ലക്ഷ്യത്തോടെ ബ്രസീല്‍, എന്നും ചുണ്ടിനും ചായകോപ്പയ്ക്കും, ഇടയില്‍ കിരീടം നഷ്ടപെടുത്തുന്ന ഹോളണ്ടിനെ നേരിടും. അന്നേ രാത്രി യുറുഗ്വായ് ആഫ്രിക്കന്‍ ഭൂഖണ്ടത്തെ മൊത്തമായി പ്രതിനിദാനം, ചെയ്യുന്ന ഘനയുമായി കൊമ്പുകള്‍ കോര്‍ക്കും. ശനിയാഴ്ച കേപ് ടൌണില്‍ മൂന്നാം ലോക കിരീടം എന്ന സ്വപ്നവുമായി, അര്‍ജന്റീന, മൂന്നു വട്ടം കൊടുമുടി കീഴടക്കിയ ജര്‍മനിക്കെതിരെ കളത്തില്‍ ഇറങ്ങും. പിന്നെ അവസാന ക്വാര്ട്ടര്രില്‍ പാരഗ്വായ്‌, യുറോപ്പിയന്‍ ചാംബ്യന്മാരായ സ്പെനിനെ    നേരിടും. 

# ഈ ലോക കപ്പില്‍ ഗോള്‍ വൃഷ്ടി നന്നേ കുറവാണ്. ചില കളികള്‍ ഒഴിച്ചാല്‍ മിക്ക കളികളിലും, ടീമുകള്‍ ഗോളുകള്‍ വളരെ പിശുക്കിയാണ് മെനജ്ഹെടുത്തത്. ഇതില്‍ നിന്നും പല നിഗമനങ്ങളും വായിച്ചെടുക്കാം. മിക്ക ടീമുകളുടെയും, പ്രതിരോധ നിര വന്‍ മതില്‍ തന്നെ രൂപപ്പെടുത്തി. ബ്രസീലിനെതിരെ വടക്കന്‍ കൊറിയയുടെ കളി തന്നെയാണ് ഉദാഹരണം. ആദ്യ പകുതിയില്‍, ബ്രസീലിയന്‍ മുന്നേറ്റ നിറയെ തീര്‍ത്തും, അവര്‍ വെള്ളം കുടിപ്പിച്ചു. ഇതല്ലാതെ, പല ഗോളികളും, മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. അര്‍ജന്റീനക്കെതിരെ നൈജീരിയന്‍ ഗോള്‍ കീപ്പര്‍, വിന്സന്റ് എനിയെമയുടെ ഉശിരന്‍ സേവുകള്‍, ഒരു വന്‍ തോല്‍‌വിയില്‍ നിന്നാണ് അവരെ കര കയറ്റിയത്. മിക്ക ടീമുകളും, നിരാഷതയും, നിറം മങ്ങിയതുമായ പ്രകടനമാണ് കാഴ്ചവെച്ചത്. പല വമ്പന്‍ സ്രാവുകളും, ഡീയില്‍, കടക്കുമ്പോള്‍, കിതക്കുന്നതാണ്, ഈ ലോക കപ്പ്‌ കണ്ടത്. പക്ഷെ 10 ഗോളുകള്‍ അടിച്ചു, അര്‍ജന്റീന ഈ സമവാക്യം തെറ്റിക്കുകയാണ്. ആക്രമിച്ചു, ചാരുതയോടെ കളിക്കാതെ ഗോളുകള്‍ പിറക്കുകയില്ലെന്നും. ഗോളടിക്കാതെ ജയമില്ലെന്നും കൂടി, മറഡോണയുടെ കുട്ടികള്‍ തെളിയിച്ചു. ജാഗ്രതയെ കാറ്റില്‍ പറത്തി, മെസ്സിയും, ടെവെസും, ഹിഗ്വൈനും മറ്റും, മൂര്‍ച്ചയേറിയ മുന്നേട്ടങ്ങലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വൈകിയാണെങ്കിലും, ബ്രസീലും, ഈ ചുവടു പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രീ-ക്വര്ട്ടര്രില്‍, ചിലിക്കെതിരെ, ഗിയറൊന്നു മാറ്റിയാണ് കാകയും, കൂടരും, കളത്തില്‍, നിറഞ്ഞഹാടിയത്. ലാറ്റിന്‍ അമേരിക്കന്‍ ശൈലിയെ മറന്നിട്ടില, എന്ന് കൂടി, ആ പ്രകടനതില്ലോടെ ബ്രസീല്‍ ലോക തോട് വിളിച്ചു പറഞ്ഞു.  

# "പ്രൊഫഷണല്‍ ഗ്ലാമറും. പണക്കൊഴുപ്പും കൈതമുലയുള്ള ലീഗുകള്‍", എന്ന അടിവരയിട്ടു നടക്കുന്ന പല നാടുകുളുടെയും, പതനമാണ് ഈ ലോക കപ്പ്‌ കണ്ടത്. വെറും വിടുവായിത്തവും, കന്നാഞ്ചിപ്പിക്കുന്ന കാഴ്ചയിലും, പണതോക്കുകളും, കൊണ്ടു മാത്രം, ലോക കിരീടം ചൂടാം എന്നാരും, മോഹിക്കണ്ട എന്നുകൂടി, ഈ പ്രാവശ്യം തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടു. ഇന്ഗ്ലാണ്ടിന്റെ കാര്യം തന്നെയാണ്, അതിനു ഏറ്റവും നല്ല ഉദാഹരണം. കൂടാതെ ഇറ്റലിയും, ഫ്രാന്‍സും കൂടി ആദ്യ റൌണ്ടില്‍ നിന്ന് വിട ചൊല്ലിയതോടെ, ഈ അഭിപ്രായം, അരക്കിട്ട് ഉറപ്പിക്കും പോലെയായി. ഇത്തരം ക്ലബുകളില്‍, കളിച്ചു, പയറ്റി തെളിഞ്ഞ്ഹത്, കൂടുതലും, ലാറ്റിന്‍ അമേരിക്കന്‍ ടീമംഗങ്ങള്‍ ആണ്. 

# ഇത് ലാറ്റിന്‍ അമേരിക്കയുടെ ലോക കപ്പാണെന്നുകൂടി, ക്വാര്‍ടര്‍-മത്സരങ്ങള്‍ തുടങ്ങാനിരിക്കെ, തലക്കെട്ടായി, നമുക്ക് മുമ്പില്‍, ഒരു സത്യ പ്രസ്താവനയായി പറന്നു കിടക്കുന്നു. മത്സരിച്ച 5 ടീമുകളില്‍ നാലെണ്ണം, നാല് ക്വാര്‍ടര്‍ പോരാട്ടങ്ങളില്‍ സ്ഥാനം നേടി. കൂടാ ഈ അഞ്ചു ടീമുകളും, ഗ്രൂപ്പ്‌ മാച്ചുകള്‍ എന്ന പടവുകള്‍ താണ്ടി മുന്നോട്ടു വന്നു. അതേ സമയം, 13 ടീമുകള്‍ പ്രതിനിധാനം ചെയ്ത യുറോപ്പില്‍ നിന്നും വെറും 3 ടീമുകളാണ് ക്വാര്‍ടര്‍ വരെ എത്തിയത്. അതിലും, ജേതാക്കളായ ഇറ്റലിയും, രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സും, ഗ്രൂപ്പ്‌ ഘട്ടത്തിലെ കടപുഴകി വീണു. മോശമായ പ്രകടനവും, പുതിയ തന്ത്രങ്ങള്‍ മെനയാന്‍ മടിക്കുകയും കൂടി ചെയ്തപ്പോള്‍, ഈ ടീമുകള്‍ക്ക് ഒന്നും രക്ഷയില്ലാതെ വന്നു. തലനാരിയഴ്ക്ക് രക്ഷപ്പെട്ട ഇന്ഗ്ല്ണ്ട്, പക്ഷെ ചിരവൈരികളായ ജര്‍മനിക്കുമുംബില്‍, മുട്ട് മടക്കി. ക്പ്പെല്ലോയ്യുടെ മാജിക് യോഗ്യത രൌണ്ടുകള്‍ക്കപ്പുരം, വെളിച്ചംകണ്ടില്ല. 

# ആഫ്രിക്കന്‍ വന്‍ കരയില്‍ നടക്കുന്ന, മഹാമേളയില്‍, പക്ഷെ തീര്‍ത്തും, നിരാശാജനകമായ, പ്രകടനമാണ്, അവിടത്തെ ടീഅമുകള്‍ പുറത്തെടുത്തത്. ഘാനയെ ഒഴിച്ചാല്‍, ആതിഥേയരായ, ദക്ഷിണാഫ്രിക്കയുല്പ്പ്ടെ, ഗ്രൂപ്പ്‌ ഘട്ടത്തിന്നപ്പുറം പുരോഗമിച്ചില്ല. ഫ്രാന്‍സിനെ കുലുക്കനായെങ്കിലും, ദക്ഷിണാഫ്രിക്ക ലോക കപ്പിന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം കുറിച്ച്. ഗ്രൂപ്പ്‌ ഘട്ടത്തില്‍ തന്നെ പുറത്താകുന്ന, ആദ്യത്തെ ആതിഥേയ ടീം. കാംറൂനും, നൈജീരിയയും, ഐവറി കോസ്റ്റും, അല്ജീരിയയുമൊക്കെ, പുതു ചലനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഘാന തങ്ങളുടെ ജര്‍മനി '06 -റിലെ പ്രകടനത്തില്‍ നിന്നും ഒരു പടി കൂടി മുന്നോട്ടു പോയി. നാല് വര്ഷം മുന്‍പ്. പ്രീ-ക്വാര്‍ടര്‍ വരേ എത്തിയെങ്കില്‍, ഇത്തവണ അത് ക്വാര്‍ട്ടര്‍ വരെയായി. ഒരു ഭൂഖണ്ഡത്തിന്റെ മുഴുവന്‍ സ്വപനങ്ങളും, പ്രതീക്ഷകളും, നെഞ്ചോടുചെര്‍ത്തി, 1990 -ല്‍ കാംറൂനിന്റെയും. 2002 -ല്‍ സെനഗളിനിന്റെയും, പാതയിലാണ് ഇത്തവണ ഘാന. ക്വാര്‍ടര്‍ കടമ്ബയില്‍നിന്നും, യുറുഗ്വെയേ തോല്പിച്ചു മുന്നേറ്റം കുറിക്കുകയാണെങ്കില്‍, പിന്നെ സുവര്‍ണ ഏടുകളിലായിരിക്കും, ആ വിജയ ചരിത്രം കുറിക്കപെടുക. മാന്ത്രികങ്ങള്‍ നടക്കുംമെന്ന പ്രതീക്ഷയില്‍, നമുക്ക്, ഘാനയും, അസമൊഅ ജിയാനെയും, യെവ്നെയും, സ്റീഫന്‍ അപ്പിയയെയും, മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം കൊടുക്കാം.

# പരമ്പരാഗത ശൈലി തച്ചുടച്ചു, പുതിയ തന്ത്രം മെനയുന്ന ബ്രസീലിനെയാണ് ഈ ലോക കപ്പില്‍ നമ്മള്‍ കണ്ടത്. സ്ഥിരമായ ചാരുതയാര്‍ന്ന ലാറ്റിന്‍ അമേരിക്കന്‍ ശൈലി, ഉപേക്ഷിച്ചു, തീര്‍ത്തും, പ്രതിരോധത്തില്‍, ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ശൈലിയില്‍, ആക്രമണം, പ്രാധാനയ്മ അര്‍ഹിക്കുന്നില്ല. ദുന്ഗ 4 -2 -3-1 എന്ന ശൈലിയില്‍, ഉറച്ചു നിന്നപ്പോള്‍, ആരാധകരക്കും, കാണികള്‍ക്കും, നഷ്ടമായത്, എതിരാളികളുടെ, ഗോള്‍മുഖത്ത്, മിന്നല്‍പ്പിണരുകള്‍, സൃഷ്ടിക്കുന്ന, ബ്രസീലിന്റെ തന്ത് കളി ഭാവത്തെയാണ്. ഇത്തരത്തില്‍ എതിരാളികളെ മുക്കികൊന്നുകൊണ്ട്, കാക പ്ലേമേക്കരിന്റെ രൂപത്തില്‍, മധ്യഭാഗം, ശക്തമാക്കുന്നതോടെ, ഫാബിയാനോ മാത്രാമാണ് സ്ട്രൈക്കര്‍ എന്ന വേഷം കൈകാര്യം ചെയ്യുന്നത്. മറ്റു ടീമുകളെ നിഷ്പ്രബരാക്കാരുള്ള, ബ്രസീല്‍, ഈ പുതിയ ശൈലിയില്‍, അവരുടെ, സ്വന്തം ഭാവത്തെ തന്നെ യാണ് തച്ചുട്ചിരിക്കുന്നത്. അതേ സമയം, തൊണ്ണൂറു മിനുട്ടും നിറഞ്ഞു കളിക്കാതെ, എതിരാളികളെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കൊണ്ടു പൊരുതിമുട്ടിക്കാതെ, കളിക്ക് ജീവസ്സത്തു കാത്തു സൂക്ഷിക്കാന്‍ കഴിയില്ല, എന്ന് അടിവരയിട്ടു, ഊട്ടിയുറപ്പിക്കുകയാണ്, മറഡോണയുടെ ചുണക്കുട്ടികള്‍. മെസ്സി പ്ലേ മേക്കരിന്റെ റോളില്‍, കലക്കുമ്പോള്‍, വേറെ രണ്ടു സ്ട്രൈക്കര്‍മാരുമായാണ് അര്‍ജന്റീന മുന്നേറ്റങ്ങള്‍ പണിതുയര്‍ത്തുന്നതു. ടെവേസ്സും, ഹിഗ്വൈന്നും, മുന്നീട്ട നിര സംബന്നമാക്കുമ്പോള്‍, പകരക്കാരായി ഇറങ്ങുന്ന, മിലിറ്റൊയും, അഗ്യുരോയും, പലര്മോയും, തങ്ങളുടെ ജോലികള്‍ക്കൂടി ഭംഗിയാക്കിയിട്ടുണ്ട്. പ്രതിരോധത്തില്‍, അല്പം വിള്ളലുകള്‍ വീണിട്ടുന്ടെങ്കിലും, ആക്രമണവും, പ്രത്യാക്രമണവും, സുന്ദരവും, മനം കവരുന്ന പാസുകളാലും, മിന്നല്‍ മുന്നേറ്റ നീക്കങ്ങളാലും, തങ്ങളുടെ പിഴവുകളെ, തരണം ചെയ്യാന്‍ അര്ജന്ടേനക്കു ആവുന്നുണ്ട്‌. കൂടാതെ അവരുടെ മധ്യനിര, കുറേക്കൂടി, അക്രമാത്മക ശൈലിയാണ് കാഴ്ചവെക്കുന്നത്. ഇതിനു വിപരീതമായി, ബ്രസീല്‍, തങ്ങളുടെ മധ്യ നിരയെ, വീണ്ടും, ഒരു പ്രതിരോധത്തിന്റെ, തോല്ച്ചട്ടക്കൊണ്ടാണ്, മൂടിയിരിക്കുന്നത്. ഈ ശൈലി കൊണ്ടു ഒരു പക്ഷെ ദുന്ഗ വിജയത്തിന്റെ പുതിയ ആയാമങ്ങള്‍ തേടുകയാവാം, പക്ഷെ ദ്രിശ്യവിസ്മയം സൃഷ്ടിക്കുന്ന, ഒരു അനുപമ നൂപുരദ്വനിയായി ഉയരുന്ന സാംബ നൃത്തച്ചുവടുകള്‍, വാര്‍ന്നോലിച്ചു പോകുന്ന സ്ഥിതിവിശേഷമാണ് ഈ പയറ്റില്‍, തെളിയുന്നത്.

# പക്ഷെ, അടവുകള്‍, ഒരിറ്റു പോലും, മാറ്റില്ല, എന്ന് ശടിക്കുന്നവരെയും, പതനതിന്ന്റെ പാതയിലേക്ക്, ഊര്ര്‍ന്നിര്രങ്ങുതാണ്, ഈ ലോക കപ്പ്‌ സാക്ഷ്യം വഹിച്ചത്. ഫാബിയോ കപ്പല്ലോ എന്ന ഇറ്റാലിയന്‍ പരിശീലകന്‍, ഇന്ഗ്ല്ണ്ടിനെ, യോഗ്യത രൌണ്ടുകളിലൂടെ, ഊളിയിട്ടു, നീന്തിച്ചു. തൊട്ടതെലാം പൊന്നായി, വിളയിച്ച്‌, ഇന്ഗ്ലാണ്ട് അനായാസം, കര കയറിയ്യപ്പോള്‍, ഏവരും, ഒരേ സ്വരത്തില്‍ പറഞ്ഞു, ഗാസ്സനീഗ്ഗ, നിര്‍മിച്ച ആ സ്വര്‍ണ കപ്പ്‌, ഈ വര്ഷം, ലണ്ടനിലേക്ക്. പക്ഷെ, യോഗ്യത മത്സരങ്ങളല്ല, യഥാര്‍ത്ഥ കളിയെന്നു, ഇന്ഗ്ലാണ്ട് പഠിച്ചു. ഒരു ൪-൪-൨ എന്ന വൃത്തത്തില്‍ നിന്നും, കാപ്പെല്ലോ, കാലമൊന്നു മാറ്റി ചവിട്ടാന്‍, തയ്യാര്രായതെയില്ല. ആ പിടിവാശി ടീമിന് വിനയായി, ഒടുവില്‍, കഷ്ടിച്ച് ഗ്രൂപ്പ്‌ കടന്ന ടീം, പ്രീ-ക്വരട്ടര്രില്‍, ജര്‍മനിക്കു മുന്പില്‍, കൂപ്പും കുത്തി വീണു. ഇനി കാപ്പെല്ലോ കോച്ചായി, തുടരുമോ, എന്ന കാര്യം തന്നെ സംശയത്തിന്റെ, നിഴലില്‍ നില കൊള്ളുന്നു.  പാളയത്തില്‍ പടയും, പടലപിണക്കങ്ങളും, എല്ലാം തന്നെ ടീമിനെ വേട്ടയാടി. നായക സ്ഥാനം നഷ്ടപെട്ട ജോണ്‍ ടെറി, കപ്പെല്ലോക്കെതിരെ മുറുമുറുപ്പ് കൂടി നടത്തിയതോടെ, ഇന്ഗ്ലാണ്ടിന്റെ പതനം പൂര്‍ണമായി. മറ്റൊരു, ടൂര്‍ണമെന്റില്‍ കൂടി, വാനോളം  പുകഴ്ത്തപ്പെട്ട, ടീം, ഗോള്‍ വരള്‍ച്ചയില്‍ മുങ്ങി, എങ്ങുമെത്താതെ മടങ്ങി.

# വന്‍ താരങ്ങള്‍ തിളങ്ങാതെ പോയ മേളകൂടിയായി, ഈ ലോക കപ്പ്‌. പകുതിയിലേറെ പേര്‍ പരിക്കിനിരയായി, ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറാതിരുന്നപ്പോള്‍, മറ്റു പലരും പൂര്‍ണമായും, പരിക്കില്‍ നിന്നും മുക്തരാകാതെ, അര്‍ദ്ധവും, നിരാശപെടുത്തുന്ന, പ്രകടനങ്ങളുമാണ് കാഴ്ചവെച്ചത്. റിയോ ഫെര്ടിനണ്ട്, മൈക്കല്‍ ബല്ലാക്ക്, മൈക്കല്‍ എസ്സിയന്‍, എന്നിങ്ങനെ  പല വമ്പന്‍ താരങ്ങളും പരിക്കുകള്‍ക്ക്  കീഴ്പ്പെട്ടപ്പോള്‍, നഷ്ടമായത് ഉശിരന്‍ വീരന്മാരെയാണ്. പക്ഷെ ഈ വിടവുകള്‍ നികത്താന്‍ തിഎറി ഹെന്റി, വെയ്ന്‍ റൂണി, ക്രിസ്ടിയാണോ റൊണാള്‍ഡോ എന്നീ പടക്കുതിരകല്‍ക്കുമായില്ല. മെസ്സിയൊഴിച്ചാല്‍, വന്‍ കിട താരങ്ങളൊന്നും തന്നെ ശോബിക്കതേ പോയ കായിക മേളയാണിത്‌. നീണ്ട ക്ലബ്‌ സീസണു ശേഷം, പലരും കിതച്ചു കൊണ്ടാണ് ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. ആ കിതപ്പുകളില്‍ ചെറിയ പരിക്കുകളും, പേശിവലിവുകളും ഒളിച്ചു കിടന്നു. ആര്യന്‍ റോബ്ബന്‍, ഫെര്‍ണാണ്ടോ ടോര്ര്സ്, ദ്രോഗ്ബ, ഫാബ്രെഗാസ്, എന്നീ കളിക്കാര്‍ ഏറ്റിക്കൊണ്ടുവന്ന, പരിക്കുകള്‍, അവരുടെ പരന്ന കളിയെ, ഒതുക്കി. സ്വതവ സിദ്ധ ശൈലിയില്‍, നിന്നും വേറിട്ട്‌ നിന്ന്, കായികക്ഷമതയുടെ പകുതിപോലും, തെളിയിക്കാന്‍ ഇവര്‍ക്കായില്ല. ക്ലബുകള്‍ക്ക് വേണ്ടി നീണ്ട സീസണുകള്‍, കളിച്ചു തിമര്‍ക്കുമ്പോഴും, തങ്ങളുടെ ശരീരങ്ങള്‍, എത്രത്തോള്ളം, അതിന്റെ അലചില്ലുകളും, ശ്വാസം മുട്ടലും, താങ്ങും എന്നതിന്റെ ഒരു വ്യക്തമായ കാഴ്ചപ്പാട് പലര്‍ക്കും നേടാന്‍ കഴിയാതെ പോയി. പ്രൊഫഷണല്‍ ലീഗുകളും, അവയുടെ ഗ്ലാമറും, പ്രസരിപ്പും ഇന്ന് ഒരു യാദ്ധര്ത്യമാണ്. ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സ്ഥിതിവിശേഷം. അത് കൊണ്ടു ഇതിനോട് പൊരുത്ത പെടുമ്പോഴും, ചില കരുതലുകളും, ചില അടി വരകളും അത്യാവശ്യമാണ്. രാജ്യത്തിന്നു വേണ്ടി ജേഴ്സിയണിയുമ്പോള്‍, അതിന്റെ പ്രൌവ്ടിയും, പ്രസരിപ്പും, ഒന്ന് വേറെതന്നെയാണ്. 

# ചെറുപ്പം കളിയാടിയ മാമാങ്കം കൂടിയായി ഈ ലോക കപ്പ്‌. വയസ്സന്‍മാരെ തട്ടി മാറ്റി, പുതു രക്തം ഊര്ജസ്വലതയോടെ പറന്നുയര്‍ന്നു. വസന്തം വിരിഞ്ഞത്, പുത്തന്‍ ഉണര്‍വ്വും, ചോരത്തിളപ്പും, കൈമുതലായുള്ള ടീമുകള്‍ക്കാനെന്നു കൂടി ഈ പ്രാവശ്യം തെളിയിക്കപ്പെട്ടു. മെസ്സി, ടെവസ്, ഹിഗ്വൈന്‍, മൈക്കല്‍ ബ്രാട്ളി, ജര്‍മനിയുടെ മേസുറ്റ് ഓസില്‍, തോമസ്‌ മ്യുള്ളര്‍,
ഘാനയുടെ കെവിന്‍ പ്രിന്‍സ് ബോട്ടെന്ഗ്, അയെവ്, മെക്സിക്കോയുടെ സേവിയര്‍ ഹെര്നാണ്ട്സ്
എന്നിവര്‍ ഈ ലോക കപ്പിന്റെ 'വണ്ടര്‍ കിട്സാണ്'. ജര്‍മനിയുടെ മൂര്‍ച്ചയേറിയ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും, ഈ നിറഞ്ഞു തുളുമ്പുന്ന യുവത്വം തന്നെ. കണ്ണഞ്ചിപ്പിച്ചുകൊണ്ടു, എതിരാളികളുടെ നടുവൊടിക്കുന്ന, മിന്നല്‍ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതും, ജര്‍മനിയെ വേറിട്ട്‌ നില്‍പ്പിക്കുന്നതും, ഈ യുവ രക്ത്തം തന്നെ. ഓസിലും, മ്യുള്ളരും, പൊടോള്‍സ്കിയും, ക്ലോസേക്കും, ശ്വൈന്‍സ്ടിഗരും ഒത്തു ചേരുമ്പോള്‍, എതിരാളികളെ മരവിപ്പിച്ചു, അവരുടെ ഗോള്‍മുഖത്തേക്ക് ഉശിരന്‍ പാസുകളും, കൃത്യതയാര്‍ന്ന നീക്കങ്ങളും കൊണ്ടു വേട്ട നടത്തുന്ന , ജര്‍മന്‍ പോരാളികള്‍, പേടിസ്വപന്മായാണ് വിഹരിക്കുന്നത്. അതേ സമയം, കിഴവന്മാരുടെ ഒരു സംഘവുമായെത്തിയ, മുന്‍ ചാമ്പ്യന്‍ ഇറ്റലി, ഗ്രൂപ്പ്‌ രൌണ്ടിന്നപ്പുരം കാണാതെ പുര്രത്തു പോയി. മാര്സലോ ലിപ്പി, ജര്‍മനിയില്‍ 2006 -ല്‍ പ്രകടിപ്പിച്ച തന്ത്രങ്ങളപ്പാടെ, തകിടമര്രിഞ്ഞു. 

# സാങ്കേതിക വിദ്യകള്‍, അത്യാവശ്യമായും, ഫുട്ബോളില്‍ ഉപയോഗപ്പെടുത്തണം, എന്ന മുറവിളികള്‍ക്ക് ആക്കം കൂടുകയും ചെയ്തു, ഈ ലോക കപ്പില്‍. റഫറിമാരുടെ പാകപ്പിഴകള്‍ കൊണ്ടു അലങ്ക്രിതമായി ഇത്തവണത്തെ പോരാട്ടങ്ങള്‍. മാലി റഫറി കോമന്‍ കവുളിബാലിയുടെ പിഴവിന്റെ ഫലമായി, സ്ലോവേനിയക്കെതിരെ യു. എസ്. ഏ-ക്ക് ഒരു വിജയ ഗോളാണ് നഷ്ടമായത്. അത് പോലെ ഫ്രാന്‍സിന്റെ സ്റീഫന്‍ ലാന്നോയിയുടെ പിഴവുകള്‍ കാരണം ഐവറി കോസ്റ്റിനെതിരെ കാകയ്ക്ക് രണ്ടാമതൊരു മഞ്ഞ കാര്‍ഡ് കണ്ടു , പോര്ച്ചുഗലിനെതിരെയുള്ള കളിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. കൂടാതെ, ഒറ്റ ദിവസം, രണ്ടു വ്യത്യസ്ത കളികളില്‍, റഫറി/ലൈന്‍സ്മാന്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ രണ്ടു ടീമുകളെ സാരമായി ബാധിച്ചു. ലാംപാര്‍ഡ് തൊടുത്ത ഷോട്ട്, ബാരിളിടിച്ചു, ഗോള്‍ വര കടന്നിട്ടും, ജര്‍മനിക്കെതിരെ ഇന്ഗ്ല്ണ്ടിനു ഗോള്‍ വഴങ്ങപ്പെട്ടില്ല. അന്നേരം ജര്‍മനി 2-1 എന്ന സ്കോര്രിനു മുന്നോട്ടു നില്‍ക്കുകയായിരുന്നു. ആ സമനില ഗോള്‍ കൈവിട്ടതോടെ, താളപ്പിഴ നഷ്ട്ടപെട്ട ഇന്ഗ്ലാണ്ട് ഒരിക്കലും, കര കയറ്രിയില്ല. അത് പോലെ, തീര്‍ത്തും ഒരു ഓഫ്‌-സൈഡ്‌ പൊസിഷനില്‍ നിന്നും, മെക്സിക്കൊക്കെതിരെ ടെവസ് നേടിയ ഹെട്ദര്‍, ഇറ്റലിയുടെ റഫറി, രോസ്സെട്ടി ശരിവച്ചു. തോറ്റു പുറത്തായ യിരു ടീമുകള്‍ക്കും നല്‍കാന്‍, ഫിഫ പ്രസിഡന്റ്‌ സെപ്പ് ബ്ലാട്ടരുടെ കൈയില്‍ വെറും മാപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ നഷ്ടപ്പെട്ടവര്‍ക്ക് ഈ സാന്ത്വനമല്ലാതെ കാര്യമായിട്ടും, മറ്റൊന്നും നല്‍കാന്‍ ഫിഫക്കോ, ബ്ലാട്ടര്‍ക്കോ, കഴിഞ്ഞില്ല, ക്രിക്കറ്റും, ടെന്നിസിനും ശേഷം തുര്റന്ന മനസ്സോടെ ഫുട്ബോളിലും, സാങ്കേതിക വിദ്യകള്‍ വേണമെന്ന തീര്‍പ്പാനു, ജനങ്ങള്‍ ആവശ്യപ്പെടുന്നത്. 

# തനതു പാരമ്പര്യം. കത്ത് സൂക്ഷിക്കാന്‍  തന്നെ, ഈ ലോക കപ്പ്‌, ഊന്നല്‍ നല്‍കി. പല ഭാഗത്ത്‌ നിന്നും, മുരുവിലികളുയര്നിട്ടും, വുവുസേല, എന്ന നീണ്ട സംഗീത കുഴല്‍, അതിന്റെ മേല്ക്കൊഴ്മ നില നിര്‍ത്തി. ആയിരം കടന്നലുകള്‍, ഒന്നിച്ചു ഇരമ്പി വരുന്ന തു പോലുള്ള ഒരു പ്രതീതിയാണ് വുവുസേല, സബ്ദതാല്‍ നല്‍കുന്നത്.  

ലോക മേളയില്‍, ഇനി കലശാക്കളില്‍ മാത്രം ബാകി നില്‍കെ, രോമാഞ്ചതിന്നും, ആവേശത്തിന്നും, ഒരു കുറവുമില. ബ്രസീല്‍-അര്‍ജന്റീന എന്ന സ്വപ്ന ഫൈനല്‍ കൂടി, ഒരു സാക്ഷാത്കാരമായി, നിലകൊള്ളുമ്പോള്‍, ഫുട്ബോള്‍, കാല്‍പനികതയില്‍ പുതു കോട്ടകള്‍ പണിയുന്നു. "സുന്ദരമായ കളി" അതിന്റെ എല്ലാ നൂപുര ഭാവത്തോടും, നിര്രപ്പകിട്ടോടും,  ജന കൊടികളെ ലോകമെമ്പാടും കോര്‍ത്തിഇണക്കി, എല്ലാ വന്കരകള്‍ക്കും, ഒരു സംഗീതവും, ഒരു ഭാഷയും, നല്‍കി പരിപോഷിപ്പിച്ചു, മനുഷ്യായുസ്സിന്റെ മുഴുവന്‍ സ്രോതസ്സും ഒരു പന്തിനു പിന്നാലെ പായിക്കുന്നു. ജൂലായ്‌ 11-നു സോക്കര്‍ സിറ്റിയില്‍, അവസാനത്തെ വിസില്‍ മുഴങ്ങി, അടുത്ത ലോക ചാമ്പ്യന്മാരെ, തെരെഞ്ഞെട്ടുക്കുന്നത് വരേ, ലോകം, ആ ഒറ്റ പന്തിനു പിന്നാലെയുള്ള പ്രയാണം, അവസാനിപ്പിക്കുന്നില്ല. 

ജൂണ്‍ 11 -ഇന്റെ വിസിലിനായി കാതോര്‍ത്ത്

മലപ്പുറത്ത് ഇനിയൊരു മാസക്കാലക്ക് ഉത്സവമേളം കൊഴുകൊഴുക്കും. ഇനിയുള്ള ഒരു മാസത്തെ രാവുകളും പകലുകളും ഒരേ സ്വരത്തില്‍ പാടും, താളംവെയ്ക്കും. ഒരു കൂട്ടം ജനതയുടെ സിരകളില്‍ കൂടി ഒഴുകാന്‍ പോകുന്നത് ഒരു തരം നൈസര്‍ഗികതയാണ്. ഒരായുസ്സിന്റെ മൊത്തം സ്വപ്നങ്ങളും വര്‍ണങ്ങളും മഴയായി പെയുന്ന ഒരുസുഖാനുഭവം. കൂടുതല്‍ വര്നിക്കതേ ഒറ്റ വാക്കിലൊതുക്കിയാല്‍ തീര്‍ത്തും സാഫല്യം. ഫുട്ബോള്‍ ലോകകപ്പിതാ ഇങ്ങെത്തി കഴിഞ്ഞു. ഇത്തവണ ഇരുണ്ട ഭൂഖണ്ടമെന്നറിയപ്പെടുന്ന ആഫ്രിക്കയിലാണ്. പേരെടുത്തു പറഞ്ഞാല്‍ ദക്ഷിണാഫ്രിക്കയില്‍.

മലപ്പുറത്ത്‌ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയുന്നതല്ല ഈ ആവേശവും, അനുഭവവും. പക്ഷെ തീര്‍ച്ചയായും മലപ്പുറം ഒരു  വേറിട്ട കാഴ്ചയാണ്. അതിലേക്കു ഊളിയിട്ടു ചാടുമ്പോള്‍ വെറും ഒരു മുഖവുരയായി മാത്രം മാടിനിര്താന്‍ കഴിയില്ല. പന്ത് കളിയുടെ നൂതന കണികകള്‍ പെറുക്കിയെടുത്തു വിശകലനം ചെയ്യാന്‍ ഒരു പ്രത്യേക വിരുതു ഈ നാട്ടുകര്‍ക്കുണ്ട്.  കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകളും, വിവിധ ദേശിയ പതാകകളും, തോരണങ്ങളും, മറ്റും അലങ്കാരങ്ങളുമായി ലോകക്കപ്പിനെ വരവേല്‍ക്കാന്‍ ജില്ല തയ്യാറാണ്. ഇത്തരം ആവേശത്തിന്റെയും, കളി ഭ്രാന്ധിന്റെയും കഥകള്‍ മലപ്പുറത്തെ ഗ്രാമങ്ങള്‍ക്കും, ചെറു പട്ടണങ്ങള്‍ക്കും മാത്രമല്ലുള്ളത്. മലബാറിന്റെ വടക്കേ തലയ്ക്കല്‍ മുതല്‍ തെക്കേ തലം വരെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു ഈ പരവേശം. കേരളത്തില്‍ മാത്രമല്ല ബംഗാളിലും, ഗോവയിലും, മറ്റുമൊക്കെ ഇതിന്റെ അലകള്‍ വീഷിയടിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്ന ഒരു പിടി താരങ്ങള്‍ അണിനിരക്കുന്ന ഈ കായിക മാമാങ്കം, ജൂണ്‍ 11  നു കൊടികയറുന്നതോടെ അടുത്ത ഒരു മാസത്തേക്ക് കൊടിമ്ബിരി കൊള്ളിക്കാന്‍ നിരവധി സുവര്‍ണ്ണ മുഹുര്തങ്ങലാണ് നമ്മുക്ക് മുമ്പിലുള്ളത്. 

ഭൂമിയിലെ എല്ലാ വന്‍കരകളും ഒന്നിച്ചു ചേരുന്ന ഒരു മഹാമേരുവയാണ് ലോക കപ്പ്‌ എത്തുന്നത്‌. ആ ദ്രിശ്യ വിസ്മയതിന്റെ ചരിത്രം പരിശോധിച്ചാല്‍ നൂറു കൂട്ടം കാര്യങ്ങളാണ് മുന്നില്‍ വന്നു നില്‍ക്കുന്നത്. 1930-യില്‍ ഉറുഗുഅയ് ആതിഥ്യം വഹിച്ച, ആദ്യത്തെ ലോക ചാമ്പ്യനായി. അന്നതിനെ യുള്സ് റിമെ കപ്പ്‌ എന്ന നാമധേയത്തിലാണ് ട്രോഫി അറിയപ്പെടുന്നത്. പിന്നിടങ്ങോട്ട് പല രാജ്യങ്ങള്‍ കൈവശം വെച്ച്, കപ്പ്‌ സഞ്ചരിച്ചു കൊണ്ടിരുന്നു. മത്സരങ്ങളും, താരങ്ങളും പുതിയ കരകള്‍ കണ്ടു. തരോധയങ്ങള്‍ ഉണ്ടായി. ലുസിയന്‍ ലുരെന്റ്റ് എന്ന ഫ്രെന്ച്ചുകാരന്റെ ബൂട്ടില്‍നിന്നു പതിച്ച ആദ്യത്തെ ഗോളിനു ശേഷം പിന്നെ എണ്ണം ആയിരത്തോളമായി. ഫുട്ബോളിന്റെ നൂതന ശൈലികളിലും, ഭാവുകതയിലും,  ഏറ്റവുമുയര്‍ന്നു നില്‍ക്കുന്നത് ലാറ്റിന്‍ അമേരിക്കന്‍ ശൈലി തന്നെ. സുന്ദരമായതും, കണ്ണിനു കുളിര്‍മയെകുന്നതും ആ ദ്രിശ്യചാരുത തന്നെ. പരമ്പര വൈരികളായ ബ്രസീലും, അര്‍ജെന്റീനയും കപ്പ്‌ ജയത്തില്‍ കുറവൊന്നും ചിന്തിക്കാറില്ല. ഇത് എല്ലാ ലോക കപ്പിലും ആവര്തിക്കപെടുന്ന ഒരു സ്ഥിതി വിശേഷം തന്നെ. അഞ്ച് തവണ കപ്പില്‍ മുത്തമിട്ട ബ്രസീലും, രണ്ടു തവണ ആ ഭാഗ്യം കൈകൊണ്ട അര്‍ജെന്റീനയും കളിയുടെ ഈ ശൈലിയെ പ്രതിനിധാനം ചെയ്യുന്നു. പാരമ്പര്യത്തിന്റെ കലവറയാണ് ഈ രണ്ടു  രാജ്യങ്ങളും. പെലെയുടെയും, വാവയുടെയും, ഗാരിഞ്ചയുടെയും, ദീദിയുടെയും, ജൈര്സിന്ഹോയുടെയും, സികയുടെയും പിന്തലമുരക്കാര്‍ ആറാം തവണയും ആ സുവര്‍ണ കപ്പില്‍ മുത്തമിടാന്‍, വെമ്പല്‍ കൊള്ളുന്നു. ദുന്ഗായെന്ന തന്ത്രഞ്ഞ്ഹ്യന്‍ മെനയുന്ന പദ്ധതികള്‍ മൂര്ച്ചച്ചയേരുന്ന നീക്കങ്ങളിലൂടെ, നടപ്പിലാക്കാന്‍ കഴിവുള്ള പടകുതിരകലാണ് കക്കായും, ഫാബിയാനോവും, ലൂസിയോയും. മുന്നേറ്റ നിരയും, മധ്യ നിരയും, പ്രതിരോധ മതിലും, ഭദ്രമായി കളിക്കുന്ന ടീമാണ് ബ്രസീല്‍. വാതുവെപ്പുകാരുടെ ഏറ്റവും പ്രിയപ്പെട്ട അണി. പന്തുരുളും മുമ്പേ പേപ്പറില്‍ മികച്ച ടീം. പക്ഷെ കിടപിടിക്കാന്‍ കുതിക്കുകയാണ് അര്‍ജെന്റീന. മറഡോണ എന്ന കുന്തമുന പരിശീലകനായി ഭാരം ഏറ്റെടുക്കുമ്പോള്‍, ടീം ഒരു പതര്ച്ചിയിലായിരുന്നു. യോഗ്യതാ റൌണ്ടുകളില്‍ കഷ്ടിച്ച് കര കയറിയ അല്ബിസിലെസ്റെ എന്ന വിളിപ്പേരുള്ള ഇളം നീലയും, തൂവേല്ലയുമായ, ദേശീയ പതാക അവരുടെ ജേഴ്സിയില്‍ അണിയുന്ന അര്‍ജെന്റീന. ബൊളീവിയയോടും, ചിലിയോടും, ഏറ്റ പരാജയങ്ങള്‍ നെഞ്ചില്‍ തറച്ചത് വെടിയുണ്ടകളെപ്പോലെയാണ് എന്നാണു മറഡോണ വിശേഷിപ്പിച്ചത്‌. എങ്കിലും അര്‍ജെന്റീനക്ക്  ആര്‍ജവം പകരുന്നതും, പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നതും, കഴിവ് തെളിയിച്ചതും, പയറ്റിത്തെളിഞ്ഞ പാടവവുമുള്ള ഒരു നീണ്ട താര നിര തന്നെ. തുറുപ്പു ചീട്ടായി മുന്നില്‍ നിന്ന് നയിക്കുന്നത് ലയെണല്‍ മെസ്സിയെന്ന 'മിശിഹാ' തന്നെ. ലോക ഫുട്ബോള്ളരായും, ബാര്സെലോണയുടെ കുന്തമുനയായ മെസ്സി തന്റെ തന്ത്രങ്ങള്‍ മെനയുന്നത് ലോകം പല തവണ നിര ഹൃദയത്തോടെ നോക്കി നിന്നിടുല്ലതാണ്. തന്റെ പിന്ഗാമി എന്ന് വരെ മറഡോണ വിശേഷിപ്പിചിട്ടുള്ളതാണ് മെസ്സിയെ. മെസ്സിയെ കൂടാതെ, അഞ്ചു കിടപിടിക്കുന്ന സ്ട്രിക്കര്മാരുമായാണ് അര്‍ജെന്റീന ദക്ഷിണാഫ്രിക്കയിലെത്തുന്നത്. പരിചയം കൊണ്ടു സമ്പന്നരായ ടെവസ്, മിലീട്ടോ, അഗ്യുരോ, ഹിഗ്വൈന്‍, മറ്റും മാര്‍ടിന്‍ പലെര്‍മോ. കൊട്ടാതെ വല കാക്കുന്ന രോമെരോ, പ്ലേമേക്കറായ സെബാസ്റ്യന്‍ വെരോണ്‍, മസ്ച്ചരാണോ, മാക്സി റോഡ്രിഗസ്, വാല്റെര്‍ സാമുഎലും, പിന്നെ ബോലട്ടിയും ചേരുമ്പോള്‍ അര്‍ജെന്റീന പതിന്മടങ്ങ്‌ ശക്തിയാര്‍ജിക്കുന്നു. പക്ഷെ, ഇതെല്ലം വെറും കടലാസില്‍ മാത്രമൊതുങ്ങാതെ കക്കേണ്ടതും മറഡോണയുടെയും, ചുണകുട്ടികളുടെയും ജോലിയിരട്ടിയാക്കുന്നു. പരഗ്വെ, ചിലി, ഉറുഗ്വെ എന്നീ ടീമുകളാണ് ലാറ്റിന്‍ അമേരിക്കന്‍ പ്രാതിനിധ്യത്തെ പൂര്‍ത്തികരിക്കുന്നത്. ഇതില്‍ അര്‍ജെന്റീനക്കാരനായ മാര്‍സെലോ ബിയെല്സ പരിശീലിപ്പിക്കുന്ന ചിലി ശ്രദ്ധിക്കേണ്ട ഒരു ടീം തന്നെ. ഏവരും ഉറ്റു നോക്കുന്ന ഒരു അപൂര്‍വ സംഗമമുണ്ട്; ഒരു സ്വപ്ന ബ്രസീല്‍-അര്‍ജെന്റീന ഫൈനല്‍. ജൂലൈ 11-നു അത് സംഭവിക്കുമോ?? വമ്പന്‍ പ്രതീക്ഷയോടെ തന്നെയാണ് ലോകം ആ ചോദ്യത്തിന് ഉത്തരം തേടുന്നത്. ഒരു കാര്യം പക്ഷെ തീര്‍ത്തു പറയാം. ഡുഉംഗയോ അതല്ലന്കെഇല്, മറഡോണയോ, തങ്ങളുടെ ടീമുകളെ കിരീടത്തിലേക്കു നയിക്കുകയാണെങ്കില്‍, ഒരു റെക്കോര്‍ഡ്‌ കുറിക്കപെടും. ബെകെന്ബുവറിനു ശേഷം നായകനായും, കോച്ചായും ടീമിനെ ലോക കപ്പ്‌ നേടി കൊടുക്കുക. മറഡോണ 1986-ഇല്‍ ടീമിനെ നയിച്ചെങ്കില്‍, ഡുഉംഗ അത് ചെയ്തത് 1994-ലാണ് താനും. ചരിത്രം പടി വാതില്‍ക്കല്‍ മുട്ടി നില്‍ക്കുന്നു.

ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ ചാരുത വേറൊരു രീതിയില്‍ തെളിയുന്ന വന്കരയാണ് യുറോപ്. സ്പയിന്‍ ആണ് പ്രതിഭാശാലികളില്‍ ബ്രസീലിനെയും, അര്‍ജെന്റിനയെയും, കിടപിടിക്കുന്നത്. കാസിയാസ്, ടോരെസ്, വിയ്യ, സാബി, ഫബ്രെഗാസ്, വില്ല, സാവി, പുയോള്‍, എന്നീ പേരുകള്‍ ഒറ്റക്കെട്ടായി ഒരു ടീമില്‍ തിങ്ങി നിറയുമ്പോള്‍, തീര്ച്ചയാക്കാം, ഒരു വന്‍ വെല്ലുവിളി തന്നെ ഉയര്‍ത്തപെടുകയാണ്. സ്പയിനിനെ കൂടാതെ ഇംഗ്ലണ്ട് കാപ്പല്ലോയുടെ തണലില്‍ മുന്നേറ്തിന്നു കിണഞ്ഞു പരിശ്രമിക്കുന്നു. റൂണി തന്നെ ശരണം ഇത്തവണയും, പക്ഷെ കൂടാതെ പരിചയ സമ്പത്തുള്ള ജെര്രാര്ദ്, ലാംപാര്‍ഡ്, വാല്കോട്റ്റ്, ക്രവുച്, പിന്നെ നായകനായ റിയോ ഫെര്ടിനാണ്ട്. ക്രിസ്ടിആനൊ റൊണാള്‍ഡോ ഇത്തവണയും കാര്‍ലോസ് കുയ്രോസ് പര്ശീളിപിക്കുന്ന പോര്ടുഗലിന്റെ ചുക്കാന്‍ പിടക്കും. ഫ്രാന്‍സ് ആതിഥേയരായ ദക്ഷിണാഫ്രിക്കക്കും, ഉറുഗ്വേക്കും ഒപ്പമാണ്. വിവാദ ഗോളിലൂടെ അയര്‍ലന്‍ഡിനെ യോഗ്യത പ്ലേ-ഓഫില്‍ തറപറ്റിച്ച ഫ്രാന്‍സ് ഉറ്റു നോക്കുന്നത് ഹെന്റിയെയും, റിബെറിയെയുമാണ്. വില്ല്യം ഗല്ലാസ് കൂടി തിളങ്ങിയാല്‍ ഫ്രാന്‍സും കടുത്ത ശക്തികള്‍ തന്നെ.   കഴിഞ്ഞ ലോക ജേതാക്കളായ ഇറ്റലി ഇത്തവണയും രംഗത്തുണ്ട്. തീര്‍ത്തും അപ്രതീക്ഷിത മായാണ് നാല് വര്ഷം മുമ്പ് ഇറ്റലി കപ്പ്‌ നേടിയത്. മാര്‍സെലോ ലിപ്പി എന്ന കോച് തന്റെ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍, നായകനായ കനവാരോയും സംഘവും വിജയശ്രീലാളിതരായി. 1962-ഇല്‍ ബ്രസീലിനു ശേഷം ഒരു ടീമും ലോക കപ്പ്‌ നില നിര്‍ത്തിയിട്ടില്ല, ഇട്ടള്ളി ചരിത്രം മാറ്റി എഴുതുമോ? കണ്ടിരുന്നു കാണാം. ജര്‍മ്മനി തങ്ങളുടെ മാസ്മരിക ക്യപ്ടന്നായ ബാല്ലക്കിനെ പരിക്കിനു കൊടുത്തതോടെ അവരുടെ സാധ്യതകള്‍ക്ക് മങ്ങലെല്പ്പിച്ചതാണ്. എന്നാലും, ക്ലോസയൂം, ലഹമും, ശ്വിനെസ്ടിഗരും, കൂടി ആ ജോലി ഏറ്റെടുക്കാനുള്ള പദ്ധതികള്‍ പരിശീലകന്‍ ജോചിം ല്യുവുമായി മെനയുകയാണ്. ടോട്ടല്‍ ഫുട്ബോളിന്‌ പേര് കേട്ട ഡച് കോട്ടയും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. ക്രയഫ്ഫിന്റെയും, രയ്ക്കാര്ടിന്റെയും, രുദ് ഗുള്ളിട്ടിന്റെയും, വാന്‍ ബാസ്റെന്റെയും, പിന്‍തലമുര്ര്‍ക്കാര്‍ എത്രത്തോളം, ആ പാരമ്പര്യം കത്ത് സൂക്ഷിക്കുന്നു എന്നറിയില്ല. വാന്‍ പിഎര്സി, അര്യെന്‍ രോബ്ബന്‍, വെസ്ലി സ്നൈടെര്‍ എന്നിവര്‍ പക്ഷെ വന്‍ തിരുത്തലുകള്‍ക്ക് മുതിര്‍ന്നേക്കാം. ഇത്രയം പാരമ്പര്യം ഉള്ളിലോയ്തുക്കിയിട്ടും ലോകത്തിന്റെ നെറുകയില്‍ ചുംബിക്കാനാവാത്ത ദുര്‍ഭാഗ്യം ഹോളണ്ടിനെ വെട്ടയാടിയിട്ടുണ്ട്.  ഒരു പക്ഷെ ഈ ലോക കപ്പ്‌ ഒരുയര്‍ത്തെന്ഴുനെല്‍പ്പായി മാറിയേക്കാം.  ഇവരെ കൂടാതെ  സ്ലോവേനിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഗ്രീസ് (2004  യുറോ ചാമ്പ്യന്‍സ്-പരിശീലകന്‍ ഓട്ടോ രേഹ്ഹഗേല്‍), സെര്‍ബിയ എന്നിവരും രംഗത്തുണ്ട്. പുതിയ പടവുകള്‍  താന്ടാം എന്ന വീറോടെയും, വാശിയോടെയും.

ആഫ്രിക്കന്‍ ശൈലി ഒരു തലക്കല്‍ മിനുസത ഊട്ടുന്നുണ്ടെങ്കില്‍, മറു തലക്കല്‍ ഒരു aggressive പയറ്റുമുറയാണ്‌. ലോക കപ്പിന്റെ ചരിത്രത്തില്‍ ആഫ്രിക്കക്കു എന്നും 'കറുത്ത കുതിരകളുടെ' നാമധേയമാണ് ലഭിച്ചിട്ടുള്ളത്. ക്യംറൂനും, സെനെഗലും, നൈജീരിയയുമൊക്കെ ആ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ടു ലോക ഫുട്ബോളിന്റെ ഉച്ച ശ്രേണിയില്‍ നടന്നു അടവുകള്‍ പരീക്ഷിച്ചവര്‍ ആണ്. ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ ടീമുകള്‍ എത്തുന്നത്‌ ഒരു പിടി കളിക്കാരുടെ യുറോപ്യന്‍ ലീഗുകളില്‍ കളിച്ച പരിചയ സമ്പത്തോടുകൂടിയാണ്. Elephants-എന്നറിയപ്പെടുന്ന ഐവറി കോസ്റ്റ് തങ്ങളുടെ പോര്‍ തന്ത്രങ്ങള്‍ മെനയുന്നത് ദിദിയെ ദ്രോഗ്ബ എന്ന ചെല്‍സി ആക്രമണ താരത്തിലൂടെയാണ്. ഈ കഴിഞ്ഞ ഈപിയെല്‍ സീസണില്‍ മികച്ച ഫോംഒടുകൂടിയാണ് ദ്രോഗ്ബ എത്തുന്നത്‌. ആക്രമണത്തിനു മൂര്‍ച്ച കൂട്ടാന്‍ കൂടെ ചെല്‍സിയുടെ സലോമന്‍ കലുവുമുണ്ട്. കഴിഞ്ഞ ലോക കപ്പില്‍ ജര്‍മ്മനിയില്‍ അരങ്ങേറ്റം കുറിച്ച ഐവറി കോസ്റ്റിന്റെ ഗ്രൂപ്പ്‌ പക്ഷെ കടുത്തതാണ്. ഗ്രൂപ്പ്‌ ജീയില്‍ ബ്രസീല്‍, പോര്‍ച്ചുഗല്‍, മറ്റും ഉത്തര കൊറിയയുടെ കൂടെയാണ് ആഫ്രിക്കയിലെ 'ആനകള്‍'. മറ്റൊരു വശത്ത് ഘാനയും പരിചയ സമ്പന്നത നേടുന്നത് യുറോപ്യന്‍  ലീഗുകളില്‍ കളിച്ച അവരുടെ താരങ്ങളിലൂടെയാണ്. ചെല്‍സിയുടെ മൈക്കള്‍ എസ്സിഎന്‍ ആണ് അവരുടെ കുന്തമുന. Indomitable Lions എന്നറിയപ്പെടുന്ന ക്യംറൂന്‍, അവരുടെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ കൊടുക്കുന്നത് സാമുവല്‍ യെട്ടുവിലൂടെയാണ്. ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ജയിപ്പിച്ച കരുത്തും കൊണ്ടാവും യെട്ടുവിന്റെ വരവും. Desert Foxes എന്നറിയപ്പെടുന്ന  അള്‍ജീറിയയും ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ അവരുടെ വൈഭവം കാട്ടിയവരാണ്. Super Eagles എന്നറിയപ്പെടുന്ന നൈജീരിയയും ആഫ്രിക്കന്‍ ഫുട്ബോളിന്റെ ജ്വലിക്കുന്ന പാരമ്പര്യം അവകാശപെടുന്നവരാണ്. മുന്‍ ലോക കപ്പുകളിലും അവര്‍ ഈ പാടവങ്ങള്‍ പയറ്റിതെളിയിച്ചവരാണ്. ഈ തവണ കനുയെന്ന പടകുതിരയുടെ അവസാനത്തെ ലോക കപ്പ്‌ മറക്കാത്ത ഒരു ഒര്മയാക്കി മാറ്റാന്‍ കളത്തിലിറങ്ങാന്‍ തയ്യാറായാണ് അവരെത്തുന്നത്. പക്ഷെ ദുഷ്ക്കരമായ ഗ്രൂപ്പ്‌ ബി-യില്‍ അര്‍ജെന്റീന, ദക്ഷിണ കൊറിയ, മറ്റും ഗ്രീസിനോടൊപ്പമാണ് നൈജീരിയയുടെ കളികള്‍. ആതിഥേയരായ ദക്ഷിണാഫ്രിക്ക മാത്രമാണ് യോഗ്യത റൌണ്ടുകളില്‍ കടക്കാതെ അവസാന  32-ഇല്‍ സ്ഥാനം നേടിയത്. Bafana  Bafana എന്ന ഓമനപ്പേരുള്ള ടീമിനെ പരിശീലിപിക്കുന്ന ബ്രസീലുകാരനായ കാര്‍ലോസ് ആള്ബര്ടോ പെരേരയുടെ ശ്രമങ്ങളും അവരെ ഗ്രൂപ്പ്‌ എ-യില്‍ നിന്ന് അടുത്ത റൌണ്ടിലേക്ക് കടത്താനയിരിക്കും. 

ഏഷ്യന്‍ കരയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നത് ഓസ്ട്രേലിയ, ജപ്പാന്‍, മറ്റും രണ്ടു കൊറിയകള് മാണ്. ഉത്തര കൊറിയ 1966-നു ശേഷം  ആദ്യമായിട്ടാണ് അവസാന റൌണ്ടില്‍ കടക്കുന്നത്‌. ഏഷ്യയുടെ അടുത്ത റൌണ്ട് ഓഫ് 16-ലെ കാക്കാന്‍ ശക്തി ഈ കൂട്ടത്തില്‍ ഓസ്ട്രേലിയക്ക് മാത്രമേയുള്ളൂ. അത് കൊണ്ട് തന്നെ പ്രതീക്ഷകളും അവരുടെ അപ്പുരറെക്ക് താണ്ടുന്നില്ല. 2002-ഇല്‍ നാലാം സ്ഥാനം നേടിയെങ്കിലും ഈ പ്രാവശ്യം നറുക്ക് ദക്ഷിണ കൊറിയക്ക് വീഴാന്‍ നല്ല ബുദ്ധിമുട്ടാണ്. ഒരു പക്ഷെ വളരെ കാലങ്ങള്‍ക്ക് ശേഷം ഒറ്റ ഗള്‍ഫ്‌ രാജ്യം പോലുമില്ലാത്ത ലോക കപ്പാവുമിത്. അവസാന പ്രതീക്ഷായുമായ ബഹറിനും ഓഷ്യാന പ്ലേ-ഓഫില്‍ ന്യൂസിലാന്‍ഡിനോട് അടിയറവു പറഞ്ഞതോടെ, എല്ലാ ഗള്‍ഫ്‌ സ്വപ്നങ്ങളും അസ്തമിച്ചു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ന്യൂസിലാന്‍ഡ ലോക കപ്പിനെത്തുന്നത്.

വടക്കേ അമേരിക്കന്‍ മേഖലയില്‍ നിന്നും എത്തുന്ന ടീമുകള്‍ ഇത്തവണ വെറും മൂന്നെണ്ണം ആണ്. യു. എസ്.എ, മെക്സിക്കോ പിന്നെ ഹോണ്ടുറാസും. പ്ലേ-ഓഫിലൂടെ കോസ്റ റിക്ക പരാജയമറിഞ്ഞപ്പോള്‍ കടന്നു കയറിയത് ഉരുഗ്വെയാണ്. അമേരിക്ക അവരുടെ സ്വപ്‌നങ്ങള്‍ നെയ്യുന്നത് ബോബ് ബ്രാട്ളി എന്ന ചുണയാര്‍ന്ന പരിശീലകനിലൂടെയാണ്. തന്റെ മകനെന്നതിനെക്കളുപരി ഒരു ശക്ടമായ മധ്യനിര വീരന്‍ കൂടിയായ മൈക്കള്‍ ബ്രാട്ളി, പടക്കുതിര ലാന്ടന്‍ ഡോനവന്‍ എന്നീ താരങ്ങള്‍ക്കൂടി അമേരിക്കന്‍ നീക്കങ്ങള്‍ പണിതു തീര്‍ക്കുന്നു. ഒരു പക്ഷെ മെക്സിക്കോയാവും ഈ പ്രദേശത്തെ ശക്തര്‍. ക്വട്ടമാക് ബ്ലാങ്കോ, റാഫേല്‍ മാര്‍ക്വേസ്, ഹെര്‍ണന്ടെസ് എന്നിവരെ അധികം കേട്ടെന്നു വരില്ല. പക്ഷെ വന്‍ പടകള്‍ പൊരുതാന്‍ നല്ല കെല്‍പ്പുള്ളവരാണ് ഈ കളിക്കാര്‍. 

ഈ ലോകകപ്പില്‍ കഴിഞ്ഞ തവനകലെപ്പോലെ മരണ ഗ്രൂപ്പ്‌ എന്നൊന്നില്ല എന്ന് വിശ്വസിക്കുന്നൊരു ആളാണ്‌ ഞാന്‍. ഒരു അര്‍ഥത്തില്‍ വേറെ വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കുകയാണെങ്കില്‍, തീര്‍ച്ചയായും ഗ്രൂപ്പ്‌ ജീ തന്നെയാവും കടുപ്പമേറിയ ഗ്രൂപ്പ്‌. ബ്രസീലും, പോര്‍ച്ചുഗലും, ഐവറി കോസ്റ്റും പിന്നെ ഉത്തര കൊറിയയും ചേരുമ്പോള്‍, ആവേശത്തിന്റെ അലയൊലികള് ഉയരുമ്പോഴും, തീര്‍ത്തും മുള്‍മുനയില്‍ കോടാനുകോടി ആരാധകര്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ, ദുഷ്ക്കരം തന്നെ. ഒന്നടി തെറ്റിയാല്‍ ആരും നിലം പതുക്കുമെന്നവസ്ഥ. പല 'മരണ ഗ്രൂപ്പുകള്‍' ഉള്ളതായി കാണാവുന്നതാണ് ഈ ലോക കപ്പ്. ഗ്രൂപ്പ്‌ ബീ-യില്‍ അര്‍ജെന്റീന, നൈജീരിയ, ദക്ഷിണ കൊറിയ മറ്റും ഗ്രീസുമാണ്. മറ്റൊരു ഗ്രൂപ്പ്‌ ഡീ-യാണ്. ജര്‍മ്മനിയും, ഓസ്ട്രേലിയും, സെര്‍ബിയയും, ഘാനയും അടങ്ങുന്ന ഈ ഗ്രൂപ്പില്‍ പോരാടങ്ങള്‍ ഉശിര് പകരുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അത് പോലെ മറ്റൊരു കിടപിടിക്കുന്ന ഗ്രൂപാണ് ഈ ഗ്രൂപ്പ്‌. ഹോളണ്ടും, ഡെന്‍മാര്‍ക്കും, ക്യംറൂനും മാറ്റുരക്കുമ്പോള്‍ വീക്ക് ലിങ്കായി കണക്കാക്ക്പെടുന്നത്  തീര്‍ത്തും ജപ്പാന്‍ തന്നെ. ആവേശവും, ജ്വരവും കൂടിയാകുമ്പോള്‍, വിസ്മയങ്ങല്കൊപ്പം, നല്ല ഫുട്ബോളും പ്രതീക്ഷിക്കാന്‍ വകയുണ്ട് ഈ ലോക കപ്പില്‍. 

ഇതിഹാസവും പാരമ്പര്യവും കോര്‍ത്തിണങ്ങിക്കിടക്കുകയാണ് ലോകകപ്പില്‍. പ്രതിഭാസങ്ങള്‍ നിറഞ്ഞു കവിഞ്ഞ പേടകം. പുഷ്കാസ്, ബോബ്ബി ചര്ല്ടന്‍, ജെഫ്ഫ് ഹര്സ്റ്റ്, ലിനെകര്‍, പ്ലടിനി, ക്രുയ്ഫ്ഫ്, ഗെര്ദ് മുല്ലെര്‍, ബെച്കെന്ബുവര്‍, പെലെ, ഗര്രിന്ച്ച, കെമ്പെസ്, ഹിഗുഇട്ട, ദിദി, ജൈര്സിന്ഹോ, വാവ, മറഡോണ, പൌലോ റോസ്സി, റൊമാരിയോ, റൊണാള്‍ഡോ,  റിവാള്‍ഡോ, റൊണാള്ടിന്ഹോ, സിദാന്‍, മാല്ദീനി, ഒര്റെഗ, കനീജിയ, ബഗ്ഗിഒ............ഇന്ങ്ങനെ നീളുന്നു ഇതിഹാസത്തിന്റെ താളുകള്‍. ഇനിയും എത്രയോ വഴിവിളക്കുകളും, നാഴികക്കല്ലുകളും. ലോക കപ്പിന്റെ ചരിത്രത്തില്‍ എണ്ണമറ്റ സംഭവങ്ങളും കുഞ്ഞന്‍ കാര്യങ്ങളും അടങ്ങിയിരിക്കുന്നു. പക്ഷെ അതെല്ലാം വിശദീകരിക്കാന്‍ ഈ ലേഖനത്തില്‍ സ്ഥലമില്ല. എങ്കിലും ചിലത് പറയണം. 1934-ഇല്‍ ഇറ്റലി ജേതാക്കളായ ശേഷം ലോക മഹയിദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍, അവരുടെ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്‌ യൂല്‍സ റിമെ  കപ്പ് തന്റെ കട്ടിലിനടിയില്‍, ചേര്‍ത്ത് പിടിച്ചു കിടന്നിരുന്നു എന്ന് കഥയുണ്ട്.  കൂടാതെ 1966-ഇല്‍ കപ്പ് കളവു പോയി; പക്ഷെ പിക്കിള്‍സ് എന്ന നായ അത് തേടിയെടുത്ത് അവസാന നിമിഷം ഇന്ഗ്ലാണ്ടിന്റെ മാനം കാത്തു. യൂല്‍സ റിമെ കപ്പിനും, പിന്നീട് പതിയെ സില്‍വിയോ ഗസ്സനീഗ എന്ന ഇറ്റാലിയന്‍ കൊത്തുപനിക്കാരന്റെ കരവിരുതിന്  വഴിമാരേണ്ടി വന്നു. ഇന്നത്തെ ലോക കപ്പ് വിധാനം ചെയ്തത് ഗസ്സനീഗയാണ്.

അഎതൊരു കായിക കേളിയും അതിന്റെ transcendental effect -കൊണ്ടാണ് ആയിരങ്ങളെ കോര്‍ത്തിനക്കുനത്. ആ സുഖാനുഭൂതി മാസ്മരികമായ ഒരാനന്ദം പകരുന്നു. ജീവിതത്തിന്റെ കൊടുംവേനലില്‍ പുളയുന്ന ജനമാനസ്സുകള്‍ക്ക് നവോന്മേശവും, പുത്തനുണര്‍വും, അവരുടെ സ്വപ്നങ്ങള്‍ക്ക് ആയിരം വര്‍ണങ്ങള്‍ ചാര്‍ക്കുകയുമാണ് ഓരോ കായിക സ്പര്ധയുടെയും അന്തസത്ത. ഫുട്ബോള്‍ ഒരു ആഗോള 'unifying factor' ആണ്. ലോകമെമ്പാടും ആരാധനയോടെ സ്വപ്നങ്ങളും, പ്രതീക്ഷകളും നെഞ്ചിലേറ്റി, ജനകോടികള്‍ ഫുട്ബോള്‍ എന്ന വികാരം ഉള്‍ക്കൊള്ളുമ്പോള്‍, അത് ഒരു മഹാസാഗര്മായി രൂപപ്പെടുന്നു. ഈ ഭൂമിയുടെ ഇതു കോണിലും, ഒരു പന്തും, പിന്നാലെ പായുന്ന ദേഹങ്ങളും.'Jogo  Bonito ' എന്ന് ബ്രസീലുകാര്‍ വിളിക്കുന്നതിനര്‍ത്ഥം "Beautiful Game " അല്ലെങ്കില്‍, "സുന്ദരമായ കളി". തീര്‍ത്തും പുതിയ അര്‍ത്ഥ തലങ്ങള്‍ സൃഷ്ടിക്കുന്ന ഉപമ. അറേബ്യന്‍ മരുഭൂമിയിലായാലും, ആഫ്രിക്കന്‍ സവന്ന പ്രദേശ്ത്തായാലും, ആമസോണ്‍ വനാന്തരങ്ങളിലായാലും, യുറോപ്പിന്റെ നഗരതലങ്ങളിലും, വടക്കേ അമേരിക്കന്‍ പ്രേയരികളിലും, ഏഷ്യയുടെ കളിതോട്ടിളിലായാലും, ലോകത്തിനു ഇനി ഒരു ഭാഷ. ഫുട്ബോളിന്റെ സുന്ദരമായ ഭാഷ; ഒറ്റ വാക്കില്‍ പറഞ്ഞാല്‍ Jogo Bonito. നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു, ഇഷ്ട ടീമിന്റെ ജെയ്സി അണിഞ്ഞു, കൊണ്ട് തൊണ്ടയിട്ട്, ആര്‍പ്പുവിളികള്‍ മുഴക്കാം, ശബ്ദങ്ങള്‍ക്ക്‌ കതോര്കാം. 11 ജൂണ്‍ ജോഹാനെസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7 . 30-ക്ക് വിസില്‍ മുഴങ്ങുമ്പോള്‍, ജാബുലാനി യുരുളുംബോള്‍, ലോകം ഒന്നായി, ഷക്കീരയുടെ പാട്ടായ "Its Time for Africa" എന്ന് അഎട്ടുപാടുമ്പോള്‍, ലോകം ആ ചടുലമായ, താലങ്ങോടുകൂടിയുള്ള ഭാഷയുമായി വാചാലരാകും. മനസ്സും, ശരീരവും, ഇനി ഫുട്ബാളിലേക്ക് മാത്രം.